ദൃശ്യ ചാരുതയുടെ കഠിന വസന്തം
ദൃശ്യ ചാരുതയുടെ കഠിന വസന്തം എന്ന് കിം കി ദൂക്കിന്റെ സിനിമകളെ വിശേഷിപ്പിച്ചാല്‍ അത് ആചിത്രങളെക്കുറിച്ചുള്ള ഭാഗികവിവരണം മാത്രമേ ആവുകയുള്ളു.പ്രേക്ഷകനെ ഹഠാദാകര്‍ഷിക്കുന്ന അദ്ദേഹത്തിന്റെ സിനിമാസാക്ഷാത്ക്കാരത്തിന്റെ ഭിന്നരീതികളുടെസ്വാംശീകരണം ആസിനിമകളുടെ കാഴ്ചയിലൂടെ മാത്രമേ സാധ്യമാവൂ.ദൃശ്യഭാഷയുടെ സമ്പൂര്‍ണ്ണവും വൈവിദ്ധ്യ പൂര്‍ണവുമായ ആവിഷ്കാരങ്ങളായിലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്കൊപ്പം മലയാളികളും കിംകിദൂക്കിന്റെ ചിത്രങ്ങളെ തിരിച്ചറിഞ്ഞു. കിംകിദൂക്കിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലൂടെ കേരളീയര്‍ കാണാന്‍ തുടങ്ങിയിട്ട് 4 വര്‍ഷങ്ങളാകുന്നതേയുള്ളു.(അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതതിന് ആകെ പന്ത്രണ്ടു വര്‍ഷതെ പഴക്കമേയുള്ളു എന്നോര്‍ക്കുക) എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ഏതു ചിത്രവുംതാല്പര്യ പൂര്‍വ്വം വീക്ഷിക്കുന്ന ഒരു പ്രേക്ഷക സമൂഹം കേരളത്തിലുണ്ട്.Spring,summer,fall winter and springഎന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ നേടുന്നത്.അതിനു മുമ്പുള്ള ചിത്രങ്ങളില്‍ നിന്നുള്ള വ്യക്തമായ ഒരു വിഛേദം ഈ ചിത്രത്തിലുണ്ട്.അതു വരെയുള്ളചിത്രങ്ങള്‍ നഗര യാഥാര്‍ഥ്യങ്ങളും സമകാലിക പ്രമേയങ്ങളുംഉള്‍ക്കൊള്ളുമ്പോള്‍ ഈ ചിത്രം പ്രകൃതിയുടെ സമഗ്ര സാന്നിധ്യം അനുഭവപ്പെടുത്തുന്ന പുതിയൊരു ലൊക്കേഷനിലൂടെ പ്രേക്ഷകരെയാകെ അത്ഭുതപ്പെടുത്തുന്നു.ഋതുക്കളുടെ സംക്രമണം ഒരു സിനിമയുടെ മുഖ്യ ആവിഷ്ക്കാര ഘടകമായി മാറുന്നു.വസന്തവും ഗ്രീഷ്മവും ഒക്കെ അതേ പടി പകര്‍ത്തുവാനായി ഒരു വര്‍ഷം മുഴുവന്‍ സമയമെടുത്തു കൊണ്ടാണ് അദ്ദേഹം ഈ ചിത്രം പൂര്‍ത്തിയാക്കിയത്.
കിംകിദൂക്ക് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം,പ്രഭാഷണം
2008 ഡിസംബര്‍25 കാലത്ത് 9.30 മുതല്‍ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍
പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍:
TheBow(2005)

Spring,summer,fall winter and spring(2003)

പ്രദര്‍ശനത്തിന്റെ ഭാഗമായി ചലച്ചിത്ര പ്രവര്‍ത്തകനും ടി.വി. അവതാരകനും നടനുമായ ശ്രീ.കെ.ബി.വേണു കിംകിദൂക്കിന്റെ സിനിമകളെക്കുറിച്ച് പ്രഭാഷണം നടത്തുന്നതാണ്.