കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday 28 January 2009

ചലച്ചിത്ര മേളയും സെമിനാറും സമാപിച്ചു

കേരള ഗ്രന്ഥ ശാലാ സംഘം,പന്താവൂര്‍ നളന്ദ ഗ്രന്ഥശാല,ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ചങ്ങരം കുളത്ത് വെച്ച് രണ്ടു ദിവസമായി നടന്ന ചലച്ചിത്ര മേള സമാപിച്ചു.മേളയില്‍ വിശ്വോത്തര ചലച്ചിത്രങ്ങളായ ബാറ്റില്‍ ഷിപ് പോതെംകിന്‍,നൈറ്റ്&ഫോഗ്,ചാരുലത ഉറൂബ്-ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി ഉമ്മാച്ചു,രാച്ചിയമ്മ,പിറന്തനാള്‍,ഒരു മനുഷ്യന്‍,പാത്തുമ്മയുടെ ആട്,ബഷീര്‍ ദ് മാന്‍ എന്നിവയും പ്രദര്‍ശിപ്പിച്ചു. വൈകുന്നേരം നടന്നഉറൂബ്-ബഷീര്‍-സിനിമ എന്ന സെമിനാര്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.എം.സി.രാജനാരായണന്‍,പി,എം.കൃഷ്ണകുമാര്‍,ടി.പി.ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.ഡോ.വി.മോഹനകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.പി.രഘുനാഥ് സ്വാഗതവും പ്രകാശന്‍ നന്ദിയും പറഞ്ഞു.കാണി ഫിലിം സൊസൈറ്റി നടത്തിയ”പഥേര്‍ പാഞ്ചാലി-ഒരു ചലച്ചിത്രാനുഭവം”എന്ന ലേഖന മത്സരത്തിലെ വിജയികള്‍ക്കുള്ളസമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

Saturday 17 January 2009

ഉറൂബ് - ബഷീര്‍ ചലച്ചിത്ര പ്രദര്‍ശനം


മലയാളിയുടെ സാംസ്കാരിക സാമൂഹ്യ ജീവിതത്തെ നിര്‍ണ്ണായകമായി മാറ്റിത്തീര്‍ക്കുന്നതില്‍ പങ്കുവഹിച്ച രണ്ടുപേരാണ് ഉറൂബും ബഷീറും.2008-09ബഷീറിന്റെ ജന്മശതാബ്ദി വര്‍ഷമായി ആചരിക്കുകയാണ്.ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും‘ എന്ന നോവലിന്റെപ്രസിദ്ധീകരണത്തിന്റെ അന്‍പതാംവര്‍ഷവുമാണിത്.നാലുകെട്ട്(എം.ടി),മുത്തശ്ശി(ചെറുകാട്),എമൈനസ് ബി(കോവിലന്‍),ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം(അക്കിത്തം)എന്നീ കൃതികളുടേയും അന്‍പതാം വര്‍ഷമാണിത്.തെക്കേമലബാറിന്റെഒരു കാലഘട്ടത്തിലെ ജീവിതവും ചരിത്രവുംസമഗ്രമായി രേഖപ്പെടുത്തിയ കൃതിയാണ് സുന്ദരികളും സുന്ദരന്മാരും.ബഷീറാകട്ടെ അതിരുകളില്ലാത്ത ആശയപ്രപഞ്ചങ്ങളുടെ പ്രവാചകനും.അദ്ദേഹവും,അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും മിത്തിക്കല്‍ പരിവേഷത്തൊടെ മലയാളികളോടൊപ്പമുണ്ട്. ഈഅവസരത്തിലാണ് ‘കാണി‘യും പന്താവൂര്‍ നളന്ദ ഗ്രന്ഥ ശാലയും ചേര്‍ന്ന് കേരള ഗ്രന്ഥശാലസംഘത്തിന്റെ സഹകരണത്തോടെ ദ്വിദിനചലചിത്രമേളയും സെമിനാറും സംഘടിപ്പിക്കുന്നത്.
2009ജനുവരി25,26 തിയ്യതികളില്‍ ചങ്ങരംകുളം കൃഷ്ണ മൂവീസില്‍വെച്ചു നടക്കുന്ന പരിപാടികളിലേക്ക് ഏവര്‍ക്കും സ്വാഗതം
ജനുവരി25കാലത്ത് 9.30 മുതല്‍
ബാറ്റില്‍ ഷിപ് പൊതെംകിന്‍
സംവിധാനം:സെര്‍ഗി ഐസന്‍സ്റ്റീന്‍

ചാരുലത
സംവിധാനം:സത്യജിത് റേ

നൈറ്റ്&ഫോഗ്
സംവിധാനം:അലന്‍ റെനേ

ജനുവരി26കാലത്ത് 9.30മുതല്‍
ഉറൂബ്-കാലംതന്നെ സാക്ഷി
സംവിധാനം:സി.പി.രാജശേഖരന്‍

ഉമ്മാച്ചു(ഉറൂബിന്റെ ഉമ്മാച്ചു എന്ന നോവലിന്റെ നാടക രൂപം)
സംവിധാനം:വിജയന്‍.വി.നായര്‍
രാച്ചിയമ്മ
സംവിധാനം:ഹരികുമാര്‍


ഉച്ചക്ക് 2.00മണി മുതല്‍


ഭാര്‍ഗ്ഗവിനിലയം
സംവിധാനം:വിന്‍സന്റ്
പിറന്തനാള്‍
സംവിധാനം:കെ.മുത്തുകുമാര്‍
(ബഷീറിന്റെ ജന്മദിനം എന്ന കഥയെ ആസ്പദമാക്കിയുള്ള ലഘു ചിത്രം.2005ലെ'സൈന്‍സ്' അവാര്‍ഡ് നേടിയത്)

