കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Sunday, 2 February 2014

നെത്സണ്‍ മണ്ടേല-സി.എന്‍.കരുണാകരന്‍ അനുസ്മരണ ചലച്ചിത്ര പ്രദര്‍ശനം

2014 ഫെബ്രുവരി 9 ഞായര്‍ കാലത്ത് 9.30 മുതല്‍ @ കൃഷ്ണ മൂവീസ്, ചങ്ങരംകുളം

ഇന്‍വിക്ടസ്(Invictus)
2009/135 mts./English/USA

നെല്‍സണ്‍ മണ്‌ഡേലയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ഇന്‍വിക്ടസ് (Invictus) എന്ന ചിത്രമാണ് ഈ മാസം കാണി പ്രദര്‍ശിപ്പിക്കുന്നത്. ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച നടനുവേണ്ടി ഓസ്‌ക്കാറില്‍ ഈ ചിത്രം നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി.
John Carlen എഴുതിയ Playing the Enemy:Nelson Mandela and the game that made a nation എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
വര്‍ണ്ണ വിവേചനം അവസാനിച്ചതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെ ദക്ഷിണാഫ്രിക്കയില്‍ അധികാരത്തിലെത്തിയ നെല്‍സണ്‍ മണ്‌ഡേല വെള്ളക്കാരോട് ശത്രുത പുലര്‍ത്താതെ അവരെക്കൂടി രാജ്യപുനര്‍നിര്‍മ്മാണത്തിന് ഒപ്പം കൂട്ടുകയാണ് ചെയ്തത്. വെള്ളക്കാര്‍ അത്രയും കാലം കറുത്തവരെ ശത്രുക്കളായാണ് കണ്ടിരുന്നതെങ്കിലും, മണ്‌ഡേല അവരുടെ യാതൊരവകാശങ്ങളും നിഷേധിക്കുകയുണ്ടായില്ല. തന്റെ അംഗരക്ഷകരായിപ്പോലും വെള്ളക്കാരെയാണ് നിയമിച്ചത്.
ദക്ഷിണാഫ്രിക്കയിലെ മൊത്തം ജനങ്ങളെ ഉള്‍പ്പെടുത്തി രാജ്യ പുനര്‍ നിര്‍മ്മാണം എന്ന ആശയത്തെ ദക്ഷിണാഫ്രിക്കക്കാര്‍ക്ക് പ്രിയങ്കരമായ റഗ്ബി (Rugby) എന്ന കളിയെ ആസ്പദമാക്കിയാണ് സിനിമ ആഖ്യാനം ചെയ്യുന്നത് ദക്ഷിണാഫ്രിക്കക്കാരുടെ റഗ്ബി ടീമിനെ വിജയിപ്പിക്കാന്‍ ഒരു രാജ്യമൊന്നൊകെ ഒറ്റശരീരമായി പ്രവര്‍ത്തിക്കുന്നു. മണ്‌ഡേലയും അവര്‍ക്കൊപ്പമുണ്ട്. റഗ്ബി ടീമിന്റെ ക്യാപ്റ്റന് പ്രോത്സാഹനമായി മണ്‌ഡേല ഇന്‍വിക്ടസ് എന്ന കവിത സ്വന്തം കൈപ്പടയിലെഴുതി നല്‍കുന്നു. റോബന്‍ ദ്വീപിലെ കാരാഗൃഹത്തില്‍ മണ്‌ഡേല കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹത്തിന് പ്രചോദനമായിരുന്നു ഈ കവിത. സഹതടവുകാര്‍ക്ക് ആദ്ദേഹം ഈ കവിത ചൊല്ലിക്കൊടുക്കുമായിരുന്നു. William Ernest Henley (1849-1903) എന്ന കവി 1875ല്‍ എഴുതിയ കവിതയാണിത്. ഇന്‍വിക്ടസ് എന്ന വാക്കിന് അജയ്യന്‍ എന്നാണ് അര്‍ത്ഥം. പ്രസ്തുത കവിതയിലെ I am the master of my fate, I am the fate of my soul എന്നീ വരികള്‍ പല സന്ദര്‍ഭങ്ങളിലും സിനിമകളിലുമെല്ലാം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിന്റെ ഇഷ്ടകവിതകളിലൊന്നാനയിരുന്നു അത്.
1995ല്‍ ദക്ഷിണാഫ്രിക്ക ആതിഥ്യം വഹിച്ച റഗ്ബി ലോക കപ്പിന്റെ മുമ്പും അതോടൊന്നിച്ചുമുള്ള കാലമാണ് സിനിമയിലെ കാലം. ദക്ഷിണാഫ്രിക്കക്ക് മത്സരിക്കാന്‍ അനുവാദം ലഭിച്ച ആദ്യത്തെ ലോകകപ്പായിരുന്നു അത്. ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഫൈനലിലെത്തി. ബദ്ധശത്രുവായ ന്യൂസിലാന്റുമായാണ് അവര്‍ക്ക് ഫൈനലില്‍ ഏറ്റുമുട്ടേണ്ടിവന്നത്. മത്സരത്തിനുമുമ്പ് റോബന്‍ ദ്വീപില്‍ പോയി മണ്‌ഡേലയെ പാര്‍പ്പിച്ച തടവറ സന്ദര്‍ശിച്ച ശേഷമാണ് ടീമംഗങ്ങള്‍ കളത്തിലിറങ്ങുന്നത്. മണ്‌ഡേലയുടെ സഹനവും കരുത്തും തന്നെയാണ് ദക്ഷിണാഫ്രിക്കയെ വിജയിപ്പിക്കുന്നത്. വിജയാഘോഷങ്ങള്‍ക്കിടയിലൂടെ മണ്‌ഡേല കാറില്‍ മടങ്ങുന്നു.
KARUNAKARAN THE ARTIST
2013/43mts/Malayalam
സംവിധാനം:ടി.വി.ചന്ദ്രന്‍
 This is a short film on the life, times and worksof C N Karunakaran, the artist.
 Karunakaran was a student of the famous Madras School of Arts during the Fifties, when the school/College was in its prime under the able leadership of late Shri KCS Panicker.
 After graduation Karunakaran started the first private Art Gallery in Kerala – “Chithrakoodam”.
 During the late Sixties and early Seventies, when there was a great convergence of different art forms – cinema, theatre, art and literature – bonded by a profound sense of comradiere, Karunakaran was an integral part of the art scene of Kerala. The film remembers those times and the great-departed souls of that art commune.
 Through the details of his paintings, through the musings and memoirs of his old time friends and associates, through the evaluations of art lovers and critics, through the narration of his wife about their earlier survival struggles, through his own statements on his art, the film tries to unfathom the creative energy of this artist who has been relentlessly pursuing the path to the “absolute “in art, all his life.
ROAD TO THE FOREST
2013/23mts/Malayalam
സംവിധാനം:സപ്നേഷ് വരച്ചാല്‍
Road to Forest unfolds on a journey to Bangalore that Gautham and his parents take after he is kicked out of school for stabbing his classmate. His father, a successful businessman, and his mother, an IT professional, are at their wits end, not realizing that their neglect of him while focusing too much on their careers might also have contributed to their son turning out like this. They decide that he would be better off away from home. On the way to Bangalore, Gautham makes use of a pit-stop to run away into a forest. This completely new environment is a wonder for him and he begins to think of his sojourn in the forest as an alternative reality. Being alone in the forest brings out his murderous instincts, which has, of course, been honed by his experience surviving violent video games…

