കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Thursday, 24 April, 2008

കാണി ചലചിത്ര മേള

2008മെയ്1. ചങരംകുളം കൃഷ്ണ മൂവീസില്‍
കാലത്ത് 10 മണി :
പരുത്തി വീരന്‍
സംവിധാനം: അമീര്‍ സുല്‍ത്താന്‍
Cast: Karthi, Priyamani, Ponvannan, Saravanan, Kanja Karuppu
Produced by: Team work Production house
Story, Screenplay, Dialogue, Direction:Ameer
Music: Yuvan Shankar Raja

ഉച്ചക്ക 2.30മണീ
മാര്‍ഗ്ഗം
രാജീവ് വിജയരാഘവന്‍ സംവിധാനം ചെയ്ത മലയാളം സിനിമ 'മാര്‍ഗം' ഫ്രാന്‍സിലെ നാന്റ്സില്‍ നടക്കുന്ന 'ത്രീ കോണ്ടിനെന്റല്‍ ' ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്കു തെരഞ്ഞടുക്കപ്പെട്ടു.ജര്‍മനിയില്‍ നടക്കുന്ന മാന്‍ഹെയിം ഫിലിം ഫെസ്റിവലിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ ഫിലിമോത്സവങ്ങളില്‍ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം ഗോവയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റിവലിലും പ്രദര്‍ശിപ്പിച്ചു.
വൈകുന്നേരം 4മണി : ‘കാണി’ ജനറല്‍ ബോഡി, വാര്‍ഷിക റിപ്പോര്‍ട്ട്, ചര്‍ച്ച, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
വൈകുന്നേരം 6മണി
ഡോ. അംബേദ്കര്‍
സംവിധാനം: ജബ്ബാര്‍ പട്ടേല്‍

Wednesday, 23 April, 2008

മാര്‍ച്ചിന്റെ നഷ്ടങ്ങള്‍ക്ക് ആദരാഞ്ജലികള്‍

രഘുവരന്‍:മാര്‍ച്ച് 19 ന് അന്തരിച്ചു. വ്യത്യസ്തമായ ശരീര ഭാഷയും അഭിനയ ശൈലിയും കൊണ്ട് ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ അല്‍ഫോന്‍സാച്ചനെ അനശ്വരനാക്കിയ രഘുവരനെക്കുറിച്ച് ലൈനില്‍ രാജേന്ദ്രന്‍ എഴുതി “ഫൊട്ടോ ഷൂട്ടിങ്ങിനായി അണിഞ്ഞ വേഷം രഘുവരന്‍ ഷൂട്ടിങ്ങ് തീരും വരെയും അഴിച്ചു വെച്ചില്ല. അല്‍ഫോന്‍സച്ചനായി തന്നെയാണ്‍ അയാള്‍ ആ ദിവസങ്ങള്‍ മുഴുവനും ജീവിച്ചു തീര്‍ത്തത്. ചിത്രീകരണം കഴിഞ്ഞ് മുറിയിലേക്ക് പൂകുന്നതും കിടന്നുറങ്ങുന്നതും അതേ വേഷത്തില്‍ തന്നെ......”
കെ.ടി.മുഹമ്മദ് മാര്‍ച്ച് 25 ന് അന്തരിച്ചു. നാടക പ്രവര്‍ത്തകനും സിനിമാ പ്രവര്‍ത്തകനും മാത്രമായിരുന്നില്ല അദ്ദേഹം. സമുദായ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളുടെയും മതേതര ചിന്തയുടെയും പ്രതീകമായ കെ.ടി ഒരു കാലഘട്ടത്തെയാണ്‍ പ്രതിനിധീകരിക്കുന്നത്.
കടമ്മനിട്ട യും യാത്രയായി. മാര്‍ച്ച് മുപ്പത്തിഒന്നിനു കവിയും സാംസ്ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണന്‍ അന്തരിക്കുമ്പോള്‍ അത് ആധുനിക കേരളീയ പരിസരത്തെക്കുറിച്ചും പല ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ആധുനികത ഉയര്‍ത്തിപ്പിടിച്ച ചില അടിസ്ഥാനാശയങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന ആ കവിതകള്‍ ഏതു രീതിയിലാകും ഭാവിയില്‍ വായിക്കപ്പെടുക? അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്:
അവസാനം
എന്നെ പോസ്റ്റ് മോര്‍ട്ടം
നടത്തിയ ഡൊക്ടര്‍മാര്‍
വിധിയെഴുതി:
അവന്റെ മനസ്സു
കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല!