കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Saturday, 20 December 2008

കിംകിദൂക്ക്: ചലച്ചിത്രപ്രദര്‍ശനം,പ്രഭാഷണം

ദൃശ്യ ചാരുതയുടെ കഠിന വസന്തം
ദൃശ്യ ചാരുതയുടെ കഠിന വസന്തം എന്ന് കിം കി ദൂക്കിന്റെ സിനിമകളെ വിശേഷിപ്പിച്ചാല്‍ അത് ആചിത്രങളെക്കുറിച്ചുള്ള ഭാഗികവിവരണം മാത്രമേ ആവുകയുള്ളു.പ്രേക്ഷകനെ ഹഠാദാകര്‍ഷിക്കുന്ന അദ്ദേഹത്തിന്റെ സിനിമാസാക്ഷാത്ക്കാരത്തിന്റെ ഭിന്നരീതികളുടെസ്വാംശീകരണം ആസിനിമകളുടെ കാഴ്ചയിലൂടെ മാത്രമേ സാധ്യമാവൂ.ദൃശ്യഭാഷയുടെ സമ്പൂര്‍ണ്ണവും വൈവിദ്ധ്യ പൂര്‍ണവുമായ ആവിഷ്കാരങ്ങളായിലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്കൊപ്പം മലയാളികളും കിംകിദൂക്കിന്റെ ചിത്രങ്ങളെ തിരിച്ചറിഞ്ഞു. കിംകിദൂക്കിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലൂടെ കേരളീയര്‍ കാണാന്‍ തുടങ്ങിയിട്ട് 4 വര്‍ഷങ്ങളാകുന്നതേയുള്ളു.(അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതതിന് ആകെ പന്ത്രണ്ടു വര്‍ഷതെ പഴക്കമേയുള്ളു എന്നോര്‍ക്കുക) എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ഏതു ചിത്രവുംതാല്പര്യ പൂര്‍വ്വം വീക്ഷിക്കുന്ന ഒരു പ്രേക്ഷക സമൂഹം കേരളത്തിലുണ്ട്.Spring,summer,fall winter and springഎന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ നേടുന്നത്.അതിനു മുമ്പുള്ള ചിത്രങ്ങളില്‍ നിന്നുള്ള വ്യക്തമായ ഒരു വിഛേദം ഈ ചിത്രത്തിലുണ്ട്.അതു വരെയുള്ളചിത്രങ്ങള്‍ നഗര യാഥാര്‍ഥ്യങ്ങളും സമകാലിക പ്രമേയങ്ങളുംഉള്‍ക്കൊള്ളുമ്പോള്‍ ഈ ചിത്രം പ്രകൃതിയുടെ സമഗ്ര സാന്നിധ്യം അനുഭവപ്പെടുത്തുന്ന പുതിയൊരു ലൊക്കേഷനിലൂടെ പ്രേക്ഷകരെയാകെ അത്ഭുതപ്പെടുത്തുന്നു.ഋതുക്കളുടെ സംക്രമണം ഒരു സിനിമയുടെ മുഖ്യ ആവിഷ്ക്കാര ഘടകമായി മാറുന്നു.വസന്തവും ഗ്രീഷ്മവും ഒക്കെ അതേ പടി പകര്‍ത്തുവാനായി ഒരു വര്‍ഷം മുഴുവന്‍ സമയമെടുത്തു കൊണ്ടാണ് അദ്ദേഹം ഈ ചിത്രം പൂര്‍ത്തിയാക്കിയത്.
കിംകിദൂക്ക് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം,പ്രഭാഷണം
2008 ഡിസംബര്‍25 കാലത്ത് 9.30 മുതല്‍ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍
പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍:
TheBow(2005)

3-Iron(2004)

Address unknown(2001)

Spring,summer,fall winter and spring(2003)


കിംകിദൂക്ക്: 1960ല്‍ ദക്ഷിണകൊറിയയിലാണ് കിം കിദൂക്കിന്റെ ജനനം.അദ്ദേഹതിന് 9വയസ്സുള്ളപ്പോള്‍ കുടുംബം സിയോളിലേക്ക് താമസം മാറ്റി.17വയസ്സുള്ളപ്പോള്‍ സ്കൂളില്‍ നിന്ന് വിട്ടുപോരുകയുംഫാക്റ്ററി ജോലിയിലേര്‍പ്പെടുകയും ചെയ്തു.1990ല്‍ അതുവരെ നേടിയ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ച് വിമാനടിക്കറ്റെടുത്ത് പാരീസിലേക്ക് പോവുകയും അവിടെ രണ്ടു വര്‍ഷക്കാലം സ്വന്തം പെയ്ന്റിംഗുകള്‍ വിറ്റു നടക്കുകയും ചെയ്തു.ഈസമയത്താണ് അദ്ദേഹം ആദ്യമായി ഒരു സിനിമാതിയറ്ററില്‍ കയറുന്നത്.സിനിമയില്‍ താത്പര്യം തോന്നിയ അദ്ദേഹം കൊറിയയില്‍ തിരിച്ചെത്തുകയും തിരക്കഥാ രചനയിലേക്ക് പ്രവേശിക്കുകയും ചെയ്തു.ആദ്യ സിനിമ Crocodiles1996ല്‍ പുറത്തു വന്നു.തുടര്‍ന്ന്Wild animal(1996),Realfiction(2000),Addressunknown,Badguy(2001),Spring,summer,fall winter and spring(2003),Samaritan girl,3-Iron(2004),The bow(2005),Time(2006), breath(2007),Dream(2008)എന്നീ പ്രധാനചിത്രങള്‍ പുറത്തു വന്നു.കിം കി ദൂക്കിനെ ക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.



പ്രദര്‍ശനത്തിന്റെ ഭാഗമായി ചലച്ചിത്ര പ്രവര്‍ത്തകനും ടി.വി. അവതാരകനും നടനുമായ ശ്രീ.കെ.ബി.വേണു കിംകിദൂക്കിന്റെ സിനിമകളെക്കുറിച്ച് പ്രഭാഷണം നടത്തുന്നതാണ്.

Monday, 1 December 2008

അന്താരാഷ്ട്ര ചലച്ചിത്രമേള 2008

കേരള ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള 13-മത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 12മുതല്‍19വരെ തിരുവനന്തപുരത്തു വെച്ച് നടക്കുന്നു.
കൂടുതല്‍ വിവരങള്‍ ഇവിടെ.
മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ് ഇവിടെ.

Tuesday, 18 November 2008

ലഘു ചിത്രമേളയും സംവാദവും.

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വീണ്ടും ഒരു ലഘു ചിത്ര മേള സംഘടിപ്പിക്കുകയാണ്.ഈ വര്‍ഷത്തെ മികച്ച ടി.വി. ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ “ടൈപ്പ് റൈറ്റര്‍” (സംവി:ദീപേഷ്)ഫ്രെഞ്ച് ടെലിവിഷനു വേണ്ടി നിര്‍മിച്ച “ഇന്ത്യന്‍ സിനിമ” (സംവി:ഹ്യുബെര്‍ട്ട്ന്യോഗ്രെ), “അവസാനത്തെ ഇല” (സംവി:ഷെറി),പൊന്നാനിയുടെ ചരിത്രവും സംസ്കാരവും അനാവരണം ചെയ്യുന്ന “പൊന്നാനി” (സംവി:നരണിപ്പുഴ ഷാനവാസ്)ഇക്കൊല്ലത്തെ സ്വരലയ ചലചിത്രോത്സവത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട “ഡോര്‍ ടു ഡോര്‍” (സംവി:നരണിപ്പുഴ ഷാനവാസ്)എന്നീ ചിത്രങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
പ്രദര്‍ശനത്തെതുടര്‍ന്ന്നടക്കുന്നസംവാദത്തില്‍ചലച്ചിത്രനിരുപകന്‍എം.സി.രാജനാരായണന്‍,ഫോക് ലോര്‍ അക്കാദമി അംഗം എം.ശിവശങ്കരന്‍ മാസ്റ്റര്‍,നരണിപ്പുഴ ഷാനവാസ്, സുദേവന്‍, അച്ചുതാനന്ദന്‍,അശോക് കുമാര്‍, വാപ്പുക്ക, ജമാല്‍ പനമ്പാട് തുടങിയവരുടെ സാന്നിധ്യ മുണ്ടാവും.
നവംബര്‍ 23ന് കാലത്ത് 9.30 മുതല്‍ ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍ നടക്കുന്ന പരി പാടികളിലേക്ക് സ്വാഗതം.

ഡോര്‍ ടു ഡോര്‍


പൊന്നാനി


അവസാനത്തെ ഇല

Tuesday, 28 October 2008

സിനിമയ്ക്കായി,ഒരുപകലത്രയും

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിനിമാപ്രദര്‍ശനങ്ങള്‍ക്കും സിനിമാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനുമായി ഒരു പകല്‍ മുഴുവനും മാറ്റിവെച്ചുകൊണ്ട് ആസ്വാദകരെത്തി.മികച്ച ചിത്രതിനുള്ള ദേശീയ അവാര്‍ഡ് നേടിയപ്രിയനന്ദനന്‍,മികച്ച നിരൂപകനുള്ള ദേശീയ അവാര്‍ഡ്നേടിയ ജി.പി രാമചന്ദ്രന്‍,മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്നേടിയ എം.ജി.ശശി, ഗാനരചയിതാവിനുള്ളപുരസ്ക്കാരംനേടിയ റഫീക് അഹമ്മത്,എന്നിവര്‍ക്ക് സ്വീകരണം നല്‍കുന്ന ചടങ്ങാണ് സിനിമാ പ്രവര്‍ത്തകരുടേയും ആസ്വാദകരുടേയും സംഗമവേദിയായത്.
ഒക്റ്റോബര്‍27വൈകുന്നേരം 4.00മണിക്ക് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.എം.സി.രാജനാരായണന്‍,പരത്തുള്ളിരവിന്ദ്രന്‍,പ്രിയനന്ദനന്‍,എം.ജീ.ശശി,ജി.പി.രാമചന്ദ്രന്‍,റഫീക്അഹമ്മത് എന്നിവര്‍ സംസാരിച്ചു.പി.രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.വി.മോഹനകൃഷ്ണന്‍ സ്വാഗതവുംസി.എസ്.സോമന്‍ നന്ദിയും പറഞ്ഞു.

