പണ്ട്, പണ്ടെന്നുവച്ചാല്‍ വളരെയൊന്നും പണ്ടാല്ലാത്ത പണ്ട്, ഒരിടത്തൊരു നെയ്ത്തുകാരനുണ്ടായിരുന്നു. മനോഹരമായ പട്ടുസാരികള്‍ നെയ്യുമ്പോഴും സ്വന്തം ഭാര്യയ്ക്ക് ഒരു പട്ടുസാരി നല്കാന് പാങ്ങില്ലാതിരുന്ന ഒരു പാവം നെയ്ത്തുകാരന് . അയാള്‍ക്ക് ആറ്റുനോറ്റ് ഒരു പെണ്‍കുഞ്ഞ് പിറന്നു. പട്ടുസാരിയുടുപ്പിച്ചേ മകളുടെ കല്ല്യാണം നടത്തുവെന്ന് അയാളുറപ്പിക്കുന്നു. നാട്ടാര്‍കേള്‍ക്കേ അയാളതു പറയുകയും ചെയ്തു. പട്ടെന്നാല്‍ ആര്‍ഭാടമെന്നാണര്‍ത്ഥം. ഭാര്യ മരിക്കുമ്പോള്‍ പോലും പട്ടുപുതപ്പിക്കാന്‍ കഴിയാത്തയാളാണയാള്‍; തൊഴിലുടമ നല്കുന്ന തുച്ഛമായ വേതനത്തിന് അയാള്‍ നെയ്യുന്ന മനോഹരമായ പട്ടുസാരികള്‍ക്ക് വന്‍വിലയ്ക്ക് വിറ്റുപോകുമ്പോഴും...(തുടര്‍ന്ന് വായിക്കുക...)
Saturday, 21 November 2009
കാഞ്ചീവരം
പണ്ട്, പണ്ടെന്നുവച്ചാല്‍ വളരെയൊന്നും പണ്ടാല്ലാത്ത പണ്ട്, ഒരിടത്തൊരു നെയ്ത്തുകാരനുണ്ടായിരുന്നു. മനോഹരമായ പട്ടുസാരികള്‍ നെയ്യുമ്പോഴും സ്വന്തം ഭാര്യയ്ക്ക് ഒരു പട്ടുസാരി നല്കാന് പാങ്ങില്ലാതിരുന്ന ഒരു പാവം നെയ്ത്തുകാരന് . അയാള്‍ക്ക് ആറ്റുനോറ്റ് ഒരു പെണ്‍കുഞ്ഞ് പിറന്നു. പട്ടുസാരിയുടുപ്പിച്ചേ മകളുടെ കല്ല്യാണം നടത്തുവെന്ന് അയാളുറപ്പിക്കുന്നു. നാട്ടാര്‍കേള്‍ക്കേ അയാളതു പറയുകയും ചെയ്തു. പട്ടെന്നാല്‍ ആര്‍ഭാടമെന്നാണര്‍ത്ഥം. ഭാര്യ മരിക്കുമ്പോള്‍ പോലും പട്ടുപുതപ്പിക്കാന്‍ കഴിയാത്തയാളാണയാള്‍; തൊഴിലുടമ നല്കുന്ന തുച്ഛമായ വേതനത്തിന് അയാള്‍ നെയ്യുന്ന മനോഹരമായ പട്ടുസാരികള്‍ക്ക് വന്‍വിലയ്ക്ക് വിറ്റുപോകുമ്പോഴും...(തുടര്‍ന്ന് വായിക്കുക...)
Sunday, 25 October 2009
ഭൂമിയെപ്പറ്റിയുള്ള ഉത്ക്കണ്ഠകള്‍
2009 നവമ്പര്‍1 കാലത്ത് 9.30 മുതല്‍ ചങ്ങരം കുളം കൃഷ്ണ മൂവീസിലാണ് പ്രദര്‍ശനം.
