കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 13, 14 തിയ്യതികളിലായി ചങ്ങരംകുളം എം.വി. ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവിധ പരിപാടികള്‍ക്ക് സമാപനമായി. ആഗസ്ത് 13ന് വൈകുന്നേരം 4 മണിക്ക് കാണി ഫിലിം സൊസൈറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും, ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
|
ഐ.ഷണ്മുഖദാസ് |
ഹരി ആലങ്കോട്, കെ.കെ. ബാലന്‍ മാസ്റ്റര്‍, അടാട്ട് വാസുദേവന്‍, മംഗലത്തേരി നാരായണന്‍ നമ്പൂതിരി, വി. മോഹനകൃഷ്ണന്‍, പി. രാജഗോപാലമേനോന്‍, സോമന്‍ ചെമ്പ്രേത്ത്, പി.കെ.ജയരാജന്‍, മോഹന്‍ ആലങ്കോട്, ശ്രീ. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് 'കാണി' വാര്‍ഷിക ജനറല്‍ബോഡി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും അംഗീകരിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
|
ഒ.കെ.ജോണി |
എം. എഫ്. ഹുസൈന്‍ ചിത്രങ്ങളുടെ പ്രിന്റുകള്‍, മോഹന്‍ ആലങ്കോട്, പി. ഷൗക്കത്തലി എന്നിവരുടെ ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് പ്രസന്ന വിത്തനഗെ സംവിധാനം ചെയ്ത 'ആകാശ കുസുമം' എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.
ആഗസ്ത് 14 കാലത്ത് 10 മണി മുതല്‍ ചിത്ര പ്രദര്‍ശനം നടന്നു. വൈകുന്നേരം 3 മണിക്കു ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍, ഐ. ഷണ്മുഖദാസ്, ഒ.കെ. ജോണി, കെ.യു. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ശ്രീ. കെ.സി. എസ്. പണിക്കരുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തെയും ഈയിടെ അന്തരിച്ച എം.എഫ്. ഹുസൈനെയും അനുസ്മരിച്ച് ശ്രി. കെ.യു. കൃഷ്ണകുമാറും (പ്രിന്‍സിപ്പാള്‍, ചുവര്‍ചിത്രകലാകേന്ദ്രം, ഗുരുവായൂര്‍), ചിന്ത രവിയെ അനുസ്മരിച്ച് ശ്രീ. ഒ.കെ. ജോണിയും, മണികൗളിനെ അനുസ്മരിച്ച് ശ്രീ. ഐ. ഷണ്മുഖദാസും പ്രഭാഷണങ്ങള്‍ നടത്തി.
|
ആലങ്കോട് ലീലാകൃഷ്ണന്‍ |
സന്തൂര്‍ വിദഗ്ധന്‍ പണ്ഡിറ്റ് ശിവകുമാര്‍ശര്‍മ്മയുടെ കേരളത്തിലെ ഏകശിഷ്യനായ ശ്രീ. ഹരി ആലങ്കോടിന്റെ സന്തൂര്‍ കച്ചേരി തുടര്‍ന്ന് അരങ്ങേറി. ശ്രീ. കേദാര്‍നാഥ് തബലയില്‍ അകമ്പടിയേകി.
സന്തൂര്‍ കച്ചേരിക്കുശേഷം ചിന്ത രവി, (ഒരു ചിന്തകന്റെ രാജ്യസഞ്ചാരങ്ങള്‍) കെ.സി.എസ്. പണിക്കര്‍ (വര്‍ണ്ണ ഭേദങ്ങള്‍:കെ.സി.എസ്സും ചിത്രകലയും) എന്നിവരെക്കുറിച്ചുള്ള ലഘു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അഡ്വ. പി. രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു. വി. മോഹനകൃഷ്ണന്‍ സ്വാഗതവും, സോമന്‍ ചെമ്പ്രേത്ത് നന്ദിയും പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികള്‍ക്ക് ഗൗരവപൂര്‍ണ്ണമായ ഒരു സദസ്സ് സാക്ഷ്യം വഹിച്ചു.
No comments:
Post a Comment