കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ പ്രതിഭകളെ ആദരിക്കുന്നതിന് വേദി ഒരുക്കുകയാണ്.2006ലെമികച്ച ചിത്ര(പുലിജന്മം)ത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രിയനന്ദനന്‍, മികച്ച നിരൂപകനുള്ള ദേശീയ അവാര്‍ഡ് നേടിയ ജി.പി.രാമചന്ദ്രന്‍, 2007ലെ സംസ്ഥാന അവാര്‍ഡ് നേടിയമികച്ച ചിത്ര(അടയാളങ്ങള്‍)ത്തിന്റെ സംവിധായകന്‍ എം.ജി.ശശി, നിര്‍മ്മതാവ് അരവിന്ദ് വേണുഗോപാല്‍, പ്രത്യേക പരാമര്‍ശം നേടിയ ടി.ജി.രവി, മികച്ച ഗാന രചയിതാവ് റഫീക് അഹമ്മത് എന്നിവരെ അനുമോദിക്കുന്ന പരിപാടിയിലേക്ക് ഏവരേയും സന്തോഷത്തോടെ ക്ഷണിക്കുന്നു.ശ്രീ.വി.കെ.ശ്രീരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.കാലത്ത് 9.30മുതല്‍ എം.ജി ശശി സംവിധാനം ചെയ്ത ലഘു ചിത്രങ്ങളുടെ പ്രദര്‍ശനവും ഉച്ചക്ക് 2.00മണീക്ക് ‘അടയാളങ്ങ‘ളുടെ പ്രദര്‍ശനവും ഉണ്ടാകും.
2008 ഒക്റ്റോബര്‍27
കാലത്ത് 9.30മുതല്‍എം.ജി.ശശി സംവിധാനം ചെയ്ത് ലഘു ചിത്രങ്ങളുടെ പ്രദര്‍ശനം
1.നിഴല്‍ രൂപം/25മി(അവലംബം:ഹാരൊള്‍ഡ് പിന്ററുടെ Last to goഎന്നനാടകം)
2.മഹാത്മാ അങ്ങയോട്/25മി(അവലംബം:ബഷീറിന്റെ ‘കള്ളനോട്ട്‘ എന്ന കഥ)
3.ഒളിച്ചേ കണ്ടേ/25മി(അവലംബം:വൈശാഖന്റെ ‘അപ്പീല്‍ അന്യായഭാഗം‘ എന്ന കഥ)
4.കനവുമലയിലേക്ക്/45മി(വയനാട്ടിലെ ‘കനവ് ‘എന്ന ആദിവാസി വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയ ഡോക്യുമെന്ററി.)
ഉച്ച്ക്ക് 2.00മണി
അടയാളങ്ങള്‍
തിരക്കഥ ,സംവിധാനം:എം.ജി.ശശി
നിര്‍മ്മാണം : അരവിന്ദ് വേണുഗോപാല്‍
ക്യാമറ:എം.ജെ.രാധാകൃഷ്ണന്‍
‘അടയാളങ്ങ‘ളെക്കുറിച്ച്കുടുതല്‍വിവരങ്ങള്‍:
http://indulekha.com/movies/2007/11/preview-adayalangal.html
http://www.indiaglitz.com/channels/malayalam/article/37792.html
http://atayalangal.blogspot.com/2008_07_01_archive.html
വൈകുന്നേരം 4.00മണി
അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം
ഉദ്ഘാടനം:വി.കെ.ശ്രീരാമന്‍
പങ്കെടുക്കുന്നവര്‍:ആലങ്കോട് ലീലാകൃഷ്ണന്‍, പി.പി.രാമചന്ദ്രന്‍, എം.സി.രാജനാരായണന്‍, പി.എം.കൃഷ്ണകുമാര്‍
പ്രിയനന്ദനന്‍, എം.ജി.ശശി, ടി.ജി.രവി, അരവിന്ദ് വേണുഗോപാല്‍, ജി.പി.രാമചന്ദ്രന്‍, റഫീക് അഹമ്മദ്
No comments:
Post a Comment