കാലത്ത്9.30മുതല്‍ ആരംഭിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍എം.ജി ശശി സംവിധാനം ചെയ്ത ലഘുചിത്രങള്‍(മഹാത്മാ അങ്ങയോട്,നിഴല്‍ രൂപം,ഒളിച്ചേകണ്ടേ,കനവുമലയിലേക്ക്)പ്രദര്‍ശിപ്പിച്ചു.ഉച്ചക്ക് 12.00ന്എടപ്പള്‍ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ വിദ്യാര്‍ഥികള്‍നിര്‍മ്മിച്ച ‘കുടനന്നാക്കനുണ്ടോ’എന്നലഘു ചിത്രവും ഇതോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുകയുണ്ടായി.

എം.ജി ശശി സംവിധാനം ചെയ്ത ഈവര്‍ഷത്തെ 5 സംസ്ഥാന അവാര്‍ഡുകള്‍ നേടിയ‘അടയാളങ്ങള്‍‘ഉച്ചക്ക് ശേഷം2.00മണിക്കും പ്രദര്‍ശിപ്പിച്ചു.

സിനിമയെക്കുറിച്ചുള്ള ഗൌരവമായ ചിന്തകള്‍ക്കായി ചെലവിട്ട സാര്‍ത്ഥകമായ ഒരു പകലായിരുന്നു അത്.

പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

Thursday, 23 October 2008

ദേശീയ സംസ്ഥാന ഫിലിം അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ പ്രതിഭകളെ ആദരിക്കുന്നതിന് വേദി ഒരുക്കുകയാണ്.2006ലെമികച്ച ചിത്ര(പുലിജന്മം)ത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രിയനന്ദനന്‍, മികച്ച നിരൂപകനുള്ള ദേശീയ അവാര്‍ഡ് നേടിയ ജി.പി.രാമചന്ദ്രന്‍, 2007ലെ സംസ്ഥാന അവാര്‍ഡ് നേടിയമികച്ച ചിത്ര(അടയാളങ്ങള്‍)ത്തിന്റെ സംവിധായകന്‍ എം.ജി.ശശി, നിര്‍മ്മതാവ് അരവിന്ദ് വേണുഗോപാല്‍, പ്രത്യേക പരാമര്‍ശം നേടിയ ടി.ജി.രവി, മികച്ച ഗാന രചയിതാവ് റഫീക് അഹമ്മത് എന്നിവരെ അനുമോദിക്കുന്ന പരിപാടിയിലേക്ക് ഏവരേയും സന്തോഷത്തോടെ ക്ഷണിക്കുന്നു.ശ്രീ.വി.കെ.ശ്രീരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.കാലത്ത് 9.30മുതല്‍ എം.ജി ശശി സംവിധാനം ചെയ്ത ലഘു ചിത്രങ്ങളുടെ പ്രദര്‍ശനവും ഉച്ചക്ക് 2.00മണീക്ക് ‘അടയാളങ്ങ‘ളുടെ പ്രദര്‍ശനവും ഉണ്ടാകും.
2008 ഒക്റ്റോബര്‍27
കാലത്ത് 9.30മുതല്‍എം.ജി.ശശി സംവിധാനം ചെയ്ത് ലഘു ചിത്രങ്ങളുടെ പ്രദര്‍ശനം
1.നിഴല്‍ രൂപം/25മി(അവലംബം:ഹാരൊള്‍ഡ് പിന്ററുടെ Last to goഎന്നനാടകം)
2.മഹാത്മാ‍ അങ്ങയോട്/25മി(അവലംബം:ബഷീറിന്റെ ‘കള്ളനോട്ട്‘ എന്ന കഥ)
3.ഒളിച്ചേ കണ്ടേ/25മി(അവലംബം:വൈശാഖന്റെ ‘അപ്പീല്‍ അന്യായഭാഗം‘ എന്ന കഥ)
4.കനവുമലയിലേക്ക്/45മി(വയനാട്ടിലെ ‘കനവ് ‘എന്ന ആദിവാസി വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയ ഡോക്യുമെന്ററി.)

ഉച്ച്ക്ക് 2.00മണി

അടയാളങ്ങള്‍

തിരക്കഥ ,സംവിധാനം:എം.ജി.ശശി
നിര്‍മ്മാണം : അരവിന്ദ് വേണുഗോപാല്‍
ക്യാമറ:എം.ജെ.രാധാകൃഷ്ണന്‍







‘അടയാളങ്ങ‘ളെക്കുറിച്ച്കുടുതല്‍വിവരങ്ങള്‍:

http://indulekha.com/movies/2007/11/preview-adayalangal.html
http://www.indiaglitz.com/channels/malayalam/article/37792.html
http://atayalangal.blogspot.com/2008_07_01_archive.html
വൈകുന്നേരം 4.00മണി
അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം
ഉദ്ഘാടനം:വി.കെ.ശ്രീരാമന്‍
പങ്കെടുക്കുന്നവര്‍:ആലങ്കോട് ലീലാകൃഷ്ണന്‍, പി.പി.രാമചന്ദ്രന്‍, എം.സി.രാജനാരായണന്‍, പി.എം.കൃഷ്ണകുമാര്‍
പ്രിയനന്ദനന്‍, എം.ജി.ശശി, ടി.ജി.രവി, അരവിന്ദ് വേണുഗോപാല്‍, ജി.പി.രാമചന്ദ്രന്‍, റഫീക് അഹമ്മദ്

Wednesday, 15 October 2008

ഡോ:ടി.പ്രദീപിന് ഭട്നഗര്‍ പുരസ്കാരം.


ഈവര്‍ഷത്തെ ശാന്തിസ്വരൂപ് ഭട്നഗര്‍ പുരസ്കാരം നേടിയവരില്‍ ഡോ:ടി.പ്രദീപും ഉള്‍പ്പെടുന്നു.നാനോഗവേഷണരംഗത്തെ സംഭാവനകള്‍ക്കാണ് അദ്ദേഹത്തിന് പുരസ്ക്കാരം.ഗവേഷണത്തിനു പുറമേ ശാസ്ത്ര സാങ്കേതികരംഗങളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.വിപത്തിന്റെ കാലൊച്ചകള്‍,കുഞ്ഞുകണങ്ങള്‍ക്ക് വസന്തം എന്നിവയാണ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചപുസ്തകങ്ങള്‍.

ചങ്ങരംകുളത്തെ ആദ്യത്തെ ഫിലിം സൊസൈറ്റികളിലൊന്നായ പൃഥ്വി ഫിലിംസൊസൈറ്റിയുടെപ്രധാനസംഘാടകനും കൂടിയായിരുന്നു അദ്ദേഹം.

ഡോ:പ്രദീപിന്റെ പുരസ്കാരലബ്ധിയില്‍ ‘കാണി‘യുടെ അനുമോദനങ്ങള്‍.

Monday, 22 September 2008

പഥേര്‍ പാഞ്ചാലി:ലേഖനമത്സരം.

പഥേര്‍പാഞ്ചാലി: ഒരു ചലച്ചിത്രാനുഭവം
കേരളത്തിലെ ഹയര്‍സെക്കണ്ടറി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കയി കാണിഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യജിത്ത് റേയുടെ “പഥേര്‍പാഞ്ചാലി“യെ ആസ്പദമാക്കി ലേഖനമത്സരം നടത്തുന്നു.
നിബന്ധനകള്‍
1.”പഥേര്‍ പാഞ്ചാലി:ഒരു ചലച്ചിത്രാനുഭവം”എന്നവിഷയത്തെ ആസ്പദമാക്കി ഫുള്‍സ്ക്കാപ്പ് 10പുറത്തില്‍ കവിയാത്ത മലയാളത്തിലുള്ള ലേഖനം വിദ്യാര്‍ഥികള്‍ അവരവരുടെ കയ്യക്ഷരത്തില്‍ വൃത്തിയായി എഴുതിയതായിരിക്കണം.
2.കേരളത്തിലെ ഹയര്‍സെക്കണ്ടറി/കോളേജ്(സ്വാശ്രയ/സമാന്തര കലാലയങളുള്‍പ്പെടെ)മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.സ്ഥാപനത്തിന്റെ തലവനില്‍ നിന്നുള്ള സാക്ഷ്യപത്രം ലേഖനത്തോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്.സ്വന്തം പേരും വിലാസവും(വീട്ടുവിലാസവും ഫോണ്‍ നമ്പറും ഇമെയില്‍വിലാസമുണ്ടെങ്കില്‍ അതുമുള്‍പ്പെടെ)പ്രത്യേകം കടലാസ്സിലെഴുതി ലേഖനതോടൊപ്പം അയക്കേണ്ടതാണ്.
3.കേരളത്തിലെ പ്രശസ്തസിനിമാനിരൂപകരുംഎഴുത്തുകാരുമടങ്ങുന്ന ഒരു വിദഗ്ധ സമിതിയായിരിക്കും വിജയികളെ നിശ്ചയിക്കുന്നത്.വിജയികള്‍ക്ക്ആകര്‍ഷകമായ സമ്മാനങ്ങളും സാക്ഷ്യപത്രവും ഫിലിം സൊസൈറ്റിയില്‍ ഒരു വര്‍ഷത്തെ അംഗത്വവും നല്‍കുന്നതാണ്.(പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രത്യേകസൌജന്യനിരക്കിലുള്ള അംഗത്വം നല്‍കുന്നതാണ്)
4.ലേഖനങള്‍ 2008ഒക്റ്റോബര്‍ 31നുള്ളില്‍ സെക്രട്ടറി,കാണിഫിലിം സൊസൈറ്റി,ചങരം കുളം, നന്നം മുക്ക് (പി.ഒ),മലപ്പുറം ജില്ല-679575എന്നവിലാസത്തില്‍ ലഭിക്കേണ്ടതാണ്
5.സമ്മാനാര്‍ഹമായതും തെരഞ്ഞെടുക്കപ്പെടുന്നതുമായലേഖനങ്ങള്‍ കാണിഫിലിം സൊസൈറ്റിയുടെബ്ലോഗിലോ ബുള്ളറ്റിനിലോ,പുസ്തകരൂപത്തിലോ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം ഫിലിം സൊസൈറ്റിക്കുണ്ടായിരിക്കും.

