കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Thursday, 1 January 2009

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാപനം.

പതിമൂന്നാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് സമാപനമായി.മുന്‍ വര്‍ഷങ്ങളിലെ മേളകളില്‍ നിന്ന് വ്യത്യസ്തമായി മികച്ച ഏതാനും ചിത്രങ്ങളുടെ പേരിലല്ല ഈ ചലച്ചിത്രൊത്സവം ഓര്‍മ്മിക്കപ്പെടുന്നത്.നിലവാരം പുലര്‍ത്തിയ കുറച്ചേറെ ചിത്രങ്ങളായിരുന്നു ഈ മേളയുടെ പ്രത്യേകത.മേളയിലെ വിവിധ പുരസ്കാരങ്ങള്‍ ഇവയാണ്:
സുവര്‍ണ ചകോരം (മികച്ച ചിത്രം) - ‘പാര്‍ക്ക് വിയ’ (എന്‍‌റിക് റിവേറോ, മെക്സിക്കോ)
രജത ചകോരം (മികച്ച സംവിധാനം) - മരിയാന റോണ്‍‌ഡന്‍ (‘പോസ്റ്റ്കാര്‍ഡ്സ് ഫ്രംലെനിന്‍‌ഗ്രാഡ്’‘)മികച്ച നവാഗത സംവിധായകന്‍ - ഹുസൈന്‍ കറാബെ (‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’) പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം -‘മച്ചാന്‍’ (ഉബേര്‍ട്ടോ പസോളിനി) ഫിപ്രെസി അവാര്‍ഡ് ( മികച്ച ചിത്രം) - ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’ (മരിയാന റോണ്‍‌ഡന്‍) ഫിപ്രെസി അവാര്‍ഡ് ( മികച്ച മലയാള ചിത്രം) - ‘മഞ്ചാടിക്കുരു‍’ (അഞ്ജലി മേനോന്‍) നെറ്റ്പാക്ക് അവാര്‍ഡ് (ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രം) - ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’ (ഹുസൈന്‍ കറാബെ) നെറ്റ്പാക്ക് അവാര്‍ഡ് ( മികച്ച മലയാള ചിത്രം) - ‘അടയാളങ്ങള്‍’ (എം.ജി. ശശി) പ്രത്യേക ജൂറി പുരസ്കാരം (ചിത്രം) - ‘ദിയെല്ലോ ഹൌസ്’ (‌അമോര്‍ ഹക്കാര്‍) പ്രത്യേക ജൂറി പുരസ്കാരം (നവാഗത സംവിധാനം) - നന്ദിത ദാസ് (‘ഫിറാഖ്’) ഹസന്‍കുട്ടി അവാര്‍ഡ് (മികച്ച നവാഗത ഇന്ത്യന്‍ സംവിധാനം) - അഞ്ജലി മേനോന്‍

പുരസ്കാരങ്ങളൊന്നും നേടിയില്ലെങ്കിലുംDreams of dust(LaurentSalgues)എന്ന ചിത്രം പ്രേക്ഷകരുടെ ഉള്ളില്‍ തീക്ഷ്ണമായൊരനുഭവമായി നിലനില്‍ക്കാതിരിക്കില്ല.വിവിധ പുരസ്ക്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ക്കു പുറമെLailas Birthday,Firaq,MyMarlon&Brando,Refugee,Roots,Juju factory,Bird watchers,Akaasakusum,THe Yellow house,Gulaabi talkies,Photograph,Farewell Gulsari,Song of Sparrows എന്നീ ചിത്രങ്ങളും ഈ മേളയുടെ ഉപലബ്ധിയായിപ്രേക്ഷകര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കും.മികച്ച സിനിമയുടെ മാത്രം പേരില്‍ ഇത്ര വലിയൊരു ജനസഞ്ചയം(7000ല്‍ അധികം പേര്‍)ഒത്തുചേര്‍ന്നുവെന്നതും സംഘാടന മികവിലൂടെ കേരള ചലച്ചിത്ര അക്കാഡമിയും ഫിലിം സൊസൈറ്റി ഫെഡെറേഷനും അവര്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കിയെന്നതും സന്തോഷകരമാണ്.മുന്‍ കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിന് ഇക്കൊല്ലം മുതല്‍ ഏര്‍പ്പെടുത്തിയപുതിയ രീതിയും നല്ല പ്രതികരണമാണ് സൃഷ്ടിച്ചത്.
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെക്കുറിച്ചുള്ള രണ്ടു ലേഖനങ്ങള്‍:1.യാഥാര്‍ത്ഥ്യവും ഭാവനയും; 2.പലായനത്തിന്റെ പല പാഠങ്ങള്‍/പടങ്ങള്‍

1 comment:

salil | drishyan said...

ഭാവുകങ്ങള്‍.
കാണിയുടെ പ്രവര്‍ത്തങ്ങളെ കുറിച്ചറിയാനും ഭാഗമാവാനും താല്പര്യമുണ്ട്. ‘എങ്ങനെ?’ എന്നറിയിക്കുമല്ലോ.

സസ്നേഹം
ദൃശ്യന്‍
drishyan@gmail.com