പാത്തുമ്മയുടെ ആട് (നാടകരൂപം)
ഒരുമനുഷ്യന്‍
സംവിധാനം:ടി.വി.ചന്ദ്രന്‍


ബഷീര്‍ ദ മേന്‍
സംവിധാനം:എം.എ.റഹ് മാന്‍

വൈകുന്നേരം4.00മണി: സെമിനാര്‍ :ഉറൂബ്-ബഷീര്‍-സിനിമ പങ്കെടുക്കുന്നവര്‍:പ്രൊ:എം.എം.നാരായണന്‍,ആലങ്കോട് ലീലാകൃഷ്ണന്‍,എം.സി.രാജനാരായണന്‍,കെ.ബി.വേണു

Thursday 1 January 2009

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാപനം.

പതിമൂന്നാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് സമാപനമായി.മുന്‍ വര്‍ഷങ്ങളിലെ മേളകളില്‍ നിന്ന് വ്യത്യസ്തമായി മികച്ച ഏതാനും ചിത്രങ്ങളുടെ പേരിലല്ല ഈ ചലച്ചിത്രൊത്സവം ഓര്‍മ്മിക്കപ്പെടുന്നത്.നിലവാരം പുലര്‍ത്തിയ കുറച്ചേറെ ചിത്രങ്ങളായിരുന്നു ഈ മേളയുടെ പ്രത്യേകത.മേളയിലെ വിവിധ പുരസ്കാരങ്ങള്‍ ഇവയാണ്:
സുവര്‍ണ ചകോരം (മികച്ച ചിത്രം) - ‘പാര്‍ക്ക് വിയ’ (എന്‍‌റിക് റിവേറോ, മെക്സിക്കോ)
രജത ചകോരം (മികച്ച സംവിധാനം) - മരിയാന റോണ്‍‌ഡന്‍ (‘പോസ്റ്റ്കാര്‍ഡ്സ് ഫ്രംലെനിന്‍‌ഗ്രാഡ്’‘)മികച്ച നവാഗത സംവിധായകന്‍ - ഹുസൈന്‍ കറാബെ (‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’) പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം -‘മച്ചാന്‍’ (ഉബേര്‍ട്ടോ പസോളിനി) ഫിപ്രെസി അവാര്‍ഡ് ( മികച്ച ചിത്രം) - ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’ (മരിയാന റോണ്‍‌ഡന്‍) ഫിപ്രെസി അവാര്‍ഡ് ( മികച്ച മലയാള ചിത്രം) - ‘മഞ്ചാടിക്കുരു‍’ (അഞ്ജലി മേനോന്‍) നെറ്റ്പാക്ക് അവാര്‍ഡ് (ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രം) - ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’ (ഹുസൈന്‍ കറാബെ) നെറ്റ്പാക്ക് അവാര്‍ഡ് ( മികച്ച മലയാള ചിത്രം) - ‘അടയാളങ്ങള്‍’ (എം.ജി. ശശി) പ്രത്യേക ജൂറി പുരസ്കാരം (ചിത്രം) - ‘ദിയെല്ലോ ഹൌസ്’ (‌അമോര്‍ ഹക്കാര്‍) പ്രത്യേക ജൂറി പുരസ്കാരം (നവാഗത സംവിധാനം) - നന്ദിത ദാസ് (‘ഫിറാഖ്’) ഹസന്‍കുട്ടി അവാര്‍ഡ് (മികച്ച നവാഗത ഇന്ത്യന്‍ സംവിധാനം) - അഞ്ജലി മേനോന്‍

പുരസ്കാരങ്ങളൊന്നും നേടിയില്ലെങ്കിലുംDreams of dust(LaurentSalgues)എന്ന ചിത്രം പ്രേക്ഷകരുടെ ഉള്ളില്‍ തീക്ഷ്ണമായൊരനുഭവമായി നിലനില്‍ക്കാതിരിക്കില്ല.വിവിധ പുരസ്ക്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ക്കു പുറമെLailas Birthday,Firaq,MyMarlon&Brando,Refugee,Roots,Juju factory,Bird watchers,Akaasakusum,THe Yellow house,Gulaabi talkies,Photograph,Farewell Gulsari,Song of Sparrows എന്നീ ചിത്രങ്ങളും ഈ മേളയുടെ ഉപലബ്ധിയായിപ്രേക്ഷകര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കും.മികച്ച സിനിമയുടെ മാത്രം പേരില്‍ ഇത്ര വലിയൊരു ജനസഞ്ചയം(7000ല്‍ അധികം പേര്‍)ഒത്തുചേര്‍ന്നുവെന്നതും സംഘാടന മികവിലൂടെ കേരള ചലച്ചിത്ര അക്കാഡമിയും ഫിലിം സൊസൈറ്റി ഫെഡെറേഷനും അവര്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കിയെന്നതും സന്തോഷകരമാണ്.മുന്‍ കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിന് ഇക്കൊല്ലം മുതല്‍ ഏര്‍പ്പെടുത്തിയപുതിയ രീതിയും നല്ല പ്രതികരണമാണ് സൃഷ്ടിച്ചത്.
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെക്കുറിച്ചുള്ള രണ്ടു ലേഖനങ്ങള്‍:1.യാഥാര്‍ത്ഥ്യവും ഭാവനയും; 2.പലായനത്തിന്റെ പല പാഠങ്ങള്‍/പടങ്ങള്‍