Sunday, 21 September 2008

പ്രദര്‍ശനം:ഒരേകടല്‍

2008സെപ്തമ്പര്‍ 28ന് കാലത്ത്9.30ന്
ചങരംകുളം കൃഷ്ണ മൂവീസില്‍
ഒരേകടല്‍
കഥ,തിരക്കഥ,സംഭാഷണം:ശ്യാമപ്രസാദ്

Tuesday, 16 September 2008

പി.എന്‍.മേനോന്റെ പ്രസക്തി

ഒരു സത്യം-ഇന്നല്ലെങ്കില്‍നാളെ-വളര്‍ന്നുവരുന്ന തലമുറയെങ്കിലും എന്റെ പടങള്‍ കാണും.അതിന്റെ കോപ്പികള്‍ എവിടെയെങ്കിലും കാണാതിരിക്കില്ല.അത് അവര്‍ അന്വേഷിചു കണ്ടുപിടിക്കും.അവര്‍ മനസ്സുകൊണ്ട് കയ്യടിക്കും.എന്നെഓര്‍ക്കും.അതു മതി.ഞാന്‍ എന്റെ പടങള്‍ ഉന്ണ്ടാക്കി എന്ന വിശ്വാസം എനിക്കുണ്ട്.ചരിത്രത്തില്‍ പേരു കുത്തുവാന്‍ വേണ്ടിയല്ല പറയുന്നത്.മലയാളസിനിമയുടെ ചരിത്രതില്‍ എന്നെക്കുറിച്ച് ഒരു വരിയെങ്കിലും പറഞ്ഞാല്‍ ഞാന്‍ ധന്യനാണ്.അതോര്‍ത്ത് ഞാന്‍ സമാധാനിക്കുന്നു.എനിക്ക്ഇന്നത്തെ പ്രേക്ഷകരുടെ കയ്യടി വേണ്ട.ഇന്നത്തെ നിര്‍മാതാക്കളുടെ പൂജ്യങ്ങള്‍ നിറഞ്ഞചെക്കുകള്‍വേണ്ട. വിമര്‍ശനങള്‍വേണ്ട. സിംഹാസനങള്‍വേണ്ട. ഭാവി തലമുറക്ക് ഓര്‍ക്കുവാനുള്ള എന്തെങ്കിലും മതി.


പി.എന്‍ മേനോന്‍ നിര്യാതനായി.മലയാള സിനിമയെ സ്റ്റുഡിയോ ഫ്ലോറുകളില്‍ നിന്ന് മോചിപ്പിച്ച് മുന്നോട്ട് കൊണ്ടു പോയ ആളായാണ് പി.എന്‍ മേനോനെ വിലയിരുത്തിയിട്ടുള്ളത്.“റോസി“(1965)എന്ന പ്രഥമ ചിത്രത്തിലൂടെ ആരംഭിച്ച ആ മാറ്റത്തിന്റെ ഏറ്റവുംസഫലവും സൌന്ദര്യാത്മകവുമായപൂര്‍ത്തീകരണം “ഓളവും തീരവും”(1970)എന്നചിത്രത്തിലൂടെയാണ് സാധ്യമായത്. “ഓളവും തീരവും”മലയാളസിനിമാരംഗത്തെ മികച്ച പ്രതിഭകളുടെ സംഗമം കൂടിയായിരുന്നു:പി.എ.ബക്കര്‍(നിര്‍മ്മാണം)മങ്കടരവിവര്‍മ്മ(ഛായാഗ്രഹണം)ബാബുരാജ്(സംഗീതം)എം.ടി.വാസുദേവന്‍ നായര്‍(തിരക്കഥ)
പി.എന്‍ മേനോനെ അനുസ്മരിച്ച് എം.ടി വാസുദേവന്‍ നായര്‍എഴുതിയലേഖനം ഉദ്ധരിച്ചു ചേര്‍ത്തു കൊണ്ട് ‘കാണി’ അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കുന്നു.(കടപ്പാട്: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍)

പി.എന്‍.മേനോന്‍.
എം.ടി.വാസുദേവന്‍ നായര്‍
സ്റ്റുഡിയോ ഫ്ലോറുകളില്‍നിന്നു മലയാള സിനിമയെമോചിപ്പിച്ചതു പി.എന്‍ മേനോനാണ്.ചിത്രീകരണം മുഴുവന്‍ അന്നു സെറ്റിലായിരുന്നു.ഒരോലമടല്‍ പശ്ചാത്തലത്തില്‍ കുത്തിനിര്‍ത്തിയാല്‍ കേരളമായി!ജീവിതം അതിന്റെ യഥാര്‍ത്ഥ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്നസമ്പ്രദായംമുന്‍പേ സിനിമ സ്വീകരിച്ചു കഴിഞ്ഞിരുന്നു.പുറത്തുനടക്കുന്ന മാറ്റങള്‍ക്കുനേരെ പുറംതിരിച്ചുനില്‍ക്കാനാണ് അന്നത്തെ ചലച്ചിത്രകാരന്മാര്‍ മുതിര്‍ന്നത്.ഇന്നും സ്ഥിതി വ്യത്യസ്തമല്ല.മേനോന്‍“ റോസി”എടുത്തപ്പോള്‍ അത് പഴയ ധാരണകള്‍ക്കു നേരെഉയര്‍ത്തിയ കലാപമാണ്,സ്വാഗതാര്‍ഹമായകലാപമാണ് എന്ന് എന്നെപ്പോലുള്ളവര്‍ക്ക് തോന്നി.ഫ്രെയ്മിങ്,കോമ്പോസിഷന്‍ തുടങ്ങിയവയില്‍ വ്യക്തമായമാറ്റം.പി.ജെ.ആന്റണിയും കവിയൂര്‍പൊന്നമ്മയും അഭിനയിച്ച‘റോസി’പ്രദര്‍ശന വിജയം നേടിയില്ല.അതുകൊണ്ട് ചലച്ചിത്ര വ്യവസായം നിയന്ത്രിക്കുന്നവര്‍മാറ്റത്തെ ശ്രദ്ധിച്ചതുമില്ല.പിന്നീടാണ് ‘ഓളവും തീരവു‘മായി ബന്ധപ്പെട്ട് പി.എന്‍.മേനോനും ഞാനും അടുത്തിടപഴകുന്നത്.അക്കാദമിക് പശ്ചാത്തലമൊന്നുമില്ലാത്ത മേനോന്‍ ലോകസിനിമയിലെ വിശിഷ്ടമാതൃകകള്‍ കണ്ടിട്ടുണ്ട്.അത് ആവേശമായി,പ്രചോദനമായിഅദ്ദേഹത്തിന്റെ മനസ്സിലുണ്ട്.പഴയ പാതകള്‍ വിട്ട് പുതിയമേച്ചില്‍പ്പുറങള്‍ കണ്ടെത്താനുള്ള അദമ്യമായ ആഗ്രഹം.മേനോന്‍ എന്നെ വല്ലാതെ ആകര്‍ഷിചു.സിനിമയില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു ഞാന്‍ മനസ്സിലുറപ്പിക്കുന്നത് മേനോന്റെ സഹവാസക്കാലത്താണ്. മലയാളസിനിമയുടെ ആധുനിക ഘട്ടം പി.എം.മേനോനില്‍ നിന്നാണ് ആരംഭിക്കുന്നത്.അടക്കിയ വികാരങള്‍ സമര്‍ത്ഥമായി തന്റെ ഫ്രെയ്മുകളില്‍ എങനെ സന്നിവേശിപ്പിക്കാമെന്നു മേനോന്‍ കാണിചുതന്നത് പില്‍ക്കാലത്ത് പലര്‍ക്കും പ്രചോദനമായി.സത്യജിത് റായിയുടെ സ്വാധീനം ഇന്ത്യന്‍ സിനിമയിലെ നവാഗതരില്‍ മുഴുവന്‍ ശക്തമായി നിലനിന്ന കാലത്താണ് പി.എന്‍. മേനോനും സിനിമയെടുത്തത്.റേയുടെ ഭാവഗീതസദൃശമായ മന്ദതാളക്രമംവിട്ട് ചടുലവും പ്രക്ഷുബ്ധവുമായ ഒരവതരണരീതി സ്വയം കണ്ടെത്തി എന്നതാണ്പി.എന്‍.മേനോന്റെ സിദ്ധി. “ഓളവും തീരവും”,കുട്ട്യേടത്തി”,“മാപ്പുസാക്ഷി” എന്നീ മൂന്നുചിത്രങളിലാണ്ഞങളൊരുമിച്ചു പ്രവര്‍ത്തിച്ചത്.മാപ്പുസാക്ഷിയുടെസമയമായപ്പോഴെക്കുംമേനോന്‍ വലിയ തിരക്കിലായിരുന്നു.ചുരുങിയബഡ്ജറ്റില്‍ ഒരു ലൊക്കേഷനില്‍ ഇരുപത് ഇരുപത്തിരണ്ട് ദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയാക്കുന്ന മേനോന്റെ സമയം കിട്ടാന്‍ പരിമിത വിഭവരായ പ്രൊഡ്യൂസര്‍മാര്‍ പലരും കാത്തുനില്‍ക്കുകയായിരുന്നു.ഒരു’റഫ്സ്ക്രിപ്റ്റ്’ മാത്രം തയ്യാറാക്കി കഴിയുമ്പോളാണ് മേനോന്‍ “മാപ്പുസാക്ഷി”ആരംഭിക്കുന്നത്.തൃപ്തികരമായിഎഴുതിതീര്‍ക്കാന്‍ അവസരം തരാതെ ഷൂട്ടിങ് തുടങിയതില്‍ എനിക്ക് ക്ഷോഭം തോന്നി.ഞങള്‍ കലഹിക്കുകയും ചെയ്തു. മേനോന്‍ ഇന്നും എനിക്ക് പ്രിയ സുഹൃത്താണ്.മേനോന്റെ ചലച്ചിത്ര സങ്കല്പങളോട് അന്നും ഇന്നും എനിക്ക് ആരാധനയാണ്.ഈയിടെ കണ്ടപ്പോള്‍ ഒരു ഫീച്ചര്‍ ഫിലിമിന്റെ തയ്യാറെടുപ്പിലാണെന്നു പറഞ്ഞു.വിവേചനശീലമുള്ളപ്രേക്ഷകരും ചലചിത്രപ്രവര്‍തകരും ഇന്നും പ്രതീക്ഷയോടെ,ആവേശതോടെ‘പി.എന്‍.മേനോന്‍ ചിത്രത്തെ’ ഉറ്റുനോക്കുന്നു. നമ്മുടെ ചലചിത്ര രംഗതെ സ്വാഗതാര്‍ഹമായ ആദ്യകലാപം നയിച്ചത് മറ്റാരുമല്ലല്ലോ.

