കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Tuesday, 28 October, 2008

സിനിമയ്ക്കായി,ഒരുപകലത്രയും

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിനിമാപ്രദര്‍ശനങ്ങള്‍ക്കും സിനിമാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനുമായി ഒരു പകല്‍ മുഴുവനും മാറ്റിവെച്ചുകൊണ്ട് ആസ്വാദകരെത്തി.മികച്ച ചിത്രതിനുള്ള ദേശീയ അവാര്‍ഡ് നേടിയപ്രിയനന്ദനന്‍,മികച്ച നിരൂപകനുള്ള ദേശീയ അവാര്‍ഡ്നേടിയ ജി.പി രാമചന്ദ്രന്‍,മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്നേടിയ എം.ജി.ശശി, ഗാനരചയിതാവിനുള്ളപുരസ്ക്കാരംനേടിയ റഫീക് അഹമ്മത്,എന്നിവര്‍ക്ക് സ്വീകരണം നല്‍കുന്ന ചടങ്ങാണ് സിനിമാ പ്രവര്‍ത്തകരുടേയും ആസ്വാദകരുടേയും സംഗമവേദിയായത്.
ഒക്റ്റോബര്‍27വൈകുന്നേരം 4.00മണിക്ക് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.എം.സി.രാജനാരായണന്‍,പരത്തുള്ളിരവിന്ദ്രന്‍,പ്രിയനന്ദനന്‍,എം.ജീ.ശശി,ജി.പി.രാമചന്ദ്രന്‍,റഫീക്അഹമ്മത് എന്നിവര്‍ സംസാരിച്ചു.പി.രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.വി.മോഹനകൃഷ്ണന്‍ സ്വാഗതവുംസി.എസ്.സോമന്‍ നന്ദിയും പറഞ്ഞു.

കാലത്ത്9.30മുതല്‍ ആരംഭിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍എം.ജി ശശി സംവിധാനം ചെയ്ത ലഘുചിത്രങള്‍(മഹാത്മാ അങ്ങയോട്,നിഴല്‍ രൂപം,ഒളിച്ചേകണ്ടേ,കനവുമലയിലേക്ക്)പ്രദര്‍ശിപ്പിച്ചു.ഉച്ചക്ക് 12.00ന്എടപ്പള്‍ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ വിദ്യാര്‍ഥികള്‍നിര്‍മ്മിച്ച ‘കുടനന്നാക്കനുണ്ടോ’എന്നലഘു ചിത്രവും ഇതോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുകയുണ്ടായി.

എം.ജി ശശി സംവിധാനം ചെയ്ത ഈവര്‍ഷത്തെ 5 സംസ്ഥാന അവാര്‍ഡുകള്‍ നേടിയ‘അടയാളങ്ങള്‍‘ഉച്ചക്ക് ശേഷം2.00മണിക്കും പ്രദര്‍ശിപ്പിച്ചു.

സിനിമയെക്കുറിച്ചുള്ള ഗൌരവമായ ചിന്തകള്‍ക്കായി ചെലവിട്ട സാര്‍ത്ഥകമായ ഒരു പകലായിരുന്നു അത്.

പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

Thursday, 23 October, 2008

ദേശീയ സംസ്ഥാന ഫിലിം അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ പ്രതിഭകളെ ആദരിക്കുന്നതിന് വേദി ഒരുക്കുകയാണ്.2006ലെമികച്ച ചിത്ര(പുലിജന്മം)ത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രിയനന്ദനന്‍, മികച്ച നിരൂപകനുള്ള ദേശീയ അവാര്‍ഡ് നേടിയ ജി.പി.രാമചന്ദ്രന്‍, 2007ലെ സംസ്ഥാന അവാര്‍ഡ് നേടിയമികച്ച ചിത്ര(അടയാളങ്ങള്‍)ത്തിന്റെ സംവിധായകന്‍ എം.ജി.ശശി, നിര്‍മ്മതാവ് അരവിന്ദ് വേണുഗോപാല്‍, പ്രത്യേക പരാമര്‍ശം നേടിയ ടി.ജി.രവി, മികച്ച ഗാന രചയിതാവ് റഫീക് അഹമ്മത് എന്നിവരെ അനുമോദിക്കുന്ന പരിപാടിയിലേക്ക് ഏവരേയും സന്തോഷത്തോടെ ക്ഷണിക്കുന്നു.ശ്രീ.വി.കെ.ശ്രീരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.കാലത്ത് 9.30മുതല്‍ എം.ജി ശശി സംവിധാനം ചെയ്ത ലഘു ചിത്രങ്ങളുടെ പ്രദര്‍ശനവും ഉച്ചക്ക് 2.00മണീക്ക് ‘അടയാളങ്ങ‘ളുടെ പ്രദര്‍ശനവും ഉണ്ടാകും.
2008 ഒക്റ്റോബര്‍27
കാലത്ത് 9.30മുതല്‍എം.ജി.ശശി സംവിധാനം ചെയ്ത് ലഘു ചിത്രങ്ങളുടെ പ്രദര്‍ശനം
1.നിഴല്‍ രൂപം/25മി(അവലംബം:ഹാരൊള്‍ഡ് പിന്ററുടെ Last to goഎന്നനാടകം)
2.മഹാത്മാ‍ അങ്ങയോട്/25മി(അവലംബം:ബഷീറിന്റെ ‘കള്ളനോട്ട്‘ എന്ന കഥ)
3.ഒളിച്ചേ കണ്ടേ/25മി(അവലംബം:വൈശാഖന്റെ ‘അപ്പീല്‍ അന്യായഭാഗം‘ എന്ന കഥ)
4.കനവുമലയിലേക്ക്/45മി(വയനാട്ടിലെ ‘കനവ് ‘എന്ന ആദിവാസി വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയ ഡോക്യുമെന്ററി.)

ഉച്ച്ക്ക് 2.00മണി

അടയാളങ്ങള്‍

തിരക്കഥ ,സംവിധാനം:എം.ജി.ശശി
നിര്‍മ്മാണം : അരവിന്ദ് വേണുഗോപാല്‍
ക്യാമറ:എം.ജെ.രാധാകൃഷ്ണന്‍‘അടയാളങ്ങ‘ളെക്കുറിച്ച്കുടുതല്‍വിവരങ്ങള്‍:

http://indulekha.com/movies/2007/11/preview-adayalangal.html
http://www.indiaglitz.com/channels/malayalam/article/37792.html
http://atayalangal.blogspot.com/2008_07_01_archive.html
വൈകുന്നേരം 4.00മണി
അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം
ഉദ്ഘാടനം:വി.കെ.ശ്രീരാമന്‍
പങ്കെടുക്കുന്നവര്‍:ആലങ്കോട് ലീലാകൃഷ്ണന്‍, പി.പി.രാമചന്ദ്രന്‍, എം.സി.രാജനാരായണന്‍, പി.എം.കൃഷ്ണകുമാര്‍
പ്രിയനന്ദനന്‍, എം.ജി.ശശി, ടി.ജി.രവി, അരവിന്ദ് വേണുഗോപാല്‍, ജി.പി.രാമചന്ദ്രന്‍, റഫീക് അഹമ്മദ്

Wednesday, 15 October, 2008

ഡോ:ടി.പ്രദീപിന് ഭട്നഗര്‍ പുരസ്കാരം.


ഈവര്‍ഷത്തെ ശാന്തിസ്വരൂപ് ഭട്നഗര്‍ പുരസ്കാരം നേടിയവരില്‍ ഡോ:ടി.പ്രദീപും ഉള്‍പ്പെടുന്നു.നാനോഗവേഷണരംഗത്തെ സംഭാവനകള്‍ക്കാണ് അദ്ദേഹത്തിന് പുരസ്ക്കാരം.ഗവേഷണത്തിനു പുറമേ ശാസ്ത്ര സാങ്കേതികരംഗങളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.വിപത്തിന്റെ കാലൊച്ചകള്‍,കുഞ്ഞുകണങ്ങള്‍ക്ക് വസന്തം എന്നിവയാണ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചപുസ്തകങ്ങള്‍.

ചങ്ങരംകുളത്തെ ആദ്യത്തെ ഫിലിം സൊസൈറ്റികളിലൊന്നായ പൃഥ്വി ഫിലിംസൊസൈറ്റിയുടെപ്രധാനസംഘാടകനും കൂടിയായിരുന്നു അദ്ദേഹം.

ഡോ:പ്രദീപിന്റെ പുരസ്കാരലബ്ധിയില്‍ ‘കാണി‘യുടെ അനുമോദനങ്ങള്‍.