രഘുവരന്‍:മാര്‍ച്ച് 19 ന് അന്തരിച്ചു. വ്യത്യസ്തമായ ശരീര ഭാഷയും അഭിനയ ശൈലിയും കൊണ്ട് ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ അല്‍ഫോന്‍സാച്ചനെ അനശ്വരനാക്കിയ രഘുവരനെക്കുറിച്ച് ലൈനില്‍ രാജേന്ദ്രന്‍ എഴുതി “ഫൊട്ടോ ഷൂട്ടിങ്ങിനായി അണിഞ്ഞ വേഷം രഘുവരന്‍ ഷൂട്ടിങ്ങ് തീരും വരെയും അഴിച്ചു വെച്ചില്ല. അല്‍ഫോന്‍സച്ചനായി തന്നെയാണ്‍ അയാള്‍ ആ ദിവസങ്ങള്‍ മുഴുവനും ജീവിച്ചു തീര്‍ത്തത്. ചിത്രീകരണം കഴിഞ്ഞ് മുറിയിലേക്ക് പൂകുന്നതും കിടന്നുറങ്ങുന്നതും അതേ വേഷത്തില്‍ തന്നെ......”
കെ.ടി.മുഹമ്മദ് മാര്‍ച്ച് 25 ന് അന്തരിച്ചു. നാടക പ്രവര്‍ത്തകനും സിനിമാ പ്രവര്‍ത്തകനും മാത്രമായിരുന്നില്ല അദ്ദേഹം. സമുദായ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളുടെയും മതേതര ചിന്തയുടെയും പ്രതീകമായ കെ.ടി ഒരു കാലഘട്ടത്തെയാണ്‍ പ്രതിനിധീകരിക്കുന്നത്.
കടമ്മനിട്ട യും യാത്രയായി. മാര്‍ച്ച് മുപ്പത്തിഒന്നിനു കവിയും സാംസ്ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണന്‍ അന്തരിക്കുമ്പോള്‍ അത് ആധുനിക കേരളീയ പരിസരത്തെക്കുറിച്ചും പല ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ആധുനികത ഉയര്‍ത്തിപ്പിടിച്ച ചില അടിസ്ഥാനാശയങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന ആ കവിതകള്‍ ഏതു രീതിയിലാകും ഭാവിയില്‍ വായിക്കപ്പെടുക? അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്:
അവസാനം
എന്നെ പോസ്റ്റ് മോര്‍ട്ടം
നടത്തിയ ഡൊക്ടര്‍മാര്‍
വിധിയെഴുതി:
അവന്റെ മനസ്സു
കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല!
1 comment:
നന്നായിട്ടുണ്ട്
Post a Comment