കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Monday, 22 September 2008

പഥേര്‍ പാഞ്ചാലി:ലേഖനമത്സരം.

പഥേര്‍പാഞ്ചാലി: ഒരു ചലച്ചിത്രാനുഭവം
കേരളത്തിലെ ഹയര്‍സെക്കണ്ടറി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കയി കാണിഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യജിത്ത് റേയുടെ “പഥേര്‍പാഞ്ചാലി“യെ ആസ്പദമാക്കി ലേഖനമത്സരം നടത്തുന്നു.
നിബന്ധനകള്‍
1.”പഥേര്‍ പാഞ്ചാലി:ഒരു ചലച്ചിത്രാനുഭവം”എന്നവിഷയത്തെ ആസ്പദമാക്കി ഫുള്‍സ്ക്കാപ്പ് 10പുറത്തില്‍ കവിയാത്ത മലയാളത്തിലുള്ള ലേഖനം വിദ്യാര്‍ഥികള്‍ അവരവരുടെ കയ്യക്ഷരത്തില്‍ വൃത്തിയായി എഴുതിയതായിരിക്കണം.
2.കേരളത്തിലെ ഹയര്‍സെക്കണ്ടറി/കോളേജ്(സ്വാശ്രയ/സമാന്തര കലാലയങളുള്‍പ്പെടെ)മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.സ്ഥാപനത്തിന്റെ തലവനില്‍ നിന്നുള്ള സാക്ഷ്യപത്രം ലേഖനത്തോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്.സ്വന്തം പേരും വിലാസവും(വീട്ടുവിലാസവും ഫോണ്‍ നമ്പറും ഇമെയില്‍വിലാസമുണ്ടെങ്കില്‍ അതുമുള്‍പ്പെടെ)പ്രത്യേകം കടലാസ്സിലെഴുതി ലേഖനതോടൊപ്പം അയക്കേണ്ടതാണ്.
3.കേരളത്തിലെ പ്രശസ്തസിനിമാനിരൂപകരുംഎഴുത്തുകാരുമടങ്ങുന്ന ഒരു വിദഗ്ധ സമിതിയായിരിക്കും വിജയികളെ നിശ്ചയിക്കുന്നത്.വിജയികള്‍ക്ക്ആകര്‍ഷകമായ സമ്മാനങ്ങളും സാക്ഷ്യപത്രവും ഫിലിം സൊസൈറ്റിയില്‍ ഒരു വര്‍ഷത്തെ അംഗത്വവും നല്‍കുന്നതാണ്.(പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രത്യേകസൌജന്യനിരക്കിലുള്ള അംഗത്വം നല്‍കുന്നതാണ്)
4.ലേഖനങള്‍ 2008ഒക്റ്റോബര്‍ 31നുള്ളില്‍ സെക്രട്ടറി,കാണിഫിലിം സൊസൈറ്റി,ചങരം കുളം, നന്നം മുക്ക് (പി.ഒ),മലപ്പുറം ജില്ല-679575എന്നവിലാസത്തില്‍ ലഭിക്കേണ്ടതാണ്
5.സമ്മാനാര്‍ഹമായതും തെരഞ്ഞെടുക്കപ്പെടുന്നതുമായലേഖനങ്ങള്‍ കാണിഫിലിം സൊസൈറ്റിയുടെബ്ലോഗിലോ ബുള്ളറ്റിനിലോ,പുസ്തകരൂപത്തിലോ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം ഫിലിം സൊസൈറ്റിക്കുണ്ടായിരിക്കും.

Sunday, 21 September 2008

പ്രദര്‍ശനം:ഒരേകടല്‍

2008സെപ്തമ്പര്‍ 28ന് കാലത്ത്9.30ന്
ചങരംകുളം കൃഷ്ണ മൂവീസില്‍
ഒരേകടല്‍
കഥ,തിരക്കഥ,സംഭാഷണം:ശ്യാമപ്രസാദ്

Tuesday, 16 September 2008

പി.എന്‍.മേനോന്റെ പ്രസക്തി

ഒരു സത്യം-ഇന്നല്ലെങ്കില്‍നാളെ-വളര്‍ന്നുവരുന്ന തലമുറയെങ്കിലും എന്റെ പടങള്‍ കാണും.അതിന്റെ കോപ്പികള്‍ എവിടെയെങ്കിലും കാണാതിരിക്കില്ല.അത് അവര്‍ അന്വേഷിചു കണ്ടുപിടിക്കും.അവര്‍ മനസ്സുകൊണ്ട് കയ്യടിക്കും.എന്നെഓര്‍ക്കും.അതു മതി.ഞാന്‍ എന്റെ പടങള്‍ ഉന്ണ്ടാക്കി എന്ന വിശ്വാസം എനിക്കുണ്ട്.ചരിത്രത്തില്‍ പേരു കുത്തുവാന്‍ വേണ്ടിയല്ല പറയുന്നത്.മലയാളസിനിമയുടെ ചരിത്രതില്‍ എന്നെക്കുറിച്ച് ഒരു വരിയെങ്കിലും പറഞ്ഞാല്‍ ഞാന്‍ ധന്യനാണ്.അതോര്‍ത്ത് ഞാന്‍ സമാധാനിക്കുന്നു.എനിക്ക്ഇന്നത്തെ പ്രേക്ഷകരുടെ കയ്യടി വേണ്ട.ഇന്നത്തെ നിര്‍മാതാക്കളുടെ പൂജ്യങ്ങള്‍ നിറഞ്ഞചെക്കുകള്‍വേണ്ട. വിമര്‍ശനങള്‍വേണ്ട. സിംഹാസനങള്‍വേണ്ട. ഭാവി തലമുറക്ക് ഓര്‍ക്കുവാനുള്ള എന്തെങ്കിലും മതി.


പി.എന്‍ മേനോന്‍ നിര്യാതനായി.മലയാള സിനിമയെ സ്റ്റുഡിയോ ഫ്ലോറുകളില്‍ നിന്ന് മോചിപ്പിച്ച് മുന്നോട്ട് കൊണ്ടു പോയ ആളായാണ് പി.എന്‍ മേനോനെ വിലയിരുത്തിയിട്ടുള്ളത്.“റോസി“(1965)എന്ന പ്രഥമ ചിത്രത്തിലൂടെ ആരംഭിച്ച ആ മാറ്റത്തിന്റെ ഏറ്റവുംസഫലവും സൌന്ദര്യാത്മകവുമായപൂര്‍ത്തീകരണം “ഓളവും തീരവും”(1970)എന്നചിത്രത്തിലൂടെയാണ് സാധ്യമായത്. “ഓളവും തീരവും”മലയാളസിനിമാരംഗത്തെ മികച്ച പ്രതിഭകളുടെ സംഗമം കൂടിയായിരുന്നു:പി.എ.ബക്കര്‍(നിര്‍മ്മാണം)മങ്കടരവിവര്‍മ്മ(ഛായാഗ്രഹണം)ബാബുരാജ്(സംഗീതം)എം.ടി.വാസുദേവന്‍ നായര്‍(തിരക്കഥ)
പി.എന്‍ മേനോനെ അനുസ്മരിച്ച് എം.ടി വാസുദേവന്‍ നായര്‍എഴുതിയലേഖനം ഉദ്ധരിച്ചു ചേര്‍ത്തു കൊണ്ട് ‘കാണി’ അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കുന്നു.(കടപ്പാട്: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍)

