കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Monday, 16 February 2015

മലയാള സിനിമ ഇന്ന്-ചലച്ചിത്രോത്സവം

തൃശ്ശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFT തൃശ്ശൂര്‍) ഫെബ്രുവരി 20 മുതല്‍ 26 വരെ തൃശ്ശൂരില്‍ വെച്ചു നടക്കുന്നതിന്റെ ഭാഗമായി തൃശ്ശൂരിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ തിയേറ്ററുകളില്‍ പ്രാദേശിക ഫിലിം സൊസൈറ്റികളുമായി സഹകരിച്ച് സമാന്തര ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 
ചങ്ങരംകുളത്തെ പ്രദര്‍ശനം ഫെബ്രുവരി 21, 22 തിയ്യതികളില്‍ കാലത്ത് 9.30 മുതല്‍ കാണി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. സമകാലീന മലയാള സിനിമയിലെ വ്യത്യസ്തവും, പരീക്ഷണാത്മകവുമായ ചില ദൃശ്യാനുഭവങ്ങളെയാണ് രണ്ടു ദിവസങ്ങളിലായി അവതരിപ്പിക്കുന്നത്. 
ഏവര്‍ക്കും സ്വാഗതം.
2015 ഫെബ്രുവരി 21 ശനിയാഴ്ച
കാലത്ത് 9.15
സ്‌മോക്ക് (2015/11 മി. )
സംവിധായകന്‍:ഷിനാസ് ഇല്യാസ്
(വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരിമരുന്നുപയോഗത്തെക്കുറിച്ചുള്ള ലഘുചിത്രം)
പണ്ടാറടങ്ങാന്‍ (2014/3മി.)
സംവിധായകന്‍ ഉണ്ണി എടക്കഴിയൂര്‍
(സമൂഹത്തില്‍ അന്യരാക്കപ്പെടുന്ന അംഗപരിമിതരെക്കുറിച്ചുള്ള ലഘുചിത്രം)
കാലത്ത് 9.30
ദായോം പന്ത്രണ്ടും (2014/105മി.)
സംവിധായകന്‍: ഹര്‍ഷദ്
അപ്രതീക്ഷിതമായ വീഴ്ചയുടെ നിഗൂഢ സൗന്ദര്യം പകരുന്ന കളിയാണ് 'ദായോം പന്ത്രണ്ട്'. ഇത്തിള്‍ കുലുക്കി മുകളിലേക്കെറി യുമ്പോള്‍ താഴെ വീഴുന്നതില്‍ ഏതൊക്കെ മലര്‍ന്നാകും ഏതൊക്കെ കമിഴ്ന്നാകും വീഴുന്നതെന്ന് പ്രവചിക്കാനാവില്ല. അതില്‍ യാദൃച്ഛികതയുടെ കൂടെ സൗന്ദര്യമുണ്ട്. ഈ കളിയുടെ നിഗൂഢതയും ത്രില്ലും ജീവിതത്തി ലേക്ക് ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ പകര്‍ത്തുന്ന സിനിമയാണ് 'ദായോം പന്ത്രണ്ടും'. ഹ്രസ്വസിനിമകളിലൂടെ വിസ്മയിപ്പിക്കുന്ന അനുഭവലോകം ഒരുക്കിയ ഹര്‍ഷദ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ആദ്യത്തെ ഫീച്ചര്‍ സിനിമയാണ് ഇത്.
കാലത്ത് 11.30
ബാല്യകാലസഖി (2014/122മി)
സംവിധായകന്‍: പ്രമോദ് പയ്യന്നൂര്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' എന്ന പ്രണയകഥ അവലംബിച്ച് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പ്രമോദ് പയ്യന്നൂര്‍ തിരക്കഥാരചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മലയാള ചലച്ചിത്രമാണ് ബാല്യകാലസഖി.
 കേരളത്തിലെ മഴക്കാലവും കല്‍ക്കത്ത നഗരത്തിലെ വേനല്‍ക്കാലവുമായി രണ്ട് ഋതുക്കളിലായാണ് ഈ ചലച്ചിത്രം ചിത്രീകരിക്ക പ്പെട്ടിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളായ മജീദിനെയും മജീദിന്റെ പിതാവിനെയും നടന്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നാല്‍പതോളം പുതുമുഖങ്ങളും അഭിനയി ച്ചിട്ടുണ്ട്. മമ്മൂട്ടി, ഇഷാ തല്‍വാര്‍, മീന, സീമാ ബിശ്വാസ്, കെ.പി.എ.സി. ലളിത, ശശികുമാര്‍, തനുശ്രീ ഘോഷ്, പ്രിയംദത്ത്, സുനില്‍ സുഖദ, മാമുക്കോയ, കവിതാനായര്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2015 ഫെബ്രുവരി 22 ഞായറാഴ്ച

