History being handed over to me
ഓസ്കാര്‍ അവാര്‍ഡുകള്‍ സിനിമയുടെ അവസാനവാക്കല്ല. ഓസ്കാറിലൂടെ അംഗീകാരം ലഭിക്കുന്ന ചിത്രങ്ങള്‍ മികച്ച സിനിമകളുടെ മാതൃകകളാകാറുമില്ല.എങ്കിലും സാങ്കേതിക രംഗത്ത് നേടുന്ന ഓസ്കാറുകള്‍ അതാത് മേഖലയിലെ പ്രാവീണ്യത്തിന്റെ നിദര്‍ശനങ്ങള്‍ തന്നെയാണ്.ഈ അവസരത്തിലാണ് റസൂല്‍ പൂക്കുട്ടി(മികച്ച ശബ്ദമിശ്രണം) യും എ.ആര്‍. റഹ് മാനും(മികച്ച പശ്ചാത്തലസംഗീതം,മികച്ചഗാനം) നേടിയ ഓസ്കാര്‍അവാര്‍ഡുകള്‍ മലയാളികള്‍ക്ക് അഭിമാനകരമാ കുന്നത്.റസൂല്‍ പൂക്കുട്ടിയിലൂടെ മലയാളത്തിന് ലഭ്യമാവുന്നത് ആദ്യ ഓസ്കാറാണ്.രണ്ട് ഓസ്കാറുകള്‍ ലഭിച്ച എ.ആര്‍.റഹ് മാന്‍ സംഗീതസംവിധായകനും മലയാളിയുമായ ആര്‍.കെ.ശേഖറിന്റെ മകനാണ്.
ബോംബെയിലെ ചേരികളുടെ കഥ പറയുന്ന ‘സ്ലം ഡോഗ് മില്യണര്‍’ മൊത്തം 8 ഓസ്കാറുകള്‍ നേടി.
അവാര്‍ഡ് ഏറ്റു വാങ്ങിക്കൊണ്ട് റസൂല്‍ പറഞ്ഞു:“ഇത് വെറുമൊരവാര്‍ഡല്ല.ചരിത്രത്തെയാണ് എനിക്ക് കൈ മാറിയിരിക്കുന്നത്“.(This is not just a sound award.This is History being handed over to me.)
2 comments:
തീര്‍ച്ചയായും അഭിമാനകരമായ നേട്ടം.
ആര്‍. കെ. ശേഖര്‍ ജന്മം കൊണ്ടു് മലയാളി അല്ല കേട്ടോ.എന്നാല്‍ മലയാളിത്തമുള്ള ധാരാളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ അദ്ദേഹം കര്‍മ്മം കൊണ്ടു് മലയാളിതന്നെ.അതേ സമയം റഹ്‌മാന്റെ വളര്‍ച്ചയില്‍ സംഗീതസംവിധായകന്‍ എം കെ അര്‍ജ്ജുനനു് ഒരു പ്രധാന പങ്കു് ഉണ്ടു്.
മികച്ച കീബോര്‍ഡ് വാദകനായ കണ്ണന്‍ അന്തരിച്ച സംഗീതസംവിധായകന്‍ കണ്ണൂര്‍ രാജന്റെ മകനാണു്.ഭാവിയില്‍ അദ്ദേഹവും കൂടുതല്‍ അറിയപ്പെടുമെന്നു് കരുതാം.
Post a Comment