കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Monday, 23 February 2009

ഓസ്കാര്‍:റസൂല്‍ പൂക്കുട്ടി- കേരളത്തിന്റെ അംഗീകാരമുദ്ര.






History being handed over to me
ഓസ്കാര്‍ അവാര്‍ഡുകള്‍ സിനിമയുടെ അവസാനവാക്കല്ല. ഓസ്കാറിലൂടെ അംഗീകാരം ലഭിക്കുന്ന ചിത്രങ്ങള്‍ മികച്ച സിനിമകളുടെ മാതൃകകളാകാറുമില്ല.എങ്കിലും സാങ്കേതിക രംഗത്ത് നേടുന്ന ഓസ്കാറുകള്‍ അതാത് മേഖലയിലെ പ്രാവീണ്യത്തിന്റെ നിദര്‍ശനങ്ങള്‍ തന്നെയാണ്.ഈ അവസരത്തിലാണ് റസൂല്‍ പൂക്കുട്ടി(മികച്ച ശബ്ദമിശ്രണം) യും എ.ആര്‍. റഹ് മാനും(മികച്ച പശ്ചാത്തലസംഗീതം,മികച്ചഗാനം) നേടിയ ഓസ്കാര്‍അവാര്‍ഡുകള്‍ മലയാളികള്‍ക്ക് അഭിമാനകരമാ കുന്നത്.റസൂല്‍ പൂക്കുട്ടിയിലൂടെ മലയാളത്തിന് ലഭ്യമാവുന്നത് ആദ്യ ഓസ്കാറാണ്.രണ്ട് ഓസ്കാറുകള്‍ ലഭിച്ച എ.ആര്‍.റഹ് മാന്‍ സംഗീതസംവിധായകനും മലയാളിയുമായ ആര്‍.കെ.ശേഖറിന്റെ മകനാണ്.
ബോംബെയിലെ ചേരികളുടെ കഥ പറയുന്ന ‘സ്ലം ഡോഗ് മില്യണര്‍’ മൊത്തം 8 ഓസ്കാറുകള്‍ നേടി.
അവാര്‍ഡ് ഏറ്റു വാങ്ങിക്കൊണ്ട് റസൂല്‍ പറഞ്ഞു:“ഇത് വെറുമൊരവാര്‍ഡല്ല.ചരിത്രത്തെയാണ് എനിക്ക് കൈ മാറിയിരിക്കുന്നത്“.(This is not just a sound award.This is History being handed over to me.)

Monday, 16 February 2009

രാത്രിമഴ&വെളിപാടുകള്‍

2009 ഫെബ്രുവരി22 കാലത്ത് 9.30 മുതല്‍ചങരംകുളം കൃഷ്ണ മൂവീസില്‍
രാത്രിമഴ തിരക്കഥ,സംവിധാനം:ലെനിന്‍ രാജേന്ദ്രന്‍
സംഗീതം:രമേഷ് നാരായണന്‍
അഭിനയിച്ചവര്‍:മീരാജാസ്മിന്‍,വിനീത്,മനോജ്.കെ.ജയന്‍,ചിത്രഅയ്യര്‍..

ചന്ദ്രമതിയുടെ 'വെബ്സൈറ്റ്'എന്ന കഥയെ അറ്റിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.സുഗതകുമാരിയുടെ 'രാത്രിമഴ'എന്ന കവിത ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നുണ്ട്.2006ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിലൂടെ ലെനിന്‍ രാജേന്ദ്രന് ലഭിച്ചു.നൃത്ത സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ്,മികച്ച ഗായകന്‍,ഗായിക,സംഗീത സംവിധാനം എന്നിവയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിവയും ഈ ചിത്രത്തിനായിരുന്നു.

വെളിപാടുകള്‍ സംവിധാനം:ഷാഹുല്‍ അമീന്‍
ഭാവികാലത്തില്‍ നടക്കുന്ന ആദ്യ മലയാള സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം.2008ലെ ഗുരുവായൂര്‍ വീഡിയോ ഫെസ്റ്റ്വലില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.'ശാസ്ത്രീയ മതം'എന്നൊരു പുതിയ മതം ലോകമെങ്ങും നിറഞ്ഞു നില്‍ക്കുന്ന ഭാവികാലത്തെക്കുറിച്ച് ചിന്തിക്കുന്ന വ്യത്യസ്തമായ ചിത്രം.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