ഔള്‍ ആന്റ് ദി സ്പാരോ
സംവിധാനം:സ്റ്റെഫാന്‍ ഗോജര്‍
മനസ്സിലെ നന്മകൊണ്ട് മറ്റുള്ളവരില്‍ പ്രകാശം ചൊരിയുന്ന ഒരു പത്തുവയസ്സുകാരി നായികയാകുന്ന വിയറ്റ്നാമീസ് ചിത്രമാണ് `ഔള്‍ ആന്‍ഡ് ദ സ്പാരൗ' . ജന്മംകൊണ്ട് പാതി വിയറ്റ്നാംകാരനായ സ്റ്റെഫാന്‍ ഗോജര്‍ ആണ് സംവിധായകന്. 2007-ലെ ലോസ് ആഞ്ജലിസ് ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് അവാര്‍ഡ് നേടിയ സിനിമയാണിത് അനാഥയായ ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍ക്കഥയല്ല വിയറ്റ്നാമീസ്-അമേരിക്കനായ സ്റ്റെഫാന്‍ പറയുന്നത്. ജീവിതത്തിന്‍െറ പ്രസന്ന ഭാവങ്ങളെ ഇഷ്ടപ്പെടുന്നവളാണ് തോയി എന്ന പെണ്‍കുട്ടി. താന്‍ ബന്ധപ്പെടുന്നവരെ യൊക്കെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ അവള്‍ക്ക് കഴിയുന്നു. സങ്കടങ്ങളോര്‍ത്ത് വാവിട്ടു കരയുന്നില്ല അവള്. സ്വന്തം നന്മയില് അവള്‍ക്ക് വിശ്വാസമുണ്ട്. പോകുന്നിടത്തെല്ലാം അവള് പ്രകാശം ചൊരിയുന്നു. ദുരനുഭവ ങ്ങളെ ഒരു നോട്ടത്തിലൂടെ, നിര്‍വികാരമായ മുഖഭാവത്തിലൂടെഅവള്‍കീഴടക്കുന്നു..
പിതൃസഹോദരന്‍െറ ക്രൂരമായ പെരുമാറ്റം സഹിക്കാനാവാതെ അയാളുടെ ഫാക്ടറിയില്‍നിന്ന് സെയ്ഗോണ്‍ നഗരത്തിലേക്ക് രക്ഷപ്പെടുകയാണ് തോയി എന്ന പെണ്‍കുട്ടി. പ്രായോഗികമതിയാണവള്‍. തന്‍െറ ചില്ലറ സമ്പാദ്യവുമെടുത്താണവള്‍ നഗരത്തിലെത്തുന്നത്. നഗരക്കാഴ്ചകളടങ്ങിയ പിക്ചര്‍ കാര്‍ഡുകള്‍ വില്‍ക്കുന്ന ജോലിയാണ് അവളാദ്യം ചെയ്യുന്നത്. അതു പരാജയമായപ്പോള്‍ റോസാപ്പൂ വില്പനയിലേക്ക് തിരിയുന്നു. അതവളുടെ ജീവിതത്തില്‍ വഴിത്തിരിവാകുകയാണ്. സമാനഹൃദയരായ ലാന്, ഹായ് എന്നിവരെ അവള് പരിചയപ്പെടുന്നു. 26 വയസ്സായിട്ടും ഒരു ജീവിതപങ്കാളിയെ കണ്ടെത്താനാവാതെ ഉഴലുന്ന വിമാനജോലിക്കാ രിയാണ് ലാന്. മൃഗങ്ങളെ ജീവനുതുല്യം സേ്നഹിക്കുന്ന മൃഗപരിപാലകനാണ് ഹായ് എന്ന അനാഥ യുവാവ്. (അവന് ഏറ്റവുമിഷ്ടപ്പെട്ട ആനക്കുട്ടിയെ അടുത്തുതന്നെ നഷ്ടപ്പെടും. ആനക്കുട്ടിയെ ഇന്ത്യയിലെ ഒരു