കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday, 23 June, 2010

ഫുട്ബോള്‍ സിനിമകളുടെ പ്രദര്‍ശനം

ലോകം തന്നെ ഒരു കാല്‍ പന്തായി മാറിക്കൊണ്ടിരിക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഫുട്ബോളിന്റെ ആരവങ്ങള്‍ എങ്ങും നിറഞ്ഞു നില്‍ക്കുന്നു.’ഫുട്ബോള്‍ അതിന്റെ ഉച്ച സ്ഥായിയില്‍ എന്തിനേയും കൂട്ടിയിണക്കും’എന്ന പൌലൊ കൊയ്‌ലോയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന അനുഭവങ്ങളാണ് ഇന്ത്യയിലും കേരളത്തിലും മലപ്പുറത്തും നടന്നുകൊണ്ടിരിക്കുന്നത്.
ഫുട്ബോള്‍ കളി നിരവധി സിനിമകള്‍ക്ക് പ്രമേയമായിട്ടുണ്ട്.മറ്റൊരു കായികവിനോദത്തിനും ലഭിക്കാത്ത പരിഗണനയാണിത്. ‘കാണി’ ഈ മാസത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
2010 ജൂണ്‍ 27 കാലത്ത്9.30ന് ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം.
കാലോ ഹരിണ്‍
1998/25മി/ സംവിധാനം:ചെറിയാന്‍ ജോസഫ്
എസ്കേപ്പ് ടു വിക്റ്ററി
1981/110മി/സംവിധാനം:ജോണ്‍ ഹൂസ്റ്റണ്‍

No comments: