കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Sunday, 15 June 2008

ഒരിടം/പുനരാഖ്യാനം



2008 ജൂണ്‍ 22 കാലത്ത് 10 ന് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍
ഒരിടം
സംവിധാനം : പ്രദീപ് നായര്‍


ലൈംഗികത്തൊഴിലിന്റെ പ്രശ്നങ്ങളെയും പ്രതിവിധികളെയും രണ്ടു വിധത്തില്‍ സമീപിക്കുന്ന രണ്ടു വ്യത്യസ്ത ചിത്രങ്ങളാണ് ഈ മാസത്തില്‍ കാണി പ്രദര്‍ശിപ്പിക്കുന്നത്. പ്രദീപ് നായര്‍ സംവിധാനം ചെയ്ത ‘ഒരിടം’ ഒരു കഥാ ചിത്രത്തിന്റെ ആഖ്യാനരീതിസ്വീകരിച്ച് ലൈംഗികത്തൊഴിലിലേര്‍പ്പെടുന്നവരുടെ ജീവിതംആവിഷ്ക്കരിക്കുമ്പോള്‍ ഡോ. മധു എറവങ്കരയുടെ ‘പുനരാഖ്യാനം’ ഡോക്യുമെന്ററിയുടെ ആഖ്യാനരീതിയില്‍ ഇതേ വിഷയം ആവിഷ്ക്കരിക്കുന്നു. രണ്ടു വ്യക്തികളുടെ പരിശ്രമങ്ങള്‍ എന്നതിനൊപ്പം ചലച്ചിത്രാവിഷ്ക്കാരത്തിന്റെഭിന്ന രീതികളുടെ താരതമ്യത്തിനും കൂടിയുള്ള അവസരം ഇതോടൊപ്പം ലഭ്യമാകുന്നുണ്ട്. ലൈംഗിക തൊഴിലില്‍ നിന്ന്മാറി മറ്റു തൊഴിലുകളിലേര്‍പ്പെടുന്ന സ്ത്രീകളുടെ മുഖ്യ ധാരയിലേക്കുള്ള വരവും സ്ത്രീത്വത്തിന്റെ അന്തസ്സ് അവര്‍ വീണ്ടെടുക്കുന്നതുമാണ്, പുനരാഖ്യാനത്തിന്റെ പ്രമേയം. ലൈംഗികത്തൊഴിലിനകത്തു നിന്ന് പുതിയൊരു ലോകം സ്വപ്നം കാണുകയും എന്നാല്‍ അതിന്റെ രക്ഷപ്പെടാനാകാത്ത വലയത്തില്‍ തന്നെ ഒതുങ്ങുകയും ചെയ്യേണ്ടി വരുന്നതാണ്, ‘ഒരിടം’ ആഖ്യാനം ചെയ്യുന്നത്. 52- മത് ദേശീയ ഫിലിം അവാര്‍ഡ് കമ്മറ്റിയുടെയും, 2005 ലെ സംസ്ഥാന അവാര്‍ഡ് കമ്മറ്റിയുടെയും, പ്രത്യേക പരാമര്‍ശം ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി. മികച്ച നടി (ഗീതു മോഹന്‍ ദാസ്) പശ്ചാത്തല സംഗീതം (ഐസക് തോമസ് കൊട്ടുകാപ്പള്ളി), വസ്ത്രാലങ്കാരം (കുമാര്‍ എടപ്പാള്‍) എന്നീ സംസ്ഥാന അവാര്‍ഡുകളും ഈചിത്രത്തിന് ലഭിക്കുകയുണ്ടായി. 2006 ലെ ദോഹ, ബഹറിന്‍ എന്നീ ഫിലിം ഫെസ്റ്റിവെലുകളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി.

പുനരാഖ്യാനം
തിരക്കഥ, സംവിധാനം : മധു എറവങ്കര
നിര്‍മ്മാണം : മാജിക് ലാന്റേണ്‍
ക്യാമറ : എം.ജെ. രാധാകൃഷ്ണന്‍


മധു ഏറവങ്കര

അന്തര്‍ ദേശീയ പ്രശസ്തനായ സിനിമാ നിരൂപകന്‍ സംവിധായകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നയാളാണ് ഡോ. മധു എറവങ്കര. നിരവധി അന്താരാഷ്ട്ര ചലചിത്രോത്സവങ്ങളില്‍ ജൂറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയെക്കുറിച്ചുംസാഹിത്യത്തെക്കുറിച്ചും പഠിക്കുന്നതിന് ഭാരത സര്‍ക്കാരിന്റെ സാംസ്ക്കാരിക വകുപ്പിന്റെ ഫെലോ ഷിപ്പ് ലഭിക്കുകയുണ്ടായി.
മറ്റു ചിത്രങ്ങള്‍ - നങ്കൂരം (ഫീച്ചര്‍), നിഷാദം, മൌനത്തിന്റെ ഇര (ഡോക്യുമെന്ററി).
പുസ്തകങ്ങള്‍ : സ്നാന ഘട്ടങ്ങള്‍,മലയാള സിനിമയും സാഹിത്യവും, അലിവിന്റെ മന്ദാരങ്ങള്‍, ശലഭ യാത്രകള്‍.

No comments: