ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ കാണിയുടെ പ്രവര്‍ത്തനങ്ങള്‍ ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമായ അനുഭവങ്ങളല്ല കാണിക്കു നല്‍കിയിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട പല മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും അതിനു നിദര്‍ശനങ്ങളാണ്. മൂന്ന് ദിവസത്തെ ചലച്ചിത്രോത്സവവും പണ്ഡിറ്റ് രവിശങ്കര്‍ അനുസ്മരണവുമെല്ലാം ആവേശകരമായ അനുഭവങ്ങളായി തീരുകയുണ്ടായി.
അടുത്ത വര്‍ഷവും സിനിമയുടെ വിവധ മേഖലകളെക്കുറിച്ചുള്ള കൂടുതല്‍ ഗൗരവപൂര്‍ണ്ണമായ അന്വേഷണങ്ങളും ചലച്ചിത്ര പ്രദര്‍ശനങ്ങളും സംഘടിപ്പിക്കണമെന്നാണ് ആഗ്രഹം.
ഇന്ത്യന്‍ സിനിമയുടെ നൂറ്റാണ്ടിനെ വിലയിരുത്തുന്ന സെമിനാറുകളും ചലച്ചിത്ര പ്രദര്‍ശനങ്ങളുമുള്‍പ്പെടെയുള്ള വിപുലമായ പരിപാടികള്‍ തയ്യാറാക്കുന്നുമുണ്ട്.
ഏപ്രില്‍ 28 വൈകൂന്നേരം 4 മണിക്ക് ചങ്ങരംകുളം സര്‍വ്വീസ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് വാര്‍ഷിക പരിപാടികള്‍ നടക്കുന്നത്.
ഇതോടൊപ്പം അന്തരിച്ച പ്രിയകവി ഡി. വിനയചന്ദ്രനെ അനുസ്മരിക്കുന്ന പരിപാടിയും ഒരുക്കിയിട്ടുണ്ട്. ആലങ്കോട് ലീലാകൃഷ്ണന്‍, അന്‍വര്‍ അലി എന്നിവര്‍ പങ്കെടുക്കുന്ന അനുസ്മരണ പ്രഭാഷണവും, വിനയചന്ദ്രന്റെ കവിതകളുടെ ആലാപനവും നടക്കും. എല്ലാവരും കുടുംബസമേതം എത്തുമല്ലോ.
സ്‌നേഹത്തോടെ
കാണി പ്രവര്‍ത്തകര്‍
2013 ഏപ്രില്‍ 28 വൈകുന്നേരം 4 മണി
സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, ചങ്ങരംകുളം
വാര്‍ഷിക ജനറല്‍ബോഡി, റിപ്പോര്‍ട്ട്,
ചര്‍ച്ച, പുതിയ ഭാരവാഹികളുടെ
തെരഞ്ഞെടുപ്പ്
ഡി. വിനയചന്ദ്രന്‍ അനുസ്മരണം
അനുസ്മരണ പ്രഭാഷണം:
ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍
ശ്രീ.അന്‍വര്‍ അലി
വിനയചന്ദ്രന്‍ കവിതകളുടെ
ആലാപനം
1 comment:
ശുഭാശംസകൾ...
Post a Comment