പി.എന്‍.മേനോന്‍.
എം.ടി.വാസുദേവന്‍ നായര്‍
സ്റ്റുഡിയോ ഫ്ലോറുകളില്‍നിന്നു മലയാള സിനിമയെമോചിപ്പിച്ചതു പി.എന്‍ മേനോനാണ്.ചിത്രീകരണം മുഴുവന്‍ അന്നു സെറ്റിലായിരുന്നു.ഒരോലമടല്‍ പശ്ചാത്തലത്തില്‍ കുത്തിനിര്‍ത്തിയാല്‍ കേരളമായി!ജീവിതം അതിന്റെ യഥാര്‍ത്ഥ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്നസമ്പ്രദായംമുന്‍പേ സിനിമ സ്വീകരിച്ചു കഴിഞ്ഞിരുന്നു.പുറത്തുനടക്കുന്ന മാറ്റങള്‍ക്കുനേരെ പുറംതിരിച്ചുനില്‍ക്കാനാണ് അന്നത്തെ ചലച്ചിത്രകാരന്മാര്‍ മുതിര്‍ന്നത്.ഇന്നും സ്ഥിതി വ്യത്യസ്തമല്ല.മേനോന്‍“ റോസി”എടുത്തപ്പോള്‍ അത് പഴയ ധാരണകള്‍ക്കു നേരെഉയര്‍ത്തിയ കലാപമാണ്,സ്വാഗതാര്‍ഹമായകലാപമാണ് എന്ന് എന്നെപ്പോലുള്ളവര്‍ക്ക് തോന്നി.ഫ്രെയ്മിങ്,കോമ്പോസിഷന്‍ തുടങ്ങിയവയില്‍ വ്യക്തമായമാറ്റം.പി.ജെ.ആന്റണിയും കവിയൂര്‍പൊന്നമ്മയും അഭിനയിച്ച‘റോസി’പ്രദര്‍ശന വിജയം നേടിയില്ല.അതുകൊണ്ട് ചലച്ചിത്ര വ്യവസായം നിയന്ത്രിക്കുന്നവര്‍മാറ്റത്തെ ശ്രദ്ധിച്ചതുമില്ല.പിന്നീടാണ് ‘ഓളവും തീരവു‘മായി ബന്ധപ്പെട്ട് പി.എന്‍.മേനോനും ഞാനും അടുത്തിടപഴകുന്നത്.അക്കാദമിക് പശ്ചാത്തലമൊന്നുമില്ലാത്ത മേനോന്‍ ലോകസിനിമയിലെ വിശിഷ്ടമാതൃകകള്‍ കണ്ടിട്ടുണ്ട്.അത് ആവേശമായി,പ്രചോദനമായിഅദ്ദേഹത്തിന്റെ മനസ്സിലുണ്ട്.പഴയ പാതകള്‍ വിട്ട് പുതിയമേച്ചില്‍പ്പുറങള്‍ കണ്ടെത്താനുള്ള അദമ്യമായ ആഗ്രഹം.മേനോന്‍ എന്നെ വല്ലാതെ ആകര്‍ഷിചു.സിനിമയില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു ഞാന്‍ മനസ്സിലുറപ്പിക്കുന്നത് മേനോന്റെ സഹവാസക്കാലത്താണ്. മലയാളസിനിമയുടെ ആധുനിക ഘട്ടം പി.എം.മേനോനില്‍ നിന്നാണ് ആരംഭിക്കുന്നത്.അടക്കിയ വികാരങള്‍ സമര്‍ത്ഥമായി തന്റെ ഫ്രെയ്മുകളില്‍ എങനെ സന്നിവേശിപ്പിക്കാമെന്നു മേനോന്‍ കാണിചുതന്നത് പില്‍ക്കാലത്ത് പലര്‍ക്കും പ്രചോദനമായി.സത്യജിത് റായിയുടെ സ്വാധീനം ഇന്ത്യന്‍ സിനിമയിലെ നവാഗതരില്‍ മുഴുവന്‍ ശക്തമായി നിലനിന്ന കാലത്താണ് പി.എന്‍. മേനോനും സിനിമയെടുത്തത്.റേയുടെ ഭാവഗീതസദൃശമായ മന്ദതാളക്രമംവിട്ട് ചടുലവും പ്രക്ഷുബ്ധവുമായ ഒരവതരണരീതി സ്വയം കണ്ടെത്തി എന്നതാണ്പി.എന്‍.മേനോന്റെ സിദ്ധി. “ഓളവും തീരവും”,കുട്ട്യേടത്തി”,“മാപ്പുസാക്ഷി” എന്നീ മൂന്നുചിത്രങളിലാണ്ഞങളൊരുമിച്ചു പ്രവര്‍ത്തിച്ചത്.മാപ്പുസാക്ഷിയുടെസമയമായപ്പോഴെക്കുംമേനോന്‍ വലിയ തിരക്കിലായിരുന്നു.ചുരുങിയബഡ്ജറ്റില്‍ ഒരു ലൊക്കേഷനില്‍ ഇരുപത് ഇരുപത്തിരണ്ട് ദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയാക്കുന്ന മേനോന്റെ സമയം കിട്ടാന്‍ പരിമിത വിഭവരായ പ്രൊഡ്യൂസര്‍മാര്‍ പലരും കാത്തുനില്‍ക്കുകയായിരുന്നു.ഒരു’റഫ്സ്ക്രിപ്റ്റ്’ മാത്രം തയ്യാറാക്കി കഴിയുമ്പോളാണ് മേനോന്‍ “മാപ്പുസാക്ഷി”ആരംഭിക്കുന്നത്.തൃപ്തികരമായിഎഴുതിതീര്‍ക്കാന്‍ അവസരം തരാതെ ഷൂട്ടിങ് തുടങിയതില്‍ എനിക്ക് ക്ഷോഭം തോന്നി.ഞങള്‍ കലഹിക്കുകയും ചെയ്തു. മേനോന്‍ ഇന്നും എനിക്ക് പ്രിയ സുഹൃത്താണ്.മേനോന്റെ ചലച്ചിത്ര സങ്കല്പങളോട് അന്നും ഇന്നും എനിക്ക് ആരാധനയാണ്.ഈയിടെ കണ്ടപ്പോള്‍ ഒരു ഫീച്ചര്‍ ഫിലിമിന്റെ തയ്യാറെടുപ്പിലാണെന്നു പറഞ്ഞു.വിവേചനശീലമുള്ളപ്രേക്ഷകരും ചലചിത്രപ്രവര്‍തകരും ഇന്നും പ്രതീക്ഷയോടെ,ആവേശതോടെ‘പി.എന്‍.മേനോന്‍ ചിത്രത്തെ’ ഉറ്റുനോക്കുന്നു. നമ്മുടെ ചലചിത്ര രംഗതെ സ്വാഗതാര്‍ഹമായ ആദ്യകലാപം നയിച്ചത് മറ്റാരുമല്ലല്ലോ.