മലയാളത്തിലെ പരീക്ഷണാത്മക സിനിമയുടെ കൂടെ നില്ക്കാന് ശ്രമിച്ചവരിലൊരാളാണ് അന്തരിച്ച പടിയന്(അഷ്റഫ് പടിയത്ത്).‘ത്രാസം’എന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് പല പരിമിതികളുമുണ്ടായിരുന്നെങ്കിലും ധീരമായ പരീക്ഷണത്തിന്റെഊര്ജ്ജം അതിന്റെ കൂടെയുണ്ടായിരുന്നു.ഇന്നത്തെ പ്രശസ്ത സംവിധായകന് കമലാണ് ‘ത്രാസ’ത്തിന് തിരക്കഥയെഴുതിയത്.മരണഭയത്തെ പ്രധാനപ്രമേയമാക്കിയ ഈചിത്രത്തിന് ബെര്‍ഗ്മാന്റെ ‘സെവെന്ത്സീല്’എന്ന ചിത്രവുമായുള്ള ചാര്‍ച്ച അന്നേ ചര്‍ച്ചചെയ്യപ്പെട്ടതാണ്.എങ്കിലും ഗൌരവമായ നിരൂപണങ്ങള്ക്കൊന്നും ഈ ചിത്രം വിധേയമാവുകയുണ്ടായില്ല.രണ്ടാമതെ ചിത്രമായ ‘ഫണം’പുറത്തിറങ്ങുകയും ചെയ്തില്ല.തന്റെ സിനിമാ സംരംഭങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാതെ പോയതിന്റെ നിരാശ അദ്ദേഹത്തെ അലട്ടിയിരുന്നു എന്നു വേണം കരുതാന്‍.അവസാനകാലത്ത് ഒരു ഒറ്റയാന് ജീവിതമാണ് നയിച്ചിരുന്നതെന്നും പറഞ്ഞുകേള്‍ക്കുന്നു.ഇതൊക്കെകൂടിയാവാം അദ്ദേഹത്തെ ആത്മഹത്യയിലേക്കെത്തിച്ചത്.
മലയാളത്തിലെ സമാന്തര സിനിമാ പരീക്ഷണങ്ങള്‍ക്ക് ഏറെ മുന്‍പേ നടന്ന ആ ഏകാന്തപഥികന് ആദരാഞജലികള്‍.
1 comment:
ഇത്രയും ഹ്രസ്വമാക്കണമായിരുന്നൊ..?
Post a Comment