കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday 1 September, 2010

പത്മരാജന്‍ ചലച്ചിത്രോത്സവം.

മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ്‌ പത്മരാജന്‍. തിരക്കഥാകൃത്തെന്ന നിലക്കും സംവിധായകനെന്ന നിലക്കും മലയാള സനിമാ ഭാവുകത്വത്തെ പരിവര്‍ത്തനവിധേയമാക്കിയതില്‍ പത്മരാജന്റെ പങ്ക്‌ വലുതാണ്‌. എഴുപതുകളിലാരംഭിക്കുന്ന മലയാളത്തിലെ നവസിനിമാ പരീക്ഷണങ്ങള്‍ക്ക്‌ തന്റേതായ ഒരു പാതസൃഷ്‌ടിച്ചെടുക്കുന്നതിന്‌ അദ്ദേഹത്തിന്‌ കഴിഞ്ഞു.
പെരുവഴിയമ്പലമാണ്‌ (1978) പ്രഥമചിത്രം. ഈ ചിത്രത്തിന്‌ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും, മികച്ചപ്രാദേശിക സിനിമക്കുള്ള  ദേശീയ അവാര്‍ഡും ലഭിക്കുകയുണ്ടായി. ഈ ചിത്രത്തിലൂടെയാണ്‌ അശോകന്‍ സിനിമാരംഗത്തെത്തുന്നത്‌. അവസാനചിത്രമായ ഞാന്‍ ഗന്ധര്‍വ്വന്‍ (1991) വരെയുള്ള എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്‌തവും മലയാളിക്ക്‌ പരിചിതമെങ്കിലും അതുവരെ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടില്ലാത്ത മേഖലകളുടെ ആഖ്യാനങ്ങളുമായിരുന്നു. തിരക്കഥാകൃത്തെന്നതിനു പുറമെ മലയാളത്തിലെ മികച്ച ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ പന്‍ബലമാണ്‌ എം.ടി.യെപ്പോലെ മികച്ച തിരക്കഥകളും ചിത്രങ്ങളും സൃഷ്‌ടിക്കാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌. `നക്ഷത്രങ്ങളേ കാവല്‍' എന്ന നോവലിന്‌ അദ്ദേഹത്തിന്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1972) ലഭിച്ചു.
`കാണി' ഇപ്രാവശ്യം പത്മരാജന്‍ സംവിധാനം ചെയ്‌ത ഏതാനും ആദ്യകാല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. പത്മരാജന്റെ സാഹിത്യ സിനിമാ ജീവിതത്തെ ആസ്‌പദമാക്കി രാജേഷ്‌ മേനോന്‍ സംവിധാനം ചെയ്‌ത `കടല്‍ക്കാറ്റിന്‍ ഒരു ദൂത്‌' എന്ന ഡോക്യുമെന്ററിയും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനാനന്തരം രാജേഷ്‌ മേനോനുമായി മുഖാമുഖവും ഉണ്ടായിരിക്കും. പത്മരാജന്‍ എന്ന പ്രതിഭക്കുവേണ്ടി ഒരു ദിവസം മാറ്റി വെച്ച്‌ കാണിയോടൊപ്പംനിങ്ങളുമുണ്ടാവണം. സെപ്തംബര്‍ 5ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം.                                                 




9.30 പെരുവഴിയമ്പലം/1979/95മി
അശോകന്‍,ഗോപി,അസീസ്,കെ.പി.എ.സി.ലളിത..
11.00 കടല്‍ക്കാറ്റില്‍ ഒരു ദൂത്/2009/81മി
2.00 കള്ളന്‍ പവിത്രന്‍/1981/110മി
അടൂര്‍ ഭാസി,ഗോപി,നെടുമുടി വേണു..
4.00 നവമ്പറിന്റെ നഷ്ടം/1982/131മി
മാധവി,പ്രതാപ് പോത്തന്‍,സുരേഖ..

Padmarajan: A Loss in January

[Malayalam Movie director and writer 1945 - 1991]

Padmarajan died in a cold January, untimely. He was in a hotel at calicut, in the middle of a celebration of his latest film Njaan Gandharvan (I, the celestial enchanter), in 1991. It was as if audience of the show was subjected to a dismayed silence, and the show was stalled. I for one who had just begun waking upto adolescence and the charm of his creative genius, felt the void, instantly. More...  

4 comments:

b Studio said...

വളരെ നന്ദി.. കൃഷ്ണ മൂവിസ് ചങ്ങരംകുളത്ത് ഏത് ഭാഗത്താണു എന്നു കൂടി പറയാമോ. അറഫ ഹോസ്പിറ്റലിനടുത്തുള്ള ആ തിയറ്റർ ആണോ..??

കാണി ഫിലിം സൊസൈറ്റി said...

അതെ.അതുതന്നെ.

പാവത്താൻ said...

അകലത്തായതിനാല്‍ വരാനാവില്ലെങ്കിലുംആശംസകള്‍..

African Mallu said...

ഞാനും ഒരു ചങ്ങരംകുളം കാരന്‍ ആണേ ഇപ്പൊ ആഫ്രിക്കയിലും .ഇങ്ങനെ ഒരു സംരംഭം നാട്ടിലുള്ളതില്‍ സന്തോഷം .എങ്ങനെ ഉണ്ടായിരുന്നു പ്രതികരണം എന്നറിയിക്കണേ. ആശംസകള്‍