Monday, 25 August 2008

പ്രദര്‍ശനം:ഒറ്റക്കയ്യന്‍/ഇന്നലെ

2008 ആഗസ്റ്റ് 31 രാവിലെ 9.30 മുതല്‍ കൃഷ്ണ മൂവീസ് ചങ്ങരംകുളം


ഒറ്റക്കൈയ്യന്‍

ഗാനം, തിരക്കഥ, സംവിധാനം:ജി.ആര്‍.ഇന്ദുഗോപന്‍
ക്യാമറ: എം.ജെ.രാധാകൃഷ്ണന്‍
അഭിനയിച്ചവര്‍: അശോകന്‍ ,ഹരിശ്രീ അശോകന്‍,
അരുണ്‍,ടി.ജി.രവി,റാണി ബാബു





ഒറ്റപ്പെട്ടഒരുദ്വീപില്‍ഒറ്റരാത്രിയില്‍നടക്കുന്നസംഭവങളാണ് ഈചിത്രംആഖ്യാനംചെയ്യുന്നത്.ക്ലൈമാക്സ്ര്രംഗങ്ങള്‍യഥാര്‍ത്ഥമഴയില്‍തന്നെചിത്രീകരിച്ചിരിക്കുന്നുഎന്നതും ഈചിത്രത്തിന്റെ പ്രത്യേകതയാണ്. കൃത്യമായ സമയ ക്രമ(Realtimeformat)ത്തില്‍ സംഭവിക്കുന്ന രീതിയില്‍ പകര്‍ത്തിയിരിക്കുന്നുഎന്നതും ഈ ചിത്രത്തിന്റെസവിശേഷതകളിലൊന്നാണ്. ജീവിതത്തിലെ കാലവും സിനിമയിലെ കാലവും തമ്മില്‍ അന്തരമില്ല.
ജി.ആര്‍.ഇന്ദുഗോപന്‍
34 വയസ്സ്. കൊല്ലം സ്വദേശി. തിരുവനന്തപുരം മനോരമയില്‍ പത്ര പ്രവര്‍ത്തകന്‍. മലയാളത്തിലെ ആദ്യത്തെ ടെക്നോളജി നോവലായ ‘ഐസി'(Ice)ന്റെകര്‍ത്താവ്.ആറ്നോവലുകളുള്‍പ്പെടെപത്ത്പുസ്തകങ്ങള്‍ രചിച്ചു.ശ്രീനിവാസന്‍ നായകനായ ‘ചിതറിയവര്‍’എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചു. കുങ്കുമം നോവല്‍ അവാര്‍ഡ്, അബുദാബി ശക്തി, അശാന്‍ പ്രൈസ് തുടങ്ങിയ പുരസ്ക്കാരങ്ങള്‍.ഒറ്റക്കൈയ്യന്‍ 2007ലെ രണ്ട് സംസ്ഥാന ചലച്ചിത്രഅവാര്‍ഡ്കള്‍ നേടി. മികച്ച നവാഗത സംവിധായകനുള്ള ജേസി ഫൌണ്ടേഷന്‍ പുരസ്ക്കാരവും ലഭിച്ചു.



ഇന്നലെ


സംവിധാനം:ബൈജുചന്ദ്രന്‍





ശാന്തപി.നായരുടെജീവിതവുംസംഗീതാനുഭവങ്ങളുംരേഖപ്പെടുത്തുനഡോക്യുമെന്ററി.പാട്ടുകളുംസിനിമാക്ലിപ്പിങ്ങുകളുംഇടകലര്‍ത്തിഅവതരിപ്പിക്കപ്പെടുന്നഈ ചിത്രത്തിന്റെ ആഖ്യാനരീതി ഒര്‍മ്മകളുടെ പഴമയിലേക്കാനയിക്കുന്നതാണ്. വ്യക്തിയെ മാത്രം അവതരിപ്പിക്കുന്നതിന് പകരം കാലവും ചുറ്റുപാടുകളും കൂടി വ്യക്തമാക്കുന്ന ചിത്രീകരണ രീതി.
ശാന്ത.പി.നായരെക്കുറിച്ചുള്ള കൂടുതല്‍ വിവരങള്‍ ഇവിടെ.


ബൈജു ചന്ദ്രന്‍
1961ല്‍ ജനിച്ചു. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം(MCJ). 1984ല്‍ ന്യൂസ് &കറന്റ് അഫയേര്‍സ്പരിപാടിയുടെ പ്രൊഡ്യൂസറായി ദൂരദര്‍ശനില്‍ ചേര്‍ന്നു.അഹമ്മദാ ബാദിലെ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിലെഡവലപ്പ് മെന്റല്‍ & എജുക്കേഷണല്‍ കമ്മ്യൂണിക്കേഷന്‍ യൂണിറ്റില്‍ വെച്ച് ടെലിവിഷന്‍ പ്രൊഡക്ഷനില്‍ പരിശിലനം നേടി.1984മുതല്‍ 1999വരെ തിരുവനന്തപുരം ദൂരദര്‍ശനില്‍ വാര്‍ത്തയുടെയും വാര്‍ത്താധിഷ്ടിതപരിപാടികളുടെയുംചുമതലയുള്ള പ്രൊഡ്യൂസറായി ജോലി ചെയ്തു. 1000ത്തിലധികം വര്‍ത്താ ബുള്ളറ്റിനുകളും 200ല്‍പ്പരം വ്യത്യസ്തപരിപാടികളും നിര്‍മ്മിച്ചു/സംവിധാനം ചെയ്തു. ലൈവ് ഷോകള്‍,സംവാദ പരിപാടികള്‍, ഡൊക്യുമെന്ററികള്‍ക്വിസ്പരിപാടികള്‍, ടെലിഫിലിം തുടങ്ങി വിവിധ തരം പരിപാടികള്‍ സംവിധാനം ചെയ്തു. 1988ല്‍ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി സമരത്തെ അധികരിച്ചു ചെയ്ത‘മാവൂര്‍‌‌‌‌‌‌‌‌‌- മനുഷ്യ മന:സാക്ഷിയുടെ മുന്‍പില്‍ ഒരു ചോദ്യചിഹ്നം’, ജനപ്രിയ സാഹിത്യം വിഷയമായ‘പൈങ്കിളിയുടെലോകത്തില്‍’ വാര്‍ത്താധിഷ്ടിത പരിപാടിയായ ‘വാര്‍ത്തകള്‍ക്കു പിന്നില്‍’തകഴി,ബഷീര്‍,ആര്‍ട്ടിസ്റ്റ്നമ്പൂതിരി,ദേവന്‍,കുഞ്ഞുണ്ണിമാഷ്,ഒ.വി.വിജയന്‍,എം.മുകുന്ദന്‍,പ്രേംനസീര്‍,അമിതാഭ്ബച്ചന്‍,കെ.പി.എ.സി.സുലോചന തുടങ്ങിനിരവധി വ്യക്തികളെക്കുറിച്ച് പോര്‍ട്രേറ്റ് ഡോക്യുമെന്ററികള്‍ ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ചുള്ള‘അടൂരിന്റെ സര്‍ഗ്ഗപ്രപഞ്ചം’ ചലച്ചിത്ര അക്കാദമി നിര്‍മ്മിച്ചപൊങ്കുന്നം വര്‍ക്കിയെക്കുറിച്ചുള്ള‘കാലം കെടുത്താത്ത കനല്‍’തുടങ്ങിയവയാണ് മറ്റു പ്രധാന സൃഷ്ടികള്‍. കേരളാ രാഷ്ട്രീയ ചരിത്രത്തിലെ നക്സലേറ്റ് കാലഘട്ടത്തെ ആസ്പദമാക്കിയുള്ള‘നിണച്ചാലൊഴുകിയ നാള്‍വഴികള്‍’ 1998ല്‍ ഫ്രാന്‍സിലെസിയാറിറ്റ്സില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലും മുംബൈ ഇന്റെര്‍നാഷണല്‍ ഫിലിംഫെസ്റ്റിവെലിലും പ്രദര്‍ശിപ്പിച്ചു. കോവിലന്റെ പ്രശസ്ത കഥയെ ആസ്പദമാക്കിയുള്ള ‘ശകുനം’ എന്ന ടെലി ഫിലിംമികച്ച ചിത്രത്തിനുള്ള സ്വരലയ പുരസ്ക്കരം നേടി. 1999ല്‍ കൊഹീമ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറായി ചേര്‍ന്നു. 2000-2002ല്‍കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫിസറായി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചു.2002-2004ല്‍ ഗുവാഹത്തി പ്രോഗ്രാം പ്രൊഡക്ഷന്‍ സെന്ററില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടര്‍.2004 മുതല്‍തിരുവനന്ത പുരം ദൂരദര്‍ശന്‍
കേന്ദ്രത്തില്‍ അതേ തസ്തികയില്‍ തുടരുന്നു.
ഭാര്യ:എഴുത്തുകാരിയും ആകാശവാണി ന്യൂസ് എഡിറ്ററുമായ കെ.എ.ബീന
മകന്‍:ചലച്ചിത്രത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയായ ഋത്വിക്.

Saturday, 2 August 2008

ടി.കെ.രാമചന്ദ്രനെ ഓര്‍ക്കാതിരിക്കുമ്പോള്‍

ഡോ.ടി.കെ രാമചന്ദ്രന്‍റെ മരണ വാര്‍ത്ത നമ്മുടെ അച്ചടി മാധ്യമങ്ങളും ദൃശ്യ മാ‍ധ്യമങ്ങളും കൈകാര്യംചയ്ത വിധം ആരേയും അമ്പരപ്പിക്കാന്‍ പോന്നതായിരുന്നു. പ്രമുഖ അച്ചടി മാധ്യമങ്ങളില്‍ ചിലത്അങ്ങനെയൊരു വാര്‍ത്തയേ നല്‍കിയില്ല. ചെറു കോളം വാര്‍ത്തയിലൊതുങ്ങുന്നതായിരുന്നു മറ്റു ചിലമാധ്യമങ്ങളുടെത്. അദ്ദേഹത്തിന്റെ ധൈഷ്ണിക ജീവിതത്തിന്റെ ആഴമോ പ്രാഥമിക വിവരങ്ങളോവായനക്കാരെ അറിയിക്കാനുള്ള യാതൊരു പരിശ്രമവും അതിലുണ്ടായിരുന്നില്ല. അദേഹത്തിന്റെ സാംസ്ക്കാരിക ജീവിതത്തിന്റെ ആഴം മാധ്യമങ്ങളൊന്നും വേണ്ടത്ര ഉള്‍ക്കൊള്ളാതെ പോയതാകുമോ?ഉപരിപ്ലവ വായനക്കാരെ ആകര്‍ഷിക്കത്തക്കതല്ല ടി.കെ യുടെ ധൈഷണികത എന്ന് അവര്‍ വിലയിരുത്തിയതാകുമോ? മാതൃഭൂമി അദ്ദേഹത്തെ അനുസ്മരിച്ച് മുഖപ്രസംഗം എഴുതുകയുണ്ടായി.മലയാളം വാരിക അദ്ദേഹത്തിന്റെ നാനാവിധ പ്രവര്‍ത്തന മേഖലകളെ വിലയിരുത്തുന്നതില്‍പിശുക്ക് കാണിക്കുകയുണ്ടായില്ല. എങ്കിലും തീക്ഷ്ണവും ഗൌരവാവഹവുമായ പ്രതികരണങ്ങളുംവിലയിരുത്തലുകളും ഏറെയും പ്രത്യക്ഷപ്പെട്ടത് വിവിധ ബ്ലോഗുകളിലാണെന്ന് കാണാം. പലരുംവ്യക്തിപരമായ അടുപ്പവും ആദരവും പുലര്‍ത്തി ടി.കെ എന്ന വ്യക്തിയെയും സാംസ്ക്കാരികപ്രവര്‍ത്തകനെയും വിലയിരുത്തുകയുണ്ടായി. പത്രപ്രവര്‍ത്തകനും ടി.കെ യുമായി ഏറെ അടുപ്പം പുലര്‍ത്തുകയുംചെയ്ത എന്‍.പി.ചേക്കുട്ടി എഴുതി:
During those days he was experiencing serious health problems and he was admitted to the National Hospital in Kozhikode. I visited him there and Geetha showed me what the doctor had written on his papers: QUIT SMOKING NOW, it said in bold capital letters, as if the doctor was screaming at his patient. But TK continued to smoke his favorite cigarette in the bath-room, buying as much as half a dozen packets every time. And he did it often twice a day. But he was much more than a friend or the husband of a colleague to me. He was the philosopher and guide to our generation, the only Marxist among us with a thorough grounding and knowledge in the theory and practice of its world view, a wonderful teacher, a great writer and public speaker, an indefatigable fighter against the forces fascism and fundamentalism looming large in our times, a person who is absolutely and uncompromisingly secular, and much more. Now I am thinking about how TK will be remembered?I think ultimately he will be remembered as a Marxist who took left thinking in Kerala to new heights, introducing us to the in-depth and nuanced theoretical debates elsewhere in the world when our mainstream communist parties were reading nothing more than Stalin's books bought from the Russian stores, which are no more around. It was he who taught us Marxism was something more than what Stalin said it was and what those cheap books in those Soviet stores peddled it to be.
സിനിമാ നിരൂപകനും എഴുത്തുകാരനുമായ ജി.പി. രാമചന്ദ്രന്‍ ടി.കെ യെ ഇങ്ങനെ വിലയിരുത്തി:
സങ്കുചിത ചിന്താഗതിക്കാരും പരിമിതവിഭവരും പൈശാചികാത്മാക്കളുമായവരുടെ കൂട്ടായ്മയായ അധിനിവേശ പ്രതിരോധ സമിതിയിലെത്തിപ്പെട്ടതോടെ അദ്ദേഹത്തിന്റെ മരണം എന്ന ദുരന്തം നേരത്തെ തന്നെ സംഭവിച്ചു.
ദിലീപ് രാജ് ബ്രണ്ണന്‍ കോളേജിലെ അനുഭവങ്ങളിലൂടെ സഞ്ചരിച്ച് ഇങ്ങനെ അവസാനിപ്പിക്കുന്നു:
He was a lovable person. Perhaps a clicheyed expression, but when somebody (like me ) uses that cliché on somebody like TK, it encapsulates a whole history of intimate encounters.
ടി.കെ യുടെ സാംസ്ക്കാരിക വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായിരുന്നു സിനിമാ നിരൂപണങ്ങളും ഡോക്യുമെന്ററി നിര്‍മ്മാണ സംരംഭങ്ങളുമെല്ലാം. വാണിജ്യ സിനിമകള്‍ക്കൊപ്പംസമാന്തരമെന്ന് നാം വിശേഷിപ്പിക്കുന്ന സിനിമകളും ഏതെല്ലാം തരത്തില്‍ വിപണി മൂല്യങ്ങളെഒളിപ്പിച്ച് വെക്കുന്നു എന്ന് അദ്ദേഹം കാണാതിരിക്കുന്നില്ല. ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിനുള്ള പരാജയമടഞ്ഞ ശ്രമവും ഇതില്‍ പെടുന്നു. ആനന്ദ് പട് വര്‍ദ്ധന്റെ “രാം കെ നാം” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മലപ്പുറം ജില്ലയില്‍നിരോധിച്ചപ്പോള്‍ അതിനെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധ്ത്തിന്റെ മുന്‍ നിരയില്‍ ടി.കെഉണ്ടായിരുന്നതും ഇക്കാരണത്താലാണ്.
നമ്മുടെ രാഷ്ട്രീയവും സാംസ്ക്കാരികവുമായ ഇനിയങ്ങോട്ടുള്ള ചുവടുകളിലോരോന്നിലും ടി.കെപ്രസരിപ്പിച്ച ഊര്‍ജത്തിന്റെ ബലം കൂടി ഉണ്ടാവാതിരിക്കില്ല.
ആദരാഞ്ജലികള്‍..............

