കാണി ഈ മാസത്തില്‍ ലഘു ചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും പ്രദര്‍ശനമാണ് സംഘടിപ്പിക്കുന്നത്.2010 ജൂലായ് 25ന് കാലത്ത് 9.30മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം.
അക്കിത്തം/60മി/സംവിധാനം:ജി.പ്രഭ
അക്കിത്തത്തിന്റെ ജീവിതവും കവിതയും ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ വി.എസ്. അച്ചുതാനന്ദന്‍,എം.ടി.വാസുദേവന്‍ നായര്‍,ഒ.എന്‍.വി.കുറുപ്പ്,ആര്‍ട്ടിസ്റ്റ് നമ്പൂതിരി,പാരീസ് നാരായണന്‍ തുടങ്ങിയവര്‍ പ്രത്യക്ഷപ്പെടുന്നു.
പന്തി ഭോജനം/22മി/സംവിധാനം:ശ്രീബാല.കെ.മേനോന്‍
കേരളീയ സമൂഹത്തില്‍ ജാതി ഏതെല്ലാം വിധത്തില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന അന്വേഷണമാണ് ഈ ചിത്രം.സന്തോഷ് ഏച്ചിക്കാനത്തിന്റെ’പന്തിഭോജനം’എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരം.
ചിക്കന്‍ അ ല കാര്‍ട്ടെ(CHICKEN A LA CARTE)/6മി/സംവിധാനം;ഫെര്‍ദിനാണ്ട് ദിമദുറെ
ഭക്ഷണം,രുചി ,വിശപ്പ്,എന്നീ പ്രമേയങ്ങളെ ആസ്പദമാക്കി ബര്‍ലിന്‍ ചലച്ചിത്രമേളയുടെ ഉപവിഭാഗമായി നടന്ന മത്സരത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം.ജി.പി രാമചന്ദ്രന്റെ ലേഖനം ഇവിടെ വായിക്കാം.
ഹൌ ടു യൂസ് എ ഗണ്‍(HOW TO USE A GUN )/24മി/തിരക്കഥ,സംവിധാനം:സജീവ് പാഴൂര്‍
അണുകുടുംബത്തിലെ കുട്ടികളിലൂടെ ചില കാഴ്ചകള്‍ അവതരിപ്പിക്കുന്നു.ഏകാന്തതയില്‍ നിന്ന് രക്ഷപ്പെടാന്‍ കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ എത്തിപ്പെടുന്ന അവര്‍ തോക്കിന്റെ ആരാധകരാവുന്നു.
ഐ ഹവ് ഇഗ്നോര്‍ഡ് ദിസ് ലൌ ഫോര്‍ ലോങ്ങ്(I HAVE IGNOREDTHISLOVE FOR LONG /14മി/സംവിധാനം:ആര്‍.വി.രമണി
അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ സി.ശരത് ചന്ദ്രന്‍,സംവിധായകന്‍ ജോണ്‍ അബ്രഹാം എന്നിവരെ അനുസ്മരിക്കുന്ന ലഘു ഡോക്യുമെന്ററി.
നിന്റെ ഓര്‍മ്മയ്ക്ക്/30മി/സംവിധാനം:ഹരിപടിഞ്ഞാറ്റുമുറി/സംഗീതം:കോട്ടക്കല്‍ മുരളി
എം.ടി.വാസുദേവന്‍ നായരുടെ ‘നിന്റെ ഓര്‍മ്മയ്ക്ക്’ എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരം.കൂടല്ലൂരിലും എം.ടിയുടെ തറവാട്ടു വീട്ടിലും വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്.
അമ്മു/5മി/സംവിധാനം:ഇ.എം.ഷാഫി
കുട്ടികളുടേയും മുതിര്‍ന്നവരുടേയും ലോകത്തിലെ ചില നിഷ്ക്കളങ്ക കാഴ്ചകള്‍ ഇത്തിരി നര്‍മ്മത്തോടെ നിരീക്ഷിക്കുന്ന ചിത്രം