Sunday, 22 November 2015
കാണി ചലച്ചിത്രോത്സവം 2015.
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ചലച്ചിത്രോത്സവം നവമ്പര്‍ 27,28,29 തിയ്യതികളില്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ നടക്കും.ലോക സിനിമ,ഇന്ത്യന്‍ സിനിമ,മലയാള സിനിമ,ഡോക്യുമെന്ററി/ഷോര്‍ട്ട് ഫിലിം വിഭാഗങ്ങളിലായി മുപ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ലോകസിനിമാവിഭാഗത്തില്‍ ബൈസിക്കിള്‍ തീവ്സ്,തിംബുക് തു, കോണ്‍ ഐലന്റ്,കമിങ്ങ് ഹോം എന്നീ സിനിമകള്‍ പ്രദര്‍ശി പ്പിക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ സത്യജിത്‌റെയുടെ ‘അപുത്രയ’ത്തെ ആസ്പദമാക്കി കൌഷിക് ഗാംഗുലി സംവിധാനം ചെയ്ത ‘അപുര്‍പാഞ്ചാലി’ പ്രദര്‍ശിപ്പിക്കും.പഥേര്‍പാഞ്ചാലിയുടെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ ചിത്രത്തിന്റെ പ്രദര്‍ശനം. മലയാള വിഭാഗത്തില്‍ അലിഫ്, ഞാന്‍, ഒറ്റാല്‍, കളിയച്ഛന്‍, കുറ്റിപ്പുറംപാലം, ല.സാ.ഗു,എന്നി ചിത്രങ്ങളാണുള്ളത്.
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അന്‍പതാം വാര്‍ഷികത്തോടുള്ള ആദരവായി കെ.ആര്‍.മനോ ജിന്റെ ദേശീയ അവാര്‍ഡ് നേടിയ ഡൊക്യുമെന്ററി “16 എം.എം.മൂവ്മെന്റ്സ്,മെമ്മറീസ് ആന്റ് എ മെഷീന്‍”ഉറൂബ് ജന്മശതാബ്ദിയുടെ ഭാഗമായി ’രാച്ചിയമ്മ‘ എന്ന ചെറുകഥയെ ആസ്പദമാക്കിയ ലഘു ചിത്രം എന്നിവ പ്രദര്‍ശനത്തിലുണ്ട്. ഭക്ഷണതിന്റെ രാഷ്ട്രീയത്തെ ആസ്പദമാക്കി പന്തിഭോജനം, ബീഫ് നിരോധനം,ദി ഹ്യൂമണ്‍ കോസ്റ്റ് ഓഫ് ബീഫ് ബാന്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചെന്നൈ ആസ്ഥനമായുള്ള എബിലിറ്റി ഫൌണ്ടേഷന്റെ ആഭിമുഖ്യ ത്തിലുള്ള അന്താരാഷ്ട്ര ഭിന്നശേഷി ചലച്ചിത്രൊത്സ വത്തില്‍ സമ്മാനാര്‍ഹമായ ഏതാനും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശന ത്തിലുണ്ട്.അട്ടപ്പാടിയിലെ ആദിവാസി ഭാഷയെ ആസ്പദമാക്കി സിന്ധു സാജന്‍ സംവിധാനം ചെയ്ത ‘അഗ്ഗദ് നായാഗ’ കൂടിയാട്ടം കലാകാരി കപിലവേണുവിനെ ക്കുറിച്ച് സഞ്ജുസുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘കപില’,ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതയും ജീവിതവും പ്രമേയമാക്കി അന്‍വര്‍ അലി സംവിധാനം ചെയ്ത ‘മറുവിളി’എന്നീ ഡൊക്യുമെന്ററികളും പ്രദശനത്തിലുണ്ട്.
ചലച്ചിത്രോത്സവം നവമ്പര്‍ 27 കാലത്ത് 9.30 ന് സംവിധായകന്‍ എം.ജി.ശശി ഉദ്ഘാടനം ചെയ്യും.ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.
മൂന്ന് ദിവസത്തെ പ്രദര്‍ശനങ്ങള്‍ക്ക് 100 രൂപയാണ് ഡെലിഗേറ്റ് ഫീസ്.വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ.ആജീവനാന്ത അംഗങ്ങള്‍ക്കും
വാര്‍ഷിക അംഗത്വം പുതുക്കിയവര്‍ക്കും പ്രത്യേക ഡെലിഗെറ്റ് ഫീസ് ആവശ്യമില്ല.സുഹൃത്തുക്കളെ കൂടി ചലച്ചിത്രോത്സവത്തില്‍
പങ്കെടുപ്പിക്കണമെന്ന് താല്പര്യപ്പെടുന്നു.
ചലച്ചിത്ര പ്രശ്നോത്തരി
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നവമ്പര്‍ 27,28,29 തിയ്യതികളില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്റ്രി കോളേജ് വിദ്യാര്‍ത്ഥികളക്കായി നടത്തിയ ചലച്ചിത്ര ക്വിസില്‍വിജയികളായവര്‍: 1.നവനീത.എച്ച്.നാഥ്,ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ. 2.അന്‍സറുദ്ദീന്‍,എ.വി.ഹൈസ്ക്കൂള്‍,പൊന്നാനി.
3.സ്നേഹ.ടി,അസ്സബാഹ് ഹയര്‍ സെക്കന്ററിസ്ക്കൂള്‍,പാവിട്ടപ്പുറം.
Subscribe to:
Posts (Atom)