കാലത്ത് 9.30
ഒരാള്‍പൊക്കം (2014/99 മി)
സംവിധായകന്‍: സനല്‍കുമാര്‍ ശശിധരന്‍
നിര്‍മ്മാണം: കാഴ്ച ചലച്ചിത്രവേദി
പ്രകാശ് ബാരെ, മീന കന്ദസ്വാമി
(IFFK 2014ല്‍മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്  പുരസ്‌ക്കാരം, ഫിപ്രസി പുരസ്‌ക്കാരം എന്നിവ നേടിയത്)
മനസ്സിന്റെ സങ്കീര്‍ണ്ണതകളെ പ്രകൃതിയുടെ പ്രതീകാത്മകതയ്‌ക്കൊപ്പം ചേര്‍ത്തു വെക്കുന്ന സിനിമ ഹിമാലയന്‍ പ്രകൃതി ഭംഗിയും മനോഹരമായി പകര്‍ത്തി യിരി ക്കുന്നു. അഞ്ചു വര്‍ഷം തനി ക്കൊപ്പം ജീവിച്ച് വേര്‍പിരി യേണ്ടി വന്ന മായ എന്ന കാമുകിയെത്തേടി നായകന്‍ ഹിമാലയന്‍ താഴ്‌വരയിലേക്ക് നടത്തുന്ന യാത്രയാണ് പ്രമേയം. കേദാര്‍നാഥ് പ്രളയത്തിന്റെ ബാക്കിപത്രത്തിലൂടെ യാണ് ചിത്രം പുരോഗമിക്കുന്നത്. പ്രകൃതിക്കുമേല്‍ മനുഷ്യര്‍ നടത്തുന്ന അധിനിവേശവും ചര്‍ച്ച ചെയ്യുന്നു.
കാലത്ത് 11.30 
അസ്തമയം വരെ (2013/119 മി)
സംവിധായകന്‍: ടി.എ. സജിന്‍ബാബു
സനല്‍ അമന്‍, പ്രകൃതി ദത്ത മുഖര്‍ജി
(IFFK 2014ല്‍ പ്രേക്ഷക പുരസ്‌ക്കാരം നേടിയ ചിത്രം)
ഈ മലയാളസിനിമയില്‍ കഥാപാത്ര ങ്ങള്‍ക്കൊന്നും പേരില്ല. രണ്ടു മണിക്കൂര്‍ നീളുന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതവുമില്ല. ചിത്രീകരണം പകുതിയും കാട്ടിനുള്ളില്‍വെച്ച്. കാമ്പസ് ചിത്രങ്ങളിലൂടെയും ഡോക്യുമെന്ററി ഹ്രസ്വചിത്രങ്ങളിലൂടെയും പേരെടുത്ത സംവിധായകന്‍ ടി.എ. സജിന്‍ ബാബുവിന്റെ പുതിയ സംരംഭമാണ് 'അസ്തമയം വരെ'.
വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സെമിനാരിയിലെത്തുന്ന ഒരു വൈദിക വിദ്യാര്‍ ത്ഥിയുടെ ആത്മസംഘര്‍ഷമാണ് കഥാതന്തു. സെമിനാരിയില്‍ നേരിടേണ്ടിവന്ന ചില വെല്ലുവിളികള്‍ക്കിടയില്‍പെട്ട് പ്രതികാര ദാഹവുമായി സെമിനാരി വിട്ടിറങ്ങുന്ന വിദ്യാര്‍ത്ഥിയുടെ യാത്രയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. യാത്രയില്‍ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളും വിദ്യാര്‍ത്ഥിയുടെ ജീവിത ത്തില്‍ വഴിത്തിരിവാകുന്നു.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമക്കാര നായ സനല്‍ അമനാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ ബംഗാളി നടിയും തിയേറ്റര്‍ ആക്ടിവിസ്റ്റുമായ പ്രകൃതി ദത്ത മുഖര്‍ജി, ശില്പ കാവാലം, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ജോസഫ് മാപ്പിളശ്ശേരി, മോഡലായ സ്‌നെഫി ജോണ്‍സ്, നാടക പ്രവര്‍ത്തകന്‍ ശിവന്‍ വടകര എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.