കാണിവാര്‍ഷികപരിപാടികള്‍ക്ക് സമാപനമായി.മെയ് 30ന് കാലത്ത് 10.00മണിക്ക് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ “സൂഫി പറഞ്ഞകഥ’ എന്നചിത്രത്തിന്റെ പ്രദര്‍ശനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.വൈകുന്നേരം 3.00മണിക്ക് ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റ് ഹാളില്‍ വെച്ചു ചേര്‍ന്ന വാര്‍ഷികാഘോഷങ്ങള്‍ ചലച്ചിത്ര നടന്‍ തമ്പി ആന്റണി ഉദ്ഘാടനം ചെയ്തു.ആലങ്കോട് ലീലാകൃഷ്ണന്‍ അദ്ധ്യക്ഷനായി.ജോന്‍ അബ്രഹാമിനെ അനുസ്മരിച്ചുകൊണ്ട് ചലച്ചിത്ര നിരൂപകന്‍ എം.സി.രാജനാരായണനും ശരത്ചന്ദ്രനെ അനുസ്മരിച്ചുകൊണ്ട് കെ.വി.ഷാജിയും സംസാരിച്ചു.തുടര്‍ന്ന് നടന്ന ‘സൂഫിപറഞ്ഞ
കഥ’യെക്കുറിച്ചുള്ള സംവാദം ശ്രീ.കെ.എ.മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു.ചര്‍ച്ചയില്‍ കെ.വി.ഷാജി,തമ്പിആന്റണി,സോമന്‍ ചെമ്പ്രേത്ത്,ഹരിഗോവിന്ദ്,ലക്ഷ്മണന്‍ കെ.കെ.,പി.രാജഗോപാലമേനോന്‍ എന്നിവര്‍ സംസാരിച്ചു.വി.മോഹനകൃഷ്ണന്‍ സ്വാഗതവും വാസുദേവന്‍ അടാട്ട് നന്ദിയും പറഞ്ഞു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ
തിരക്കഥാമത്സരവിജയികള്‍
കാണിയുടേ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ തിരക്കഥാ രചന മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ കാണി വാര്‍ഷികസമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്തു.
ഒന്നാം സമ്മാനം:മറാട്ട്.എല്‍.ടി,യൂണിവേര്‍സിറ്റി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി,കൊല്ലം
രണ്ടാം സമ്മാനം: നിജോഷ്.കെ.വി,അച്യുതമേനോന്‍ ഗവ.കോളേജ്,തൃശ്ശൂര്‍.
പ്രോത്സാഹന സമ്മാനങ്ങള്‍:
1.മുജീബ് റഹ്മാന്‍.കെ,അല്‍ ജാമിയ അല്‍ ഇസ്ലാമിയ,പെരിന്തല്‍മണ്ണ.
2.ശരണ്യ.ഡി,വള്ളത്തോല്‍ കോളേജ്,എടപ്പാള്‍.
3.ബാലാജി കെ.എന്‍,കാതോലിക്കേറ്റ് കോളേജ്,പത്തനംതിട്ട.
4.ജിതേന്ദ്രിയന്‍ സി.എസ്, വിവേകാനന്ദകോളേജ്,കുന്നംകുളം.
5.നീതു.ടി,പ്ലസ് കൊളേജ്,എടപ്പാള്‍.
6.അഭിഷേക് എം.പി,ഐ.ടി.ഐ,മലമ്പുഴ.
ഒന്നാം സമ്മാനാര്‍ഹമായ തിരക്കഥ(കാട്ടുകുയില്‍)ഇവിടെ വായിക്കാം.
കാണി വാര്‍ഷികപ്പതിപ്പ് പ്രകാശനംചെയ്തു.കാണി ഫിലിം സൊസൈറ്റിയുടെ വാര്‍ഷികപ്പതിപ്പ് ചലച്ചിത്രനടന്‍ശ്രീ തമ്പി ആന്റണി ഗാനരചയിതാവ് ശ്രീ.പരത്തുള്ളി രവീന്ദ്രന് നല്‍കി പ്രകാശനം ചെയ്തു.