Sunday, 27 July 2008

സംഗീതമേ ജീവിതം..ശാന്ത.പി.നായര്‍ക്ക് ആദരാഞ്ജലികള്‍

ശാന്ത.പി.നായര്‍ ഓര്‍മ്മയായി.ഗൃഹാതുരത്വമുണര്‍ത്തുന്ന മലയാളചലച്ചിത്രഗാനങളില്‍ ചിലത് ശാന്ത.പി.നായരാണ് പാടിയിട്ടുള്ളത്.1953ല്‍ ‘തിരമാല‘ എന്ന ചിത്രത്തിന് പിന്നണി പാടിക്കൊണ്ടാണ് ചലച്ചിത്ര ഗാനരംഗത്തേക്ക് അവര്‍ പ്രവേശിക്കുന്നത്.ഗാനചരിത്രത്തിലെ ചില തുടക്കങള്‍ ശാന്ത.പി.നായരുടെ പേരും കൂടി ചേര്‍ത്താണ് അറിയപ്പെടുന്നത്.യേശുദാസ് തന്റെ ആദ്യയുഗ്മഗാനം പാടുന്നത് ശാന്ത.പി.നായരോടൊപ്പമാണ്.വയലാറിന്റെ ആദ്യ ചലച്ചിത്രഗാനം ആലപിച്ചതും അവരായിരുന്നു.ലളിഗാനസംഗീതത്തെ ഒരുട്രെന്റ് ആക്കി മാറ്റുന്നതില്‍ കോഴിക്കോട് അബ്ദുള്‍ഖാദറുംപി.ഭാസ്കരനുംകെ.രാഘവനുംതുടങ്ങിവെച്ചയത്നങ്ങളില്‍അവര്‍ക്കൊപ്പംശാന്ത.പി.നായരുമുണ്ടായിരുന്നു.
ശാന്ത.പി.നായരുടെ ഇത്രയും ഗാനങളെങ്കിലും മലയാളി മറക്കാത്തവയായി തുടരും:
തുമ്പി തുമ്പി വാ വാ (കൂടപ്പിറപ്പ്)
നാഴൂരിപ്പലുകൊണ്ട് നാടാകെ കല്യാണം(രാരിച്ചന്‍ എന്ന പൌരന്‍)
സംഗീതമേ ജീവിതം(ജയില്‍ പുള്ളി)
ഉണരുണരൂ ഉണ്ണിക്കണ്ണാ( നീലക്കുയില്‍)
കടവത്ത് തോണിയടുത്തപ്പോള്‍(മുറപ്പെണ്ണ്)
പൂവേ നല്ലപൂവേ(പാലാട്ടുകോമന്‍)
ഏകാന്ത കാമുകാ(രമണന്‍)
അപ്പം വേണം അട വേണം(തച്ചോളി ഒതേനന്‍).........

ഈ ലിസ്റ്റ് ഇനിയും ആര്‍ക്കും കൂട്ടിച്ചേര്‍ക്കാവുന്നതാണ്

എസ്.ജാനകിയോടൊത്തു പാടിയ “കടവത്തു തോണിയടുത്തപ്പോള്‍...”എന്ന പാട്ട് അക്കാലത്തെ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു.ആശ്ചര്യകരമായത് അത് ശാന്ത.പി.നായരുടെ ഹംസഗാനം കൂടിയായിരുന്നു എന്നതാണ്.
തൃശ്ശൂരിലെ പ്രസിദ്ധമായ അമ്പാടി കുടുംബത്തില്‍ വാസുദേവപൊതുവാളുടെയും ലക്ഷ്മിയുടേയും അഞ്ചു മക്കളില്‍ ഒരാളായി പിറന്ന ശാന്ത പൊതുവാള്‍ മദ്രാസ് ക്വീന്‍ മേരീസ് കോളേജില്‍ നിന്നാണ്സംഗീതത്തില്‍ ബിരുദം നേടിയത്.അക്കാലത്ത് ജവഹര്‍ലാല്‍നെഹ്രുവിന്റെ മുന്നില്‍ ‘വന്ദേമാതരം’ ആലപിക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമായ അനുഭവമായി അവര്‍ അനുസ്മരിക്കുകയുണ്ടായി.
ശാന്ത.പി.നായര്‍ അവരുടെ ഹംസഗാനം ആലപിച്ചവസാനിപ്പിച്ചിട്ട് നാല്പത് വര്‍ഷങള്‍ കഴിഞ്ഞു.മലയാളിയുടെ ഗാന സംസ്കാരത്തില്‍ അവര്‍ ആലപിച്ച ഗാനങ്ങളുടെ സ്ഥാനം എന്തായിരിക്കും?പ്രത്യക്ഷത്തില്‍തന്നെ ഗൃഹാതുരത്വവും പഴമയും രുചിക്കുന്ന ആ ശബ്ദം നമ്മെ പഴംകാലത്തിലേക്ക് നേരിട്ട് നയിക്കുന്നുണ്ടാവാം.പശ്ചാത്തലസംഗീതത്തിന്റെ പിന്‍ബലമില്ലാതെയുംആ ഗാനങ്ങളില്‍ പലതും ഓര്‍മ്മയില്‍ നിലനില്‍ക്കും.അക്കാര്യം ശാന്ത.പി.നായര്‍ തന്നെ സംഗീതസംവിധാനം നിര്‍വഹിച്ച ഒരേഒരു ഗാനം സാക് ഷ്യപ്പെടുത്തുന്നുണ്ട്.”മക്കത്ത്പോയ് വരും മാനതെ തമ്പുരാന്...”(ഏഴുരാത്രികള്‍)എന്ന ഗാനത്തിന് പശ്ച്ചാത്തല സംഗീതം ഉപയോഗിചിട്ടില്ല.

ശാന്ത.പി.നായര്‍ക്ക് ‘കാണി’യുടെ ആദരാഞ്ജലികള്‍

Wednesday, 16 July 2008

സിനിമ: കൊട്ടകകളില്‍ നിന്ന് പുറത്തേക്ക്

കൊട്ടകകളില്‍ ചെന്ന് സിനിമ കാണുന്നവരുടെ എണ്ണം ആശങ്കാ ജനകമായികുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഗ്രാമ പ്രദേശങ്ങളിലെ സിനിമാ കൊട്ടകകളില്‍പലതും അടച്ചു പൂട്ടുകയോ കല്യാണാ മണ്ഡപങ്ങളായി മാറുകയോ ചെയ്തു കഴിഞ്ഞു.നഗര പ്രദേശങ്ങളിലെ സ്ഥിതിയും ഒട്ടും ആശാവഹമല്ല. സിനിമയും കൊട്ടകകളുമായുള്ളഅഭേദ്യബന്ധം എടുത്തു പറയേണ്ടതില്ല. എന്നിട്ടും കാണികളെ തീയേറ്ററിലെത്തിക്കുന്നതില്‍ നിന്ന് വിലക്കുന്ന ഘടകങ്ങളെന്തൊക്കെയാവാം? വീട്ടിലെ സ്വീകരണ മുറികളില്‍ സി.ഡി/ഡി.വി.ഡി സൌകര്യമുപയോഗിച്ച് ടെലിവിഷന്റെ ലഘു ചതുരത്തില്‍ കാണാവുന്നതാണോ സിനിമ? നാടകം ടെലിവിഷന്‍ സ്ക്രീനില്‍ കാണും പോലെയാണ്സിനിമയുടെ ടെലിവിഷന്‍ കാഴ്ച്ചയും. നമ്മള്‍ കാണുന്നത് മറ്റേതോ സിനിമയാണ്. സിനിമയുടെ കാഴ്ച്ച കൊട്ടകകള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ ഇതിന് സമാന്തരമായി മറ്റൊരു വലിയ മാറ്റം സിനിമ രംഗത്ത് സംഭവിച്ചിട്ടുണ്ട്. വന്‍ മുതല്‍മുടക്കുംസാങ്കേതികതയും ആവശ്യമായിരുന്ന സിനിമയുടെ നിര്‍മ്മാണ പരിസരം വീടുകള്‍ക്കകത്തേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്നു.സാങ്കേതിക വിദ്യയുടെ പ്രചാരം ആര്‍ക്കും ഒരു സിനിമയെടുക്കാവുന്ന സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. ഹാന്റി ക്യാമുകളോമൊബൈല്‍ ഫോണോ മതി ഇന്നൊരു സിനിമയെടുക്കാന്‍. പക്ഷേ ഇത്തരം സിനിമകളും പ്രേക്ഷകരിലേക്കെത്തണമെങ്കില്‍അതിനുള്ള സൌകര്യങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. ലഘുചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും പ്രദര്‍ശനവേദിഒരുക്കുന്നത് ആരും തല്‍പ്പരരല്ല. ഫിലിം സൊസൈറ്റികളാണ് ഇന്ന് പരിമിതമായ തോതിലെങ്കിലും ഇത്തരം സൌകര്യമൊരുക്കുന്നത്

2008 ജൂലൈ 27 കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണമൂവീസില്‍

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍

പ്ലാനിംഗ്
സംവിധാനം : സുദേവന്‍/2007/27 മി

വരൂ...
സംവിധാനം: സുദേവന്‍2005/17 മി

ഗോഡ്സ് ഓണ്‍ കണ്ട്രി
സംവിധാനം: നരണിപ്പുഴ ഷാനവാസ് 2007/23 മി
എസ്.എം.എസ്
സംവിധാനം: നരണിപ്പുഴ ഷാനവാസ് 2007/3 മി

ഉദാരമതികളുടെ വരവ്
സംവിധാനം: കെ.ടി.ഗോപി/40 മി
മുറിവ്
സംവിധാനം: ദീപേഷ്2007/17 മി
ടൈപ് റൈറ്റര്‍
‍സംവിധാനം : ദീപേഷ്.ടി/2008/27 മി
മലയാളിയുടെ ഹൃദയപക്ഷം
സംവിധാനം: പ്രിയനന്ദന്‍/2008/23 മി

