

മാധവിക്കുട്ടി പല പേരില്‍ നിറഞ്ഞിരിക്കുന്നത് പോലെ , പല നാട്ടുകാരിയായിരിക്കുന്നത് പോലെ, പല മതക്കാരി യായിരിക്കുന്നത് പോലെ, എഴുത്തിലും പലതായിരുന്നു. കഥയും കവിതയും നോവലും ആത്മകഥയും ഒരേ പോലെ എഴുതി. ആത്മകഥയെ കഥയും, കഥയെ ആത്മകഥയുമാക്കി. സാധാരണമട്ടില്‍ വലിയ കാര്യങ്ങളെപ്പറ്റി സംസാരിച്ചു. വളരെ
വലിയൊരു ‘പലമ’യായിരുന്നു അവര്‍. മരണാനന്തരം, കേരളം അവര്‍ക്കു നല്‍കിയ ആദരവും ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലായി. തന്നോടുള്ള കേരള ജനതയുടെ നിലപാടില്‍ പ്രതിഷേധിച്ച് പൂനെയിലേക്കു പോയ അവരോടുള്ള പ്രായശ്ചിത്തം കൂടിയായി കേരളീയരുടെ ഈ മനം മാറ്റം. മൂന്നു ദിവസം തുടര്‍ച്ചയായി ചാനലുകള്‍ അവരുടെ അഭിമുഖ സംഭാഷണവും മരണാനന്തര ചടങ്ങുകളും പ്രക്ഷേപണം ചെയ്തു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള അവരുടെ മരണാനന്തര യാത്രക്ക് എത്തിച്ചേര്‍ന്ന വലിയ ജനാവലിയുടെ സാന്നിദ്ധ്യം അത്ഭുതകരമെന്നേ പറയാവൂ. ഒരു എഴുത്തുകാരിക്കോ എഴുത്തുകാരനോ കേരളത്തില്‍ ലഭിച്ച ഏറ്റവും മികച്ച ആദരവായിരുന്നുഅത്. ഏതെങ്കിലും സ്ത്രീക്ക് കേരളത്തില്‍ ഇതിലും വലിയ മരണാനന്തര ബഹുമതി ഇതിനു മുന്‍പ് ലഭിച്ചിട്ടില്ല. പൂനെയില്‍ നിന്നു മൃതശരീരം കേരളത്തിലെത്തി ക്കാനും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ പൊതുദര്‍ശനത്തിനു വെക്കാനും സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിച്ച സന്നദ്ധതയും ആര്‍ജ്ജവവും അഭിനന്ദനാര്‍ഹം തന്നെ.

‘കാണി‘യുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 7നു വൈകുന്നേരം കമലാ സുരയ്യയെ അനുസ്മരിക്കുകയുണ്ടായി. കമലാ സുരയ്യയുടെ ജീവിതവും കൃതികളും വിലയിരുത്തിക്കൊണ്ട് ആലംകോട് ലീലാകൃഷ്ണന്‍ സംസാരിച്ചു. മതേതരത്വ ത്തിന്റെ ചിഹ്നങ്ങളിലൊന്നായി
കമലാ സുരയ്യ നിലനില്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിക്കു സമാനമായ ചരിത്ര പ്രദേശമായി പാളയം പള്ളിയും മതേതര പ്രതീകമായി ഭാവിയില്‍ അറിയ പ്പെടാനിടയാകുമെന്നും ലീലാകൃഷ്ണന്‍ പറഞ്ഞു. എം.സി.രാജനാരായണന്‍, പി.രാജഗോപാല മേനോന്‍, വാസുദേവന്‍ അടാട്ട്, പി.പി.ഉമ്മര്‍ കുട്ടി, സി.എസ്.സോമന്‍ എന്നിവരും പങ്കെടുത്തു. 
മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി സോഹന്‍ലാല്‍ സംവിധാനം ചെയ്ത ‘നീര്‍മാതളത്തിന്റെ പൂക്കള്‍’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.


മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി സോഹന്‍ലാല്‍ സംവിധാനം ചെയ്ത ‘നീര്‍മാതളത്തിന്റെ പൂക്കള്‍’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.
സോഹന്‍ലാല്‍ ജനനം : നവംബര്‍ 14,1976 .ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം ,വെബ്ഡിസൈനിംഗില്‍ പി.ജി ഡിപ്ലോമ .ടി.വി പ്രോഗ്രാം നിര്‍മാണത്തില്‍ 15 വര്ഷത്തെ പ്രവൃത്തി പരിചയം .ഇന്ത്യവിഷന്‍ ,മിഡില്‍ ഈസ്റ്റ് ടെലിവിഷന്‍ ,ജീവന്‍ ടി.വി,അമൃത ടി.വി എന്നീ ചാനലുകളില്‍ ഉദ്യോഗസ്ഥനായിരുന്നു .മാധവിക്കുട്ടിയുടെ കഥ ആസ്പദമാക്കി സംവിധാനം ചെയ്ത "നീര്‍മാതളത്തിന്റെ പൂക്കള്‍ "എന്ന ടെലിഫിലിം അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അവാര്ഡുകള്‍ക്ക് അര്‍ഹമായി.സോഹന്‍ലാല്‍ എഴുതി സംവിധാനം ചെയ്ത "ഓര്ക്കുക വല്ലപ്പോഴും " എന്ന ചലച്ചിത്രം 2009 ജനുവരി മാസം കേരളത്തിലെ തീയറ്ററുകളിലെത്തി .ഭാര്യ : അമൃത സോഹന്‍ , മകള്‍ : ആമി വിലാസം :GNA177,Gandhinagar ,Vazhuthacadu ,TVM-14,Kerala,Indiamobile : +919847055525e-mail : festival@sohanlal.comwebsite : www.sohanlal.com
No comments:
Post a Comment