ഒക്റ്റോബര്‍27വൈകുന്നേരം 4.00മണിക്ക് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.എം.സി.രാജനാരായണന്‍,പരത്തുള്ളിരവിന്ദ്രന്‍,പ്രിയനന്ദനന്‍,എം.ജീ.ശശി,ജി.പി.രാമചന്ദ്രന്‍,റഫീക്അഹമ്മത് എന്നിവര്‍ സംസാരിച്ചു.പി.രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.വി.മോഹനകൃഷ്ണന്‍ സ്വാഗതവുംസി.എസ്.സോമന്‍ നന്ദിയും പറഞ്ഞു.
കാലത്ത്9.30മുതല്‍ ആരംഭിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍എം.ജി ശശി സംവിധാനം ചെയ്ത ലഘുചിത്രങള്‍(മഹാത്മാ അങ്ങയോട്,നിഴല്‍ രൂപം,ഒളിച്ചേകണ്ടേ,കനവുമലയിലേക്ക്)പ്രദര്‍ശിപ്പിച്ചു.ഉച്ചക്ക് 12.00ന്എടപ്പള്‍ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ വിദ്യാര്‍ഥികള്‍നിര്‍മ്മിച്ച ‘കുടനന്നാക്കനുണ്ടോ’എന്നലഘു ചിത്രവും ഇതോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുകയുണ്ടായി.
എം.ജി ശശി സംവിധാനം ചെയ്ത ഈവര്‍ഷത്തെ 5 സംസ്ഥാന അവാര്‍ഡുകള്‍ നേടിയ‘അടയാളങ്ങള്‍‘ഉച്ചക്ക് ശേഷം2.00മണിക്കും പ്രദര്‍ശിപ്പിച്ചു.
സിനിമയെക്കുറിച്ചുള്ള ഗൌരവമായ ചിന്തകള്‍ക്കായി ചെലവിട്ട സാര്‍ത്ഥകമായ ഒരു പകലായിരുന്നു അത്.
പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.