ശാന്ത.പി.നായര്‍ ഓര്‍മ്മയായി.ഗൃഹാതുരത്വമുണര്‍ത്തുന്ന മലയാളചലച്ചിത്രഗാനങളില്‍ ചിലത് ശാന്ത.പി.നായരാണ് പാടിയിട്ടുള്ളത്.1953ല്‍ ‘തിരമാല‘ എന്ന ചിത്രത്തിന് പിന്നണി പാടിക്കൊണ്ടാണ് ചലച്ചിത്ര ഗാനരംഗത്തേക്ക് അവര്‍ പ്രവേശിക്കുന്നത്.ഗാനചരിത്രത്തിലെ ചില തുടക്കങള്‍ ശാന്ത.പി.നായരുടെ പേരും കൂടി ചേര്‍ത്താണ് അറിയപ്പെടുന്നത്.യേശുദാസ് തന്റെ ആദ്യയുഗ്മഗാനം പാടുന്നത് ശാന്ത.പി.നായരോടൊപ്പമാണ്.വയലാറിന്റെ ആദ്യ ചലച്ചിത്രഗാനം ആലപിച്ചതും അവരായിരുന്നു.ലളിഗാനസംഗീതത്തെ ഒരുട്രെന്റ് ആക്കി മാറ്റുന്നതില്‍ കോഴിക്കോട് അബ്ദുള്‍ഖാദറുംപി.ഭാസ്കരനുംകെ.രാഘവനുംതുടങ്ങിവെച്ചയത്നങ്ങളില്‍അവര്‍ക്കൊപ്പംശാന്ത.പി.നായരുമുണ്ടായിരുന്നു.
ശാന്ത.പി.നായരുടെ ഇത്രയും ഗാനങളെങ്കിലും മലയാളി മറക്കാത്തവയായി തുടരും:
തുമ്പി തുമ്പി വാ വാ (കൂടപ്പിറപ്പ്)
നാഴൂരിപ്പലുകൊണ്ട് നാടാകെ കല്യാണം(രാരിച്ചന്‍ എന്ന പൌരന്‍)
സംഗീതമേ ജീവിതം(ജയില്‍ പുള്ളി)
ഉണരുണരൂ ഉണ്ണിക്കണ്ണാ( നീലക്കുയില്‍)
കടവത്ത് തോണിയടുത്തപ്പോള്‍(മുറപ്പെണ്ണ്)
പൂവേ നല്ലപൂവേ(പാലാട്ടുകോമന്‍)
ഏകാന്ത കാമുകാ(രമണന്‍)
അപ്പം വേണം അട വേണം(തച്ചോളി ഒതേനന്‍).........
ഈ ലിസ്റ്റ് ഇനിയും ആര്‍ക്കും കൂട്ടിച്ചേര്‍ക്കാവുന്നതാണ്
എസ്.ജാനകിയോടൊത്തു പാടിയ “കടവത്തു തോണിയടുത്തപ്പോള്‍...”എന്ന പാട്ട് അക്കാലത്തെ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു.ആശ്ചര്യകരമായത് അത് ശാന്ത.പി.നായരുടെ ഹംസഗാനം കൂടിയായിരുന്നു എന്നതാണ്.
തൃശ്ശൂരിലെ പ്രസിദ്ധമായ അമ്പാടി കുടുംബത്തില്‍ വാസുദേവപൊതുവാളുടെയും ലക്ഷ്മിയുടേയും അഞ്ചു മക്കളില്‍ ഒരാളായി പിറന്ന ശാന്ത പൊതുവാള്‍ മദ്രാസ് ക്വീന്‍ മേരീസ് കോളേജില്‍ നിന്നാണ്സംഗീതത്തില്‍ ബിരുദം നേടിയത്.അക്കാലത്ത് ജവഹര്‍ലാല്‍നെഹ്രുവിന്റെ മുന്നില്‍ ‘വന്ദേമാതരം’ ആലപിക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമായ അനുഭവമായി അവര്‍ അനുസ്മരിക്കുകയുണ്ടായി.
