കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday, 24 February, 2010

നാന്‍ കടവുള്‍



മെയ്‌ക്കപ്പിനും (വി. മൂര്‍ത്തി) മികച്ച സംവിധായകനുമുള്ള (ബാല) 2008ലെ ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ തമിഴ്‌ ചിത്രമാണ്‌ `നാന്‍ കടവുള്‍'.
ജ്യോതിഷികളുടെ ഉപദേശമനുസരിച്ച്‌ കാശിയിലെ ഒരാശ്രമത്തിലുപേക്ഷിച്ച തന്റെ മകന്‍ രുദ്രനെ അന്വേഷിച്ച്‌ കൊല്ലങ്ങള്‍ക്കുശേഷം അച്ഛന്‍ എത്തുന്നു. മകളുമൊത്തുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ അവന്‍ നരമാംസഭോജനം നടത്തുന്ന `അഘോരി' സന്യാസിയായതറിഞ്ഞ്‌ മോഹാലസ്യപ്പെടുന്നു. കാപാലിക മതത്തിലെ ഒരു ഉപവിഭാഗമാണ്‌ അഘോരികള്‍. താന്‍ തന്നെയാണ്‌ ഈശ്വരന്‍ (അഹം ബ്രഹ്മാസ്‌മി) എന്നാണ്‌ അവന്‍ കരുതുന്നത്‌. അച്ഛന്‍ അവനെ തമിഴ്‌നാട്ടിലേക്ക്‌ മടക്കികൊണ്ടുവരുന്നു.
ഈ ഘട്ടത്തില്‍ കഥ വികലാംഗരും ബുദ്ധിമാന്ദ്യം സംഭവിച്ചവരുമായ യാചകരുടെ ലോകത്തിലേക്ക്‌ തിരിയുന്നു. താണ്‌ഡവന്‍ എന്ന ക്രൂരനാല്‍ നിയന്ത്രിക്കപ്പെടുന്ന ലോകം. ഹംസവല്ലി എന്ന അന്ധയായ പെണ്‍കുട്ടിയെ അവളുടെ കൂട്ടത്തില്‍ നിന്ന്‌ ബലമായി മാറ്റുകയും താണ്‌ഡവന്റെ യാചകകൂട്ടത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. വളരെപ്പെട്ടെന്ന്‌ അവള്‍ താണ്‌ഡവന്റെ ക്രൂരതകള്‍ക്കിരയാവുന്നു.
ഇനിയൊരു ജന്മം ഉണ്ടാകാത്ത രീതിയില്‍ തന്നെ ദൈവത്തിനു ബലിനല്‍കി നിത്യമോക്ഷം നല്‍കണമെന്ന്‌ ഹംസവല്ലി രുദ്രന്റെ മുന്നില്‍ കേഴുന്നു. രുദ്രന്‍ അവളെ കഴുത്തറുത്തു കൊലപ്പെടുത്തുന്നു.
ജീവിതം ദുസ്സഹമാക്കുന്നവര്‍ക്ക്‌ നല്‍കുന്ന ശിക്ഷയും മരണം. ലോകജീവിതം അസാധ്യമായവര്‍ക്ക്‌ നല്‍കുന്ന മോക്ഷവും മരണം.
ജയമോഹന്റെ `ഏഴാംകാലം' എന്ന നോവലാണ്‌ സിനിമയ്‌ക്കാധാരം. ആര്യ (രുദ്രന്‍) പൂജന്‍ (താണ്‌ഡവന്‍) എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
2010 ഫെബ്രുവരി 28 കാലത്ത്9.30 മുതല്‍
 ചങ്ങരം കുളം കൃഷ്ണ മൂവീസില്‍

2 comments:

രായപ്പന്‍ said...

ഇതിനെ പറ്റി ഞാനും ഒരു റിവ്യൂ എഴുതിയിട്ടുണ്ട്... സമയം കിട്ടിയാല്‍ നോക്കാം..

അതിന് ഇവിടെ നോക്കൂ

വിജയകുമാർ ബ്ലാത്തൂർ said...

ഞാൻ ഒരു ചങ്ങരംകുളം കാരനായിരുന്നു കുറെക്കാലം.നന്നമുക്കു പി.എച്.സി., അലങ്കോട് പി.എച്.സി എന്നിവിടങ്ങളിൽ സിനിമ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ് എന്റെത് ഉണ്ട് cinemajalakam.blogspot.com
നിങ്ങളുടെ ശ്രമങ്ങൾക്ക് ഭാവുകങ്ങൾ