കാണി വാര്‍ഷികപ്പതിപ്പിലെ ഉള്ളടക്കം:
സിനിമയുടെ വര്‍ത്തമാനം
1. വി.കെ. ജോസഫ്: ഇന്ത്യന്‍ രാഷ്‌ട്രീയ സിനിമ യാഥാര്‍ത്ഥ്യവും സങ്കല്‌പവും2. ഡോ. കെ. ഗോപിനാഥന്‍: ബയോസ്‌ക്കോപ്പിന്റെ നോട്ടങ്ങള്‍
3. എം.സി.രാജനാരായണന്‍: മലയാളസിനിമ പ്രതിസന്ധിയും പ്രതിവിധിയും
4. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍: ക്യാമറയിലെ ഒറ്റയടിപ്പാത
5. ഫാദര്‍ ബെന്നി ബെനഡിക്‌ട്: കാഴ്‌ചയുടെ ആത്മീയ തലങ്ങള്‍
6. ഡോ. ടി. പ്രദീപ്: കാഴ്‌ചയുടെ രസതന്ത്രം
7. ജിനേഷ്‌കുമാര്‍ എരമം: സിനിമയുടെ നിലപാടുകള്‍ 8. ഇ. ജയകൃഷ്‌ണന്‍ : പ്രണയഗാനങ്ങളുടെ രാജശില്‌പി
9. രതീഷ് സി. നായര്‍: മോസ്‌ഫിലിം എട്ട് നൂറ്റാണ്ടിന്റെ സിനിമാ സാന്നിദ്ധ്യം
10. പരത്തുള്ളി രവീന്ദ്രന്‍: പിന്നെയും പിന്നെയും കേള്‍ക്കുന്നത് നിന്‍ മധുരസ്വരം
11. റഫീക് അഹമ്മത്: പാട്ടും സിനിമയും
12. ഷിംന: സ്വപ്‌നങ്ങള്‍
13. കുമാര്‍ എടപ്പാള്‍: വസ്‌ത്രാലങ്കാരം
14. മുസ്‌തഫ ദേശമംഗലം: ക്യാമറകൊണ്ടൊരു സമരമുഖം
15. കെ. കൃഷ്‌ണകുമാര്‍ : `കണ്ണ്' അടഞ്ഞിരിക്കുന്നു. 16. ഹരിത. ആര്‍.: ഒളിച്ചുകളി (തിരക്കഥ)
നിര്‍മ്മാല്യാനുഭവം
1. എം.ടി. വാസുദേവന്‍ നായര്‍: നിര്‍മ്മാല്യത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍
2. Ramachandra Babu: Nostalgia
3. പി. ചിത്രന്‍ നമ്പൂതിരിപ്പാട്: നിര്‍മ്മാല്യത്തിലെ മൂക്കുതല
4. ഐ, ഷണ്മുഖദാസ്: അവസാനത്തെ നൃത്തം
5. ജി.പി. രാമചന്ദ്രന്‍: നിര്‍മ്മാല്യം ചില കുറിപ്പുകള്‍
6. ഡോ. സി.എസ്. വെങ്കിടേശ്വരന്‍: നിര്‍മ്മാല്യം: ഇടനിലകളും ബലിപരമായ പ്രതിസന്ധികളും 7. ഡോ. അരവിന്ദന്‍ വല്ലച്ചിറ: നിര്‍മ്മാല്യം: ജീവിതമെന്ന പ്രഹേളിക
8. ആലങ്കോട് ലീലാകൃഷ്‌ണന്‍ : നിര്‍മാല്യത്തിലെ വിശ്വാസ കലാപം
9. ഡോ. മധു ഇറവങ്കര: ദൈവത്തിന്റെ മൗനം
10. ശ്യാംകൃഷ്‌ണന്‍ പി.കെ.: മൂക്കുതലയുടെ നിര്‍മ്മാല്യ സ്‌മരണകള്‍
11. എം. നാരായണന്‍ നമ്പൂതിരി: നിര്‍മ്മാല്യം സിനിമ മൂക്കുതലയിലേക്ക് വന്ന വഴി
12. മുഹമ്മത്‌കുട്ടി: നിര്‍മ്മാല്യക്കാലം ഫിലിം സൊസൈറ്റികള്‍ പോയകാലവും വരും കാലവും
1. ചെലവൂര്‍ വേണു: ഫിലിം സൊസൈറ്റി പ്രസ്ഥാനത്തില്‍ നാലു പതിറ്റാണ്ട്
2. പ്രകാശ് ശ്രീധര്‍: കാഴ്‌ചയുടെ ജനകീയ ബദല്‍
3. പി. പി. രാമചന്ദ്രന്‍: കരയുന്ന പ്രൊജക്‌ടര്‍
4. കെ.ജി. മോഹന്‍കുമാര്‍: ഫിലിം സൊസൈറ്റി പ്രസ്ഥാനം ഇന്ത്യയില്‍
5. കെ. ആര്‍. മനോജ്: 16mm-memories,movements and a machine
6. പി.എം. ചന്ദ്രശേഖരന്‍: സിനിമയും സംഘടനകളും 7. ഫൈസല്‍ ബാവ: ചങ്ങരംകുളം `കൃഷ്‌ണ'യില്‍ ബര്‍ഗ്‌മാന്റെ വൈല്‍ഡ് സ്‌ട്രോബറി
8. വി.എം. ഹരിഗോവിന്ദ് : ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം
9. പി.എസ്. മനോഹരന്‍: `ശ്രുതി' ഫിലിം സൊസൈറ്റി
10. കെ.വി. പ്രകാശന്‍: തോറ്റവരുടെ ചരിത്രം
വാര്‍ഷികപ്പതിപ്പിന്റെ ഏതാനും കോപ്പികള്‍ താഴെപ്പറയുന്ന ബുക്ക്സ്റ്റാളുകളില്‍ ലഭ്യമാണ്:
1.പ്രീമിയര്‍ ബുക്ക്സ്റ്റാള്‍,മലപ്പുറം.
2.പുസ്തകസരസ്സ്,മലപ്പുറം.
3.കറന്റ്ബുക്സ്,തൃശ്ശൂര്‍.
4.ബുക്ക് പോയന്റ്,തൃശ്ശൂര്‍.
5.ആള്‍ട്ടര്‍ മീഡിയ,തൃശ്ശൂര്‍
6.ഷോണ ബുക്സ്, എടപ്പാള്‍.
7.വിദ്യാര്‍ത്ഥിഭവന്‍,ചങ്ങരംകുളം.
8.പുസ്തകക്കട,ചങ്ങരംകുളം
No comments:
Post a Comment