കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Tuesday, 16 October, 2012

ചലച്ചിത്രാസ്വാദന ക്യാമ്പ്കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടു ദിവസത്തെ ചലച്ചിത്രാസ്വാദന ക്യാമ്പ് 2012 നവംബര്‍ 3, 4 തിയ്യതികളില്‍ ചങ്ങരംകുളത്ത് വെച്ച് നടക്കുകയാണ്. (സ്ഥലം: ഗവ: എല്‍.പി.സ്‌കൂള്‍, ചിയ്യാനൂര്‍))) സിനിമയുടെ സാങ്കേതികവും കലാപരവുമായ വശങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ സാമാന്യ ധാരണയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഈ ക്യാമ്പില്‍ ഐ. ഷണ്‍മുഖദാസ്, എം.ജി. ശശി, വി.കെ. ശ്രീരാമന്‍, കെ.എ.മോഹന്‍ ദാസ് എന്നിവര്‍ക്കൊപ്പം മറ്റ് ചലച്ചിത്ര നിരൂപകരും, സംവിധായകരും, ക്യാമറാമാന്‍മാരും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.ആലങ്കോട് ലീലാകൃഷ്ണന്‍ ആണ് ക്യാമ്പ് ഡയറക്ടര്‍. ... പരമാവധി 50 കുട്ടികളെ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധിക്കൂ എന്നതിനാല്‍ ഒരു സ്ഥാപനത്തില്‍ നിന്ന് (ഹയര്‍സെക്കന്ററി/കോളേജ്) നിര്‍ദ്ദേശിക്കുന്ന രണ്ടു പേരെയാണ് ഉള്‍പ്പെടുത്തുന്നത്. രണ്ടു ദിവസങ്ങളിലും കാലത്ത് 9.30 മുതല്‍ 4.30വരെയാണ് ക്ലാസ്സുകള്‍ . ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനങ്ങളും കൂടെയുണ്ടാവും. ഭക്ഷണസൗകര്യം ക്യാമ്പില്‍ ഒരുക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപയാണ്.
പങ്കെടുക്കുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ഒക്‌ടോബര്‍ 31ന് മുമ്പ് 9447924898, 9495095390 എന്നീ നമ്പറുകളില്‍ അറിയിക്കാനപേക്ഷ. സിനിമാസ്വാദകര്‍ക്കും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കും ക്യാമ്പില്‍ നിരീക്ഷകരായി പങ്കെടുക്കാവുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:കെ.എം. സുരേഷ്ബാബു (9995418698), കെ.ആര്‍.രവീന്ദ്രന്‍ (9946878875) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Tuesday, 9 October, 2012

തിലകന്‍ അനുസ്മരണം/ഫിലിം ഫെസ്റ്റിവല്‍ സംഘാടക സമിതി രൂപീകരണംചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിലകന്‍ അനുസ്മരണവും ചലച്ചിത്ര പ്രദര്‍ശനവും നടത്തി.ആലങ്കോട് ലീലാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു.നാടക പ്രവര്‍ത്തകനായ ചാക്കോ.ഡി.അന്തിക്കാട് മുഖ്യ പ്രഭാഷണം നടത്തി . പി.രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.അടാട്ട് വാസുദേവന്‍ സ്വാഗതവും സോമന്‍ ചെമ്പ്രേത്ത് നന്ദിയും പറഞ്ഞു.
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 3,4 തിയ്യതികളില്‍ നടക്കുന്ന ചലച്ചിത്രാസ്വാദന ക്യാമ്പ്,11,12,13 തിയ്യതികളില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍ എന്നിവയുടെ സംഘാടക സമിതി രൂപീകരിച്ചു.ഭാരവാഹികളായി,ആലംകോട് ലീലാകൃഷ്ണന്‍ (ചെയര്‍മാന്‍ ) , അഡ്വ.രാജഗോപലമേനോന്‍ (ജനറല്‍ കണ്‍‌വീനര്‍ ) , അടാട്ട് വാസുദേവന്‍ (കണ്‍‌വീനര്‍ ), വി.മോഹനകൃഷ്ണന്‍ (ഫെസ്റ്റിവല്‍ ഡയറക്ടര്‍ )  എന്നിവരെ തെരഞ്ഞെടുത്തു.തുടര്‍ന്ന് കിം കിഡൂക്ക് സംവിധാനം ചെയ്ത കൊറിയന്‍ ചിത്രം “ ബ്രത്ത് “ പ്രദര്‍ശിപ്പിച്ചു.

Friday, 5 October, 2012

തിലകന്‍ അനുസ്മരണവും ചലച്ചിത്ര പ്രദര്‍ശനവും


തിലകന്‍ അനുസ്മരണവും കാണി ചലച്ചിത്രോത്സവം 2012 സംഘാടക സമിതി രൂപീകരണവും ഒക്ടോബര്‍ 7ന് വൈകുന്നേരം 5.00 മണിക്ക് ചങ്ങരംകുളം സര്‍വ്വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്നു.
ശ്രീ.ആലങ്കോട് ലീലാകൃഷ്ണന്‍, ശ്രീ.ചാക്കോ.ഡി.അന്തിക്കാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.
തുടര്‍ന്ന് കിം കി ഡൂക്കിന്റെ ‘ബ്രത്ത് ‘(Breath ) എന്നചിത്രം പ്രദര്‍ശിപ്പിക്കും.എല്ലാവര്‍ക്കും സ്വാഗതം.
Breath (Soom) is the fourteenth feature film by South Korean director Kim Ki-duk.
A loner housewife, Yeon, deals with her depression and anger by beginning a passionate affair with a convicted man on death row. After discovering her husband’s infidelity, Yeon visits the prison where a notorious condemned criminal, Jin, is confined. Despite knowing Jin's crimes, Yeon treats him like an old lover and puts all her efforts into his happiness,even though she doesn't know him...More..