Cast:
Kiran
Jay Krishnan
Vipin Kuttappan
Priya Sukhil
Swastheka B Manoj

Crew:
Production House: SIGMA INC Production
Executive Producer: MAITRI Human Resources Development Centre
Makeup                       : Sinilal
Art                                : Sukumaro
Audiography               : Shankar Das
Music                           : Aswin Johnson
Graphics                                      : Shalu A Jabar
Coloring                       : Karthik
Editing                          : Sobhin K Soman
DOP                              : Prasanth Krishna
Producer                     : Simble V Thomas
Written and direction: Sapnesh Varachal

Festivals:
Nirmalagiri College Short Film fest 2014- Best short film
SCRIPT International Short Film festival-2014 (Official Selection in Competition section)
ViBGYOR  International Short & Documentary Film Festival 2014 (Official Selection in Competition section)
CONTACT Short film Festival-2013 (Official Selection)
Indo-Russian Film Festival- 2014(Official Selection)

Biography of Director
Documentary-Corporate -short -Advertisements Film maker by Profession. Program Producer at C-DIT, Trivandrum. He is the director of ‘Nalla Naadu Nalla Vellam’, an Advt Film on Rainwater Conservation, featuring Film Director Lal Jose, for the Department of Water Resources, Government of Kerala.

SHE PAINTS
2012/18mts/Malayalam
സംവിധാനം:ശ്രീമിത് കെ.എം
She paints is a documentary on Women painters. Today there are many great women artists. It was only in the 20th century when the masses of women became eligible (legally as well as culturally) to receive the highest levels of artistic training. The film discusses the representation of women’s body in the history of art as well.  The film raises some questions such as: Why are women painters so few?
How is the female body represented in the history of art? Etc.