കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Tuesday, 24 March, 2009

മലയാളസിനിമയിലെ കാല്പനിക രാഷ്ട്രീയം:ഡോ.ബിജു

സിനിമയെന്നാല്‍ പലര്‍ക്കും പലതാണ്. കഥ പറയാനല്ല ഞാന്‍ എന്റെചിത്രങ്ങളിലൂടെ ശ്രമി ച്ചിട്ടുള്ളത്.ഒരു ആയുധമായി അതിനെ ഉപയോഗിക്കാനാണ്.’രാമന്‍’ എന്ന ചിത്രത്തില്‍ നിരവധി പ്രമേയങ്ങള്‍ ഒന്നിച്ചു ചേര്‍ത്തവതരിപ്പിച്ചതിനെപ്പറ്റി വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഞാനത് ബോധപൂര്‍വ്വം തന്നെ ചെയ്തതാണ്.
അലസരായ ആസ്വാദകര്‍ക്ക് വേണ്ടിയുള്ളതല്ല എന്റെ സിനിമ.അമേരിക്കന്‍സാമ്രാജ്യത്വത്തിനെ തിരെനമ്മള്‍ ധാരാളം സംസാരിക്കുന്നു. എന്നാല്‍ മലയാളത്തിലോ ഇന്ത്യന്‍ ഭാഷകളിലോ സാമ്രാ ജ്യത്വത്തെ പ്രകടമായെതിര്‍ക്കുന്ന ഒരു സിനിമയും ഇനിയും ഉണ്ടായിട്ടില്ല.’രാമന്‍’ എന്ന ചിത്രം ഇത്തരമൊരു നിലപാടിന്റെ ആവി ഷ്കരണമാണെങ്കിലും പ്രതീക്ഷിച്ച പല കോണുകളില്‍ നിന്നും അതിന് പിന്തുണ കിട്ടുകയുണ്ടായില്ല.
പട്ടിണിക്കും യുദ്ധത്തിനും കീഴ്പെട്ട് ഇറാക്കിലെ ഒരു കുട്ടി മരിക്കുന്ന ചാനല്‍ ദൃശ്യം മാറ്റി റിയാലിറ്റി ഷോ കാണുന്നവര്‍ക്കു വേണ്ടിയുള്ളതല്ല എന്റെസിനിമ. വളരെച്ചുരുങ്ങിയ ഒരു ബുദ്ധിജീവിസമൂഹത്തിനുവേണ്ടിയുള്ളതുമല്ല. ബുദ്ധിജീവിനാട്യങ്ങള്‍ക്കു പുറത്ത് നല്ലസിനിമയെ ഇഷ്ടപ്പെടുന്ന ചെറു ഗ്രൂപ്പുകളിലൂടെയും ഫിലിം സൊസൈറ്റികളിലൂടെയുമാണ് ആദ്യ ചിത്രമായ ‘സൈറ’യും പുതിയ ചിത്രമായ ‘രാമ’നും ഏറെപ്പേര്‍ കണ്ടത്.പാരമ്പര്യബുദ്ധിജീവിവൃന്ദത്തിന് പുറത്താണ് എന്റെസ്ഥാനമെന്ന് ഞാന്‍ കരുതുന്നു. മലയാള സിനിമയില്‍ രാഷ്ട്രീയം ഏറെ വികലമായാണ് ചിത്രീകരിക്കപ്പെടുന്നത്.ഭൂതകാലരാഷ്ട്രീയത്തിന്റെ കാല്പനികതക്കാണ് ഇപ്പോഴും മലയാളസിനിമയില്‍ സ്ഥാനം.നക്സല്‍ പ്രസ്ഥാനത്തിനുശേഷം കേരളത്തില്‍ യാതൊരു രാഷ്ട്രീയ നിലപാടുകളുംഉണ്ടായിട്ടില്ലെന്നു തോന്നും ഈസിനിമകള്‍ കണ്ടാല്‍.
3കോടി ജനങ്ങള്‍ മാത്രമുള്ള മലയാളികള്‍ക്കുവേണ്ടി 30കോടി മുടക്കി സിനിമയെടുക്കുന്നത് അവിവേകമാണ്. 30 ലക്ഷ ത്തില്‍ താഴെ ചെലവ് വരുന്ന ചിത്രങ്ങളെടുക്കാനാണ് എന്റെ ശ്രമം.മുടക്കു മുതലിന്റെവലുപ്പമനുസരിച്ചല്ല ഒരു ചിത്ര ത്തിന്റെ മൂല്യമളക്കേണ്ടത്.
(കാണി’യുടെ ആഭിമുഖ്യത്തില്‍ ‘രാമന്‍’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചത്.)

Sunday, 15 March, 2009

രാമനും പുഴയുടെ സ്വപ്നവും

2009 മാര്‍ച്ച് 22 കാലത്ത് 9.30 മുതല്‍ ചങരംകുളം കൃഷ്ണ മൂവീസില്‍
പുഴയുടെ സ്വപ്നം/2008/20മി
സംവിധാനം:ശ്രീദേവ്

പുഴയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന കടന്നേറ്റങ്ങളെക്കുറിച്ച് ഉല്‍ക്കണ്ഠാകുലമായ ചോദ്യങ്ങളുന്നയിക്കുന്ന ഡോക്യുമെന്ററി
രാമന്‍/2008/80മി
തിരക്കഥ,സംവിധാനം:ഡോ.ബിജു
സംഗീതം:രമേഷ് നാരായണന്‍
അഭിനയിച്ചവര്‍:അനൂപ് ചന്ദ്രന്‍,അവാന്തിക അഗാര്‍ക്കര്‍,സീനത്ത്...

മൂകനും ശിശു സഹജമായനിഷ്ക്കളങ്കത പുലര്‍ത്തുന്നവനുമായ രാമന്റെ കഥയ്ക്ക് സമാന്തരമായി ദിവ്യ എന്ന ഡൊക്യുമെന്ററി സംവിധായികയുടെ കഥ കൂടിയാണിത്.അമേരിക്കന്‍ ആധിപത്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അവളെ ഇറാക്കിലെത്തിക്കുകയും അവിടെ അമേരിക്കന്‍ പട്ടാളത്തിന്റെ പിടിയിലകപ്പെടുകയുംചെയ്യുന്നു. എല്ലാവിധ അധിനിവേശങ്ങള്‍ക്കും എതിരായുള്ള സിനിമയായി ഈചിത്രം വിശേഷിപ്പിക്കപ്പെടുന്നു

പ്രദര്‍ശനത്തെ തുടര്‍ന്ന് ഡോ.ബിജുവുമായി മുഖാമുഖം