2006ലെ ദേശീയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പുലിജന്മം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘമായ ഇടവേളക്ക് ശേഷമാണ് മലയാള ചിത്രം ദേശീയ തലത്തില്‍ അംഗീകാരം നേടുന്നത്. മലയാളത്തിന് ലഭിച്ച മറ്റു അംഗീകാരങ്ങള്‍ ഇവയാണ്.
മികച്ച നവാഗതസംവിധായകന്‍ - മധു കൈതപ്രം(ഏകാന്തം)
പ്രത്യേക ജൂറി പുരസ്ക്കാരം - തിലകന്‍ (ഏകാന്തം)
മികച്ച കുടുംബ ചിത്രം - കറുത്ത പക്ഷികള്‍
നൃത്ത സംവിധാനം - രാത്രി മഴ
മികച്ച ജീവചരിത്ര ഡോക്യുമെന്ററി - എം.ആര്‍ രാജന്‍ (മിനുക്ക്)
മികച്ച വിവരണം - നെടുമുടി വേണു (മിനുക്ക്)
ചലച്ചിത്ര നിരൂപണം - ജി.പി രാമചന്ദ്രന്‍
മലയാളിയായ പ്രിയാമണിക്ക് തമിഴ് ചിത്രത്തിലൂടെ (പരുത്തി വിരന്‍) ലഭിച്ച മികച്ച നടിക്കുള്ള അവാര്‍ഡ് മലയാളത്തിനു കൂടി അവകാശപ്പെട്ടതാണ്.
പുലിജന്മം, ഏകാന്തം, പരുത്തിവീരന്‍ എന്നീ ചിത്രങ്ങള്‍ ‘കാണി’ ഇതിനു മുന്‍പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുലിജന്മത്തെക്കുറിച്ചുള്ള ഒരു ആസ്വാദനക്കുറിപ്പ് ഇവിടെ വായിക്കാവുന്നതാണ്.
No comments:
Post a Comment