മലയാളത്തിലെ പരീക്ഷണാത്മക സിനിമയുടെ കൂടെ നില്‍ക്കാന്‍ ശ്രമിച്ചവരിലൊരാളാണ് അന്തരിച്ച പടിയന്(അഷ്‌റഫ് പടിയത്ത്).‘ത്രാസം’എന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് പല പരിമിതികളുമുണ്ടായിരുന്നെങ്കിലും ധീരമായ പരീക്ഷണത്തിന്റെഊര്‍ജ്ജം അതിന്റെ കൂടെയുണ്ടായിരുന്നു.ഇന്നത്തെ പ്രശസ്ത സംവിധായകന്‍ കമലാണ് ‘ത്രാസ’ത്തിന് തിരക്കഥയെഴുതിയത്.മരണഭയത്തെ പ്രധാനപ്രമേയമാക്കിയ ഈചിത്രത്തിന് ബെര്‍ഗ്‌മാന്റെ ‘സെവെന്ത്‌സീല്‍’എന്ന ചിത്രവുമായുള്ള ചാര്‍ച്ച അന്നേ ചര്‍ച്ചചെയ്യപ്പെട്ടതാണ്.എങ്കിലും ഗൌരവമായ നിരൂപണങ്ങള്‍ക്കൊന്നും ഈ ചിത്രം വിധേയമാവുകയുണ്ടായില്ല.രണ്ടാമതെ ചിത്രമായ ‘ഫണം’പുറത്തിറങ്ങുകയും ചെയ്തില്ല.തന്റെ സിനിമാ സംരംഭങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാതെ പോയതിന്റെ നിരാശ അദ്ദേഹത്തെ അലട്ടിയിരുന്നു എന്നു വേണം കരുതാന്‍.അവസാനകാലത്ത് ഒരു ഒറ്റയാന്‍ ജീവിതമാണ് നയിച്ചിരുന്നതെന്നും പറഞ്ഞുകേള്‍ക്കുന്നു.ഇതൊക്കെകൂടിയാവാം അദ്ദേഹത്തെ ആത്മഹത്യയിലേക്കെത്തിച്ചത്. Tuesday, 5 May 2009
പടിയന് ആദരാഞ്ജലികള്‍
മലയാളത്തിലെ പരീക്ഷണാത്മക സിനിമയുടെ കൂടെ നില്‍ക്കാന്‍ ശ്രമിച്ചവരിലൊരാളാണ് അന്തരിച്ച പടിയന്(അഷ്‌റഫ് പടിയത്ത്).‘ത്രാസം’എന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് പല പരിമിതികളുമുണ്ടായിരുന്നെങ്കിലും ധീരമായ പരീക്ഷണത്തിന്റെഊര്‍ജ്ജം അതിന്റെ കൂടെയുണ്ടായിരുന്നു.ഇന്നത്തെ പ്രശസ്ത സംവിധായകന്‍ കമലാണ് ‘ത്രാസ’ത്തിന് തിരക്കഥയെഴുതിയത്.മരണഭയത്തെ പ്രധാനപ്രമേയമാക്കിയ ഈചിത്രത്തിന് ബെര്‍ഗ്‌മാന്റെ ‘സെവെന്ത്‌സീല്‍’എന്ന ചിത്രവുമായുള്ള ചാര്‍ച്ച അന്നേ ചര്‍ച്ചചെയ്യപ്പെട്ടതാണ്.എങ്കിലും ഗൌരവമായ നിരൂപണങ്ങള്‍ക്കൊന്നും ഈ ചിത്രം വിധേയമാവുകയുണ്ടായില്ല.രണ്ടാമതെ ചിത്രമായ ‘ഫണം’പുറത്തിറങ്ങുകയും ചെയ്തില്ല.തന്റെ സിനിമാ സംരംഭങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാതെ പോയതിന്റെ നിരാശ അദ്ദേഹത്തെ അലട്ടിയിരുന്നു എന്നു വേണം കരുതാന്‍.അവസാനകാലത്ത് ഒരു ഒറ്റയാന്‍ ജീവിതമാണ് നയിച്ചിരുന്നതെന്നും പറഞ്ഞുകേള്‍ക്കുന്നു.ഇതൊക്കെകൂടിയാവാം അദ്ദേഹത്തെ ആത്മഹത്യയിലേക്കെത്തിച്ചത്. Friday, 1 May 2009
ഭൂമിമലയാളം
കഴിഞ്ഞ അറുപതാണ്ടുകളിലെ കേരളത്തിന്റെ സാമൂഹ്യവും രാഷ്ടീയവും സാംസ്കാരികവുമായ ചരിത്രമാണ് ഭൂമിമലയാളം.മീനാക്ഷി,ജാനകി,നിര്‍മ്മല,ഫൌസിയ,ആനിജോസഫ്,ആന്‍സിവര്‍ക്കി,സതി എന്നിവരിലൂടെ വ്യത്യസ്ത കാലങ്ങളിലും ദേശങ്ങളിലും സംസ്കാരങ്ങളിലുമായി ആഖ്യാനം പൂര്‍ത്തീകരിക്കുന്ന ഈചിത്രം പെണ്‍ മലയാളത്തിന്റെ ചരിത്രം കൂടിയാവുന്നു.2008ലെ മികച്ച ചിത്രങ്ങളിലൊന്നെന്ന് നിരൂപകരാല്‍ വിലയിരുത്തപ്പെട്ട ഈ ചിത്രം കാണി ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്ക് വേണ്ടി 2009 മെയ്3ന് 2.45ന് ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശിപ്പിക്കും
(ഭൂമി മലയാളത്തെക്കുറിച്ചുള്ള ജി.പി.രാമചന്ദ്രന്റെ നിരൂപണം ഇവിടെ വായിക്കാവുന്നതാണ്.)
കഥ,തിരക്കഥ,സംവിധാനം:ടി.വി.ചന്ദ്രന്‍
ക്യാമറ:കെ.ജി.ജയന്‍
സംഗീതം:ഐസക് തോമസ്
എഡിറ്റര്‍:വേണുഗോപാല്‍
(ടി.വി.ചന്ദ്രന്റെ സിനിമാ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.)
Thursday, 16 April 2009
നാലുപെണ്ണുങ്ങള്‍/കുട്ടിജപ്പാനിന്‍ കുളന്തൈകള്‍

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസത്തില്‍ 2 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ആടൂര്‍ ഗോപാലകൃഷ്ണന്റെ ഏറെ ശ്രദ്ധേയമായ ‘നാലു പെണ്ണുങ്ങള്‍‘ എന്ന ചിത്രത്തിന് ആധാരമായിട്ടുള്ളത് തകഴിയുടെ നാല് ചെറുകഥകളാണ്. (ഒരു നിയമലംഘനത്തിന്റെ കഥ, കന്യക, ചിന്നുവമ്മ, നിത്യകന്യക) നാലു പെണ്ണുങ്ങളുടെ നാലു വ്യത്യസ്ഥ കഥകളിലൂടെ നിയമം, ലൈംഗികത, സദാചാരം, കുടുംബവ്യവസ്ഥ എന്നിവയിലെ പുരുഷാധിപത്യ മൂല്യങ്ങള്‍ സ്ത്രീയോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ വ്യത്യസ്ഥ ആഖ്യാനങ്ങളാണ് അടൂര്‍ നിര്‍വഹിക്കുന്നത്.
‘കുട്ടി ജപ്പാനിന്‍ കുളന്തൈകള്‍‘ ശിവകാശിയിലെ തീപ്പെട്ടി പടക്ക നിര്‍മ്മാണ ശാലകളില്‍ പണിയെടുക്കുന്ന ദരിദ്രരായ കുട്ടികളുടെ കഥയാണ്.ഛലം ബെനൂര്‍ക്കറാണ് സംവിധായകന്‍.
ഉയര്‍ന്ന സാങ്കേതികതയും ബിസിനസ്സ് നിലവാരവും കാരണം ശിവകാശിയെ ‘കുട്ടി ജപ്പാന്‍’ എന്നു വിളിക്കാറുണ്ട്. കുട്ടികള്‍ കൂടുതലായി പണിയെടുക്കുന്ന സ്ഥലമായതിനാല്‍ സിനിമയുടെ പേര് കൂടുതല്‍ അന്വര്‍ത്ഥമാകുന്നു. ഈ ചിത്രം നിരവധി വിദേശ ഫെസ്റ്റിവെലുകളില്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
2009 ഏപ്രില്‍26കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണ മൂവീസിലാണ് പ്രദര്‍ശനം
Tuesday, 24 March 2009
മലയാളസിനിമയിലെ കാല്പനിക രാഷ്ട്രീയം:ഡോ.ബിജു
അലസരായ ആസ്വാദകര്‍ക്ക് വേണ്ടിയുള്ളതല്ല എന്റെ സിനിമ.അമേരിക്കന്‍സാമ്രാജ്യത്വത്തിനെ തിരെനമ്മള്‍ ധാരാളം സംസാരിക്കുന്നു. എന്നാല്‍ മലയാളത്തിലോ ഇന്ത്യന്‍ ഭാഷകളിലോ സാമ്രാ ജ്യത്വത്തെ പ്രകടമായെതിര്‍ക്കുന്ന ഒരു സിനിമയും ഇനിയും ഉണ്ടായിട്ടില്ല.’രാമന്‍’ എന്ന ചിത്രം ഇത്തരമൊരു നിലപാടിന്റെ ആവി ഷ്കരണമാണെങ്കിലും പ്രതീക്ഷിച്ച പല കോണുകളില്‍ നിന്നും അതിന് പിന്തുണ കിട്ടുകയുണ്ടായില്ല.
പട്ടിണിക്കും യുദ്ധത്തിനും കീഴ്പെട്ട് ഇറാക്കിലെ ഒരു കുട്ടി മരിക്കുന്ന ചാനല്‍ ദൃശ്യം മാറ്റി റിയാലിറ്റി ഷോ കാണുന്നവര്‍ക്കു വേണ്ടിയുള്ളതല്ല എന്റെസിനിമ. വളരെച്ചുരുങ്ങിയ ഒരു ബുദ്ധിജീവിസമൂഹത്തിനുവേണ്ടിയുള്ളതുമല്ല. ബുദ്ധിജീവിനാട്യങ്ങള്‍ക്കു പുറത്ത് നല്ലസിനിമയെ ഇഷ്ടപ്പെടുന്ന ചെറു ഗ്രൂപ്പുകളിലൂടെയും ഫിലിം സൊസൈറ്റികളിലൂടെയുമാണ് ആദ്യ ചിത്രമായ ‘സൈറ’യും പുതിയ ചിത്രമായ ‘രാമ’നും ഏറെപ്പേര്‍ കണ്ടത്.പാരമ്പര്യബുദ്ധിജീവിവൃന്ദത്തിന് പുറത്താണ് എന്റെസ്ഥാനമെന്ന് ഞാന്‍ കരുതുന്നു. മലയാള സിനിമയില്‍ രാഷ്ട്രീയം ഏറെ വികലമായാണ് ചിത്രീകരിക്കപ്പെടുന്നത്.ഭൂതകാലരാഷ്ട്രീയത്തിന്റെ കാല്പനികതക്കാണ് ഇപ്പോഴും മലയാളസിനിമയില്‍ സ്ഥാനം.നക്സല്‍ പ്രസ്ഥാനത്തിനുശേഷം കേരളത്തില്‍ യാതൊരു രാഷ്ട്രീയ നിലപാടുകളുംഉണ്ടായിട്ടില്ലെന്നു തോന്നും ഈസിനിമകള്‍ കണ്ടാല്‍.
3കോടി ജനങ്ങള്‍ മാത്രമുള്ള മലയാളികള്‍ക്കുവേണ്ടി 30കോടി മുടക്കി സിനിമയെടുക്കുന്നത് അവിവേകമാണ്. 30 ലക്ഷ ത്തില്‍ താഴെ ചെലവ് വരുന്ന ചിത്രങ്ങളെടുക്കാനാണ് എന്റെ ശ്രമം.മുടക്കു മുതലിന്റെവലുപ്പമനുസരിച്ചല്ല ഒരു ചിത്ര ത്തിന്റെ മൂല്യമളക്കേണ്ടത്.
Sunday, 15 March 2009
രാമനും പുഴയുടെ സ്വപ്നവും
പുഴയുടെ സ്വപ്നം/2008/20മി
സംവിധാനം:ശ്രീദേവ്
പുഴയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന കടന്നേറ്റങ്ങളെക്കുറിച്ച് ഉല്‍ക്കണ്ഠാകുലമായ ചോദ്യങ്ങളുന്നയിക്കുന്ന ഡോക്യുമെന്ററി
രാമന്‍/2008/80മി
തിരക്കഥ,സംവിധാനം:ഡോ.ബിജു
സംഗീതം:രമേഷ് നാരായണന്‍
അഭിനയിച്ചവര്‍:അനൂപ് ചന്ദ്രന്‍,അവാന്തിക അഗാര്‍ക്കര്‍,സീനത്ത്...
മൂകനും ശിശു സഹജമായനിഷ്ക്കളങ്കത പുലര്‍ത്തുന്നവനുമായ രാമന്റെ കഥയ്ക്ക് സമാന്തരമായി ദിവ്യ എന്ന ഡൊക്യുമെന്ററി സംവിധായികയുടെ കഥ കൂടിയാണിത്.അമേരിക്കന്‍ ആധിപത്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അവളെ ഇറാക്കിലെത്തിക്കുകയും അവിടെ അമേരിക്കന്‍ പട്ടാളത്തിന്റെ പിടിയിലകപ്പെടുകയുംചെയ്യുന്നു. എല്ലാവിധ അധിനിവേശങ്ങള്‍ക്കും എതിരായുള്ള സിനിമയായി ഈചിത്രം വിശേഷിപ്പിക്കപ്പെടുന്നു
Monday, 23 February 2009
ഓസ്കാര്‍:റസൂല്‍ പൂക്കുട്ടി- കേരളത്തിന്റെ അംഗീകാരമുദ്ര.


Monday, 16 February 2009
രാത്രിമഴ&വെളിപാടുകള്‍
രാത്രിമഴ
തിരക്കഥ,സംവിധാനം:ലെനിന്‍ രാജേന്ദ്രന്‍സംഗീതം:രമേഷ് നാരായണന്‍
അഭിനയിച്ചവര്‍:മീരാജാസ്മിന്‍,വിനീത്,മനോജ്.കെ.ജയന്‍,ചിത്രഅയ്യര്‍..
ചന്ദ്രമതിയുടെ 'വെബ്സൈറ്റ്'എന്ന കഥയെ അറ്റിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.സുഗതകുമാരിയുടെ 'രാത്രിമഴ'എന്ന കവിത ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നുണ്ട്.2006ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിലൂടെ ലെനിന്‍ രാജേന്ദ്രന് ലഭിച്ചു.നൃത്ത സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ്,മികച്ച ഗായകന്‍,ഗായിക,സംഗീത സംവിധാനം എന്നിവയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിവയും ഈ ചിത്രത്തിനായിരുന്നു.
വെളിപാടുകള്‍ സംവിധാനം:ഷാഹുല്‍ അമീന്‍
ഭാവികാലത്തില്‍ നടക്കുന്ന ആദ്യ മലയാള സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം.2008ലെ ഗുരുവായൂര്‍ വീഡിയോ ഫെസ്റ്റ്വലില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.'ശാസ്ത്രീയ മതം'എന്നൊരു പുതിയ മതം ലോകമെങ്ങും നിറഞ്ഞു നില്‍ക്കുന്ന ഭാവികാലത്തെക്കുറിച്ച് ചിന്തിക്കുന്ന വ്യത്യസ്തമായ ചിത്രം.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