Wednesday, 4 February 2009

‘പഥേര്‍ പാഞ്ചാലി‘ ലേഖനമത്സരം-വിജയികള്‍

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി-കോളേജ് വിദ്യാര്‍ത്ഥി കള്‍ക്കായി നടത്തിയ “പഥേര്‍ പാഞ്ചാലി-ഒരു ചലച്ചിത്രാനുഭവം’ എന്ന ലേഖന മത്സരത്തി ന് മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ചത് .കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യമുണ്ടായിരുന്ന മത്സരത്തില്‍ താഴെ പറയുന്നവരെ സമ്മാനാര്‍ഹ രായി തെരഞ്ഞെടുത്തു.ആലങ്കോട് ലീലാകൃഷ്ണന്‍, എം.സി.രാജനാരായണന്‍, വി.എം.ഹ രിഗോവിന്ദ് എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ നിശ്ചയിച്ചത്.വിധി നിര്‍ണ്ണയസമിതി യുടെ പൊതുവായ വിലയിരുത്തല്‍ ഇപ്രകാരമായിരുന്നു:
“ചലച്ചിത്രത്തെ ഒരു സമഗ്രാനുഭവമായി അറിയുവാനും വിശകലനം ചെയ്യുവാനുമുള്ള ആസ്വാ ദന ശേഷി പ്രകടിപ്പിക്കുന്നുണ്ട് സമ്മാനാര്‍ഹമായ ലേഖനം.ശബ്ദം,സംഗീതം,ദൃശ്യ വിന്യാസം, സംസ്കാര സന്നിവേശം,ചരിത്രബോധം,സാമൂഹികവീക്ഷണം തുടങ്ങിയ മേഖലകളില്‍ ‘പഥേര്‍ പാഞ്ചാലി’ ഏതുവിധത്തില്‍ മാതൃകാപരമായ ചലച്ചിത്ര സമീപനം കൈക്കൊണ്ടു എന്ന് ഒതുക്കി അവതരിപ്പിക്കുന്നു.ഭാഷയില്‍ ചിലയിടങ്ങളില്‍ ഘടനാപരമായ പിഴവുകളുണ്ടെങ്കിലും എഴുത്തില്‍ ഏകാഗ്രതയും സൂക്ഷ്മതയുമുണ്ട്.മറ്റുലേഖനങ്ങളിലും ഏറിയും കുറഞ്ഞും ഈ സവിശേഷതകള്‍ പ്രകടമാവുന്നുണ്ട്.”
ഒന്നാം സ്ഥാനം:ദ്വിജാബായി എ.കെ.,സെന്റ് മേരീസ് കോളേജ്,സുല്‍ത്താന്‍ബത്തേരി. രണ്ടാംസ്ഥാനം:ഹരിത.ആര്‍.,എം.ഐ.ഹയര്‍ സെക്കന്ററി സ്കൂള്‍,പൊന്നാനി. മൂന്നാംസ്ഥാനം:ഉപമ.എസ്.,ചാപ്റ്റര്‍,കൊല്ലം.
പ്രോത്സാഹന സമ്മാനങ്ങള്‍:‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
1.ജിതേന്ദ്രിയന്‍ സി.എസ്.,വിവേകാനന്ദ കോളേജ്, കുന്നംകുളം.
2.സൂരജ് ഇ.എം.,ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍,എടപ്പാള്‍.
3.ശരണ്യ കെ.,ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍,ചാലിശ്ശേരി.
4.മെഹ്ജാബിന്‍ കെ.,അസ്സബാഹ് ഹയര്‍ സെക്കന്ററി സ്കൂള്‍,പാവിട്ടപ്പുറം.
5.ശൈത്യ ബി.,ഗവ: വിക്റ്റോറിയ കോളേജ്,പാലക്കാട്.
6.വിന്നി പി.എസ്.,പി.ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ:ഹയര്‍സെക്കന്ററിസ്കൂള്‍,മൂക്കുതല. 7.നീതു.ടി.,ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍,മാറഞ്ചേരി.
8.സൂരജ് കെ.വി.,ശ്രീകൃഷ്ണ കോളേജ്,ഗുരുവായൂര്‍.
9.ഫായിസ.പി.,കെ.എം.എം. ആര്‍ട്സ് കോളേജ്, പുത്തന്‍ പള്ളി.
പഥേര്‍ പാഞ്ചാലി-ഒരുചലച്ചിത്രാനുഭവം
ദ്വിജാബായി.എ.കെ.
ഇന്ത്യന്‍ സിനിമാചരിത്രത്തിലെത്തന്നെ വഴിത്തിരിവായി മാറിയ ‘പഥേര്‍ പാഞ്ചാലി‘ അര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ഇന്ത്യന്‍ സിനിമയ്ക് നവീനമായ മറ്റൊരു മുഖം നല്‍കുന്നതില്‍ നിര്‍ണ്ണായകപങ്കു വഹിച്ച ഈചിത്രം,‘ഇന്ത്യന്‍ യാഥാര്‍ത്ഥ്യം’എന്ന കാഴ്ചപ്പാടിനെ പ്രതീകവല്‍ക്കരിക്കാന്‍ പാകമായ പുതിയൊരു ചട്ടക്കൂട് നമ്മുടെ ചലച്ചിത്ര സംസ്കാരത്തിന് നല്‍കി.അതുതന്നെയാണ് അമ്പത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ദൃശ്യ വിരുന്നിന്റെ തനിമ നിലനിര്‍ത്തുന്ന ഘടകവും.തുടര്‍ന്ന് വായിക്കുക..

പാതയുടെപാട്ട്:ഒരു ദൃശ്യവിസ്മയം
ഹരിത.ആര്‍
"അവിടവിടെ ചിതറിക്കിടക്കുന്ന മുളങ്കാടുകള്‍. കാട്ടു വള്ളികളും ഇത്തിള്‍ക്കണ്ണിയും പടര്‍ന്നു പന്തലിച്ച പടു കൂറ്റന്‍ മരങ്ങള്‍. നിറഞ്ഞ കുളം. തോരാത്ത മഴ. പേരയ്ക്ക, ലന്തക്ക.. നനവ്. കനവ്.. ഇവയെല്ലാം ചേര്‍ന്നൊരു ക്കുന്ന ഒരു സംഗീതമുണ്ട്. ഒരുപക്ഷെ ഒരു പഴയ ഗ്രാമത്തിനു പരിചിതമായ ഗീതം. ടാറിട്ട റോഡുകള്‍ക്കോ ഹൈവേകള്‍ക്കോ സൃഷ്ടിയ്ക്കാവുന്നതല്ല ആഗീതം. തീര്‍ത്തും ഒരു പാതയുടെ ഗീതം.അതാണ്പഥേര്‍പാ ഞ്ചാലി .തുടര്‍ന്ന് വായിക്കുക..