
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടു ദിവസത്തെ ചലച്ചിത്രാസ്വാദന ക്യാമ്പ്
2012 നവംബര്‍ 3, 4 തിയ്യതികളില്‍ ചങ്ങരംകുളത്ത് വെച്ച് നടക്കുകയാണ്. (സ്ഥലം: ഗവ: എല്‍.പി.സ്‌കൂള്‍, ചിയ്യാനൂര്‍))) സിനിമയുടെ സാങ്കേതികവും കലാപരവുമായ വശങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ സാമാന്യ ധാരണയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഈ ക്യാമ്പില്‍
ഐ. ഷണ്‍മുഖദാസ്, എം.ജി. ശശി, വി.കെ. ശ്രീരാമന്‍, കെ.എ.മോഹന്‍ ദാസ് എന്നിവര്‍ക്കൊപ്പം മറ്റ് ചലച്ചിത്ര നിരൂപകരും, സംവിധായകരും, ക്യാമറാമാന്‍മാരും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.ആലങ്കോട് ലീലാകൃഷ്ണന്‍ ആണ് ക്യാമ്പ് ഡയറക്ടര്‍. ... പരമാവധി 50 കുട്ടികളെ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധിക്കൂ എന്നതിനാല്‍ ഒരു സ്ഥാപനത്തില്‍ നിന്ന് (ഹയര്‍സെക്കന്ററി/കോളേജ്) നിര്‍ദ്ദേശിക്കുന്ന രണ്ടു പേരെയാണ് ഉള്‍പ്പെടുത്തുന്നത്. രണ്ടു ദിവസങ്ങളിലും കാലത്ത് 9.30 മുതല്‍ 4.30വരെയാണ് ക്ലാസ്സുകള്‍ . ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനങ്ങളും കൂടെയുണ്ടാവും. ഭക്ഷണസൗകര്യം ക്യാമ്പില്‍ ഒരുക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപയാണ്.
പങ്കെടുക്കുന്നവരെ സംബന്ധിച്ച വിവരങ്ങള്‍
ഒക്‌ടോബര്‍ 31ന് മുമ്പ് 9447924898, 9495095390 എന്നീ നമ്പറുകളില്‍ അറിയിക്കാനപേക്ഷ. സിനിമാസ്വാദകര്‍ക്കും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കും ക്യാമ്പില്‍ നിരീക്ഷകരായി പങ്കെടുക്കാവുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:കെ.എം. സുരേഷ്ബാബു (9995418698), കെ.ആര്‍.രവീന്ദ്രന്‍ (9946878875) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.