കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Monday, 25 May, 2015

ദശവാര്‍ഷികാഘോഷവും യൂസഫലികേച്ചേരി അനുസ്മരണവും കാണി ഫിലിം സൊസൈറ്റിയുടെ ദശവാര്‍ഷികാഘോഷവും യൂസഫലികേച്ചേരി അനുസ്മരണവും ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും  ചങ്ങരംകുളത്ത് നടന്നു.ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. ‘ഇന്ദുലേഖ‘യുടെ ദൃശ്യാവിഷ്ക്കാരത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് നേടിയ മുഹമ്മദ്കുട്ടി, അബ്ദുല്‍ ജബ്ബാര്‍,മൊയ്തുണ്ണി എന്നിവരെ ആദരിച്ചു.
പി.രാജഗോപാലമേനോന്‍, വി.മോഹനകൃഷ്ണന്‍,എം.നാരായണന്‍
നമ്പൂതിരി, മുഹമ്മദ്കുട്ടി, അബ്ദുല്‍ ജബ്ബാര്‍,മൊയ്തുണ്ണി,പി.കെ ജയരാജന്‍,സോമന്‍ ചെമ്പ്രേത്ത് ,സി.കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യൂസഫലികേച്ചേരിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനസന്ധ്യ അരങ്ങേറി.പ്രഭാകരന്‍,ഖാദര്‍ഷാ, ബാലകൃഷ്ണരാജ്,നിര്‍മ്മല, ലതചന്ദ്രമോഹന്‍, സ്നിയ, ദേവിക, ബിനോജ്,സതീശന്‍,രവി,സുജിത് എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.