കടല്‍ത്തീരത്ത്
സംവിധാനം: ഷെറി/2006/22 മി


ഷെല്‍സ്
സംവിധാനം: ഷിംന2004/32 മി

ഫിലിം സൊസൈറ്റി ഫെഡറേഷന്‍ വാര്‍ഷികം


ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ദ്വൈവാര്‍ഷിക പൊതുയോഗം 2008ജുണ്‍29ന് തിരുവനന്തപുരത്തുവെച്ച് ചേര്‍ന്നു.യോഗം ഫെഡറേഷന്റെ കേന്ദ്ര പ്രതിനിധി എച്.എന്‍. നരഹരിറാവു ഉദ്ഘാടനം ചെയ്തു.സൌത്ത് വെസ്റ്റ് റീജ്യണ്‍ വൈസ്പ്രസിഡ്ണ്ട് വി.കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ജനകീയ സ്വഭാവവും വൈപുല്യവും ശ്രീ നരഹരിറാവുഎടുത്തുപറഞ്ഞു.ഉത്തരേന്ത്യന്‍ സംസ്ഥാനങളില്‍ ഇത്തരത്തിലുള്ള പ്രസ്ഥാനങള്‍ ഇപ്പോള്‍ തീരെ സജീവമല്ല.സാങ്കേതികതയില്‍ വന്ന മാറ്റങള്‍ക്കനുസരിച്ച് ഫിലിം സൊസൈറ്റികളും മാറേണ്ടതുണ്ട്.ഡി.വി.ഡി സാങ്കേതിക വിദ്യക്ക് അതിന്റേതായ ഗുണദോഷങളുണ്ട്.ഫിലിം സൊസൈറ്റികളുടെ ഘടനയില്‍ ബ്രിട്ടന്‍ പോലുള്ള രാജ്യങളില്‍ വലിയ മാറ്റങളുണ്ടായിട്ടുണ്ട്.മെഡിക്കല്‍ കോളേജുകള്‍ എഞ്ചിനീയറിങ് കോളേജുകള്‍ തുടങിയസ്ഥാപനങള്‍ കേന്ദ്രീകരിച്ച് ഒരൂ പ്രത്യേകവിഷയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഫിലിം സൊസൈറ്റികളുണ്ട്.



കേരളത്തിനു മാത്രമായി സ്വതന്ത്രാധികാരങളോടു കൂടിയ ഒരു സബ് റീജ്യണ്‍ രൂപീകരിക്കുന്ന വിധത്തില്‍ ഭരണ ഘടന ഭേദഗതി ചെയ്യുന്നതാണ് യോഗം കൈക്കൊണ്ട സുപ്രധാന തീരുമാനങളിലൊന്ന്.പുതിയ ഭാരവാഹികളായി വി.കെ.ജോസഫ്(വൈസ്പ്രസിഡ്ണ്ട്)കെ.വി.മോഹന്‍ കുമാര്‍(സെക്രട്ടറി)പ്രസന്നകുമാര്‍(ട്രഷറര്‍)എന്നിവരടങുന്ന12അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

Sunday, 15 June 2008

ഒരിടം/പുനരാഖ്യാനം



2008 ജൂണ്‍ 22 കാലത്ത് 10 ന് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍
ഒരിടം
സംവിധാനം : പ്രദീപ് നായര്‍


ലൈംഗികത്തൊഴിലിന്റെ പ്രശ്നങ്ങളെയും പ്രതിവിധികളെയും രണ്ടു വിധത്തില്‍ സമീപിക്കുന്ന രണ്ടു വ്യത്യസ്ത ചിത്രങ്ങളാണ് ഈ മാസത്തില്‍ കാണി പ്രദര്‍ശിപ്പിക്കുന്നത്. പ്രദീപ് നായര്‍ സംവിധാനം ചെയ്ത ‘ഒരിടം’ ഒരു കഥാ ചിത്രത്തിന്റെ ആഖ്യാനരീതിസ്വീകരിച്ച് ലൈംഗികത്തൊഴിലിലേര്‍പ്പെടുന്നവരുടെ ജീവിതംആവിഷ്ക്കരിക്കുമ്പോള്‍ ഡോ. മധു എറവങ്കരയുടെ ‘പുനരാഖ്യാനം’ ഡോക്യുമെന്ററിയുടെ ആഖ്യാനരീതിയില്‍ ഇതേ വിഷയം ആവിഷ്ക്കരിക്കുന്നു. രണ്ടു വ്യക്തികളുടെ പരിശ്രമങ്ങള്‍ എന്നതിനൊപ്പം ചലച്ചിത്രാവിഷ്ക്കാരത്തിന്റെഭിന്ന രീതികളുടെ താരതമ്യത്തിനും കൂടിയുള്ള അവസരം ഇതോടൊപ്പം ലഭ്യമാകുന്നുണ്ട്. ലൈംഗിക തൊഴിലില്‍ നിന്ന്മാറി മറ്റു തൊഴിലുകളിലേര്‍പ്പെടുന്ന സ്ത്രീകളുടെ മുഖ്യ ധാരയിലേക്കുള്ള വരവും സ്ത്രീത്വത്തിന്റെ അന്തസ്സ് അവര്‍ വീണ്ടെടുക്കുന്നതുമാണ്, പുനരാഖ്യാനത്തിന്റെ പ്രമേയം. ലൈംഗികത്തൊഴിലിനകത്തു നിന്ന് പുതിയൊരു ലോകം സ്വപ്നം കാണുകയും എന്നാല്‍ അതിന്റെ രക്ഷപ്പെടാനാകാത്ത വലയത്തില്‍ തന്നെ ഒതുങ്ങുകയും ചെയ്യേണ്ടി വരുന്നതാണ്, ‘ഒരിടം’ ആഖ്യാനം ചെയ്യുന്നത്. 52- മത് ദേശീയ ഫിലിം അവാര്‍ഡ് കമ്മറ്റിയുടെയും, 2005 ലെ സംസ്ഥാന അവാര്‍ഡ് കമ്മറ്റിയുടെയും, പ്രത്യേക പരാമര്‍ശം ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി. മികച്ച നടി (ഗീതു മോഹന്‍ ദാസ്) പശ്ചാത്തല സംഗീതം (ഐസക് തോമസ് കൊട്ടുകാപ്പള്ളി), വസ്ത്രാലങ്കാരം (കുമാര്‍ എടപ്പാള്‍) എന്നീ സംസ്ഥാന അവാര്‍ഡുകളും ഈചിത്രത്തിന് ലഭിക്കുകയുണ്ടായി. 2006 ലെ ദോഹ, ബഹറിന്‍ എന്നീ ഫിലിം ഫെസ്റ്റിവെലുകളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി.

പുനരാഖ്യാനം
തിരക്കഥ, സംവിധാനം : മധു എറവങ്കര
നിര്‍മ്മാണം : മാജിക് ലാന്റേണ്‍
ക്യാമറ : എം.ജെ. രാധാകൃഷ്ണന്‍


മധു ഏറവങ്കര

അന്തര്‍ ദേശീയ പ്രശസ്തനായ സിനിമാ നിരൂപകന്‍ സംവിധായകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നയാളാണ് ഡോ. മധു എറവങ്കര. നിരവധി അന്താരാഷ്ട്ര ചലചിത്രോത്സവങ്ങളില്‍ ജൂറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയെക്കുറിച്ചുംസാഹിത്യത്തെക്കുറിച്ചും പഠിക്കുന്നതിന് ഭാരത സര്‍ക്കാരിന്റെ സാംസ്ക്കാരിക വകുപ്പിന്റെ ഫെലോ ഷിപ്പ് ലഭിക്കുകയുണ്ടായി.
മറ്റു ചിത്രങ്ങള്‍ - നങ്കൂരം (ഫീച്ചര്‍), നിഷാദം, മൌനത്തിന്റെ ഇര (ഡോക്യുമെന്ററി).
പുസ്തകങ്ങള്‍ : സ്നാന ഘട്ടങ്ങള്‍,മലയാള സിനിമയും സാഹിത്യവും, അലിവിന്റെ മന്ദാരങ്ങള്‍, ശലഭ യാത്രകള്‍.

Friday, 13 June 2008

2006ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പുലിജന്മം മികച്ച ചിത്രം

2006ലെ ദേശീയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പുലിജന്മം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘമായ ഇടവേളക്ക് ശേഷമാണ് മലയാള ചിത്രം ദേശീയ തലത്തില്‍ അംഗീകാരം നേടുന്നത്. മലയാളത്തിന് ലഭിച്ച മറ്റു അംഗീകാരങ്ങള്‍ ഇവയാണ്.
മികച്ച നവാഗതസംവിധായകന്‍ - മധു കൈതപ്രം(ഏകാന്തം)
പ്രത്യേക ജൂറി പുരസ്ക്കാരം - തിലകന്‍ (ഏകാന്തം)
മികച്ച കുടുംബ ചിത്രം - കറുത്ത പക്ഷികള്‍
നൃത്ത സംവിധാനം - രാത്രി മഴ
മികച്ച ജീവചരിത്ര ഡോക്യുമെന്ററി - എം.ആര്‍ രാജന്‍ (മിനുക്ക്)
മികച്ച വിവരണം - നെടുമുടി വേണു (മിനുക്ക്)
ചലച്ചിത്ര നിരൂപണം - ജി.പി രാമചന്ദ്രന്‍
മലയാളിയായ പ്രിയാമണിക്ക് തമിഴ് ചിത്രത്തിലൂടെ (പരുത്തി വിരന്‍) ലഭിച്ച മികച്ച നടിക്കുള്ള അവാര്‍ഡ് മലയാളത്തിനു കൂടി അവകാശപ്പെട്ടതാണ്.
പുലിജന്മം, ഏകാന്തം, പരുത്തിവീരന്‍ എന്നീ ചിത്രങ്ങള്‍ ‘കാണി’ ഇതിനു മുന്‍പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുലിജന്മത്തെക്കുറിച്ചുള്ള ഒരു ആസ്വാദനക്കുറിപ്പ്
ഇവിടെ വായിക്കാവുന്നതാണ്.