ശാന്ത.പി.നായര്‍ അവരുടെ ഹംസഗാനം ആലപിച്ചവസാനിപ്പിച്ചിട്ട് നാല്പത് വര്‍ഷങള്‍ കഴിഞ്ഞു.മലയാളിയുടെ ഗാന സംസ്കാരത്തില്‍ അവര്‍ ആലപിച്ച ഗാനങ്ങളുടെ സ്ഥാനം എന്തായിരിക്കും?പ്രത്യക്ഷത്തില്‍തന്നെ ഗൃഹാതുരത്വവും പഴമയും രുചിക്കുന്ന ആ ശബ്ദം നമ്മെ പഴംകാലത്തിലേക്ക് നേരിട്ട് നയിക്കുന്നുണ്ടാവാം.പശ്ചാത്തലസംഗീതത്തിന്റെ പിന്‍ബലമില്ലാതെയുംആ ഗാനങ്ങളില്‍ പലതും ഓര്‍മ്മയില്‍ നിലനില്‍ക്കും.അക്കാര്യം ശാന്ത.പി.നായര്‍ തന്നെ സംഗീതസംവിധാനം നിര്‍വഹിച്ച ഒരേഒരു ഗാനം സാക് ഷ്യപ്പെടുത്തുന്നുണ്ട്.”മക്കത്ത്പോയ് വരും മാനതെ തമ്പുരാന്...”(ഏഴുരാത്രികള്‍)എന്ന ഗാനത്തിന് പശ്ച്ചാത്തല സംഗീതം ഉപയോഗിചിട്ടില്ല.
ശാന്ത.പി.നായര്‍ക്ക് ‘കാണി’യുടെ ആദരാഞ്ജലികള്‍
Sunday, 27 July 2008
Wednesday, 16 July 2008
സിനിമ: കൊട്ടകകളില്‍ നിന്ന് പുറത്തേക്ക്
കൊട്ടകകളില്‍ ചെന്ന് സിനിമ കാണുന്നവരുടെ എണ്ണം ആശങ്കാ ജനകമായികുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഗ്രാമ പ്രദേശങ്ങളിലെ സിനിമാ കൊട്ടകകളില്‍പലതും അടച്ചു പൂട്ടുകയോ കല്യാണാ മണ്ഡപങ്ങളായി മാറുകയോ ചെയ്തു കഴിഞ്ഞു.നഗര പ്രദേശങ്ങളിലെ സ്ഥിതിയും ഒട്ടും ആശാവഹമല്ല. സിനിമയും കൊട്ടകകളുമായുള്ളഅഭേദ്യബന്ധം എടുത്തു പറയേണ്ടതില്ല. എന്നിട്ടും കാണികളെ തീയേറ്ററിലെത്തിക്കുന്നതില്‍ നിന്ന് വിലക്കുന്ന ഘടകങ്ങളെന്തൊക്കെയാവാം? വീട്ടിലെ സ്വീകരണ മുറികളില്‍ സി.ഡി/ഡി.വി.ഡി സൌകര്യമുപയോഗിച്ച് ടെലിവിഷന്റെ ലഘു ചതുരത്തില്‍ കാണാവുന്നതാണോ സിനിമ? നാടകം ടെലിവിഷന്‍ സ്ക്രീനില്‍ കാണും പോലെയാണ്സിനിമയുടെ ടെലിവിഷന്‍ കാഴ്ച്ചയും. നമ്മള്‍ കാണുന്നത് മറ്റേതോ സിനിമയാണ്. സിനിമയുടെ കാഴ്ച്ച കൊട്ടകകള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ ഇതിന് സമാന്തരമായി മറ്റൊരു വലിയ മാറ്റം സിനിമ രംഗത്ത് സംഭവിച്ചിട്ടുണ്ട്. വന്‍ മുതല്‍മുടക്കുംസാങ്കേതികതയും ആവശ്യമായിരുന്ന സിനിമയുടെ നിര്‍മ്മാണ പരിസരം വീടുകള്‍ക്കകത്തേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്നു.സാങ്കേതിക വിദ്യയുടെ പ്രചാരം ആര്‍ക്കും ഒരു സിനിമയെടുക്കാവുന്ന സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. ഹാന്റി ക്യാമുകളോമൊബൈല്‍ ഫോണോ മതി ഇന്നൊരു സിനിമയെടുക്കാന്‍. പക്ഷേ ഇത്തരം സിനിമകളും പ്രേക്ഷകരിലേക്കെത്തണമെങ്കില്‍അതിനുള്ള സൌകര്യങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. ലഘുചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും പ്രദര്‍ശനവേദിഒരുക്കുന്നത് ആരും തല്‍പ്പരരല്ല. ഫിലിം സൊസൈറ്റികളാണ് ഇന്ന് പരിമിതമായ തോതിലെങ്കിലും ഇത്തരം സൌകര്യമൊരുക്കുന്നത്
ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍
2008 ജൂലൈ 27 കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണമൂവീസില്‍
ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍
പ്ലാനിംഗ്
കടല്‍ത്തീരത്ത്
സംവിധാനം : സുദേവന്‍/2007/27 മി
വരൂ...
