കൊട്ടകകളില്‍ ചെന്ന് സിനിമ കാണുന്നവരുടെ എണ്ണം ആശങ്കാ ജനകമായികുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഗ്രാമ പ്രദേശങ്ങളിലെ സിനിമാ കൊട്ടകകളില്‍പലതും അടച്ചു പൂട്ടുകയോ കല്യാണാ മണ്ഡപങ്ങളായി മാറുകയോ ചെയ്തു കഴിഞ്ഞു.നഗര പ്രദേശങ്ങളിലെ സ്ഥിതിയും ഒട്ടും ആശാവഹമല്ല. സിനിമയും കൊട്ടകകളുമായുള്ളഅഭേദ്യബന്ധം എടുത്തു പറയേണ്ടതില്ല. എന്നിട്ടും കാണികളെ തീയേറ്ററിലെത്തിക്കുന്നതില്‍ നിന്ന് വിലക്കുന്ന ഘടകങ്ങളെന്തൊക്കെയാവാം? വീട്ടിലെ സ്വീകരണ മുറികളില്‍ സി.ഡി/ഡി.വി.ഡി സൌകര്യമുപയോഗിച്ച് ടെലിവിഷന്റെ ലഘു ചതുരത്തില്‍ കാണാവുന്നതാണോ സിനിമ? നാടകം ടെലിവിഷന്‍ സ്ക്രീനില്‍ കാണും പോലെയാണ്സിനിമയുടെ ടെലിവിഷന്‍ കാഴ്ച്ചയും. നമ്മള്‍ കാണുന്നത് മറ്റേതോ സിനിമയാണ്. സിനിമയുടെ കാഴ്ച്ച കൊട്ടകകള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ ഇതിന് സമാന്തരമായി മറ്റൊരു വലിയ മാറ്റം സിനിമ രംഗത്ത് സംഭവിച്ചിട്ടുണ്ട്. വന്‍ മുതല്‍മുടക്കുംസാങ്കേതികതയും ആവശ്യമായിരുന്ന സിനിമയുടെ നിര്‍മ്മാണ പരിസരം വീടുകള്‍ക്കകത്തേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്നു.സാങ്കേതിക വിദ്യയുടെ പ്രചാരം ആര്‍ക്കും ഒരു സിനിമയെടുക്കാവുന്ന സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. ഹാന്റി ക്യാമുകളോമൊബൈല്‍ ഫോണോ മതി ഇന്നൊരു സിനിമയെടുക്കാന്‍. പക്ഷേ ഇത്തരം സിനിമകളും പ്രേക്ഷകരിലേക്കെത്തണമെങ്കില്‍അതിനുള്ള സൌകര്യങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. ലഘുചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും പ്രദര്‍ശനവേദിഒരുക്കുന്നത് ആരും തല്‍പ്പരരല്ല. ഫിലിം സൊസൈറ്റികളാണ് ഇന്ന് പരിമിതമായ തോതിലെങ്കിലും ഇത്തരം സൌകര്യമൊരുക്കുന്നത്2008 ജൂലൈ 27 കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണമൂവീസില്‍
ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍
പ്ലാനിംഗ്സംവിധാനം : സുദേവന്‍/2007/27 മി
വരൂ...സംവിധാനം: സുദേവന്‍2005/17 മി
ഗോഡ്സ് ഓണ്‍ കണ്ട്രി
സംവിധാനം: നരണിപ്പുഴ ഷാനവാസ് 2007/23 മി
എസ്.എം.എസ്
സംവിധാനം: നരണിപ്പുഴ ഷാനവാസ് 2007/3 മി
ഉദാരമതികളുടെ വരവ്സംവിധാനം: കെ.ടി.ഗോപി/40 മി
മുറിവ്
സംവിധാനം: ദീപേഷ്2007/17 മി
ടൈപ് റൈറ്റര്‍
സംവിധാനം : ദീപേഷ്.ടി/2008/27 മി
മലയാളിയുടെ ഹൃദയപക്ഷം
സംവിധാനം: പ്രിയനന്ദന്‍/2008/23 മി
കടല്‍ത്തീരത്ത് സംവിധാനം: ഷെറി/2006/22 മി
ഷെല്സ്സംവിധാനം: ഷിംന2004/32 മി
No comments:
Post a Comment