

മലയാളിയുടെ സാംസ്കാരിക സാമൂഹ്യ ജീവിതത്തെ നിര്‍ണ്ണായകമായി മാറ്റിത്തീര്‍ക്കുന്നതില്‍ പങ്കുവഹിച്ച രണ്ടുപേരാണ് ഉറൂബും ബഷീറും.2008-09ബഷീറിന്റെ ജന്മശതാബ്ദി വര്‍ഷമായി ആചരിക്കുകയാണ്.ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും‘ എന്ന നോവലിന്റെപ്രസിദ്ധീകരണത്തിന്റെ അന്‍പതാംവര്‍ഷവുമാണിത്.നാലുകെട്ട്(എം.ടി),മുത്തശ്ശി(ചെറുകാട്),എമൈനസ് ബി(കോവിലന്‍),ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം(അക്കിത്തം)എന്നീ കൃതികളുടേയും അന്‍പതാം വര്‍ഷമാണിത്.തെക്കേമലബാറിന്റെഒരു കാലഘട്ടത്തിലെ ജീവിതവും ചരിത്രവുംസമഗ്രമായി രേഖപ്പെടുത്തിയ കൃതിയാണ് സുന്ദരികളും സുന്ദരന്മാരും.ബഷീറാകട്ടെ അതിരുകളില്ലാത്ത ആശയപ്രപഞ്ചങ്ങളുടെ പ്രവാചകനും.അദ്ദേഹവും,അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും മിത്തിക്കല്‍ പരിവേഷത്തൊടെ മലയാളികളോടൊപ്പമുണ്ട്. ഈഅവസരത്തിലാണ് ‘കാണി‘യും പന്താവൂര്‍ നളന്ദ ഗ്രന്ഥ ശാലയും ചേര്‍ന്ന് കേരള ഗ്രന്ഥശാലസംഘത്തിന്റെ സഹകരണത്തോടെ ദ്വിദിനചലചിത്രമേളയും സെമിനാറും സംഘടിപ്പിക്കുന്നത്.
2009ജനുവരി25,26 തിയ്യതികളില്‍ ചങ്ങരംകുളം കൃഷ്ണ മൂവീസില്‍വെച്ചു നടക്കുന്ന പരിപാടികളിലേക്ക് ഏവര്‍ക്കും സ്വാഗതം
ജനുവരി25കാലത്ത് 9.30 മുതല്‍
ബാറ്റില്‍ ഷിപ് പൊതെംകിന്സംവിധാനം:സെര്‍ഗി ഐസന്‍സ്റ്റീന്‍
ചാരുലത
സംവിധാനം:സത്യജിത് റേ
നൈറ്റ്&ഫോഗ്സംവിധാനം:അലന്‍ റെനേ
ജനുവരി26കാലത്ത് 9.30മുതല്‍
ഉറൂബ്-കാലംതന്നെ സാക്ഷിസംവിധാനം:സി.പി.രാജശേഖരന്‍
ഉമ്മാച്ചു(ഉറൂബിന്റെ ഉമ്മാച്ചു എന്ന നോവലിന്റെ നാടക രൂപം)
സംവിധാനം:വിജയന്‍.വി.നായര്‍
രാച്ചിയമ്മ
സംവിധാനം:ഹരികുമാര്‍
ഉച്ചക്ക് 2.00മണി മുതല്‍
ഭാര്‍ഗ്ഗവിനിലയം സംവിധാനം:വിന്‍സന്റ്
പിറന്തനാള്‍
സംവിധാനം:കെ.മുത്തുകുമാര്‍

(ബഷീറിന്റെ ജന്മദിനം എന്ന കഥയെ ആസ്പദമാക്കിയുള്ള ലഘു ചിത്രം.2005ലെ'സൈന്‍സ്' അവാര്‍ഡ് നേടിയത്)
പാത്തുമ്മയുടെ ആട് (നാടകരൂപം)
ഒരുമനുഷ്യന്സംവിധാനം:ടി.വി.ചന്ദ്രന്‍

ബഷീര്‍ ദ മേന്‍
സംവിധാനം:എം.എ.റഹ് മാന്‍
വൈകുന്നേരം4.00മണി: സെമിനാര്‍ :ഉറൂബ്-ബഷീര്‍-സിനിമ പങ്കെടുക്കുന്നവര്‍:പ്രൊ:എം.എം.നാരായണന്‍,ആലങ്കോട് ലീലാകൃഷ്ണന്‍,എം.സി.രാജനാരായണന്‍,കെ.ബി.വേണു