കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday 16 July, 2008

ഫിലിം സൊസൈറ്റി ഫെഡറേഷന്‍ വാര്‍ഷികം


ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ദ്വൈവാര്‍ഷിക പൊതുയോഗം 2008ജുണ്‍29ന് തിരുവനന്തപുരത്തുവെച്ച് ചേര്‍ന്നു.യോഗം ഫെഡറേഷന്റെ കേന്ദ്ര പ്രതിനിധി എച്.എന്‍. നരഹരിറാവു ഉദ്ഘാടനം ചെയ്തു.സൌത്ത് വെസ്റ്റ് റീജ്യണ്‍ വൈസ്പ്രസിഡ്ണ്ട് വി.കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ജനകീയ സ്വഭാവവും വൈപുല്യവും ശ്രീ നരഹരിറാവുഎടുത്തുപറഞ്ഞു.ഉത്തരേന്ത്യന്‍ സംസ്ഥാനങളില്‍ ഇത്തരത്തിലുള്ള പ്രസ്ഥാനങള്‍ ഇപ്പോള്‍ തീരെ സജീവമല്ല.സാങ്കേതികതയില്‍ വന്ന മാറ്റങള്‍ക്കനുസരിച്ച് ഫിലിം സൊസൈറ്റികളും മാറേണ്ടതുണ്ട്.ഡി.വി.ഡി സാങ്കേതിക വിദ്യക്ക് അതിന്റേതായ ഗുണദോഷങളുണ്ട്.ഫിലിം സൊസൈറ്റികളുടെ ഘടനയില്‍ ബ്രിട്ടന്‍ പോലുള്ള രാജ്യങളില്‍ വലിയ മാറ്റങളുണ്ടായിട്ടുണ്ട്.മെഡിക്കല്‍ കോളേജുകള്‍ എഞ്ചിനീയറിങ് കോളേജുകള്‍ തുടങിയസ്ഥാപനങള്‍ കേന്ദ്രീകരിച്ച് ഒരൂ പ്രത്യേകവിഷയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഫിലിം സൊസൈറ്റികളുണ്ട്.



കേരളത്തിനു മാത്രമായി സ്വതന്ത്രാധികാരങളോടു കൂടിയ ഒരു സബ് റീജ്യണ്‍ രൂപീകരിക്കുന്ന വിധത്തില്‍ ഭരണ ഘടന ഭേദഗതി ചെയ്യുന്നതാണ് യോഗം കൈക്കൊണ്ട സുപ്രധാന തീരുമാനങളിലൊന്ന്.പുതിയ ഭാരവാഹികളായി വി.കെ.ജോസഫ്(വൈസ്പ്രസിഡ്ണ്ട്)കെ.വി.മോഹന്‍ കുമാര്‍(സെക്രട്ടറി)പ്രസന്നകുമാര്‍(ട്രഷറര്‍)എന്നിവരടങുന്ന12അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

1 comment:

kadathanadan:കടത്തനാടൻ said...

താങ്കൾക്കുള്ള മറുപടി ഒരു പോസ്റ്റായി എന്റെ ബ്ലോഗിൽ ഇട്ടിട്ടുണ്ട്‌ .വായിച്ചതിന്നും,അഭിപ്രായം പ്രകടിപ്പിച്ചതിന്നും നന്ദി.കാണിഫിലിം സൊസൈറ്റിക്ക്‌ അഭി വാദ്യങ്ങൾ