മൃഗശാലയ്ക്ക് വില്ക്കാന് തീരുമാനിച്ചിരിക്കുകയാണ് ഉടമസ്ഥന്.) ഈ മൂന്നു പേര്‍ക്കുമിടയിലുണ്ടാകുന്ന അടുപ്പത്തിന്‍െറ ഹൃദ്യമായ നഗരവത്കരണത്തിന്‍െറ ശാപത്തില്‍നിന്ന് സെയ്ഗോണും മോചിതമല്ലെന്ന് ചിത്രം സൂചിപ്പിക്കുന്നു. നഗരത്തിരക്കിലാണ് ലാനും തോയിയും ഹായിയും ഇടയെ്ക്കാക്കെ കണ്ടുമുട്ടുന്നത്. വാഹന ബാഹുല്യത്തിലും ആര്‍ഭാടങ്ങളിലും നഗരം ഇരമ്പിയൊഴുകുമ്പോള്‍ അതിനെതിരെ നീന്തുകയാണീ കഥാപാത്രങ്ങള്‍. അവര്‍ മൂവരും ചേര്‍ന്ന് സ്വന്തമായൊരു ലോകം പണിയുകയാണ്. ഊഷ്മളമായ സേ്നഹത്തിന്‍െറ, കാരുണ്യത്തിന്‍െറ ലോകം.
ലാന് എന്ന ഫൈ്ളറ്റ് അറ്റന്റന്റിന്‍െറ അഞ്ചു വിശ്രമദിനങ്ങളിലാണ് കഥ നടക്കുന്നത്. ഹാനോയില്‍ നിന്നുള്ള വിമാനത്തില്‍ തിങ്കളാഴ്ചയാണ് അവള് സെയ്ഗോണില്‍ എത്തുന്നത്. വെള്ളിയാഴ്ചയാണ് അടുത്ത ഡ്യൂട്ടി. അതുവരെ ഹോട്ടലില്‍ വിശ്രമം. ഈ ദിവസങ്ങള്‍ക്കിടയിലാണ് സംവിധായകന് ഇതിവൃത്തംപൂര്‍ത്തിയാക്കുന്നത്
തോയി ആണ് ഈ സിനിമയുടെ മുഖ്യ ആകര്‍ഷണം. മിക്ക രംഗങ്ങളിലും അവളുടെ സാന്നിധ്യമുണ്ട്. അമ്പരപ്പും ആഹ്ലാദവും പ്രതീക്ഷയും ആ കുഞ്ഞുമുഖത്ത് മാറിമാറി പ്രത്യക്ഷപ്പെടുന്നു. വിറ്റോറിയ ഡിസീക്കയുടെ `ബൈസിക്കിള്‍ തീവ്സി'ലെ (1948) കൊച്ചു ബ്രൂണോ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമ്മുടെ മനസ്സിലുണ്ട്. അതുപോലെ, തോയി എന്ന പെണ്‍കുട്ടിക്കും മരണമില്ല. (ടി.സുരേഷ്ബാബു/ലോംഗ് ഷോട്ട്സ്)
മൈക്കേല്‍ ജക്സണ്‍
കുറ്റിപ്പുറം പാലം /ഇടശ്ശേരി/സംവിധാനം:പി.പി.രാമചന്ദ്രന്Wednesday, 30 September 2009
വിലാപങ്ങള്‍ക്കപ്പുറം
ഈ ചിത്രത്തെക്കുറിച്ചുള്ള രണ്ടു വ്യത്യസ്ത നിരൂപണങ്ങള്‍ ഇവിടെ വായിക്കുക
നിലപാടുകള്‍ ഉണ്ടായിരിക്കണം:എന്‍.പി.സജീഷ്
ദുരന്തം പല രൂപത്തിലും വരും. അത് ചിലപ്പോള്‍ ടി.വി. ചന്ദ്രന്റെ സിനിമയുടെ രൂപത്തിലാവും വരുക. വരാനുള്ളത് വഴിയില്‍ തങ്ങില്ല. അല്ലെങ്കില്‍ പത്രമാപ്പീസിലെ പണി കഴിഞ്ഞ് കോരിച്ചെരിയുന്ന കര്‍ക്കിടകമഴയില്‍ വല്ല വറുത്ത കായും കൊറിച്ച് ടി.വി കണ്ടിരിക്കേണ്ട ഞാന്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 'വിലാപങ്ങള്‍ക്കപ്പുറം' കാണാന്‍ ഇറങ്ങിത്തിരിക്കില്ലല്ലോ......കൂടുതല്‍ >>>>
വിലാപങ്ങള്‍ക്കപ്പുറം:കുഞ്ഞിക്കണ്ണന് വാണിമേല്‍
നമ്മുടെ കുട്ടികള്‍ക്ക് എന്തുപറ്റി? ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും നാം പരസ്പരം പഴിചാരുകയും നിലവിളിക്കുകയും ചെയ്യന്നു. അപ്പോഴും സംഭവങ്ങളുടെ യഥാര്‍ത്ഥ കാരണം പരിഹരിക്കാതെ നിലനില്ക്കുന്നു. അത് തീവ്രവാദമായാലും വാഹനാപകടമായാലും ദുര്‍നടത്തമായാലും ഒരുവിധത്തിലും പരിഹരിക്കുന്നില്ല. കണ്ണീര്‍കഥകളെഴുതിയും കുറ്റപ്പെടുത്തലിന്റെ കെട്ടഴിച്ചും പകലുകളും രാത്രികളും കടന്നുപോകുന്നു. ......കൂടുതല്‍ >>>>
Wednesday, 16 September 2009
തിരക്കഥാ രചനാ മത്സരം
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു. Wednesday, 9 September 2009
മലയാളത്തിന് വീണ്ടും ദേശീയാംഗീകാരം

2007ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലൂടെ മലയാ ളസിനിമ വീണ്ടും അംഗീകാരത്തിനര്‍ഹ മായിരിക്കുന്നു. മികച്ച സംവിധായകനായി അടൂര്‍ ഗോപാലകൃഷ്ണനും(നാലുപെണ്ണുങ്ങള്‍)സംഗീതസം വിധായകനായി ഔസേപ്പച്ചനും(ഒരേകടല്‍)തെരഞ്ഞടുക്ക പ്പെട്ടു.മികച്ച മലയാളചിത്രം‘ഒരേകട‘ലാണ്(ശ്യാമപ്രസാദ്). തമിഴ് ചിത്രമായ‘കാഞ്ചീവര‘മാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്പ്രിയദര്‍ശനാണ് ഈ ചിത്രത്തിന്റെ സംവിധായകന്.താഴെ പറയുന്ന അവാര്‍ഡ് ജേതാക്കളും മലയാളികളാണ്:
ബി.അജിത്കുമാര്‍(എഡിറ്റിംഗ്:നാലുപെണ്ണുങ്ങള്‍)
സാബുസിറില്‍(കലാസംവിധാനം:ഓം ശാന്തിഓം)
പട്ടണം റഷീദ്(മേയ്ക്കപ്പ്:പരദേശി)
ജയരാജ്(മികച്ച ഫീച്ചര്‍ ഇതരചിത്രം:വെള്ളപ്പൊക്കത്തില്‍)
വിപിന്‍ വിജയ്(സ്പെഷ്യല്‍ ജൂറി അവാര്‍ഡ്:പൂമരം)
വി.കെ ജോസഫ്(ചലച്ചിത്ര നിരൂപണം)

Tuesday, 18 August 2009
മഹാനടനങ്ങള്‍ക്ക് തിരശ്ശീല
‘കാട്ടുകുതിര’ നാടകമാണ് രാജന്.പി.ദേവിനെ പ്രശസ്തനാക്കിയത്.1984 ലും 1986 ലും മികച്ച നാടക നടനുള്ള അവാര്‍ഡ് അദ്ദേഹത്തിനായിരുന്നു.