സംവിധാനം: സുദേവന്‍2005/17 മി
ഉദാരമതികളുടെ വരവ്
സംവിധാനം: കെ.ടി.ഗോപി/40 മി
സംവിധാനം: സുദേവന്‍2005/17 മി
ഗോഡ്സ് ഓണ്‍ കണ്ട്രി
സംവിധാനം: നരണിപ്പുഴ ഷാനവാസ് 2007/23 മി
എസ്.എം.എസ്
സംവിധാനം: നരണിപ്പുഴ ഷാനവാസ് 2007/3 മി
സംവിധാനം: കെ.ടി.ഗോപി/40 മി
മുറിവ്
സംവിധാനം: ദീപേഷ്2007/17 മി
ടൈപ് റൈറ്റര്‍
സംവിധാനം : ദീപേഷ്.ടി/2008/27 മി
മലയാളിയുടെ ഹൃദയപക്ഷം
സംവിധാനം: പ്രിയനന്ദന്‍/2008/23 മി
സംവിധാനം: ഷെറി/2006/22 മി
ഫിലിം സൊസൈറ്റി ഫെഡറേഷന്‍ വാര്‍ഷികം
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ദ്വൈവാര്‍ഷിക പൊതുയോഗം 2008ജുണ്‍29ന് തിരുവനന്തപുരത്തുവെച്ച് ചേര്‍ന്നു.യോഗം ഫെഡറേഷന്റെ കേന്ദ്ര പ്രതിനിധി എച്.എന്‍. നരഹരിറാവു ഉദ്ഘാടനം ചെയ്തു.സൌത്ത് വെസ്റ്റ് റീജ്യണ്‍ വൈസ്പ്രസിഡ്ണ്ട് വി.കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ജനകീയ സ്വഭാവവും വൈപുല്യവും ശ്രീ നരഹരിറാവുഎടുത്തുപറഞ്ഞു.ഉത്തരേന്ത്യന്‍ സംസ്ഥാനങളില്‍ ഇത്തരത്തിലുള്ള പ്രസ്ഥാനങള്‍ ഇപ്പോള്‍ തീരെ സജീവമല്ല.സാങ്കേതികതയില്‍ വന്ന മാറ്റങള്‍ക്കനുസരിച്ച് ഫിലിം സൊസൈറ്റികളും മാറേണ്ടതുണ്ട്.ഡി.വി.ഡി സാങ്കേതിക വിദ്യക്ക് അതിന്റേതായ ഗുണദോഷങളുണ്ട്.ഫിലിം സൊസൈറ്റികളുടെ ഘടനയില്‍ ബ്രിട്ടന്‍ പോലുള്ള രാജ്യങളില്‍ വലിയ മാറ്റങളുണ്ടായിട്ടുണ്ട്.മെഡിക്കല്‍ കോളേജുകള്‍ എഞ്ചിനീയറിങ് കോളേജുകള്‍ തുടങിയസ്ഥാപനങള്‍ കേന്ദ്രീകരിച്ച് ഒരൂ പ്രത്യേകവിഷയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഫിലിം സൊസൈറ്റികളുണ്ട്.
കേരളത്തിനു മാത്രമായി സ്വതന്ത്രാധികാരങളോടു കൂടിയ ഒരു സബ് റീജ്യണ്‍ രൂപീകരിക്കുന്ന വിധത്തില്‍ ഭരണ ഘടന ഭേദഗതി ചെയ്യുന്നതാണ് യോഗം കൈക്കൊണ്ട സുപ്രധാന തീരുമാനങളിലൊന്ന്.പുതിയ ഭാരവാഹികളായി വി.കെ.ജോസഫ്(വൈസ്പ്രസിഡ്ണ്ട്)കെ.വി.മോഹന്‍ കുമാര്‍(സെക്രട്ടറി)പ്രസന്നകുമാര്‍(ട്രഷറര്‍)എന്നിവരടങുന്ന12അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
Subscribe to:
Posts (Atom)