Sunday, 3 February 2013
രവിശങ്കറിന്റെ ഓര്‍മ്മയില്‍ സിത്താര്‍ സന്ധ്യ
പണ്ഡിറ്റ് രവിശങ്കറിന്റെ ഓര്‍മ്മയില്‍ അരങ്ങേറിയ സിത്താര്‍ സന്ധ്യ ശ്രോതാക്കള്‍ക്ക് പുതിയ അനുഭവമായി.സിത്താര്‍ സംഗീതഞ്ജന്‍ മുരളി മേനോനാണ് പരിപാടി അവതരിപ്പിച്ചത്. ഹരിലാല്‍ തബലയില്‍ അകമ്പടിയേകി.ഉത്തരേന്ത്യന്‍ സംഗീതോപരണമായ സിത്താറിന്റെ ആദ്യ പാഠങ്ങള്‍ മുരളീ മേനോന്‍ അഭ്യസിച്ചത് പണ്ഡിറ്റ് ശശിമോഹന്‍ ഭട്ടിന്റെയും വിശ്വമോഹന്‍ ഭട്ടിന്റെയും കീഴിലാണ്.ഭാരതീയ സംഗീതത്തെ പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തിയതില്‍ രവിശങ്കര്‍ വലിയ പങ്കാണ് വഹിച്ചതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സംഗീത സംവിധായകനും ചലച്ചിത്രകാരനുമായ ഇ.ജയകൃഷ്ണന്‍ പറഞ്ഞു.ഹരി ആലങ്കോട്,മുരളീ മേനോന്‍,ഹരിലാല്‍ എന്നിവരും സംസാരിച്ചു.അഡ്വ.പി.രാജഗോപാല മേനോന്‍ അധ്യക്ഷത വഹിച്ചു.വി.മോഹനകൃഷ്ണന്‍ സ്വാഗതവും സോമന്‍ ചെമ്പ്രേത്ത് നന്ദിയും പറഞ്ഞു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ:http://www.facebook.com/media/set/?set=a.525500110803892.116536.100000317232437&type=1&l=a2cd1545f1
Subscribe to:
Post Comments (Atom)
No comments:
Post a Comment