കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Tuesday, 11 September, 2012

രാജേഷ് ഖന്നയ്ക്ക് ആദരഞ്ജലികള്‍
അന്തരിച്ച ചലച്ചിത്ര നടന്‍ രാജേഷ് ഖന്നയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങളിലൊന്നായ “ആരാധന” കാണി ഈ മാസം പ്രദശിപ്പിക്കുന്നു.1969ല്‍ പുറത്തുവന്ന ഈ ചിത്രം അക്കാലത്ത് മികച്ച പ്രദര്‍ശന വിജയം നേടുകയുണ്ടായി. എസ്.ഡി.ബര്‍മ്മന്‍/ആനന്ദ് ബക്ഷി എന്നിവരുടെ ഗാനങ്ങള്‍ എക്കാലവും ഓര്‍ക്കപ്പെടുന്നവയാണ്.
ഷര്‍മ്മിളാ ടാഗോറാണ്നാ യികാവേഷത്തിലെത്തുന്നത്.മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഷര്‍മ്മിളാ ടാഗോറിന് മികച്ച നടിക്കുള്ള അവാര്‍ഡും ഈ ചിത്രത്തിലൂടെ ലഭിക്കുകയുണ്ടായി .
To each his own (1946) എന്ന ചിത്രത്തിന്റെ റീമേക്കായിട്ടാണ് ‘ ആരാധന ‘ നിര്‍മ്മിക്കപ്പെട്ടത്.‘ ആരാധന ‘ യുടെ വമ്പന്‍ വിജയം തമിഴിലും തെലുങ്കിലുമായി രണ്ടു റിമേക്കുകള്‍ക്കു കൂടി കാരണമായി.
രാജേഷ് ഖന്നയുടെ അന്ത്യ യാത്രയുടെ വീഡിയോ ഇവിടെ.
2012 സെപ്റ്റംബര്‍ 16 കാലത്ത് 9.30ന് 
ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ 
ആരാധന
/1969/ഹിന്ദി /169മിനുട്ട് 
സംവിധാനം:ശക്തി സാമന്ത