Friday, 16 May 2008

ജോണ്‍ അബ്രഹാം















ജോണ്‍ അബ്രഹാമിന്റെ ജീവീതവും സിനിമയും ആസ്പദമാക്കി സി.ശരത് ചന്ദ്രന്‍ സംവിധാനം ചെയ്ത ജോണ്‍ അബ്രഹാം എന്ന ചിത്രം 2008 മെയ് 25 കാലത്ത് 10.00 മണിക്ക് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ പ്രദര്‍ശിപ്പിക്കുന്നു. ചിത്രം അവതരിപ്പിച്ചു കൊണ്ട് ഐ.ഷണ്മുഖദാസ് സംസാരിക്കും. സി.ശരത് ചന്ദ്രന്‍, നീലന്‍, എം.സി രാജനാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി.പി. രാമചന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരിക്കും.


ഓര്‍മ്മ : ജോണ്‍ അബ്രഹാം

ജോണ്‍ അബ്രഹാം ഓര്‍മ്മയായിട്ട് ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞു. 1987 മേയ് 31 ന് കോഴിക്കോട്ടുള്ള സഹോദരിയുടെ വീടിന്റെ ടെറസ്സില്‍ നിന്ന് കാല്‍ വഴുതി വീണ് മരിച്ച അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏറെ നേരം തിരിച്ചറിയപ്പെടാതെ കിടക്കുകയുണ്ടായി. ജോണിന്റെ വേഷവും രൂപവും അദ്ദേഹത്തെ ഏതോ ഊരു തെണ്ടിയാണെന്നു ധരിക്കാനിടയാക്കിയതായിരുന്നു കാരണം. യഥാര്‍ത്ഥത്തില്‍ ജോണ്‍ അതു തന്നെയായിരുന്നു. മറ്റൊരാള്‍ക്കും സാധ്യമാവാത്ത അരാ‍ജക ജീവിതം നയിക്കാനായിരുന്നു ജോണിന്റെ നിയോഗം.
എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകളിലെല്ലം രാഷ്ട്രീയ വിമര്‍ശനവും,സാമൂഹ്യ വിമര്‍ശനവും ഉള്‍ച്ചേര്‍ന്നിരുന്നു. അഗ്രഹാരത്തില്‍ കഴുത (1977) എന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആദ്യ ചിത്രം തന്നെ തമിഴ് നാട്ടില്‍ വലിയ കോലാഹലങ്ങള്‍ ഉയര്‍ത്തുകയുണ്ടായി.ഈ സിനിമ തമിഴ് നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചു. ‘അമ്മ അറിയാന്‍’ എന്ന ചിത്രം സിനിമാ ചരിത്രത്തിലെ തന്നെ ഒരു അത്ഭുതമായി.ജനങ്ങളില്‍ നിന്ന് ചെറിയ തുക പിരിച്ചെടുത്തു കൊണ്ടാണ് പ്രസ്തുത ചിത്രം പൂര്‍ത്തിയാക്കിയത്. 1984 ല്‍ കോഴിക്കോട് കേന്ദ്രമായി ആരംഭിച്ച ഒഡേസ എന്ന സമാന്തര സിനിമാ കൂട്ടായ്മയുടെ വിജയം കൂടിയായിരുന്നു അത്.
പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ അന്നവിടെ പ്രിന്‍സിപ്പാളായിരുന്ന‍ പ്രസിദ്ധ സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ പ്രിയ ശിഷ്യന്‍മാരിലൊരാളായിരുന്നു ജോണ്‍. ജോണ്‍ അബ്രഹാമിന്റെ ശക്തിയെ അക്കാലത്തു തന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഘട്ടക്കിന്റെ ഓര്‍മക്കായി ഒരു കവിതയും ജോണ്‍ രചിച്ചിട്ടുണ്ട്(A tribute to Ritwik ghatak). ജോണിന്റെ സിനിമകളെയും ജീവിതത്തെയും ആസ്പദമാക്കി, സി.ശരത് ചന്ദ്രന്‍ സംവിധാനം ചെയ്ത “ജോണ്‍ അബ്രഹാം” എന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കാണിയുടെ ആഭിമുഖ്യത്തില്‍ നടക്കുകയാണ്.എട്ടു വര്‍ഷത്തിലേറെക്കാലം നീണ്ടു നിന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഈ ചിത്രം പൂര്‍ത്തീകരിക്കപ്പെട്ടത്.
ഈ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് വേദിയാകുന്നതില്‍ കാണിക്ക് സന്തോഷമുണ്ട്.
ജനനം : 1937 ആഗസ്റ്റ് 11 കുട്ടനാട് (താന്‍ ജനിച്ചത് കുന്നംകുളത്താണെന്ന് ജോണ്‍)
മരണം : 1987 മെയ് 31
പ്രധാന ചിത്രങ്ങള്‍

Thursday, 1 May 2008

ഫില്‍ക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം

ഫില്‍ക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് ౩ മുതല്‍8വരെ തിരുവനന്തപുരം കലാഭവനില്‍ വെച്ചു നടക്കുന്നു. ശ്രീ അടൂര്‍ഗോപാലകൃഷ്ണന് മേള ഉദ്ഘാടനം ചെയ്യും. എല്ല ദിവസവും വൈകുന്നേരം
6.30 ന്‍ ഓപ്പണ്‍ ഫോറം ഉണ്ടാകും.

Thursday, 24 April 2008

കാണി ചലചിത്ര മേള

2008മെയ്1. ചങരംകുളം കൃഷ്ണ മൂവീസില്‍
കാലത്ത് 10 മണി :
പരുത്തി വീരന്‍
സംവിധാനം: അമീര്‍ സുല്‍ത്താന്‍
Cast: Karthi, Priyamani, Ponvannan, Saravanan, Kanja Karuppu
Produced by: Team work Production house
Story, Screenplay, Dialogue, Direction:Ameer
Music: Yuvan Shankar Raja

ഉച്ചക്ക 2.30മണീ
മാര്‍ഗ്ഗം
രാജീവ് വിജയരാഘവന്‍ സംവിധാനം ചെയ്ത മലയാളം സിനിമ 'മാര്‍ഗം' ഫ്രാന്‍സിലെ നാന്റ്സില്‍ നടക്കുന്ന 'ത്രീ കോണ്ടിനെന്റല്‍ ' ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്കു തെരഞ്ഞടുക്കപ്പെട്ടു.ജര്‍മനിയില്‍ നടക്കുന്ന മാന്‍ഹെയിം ഫിലിം ഫെസ്റിവലിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ ഫിലിമോത്സവങ്ങളില്‍ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം ഗോവയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റിവലിലും പ്രദര്‍ശിപ്പിച്ചു.
വൈകുന്നേരം 4മണി : ‘കാണി’ ജനറല്‍ ബോഡി, വാര്‍ഷിക റിപ്പോര്‍ട്ട്, ചര്‍ച്ച, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
വൈകുന്നേരം 6മണി
ഡോ. അംബേദ്കര്‍
സംവിധാനം: ജബ്ബാര്‍ പട്ടേല്‍

Wednesday, 23 April 2008

മാര്‍ച്ചിന്റെ നഷ്ടങ്ങള്‍ക്ക് ആദരാഞ്ജലികള്‍

രഘുവരന്‍:മാര്‍ച്ച് 19 ന് അന്തരിച്ചു. വ്യത്യസ്തമായ ശരീര ഭാഷയും അഭിനയ ശൈലിയും കൊണ്ട് ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ അല്‍ഫോന്‍സാച്ചനെ അനശ്വരനാക്കിയ രഘുവരനെക്കുറിച്ച് ലൈനില്‍ രാജേന്ദ്രന്‍ എഴുതി “ഫൊട്ടോ ഷൂട്ടിങ്ങിനായി അണിഞ്ഞ വേഷം രഘുവരന്‍ ഷൂട്ടിങ്ങ് തീരും വരെയും അഴിച്ചു വെച്ചില്ല. അല്‍ഫോന്‍സച്ചനായി തന്നെയാണ്‍ അയാള്‍ ആ ദിവസങ്ങള്‍ മുഴുവനും ജീവിച്ചു തീര്‍ത്തത്. ചിത്രീകരണം കഴിഞ്ഞ് മുറിയിലേക്ക് പൂകുന്നതും കിടന്നുറങ്ങുന്നതും അതേ വേഷത്തില്‍ തന്നെ......”
കെ.ടി.മുഹമ്മദ് മാര്‍ച്ച് 25 ന് അന്തരിച്ചു. നാടക പ്രവര്‍ത്തകനും സിനിമാ പ്രവര്‍ത്തകനും മാത്രമായിരുന്നില്ല അദ്ദേഹം. സമുദായ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളുടെയും മതേതര ചിന്തയുടെയും പ്രതീകമായ കെ.ടി ഒരു കാലഘട്ടത്തെയാണ്‍ പ്രതിനിധീകരിക്കുന്നത്.
കടമ്മനിട്ട യും യാത്രയായി. മാര്‍ച്ച് മുപ്പത്തിഒന്നിനു കവിയും സാംസ്ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണന്‍ അന്തരിക്കുമ്പോള്‍ അത് ആധുനിക കേരളീയ പരിസരത്തെക്കുറിച്ചും പല ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ആധുനികത ഉയര്‍ത്തിപ്പിടിച്ച ചില അടിസ്ഥാനാശയങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന ആ കവിതകള്‍ ഏതു രീതിയിലാകും ഭാവിയില്‍ വായിക്കപ്പെടുക? അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്:
അവസാനം
എന്നെ പോസ്റ്റ് മോര്‍ട്ടം
നടത്തിയ ഡൊക്ടര്‍മാര്‍
വിധിയെഴുതി:
അവന്റെ മനസ്സു
കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല!