Thursday, 16 April 2009
നാലുപെണ്ണുങ്ങള്‍/കുട്ടിജപ്പാനിന്‍ കുളന്തൈകള്‍
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസത്തില്‍ 2 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ആടൂര്‍ ഗോപാലകൃഷ്ണന്റെ ഏറെ ശ്രദ്ധേയമായ ‘നാലു പെണ്ണുങ്ങള്‍‘ എന്ന ചിത്രത്തിന് ആധാരമായിട്ടുള്ളത് തകഴിയുടെ നാല് ചെറുകഥകളാണ്. (ഒരു നിയമലംഘനത്തിന്റെ കഥ, കന്യക, ചിന്നുവമ്മ, നിത്യകന്യക) നാലു പെണ്ണുങ്ങളുടെ നാലു വ്യത്യസ്ഥ കഥകളിലൂടെ നിയമം, ലൈംഗികത, സദാചാരം, കുടുംബവ്യവസ്ഥ എന്നിവയിലെ പുരുഷാധിപത്യ മൂല്യങ്ങള്‍ സ്ത്രീയോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ വ്യത്യസ്ഥ ആഖ്യാനങ്ങളാണ് അടൂര്‍ നിര്‍വഹിക്കുന്നത്.
‘കുട്ടി ജപ്പാനിന്‍ കുളന്തൈകള്‍‘ ശിവകാശിയിലെ തീപ്പെട്ടി പടക്ക നിര്‍മ്മാണ ശാലകളില്‍ പണിയെടുക്കുന്ന ദരിദ്രരായ കുട്ടികളുടെ കഥയാണ്.ഛലം ബെനൂര്‍ക്കറാണ് സംവിധായകന്‍.
ഉയര്‍ന്ന സാങ്കേതികതയും ബിസിനസ്സ് നിലവാരവും കാരണം ശിവകാശിയെ ‘കുട്ടി ജപ്പാന്‍’ എന്നു വിളിക്കാറുണ്ട്. കുട്ടികള്‍ കൂടുതലായി പണിയെടുക്കുന്ന സ്ഥലമായതിനാല്‍ സിനിമയുടെ പേര് കൂടുതല്‍ അന്വര്‍ത്ഥമാകുന്നു. ഈ ചിത്രം നിരവധി വിദേശ ഫെസ്റ്റിവെലുകളില്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
2009 ഏപ്രില്‍26കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണ മൂവീസിലാണ് പ്രദര്‍ശനം
Subscribe to:
Post Comments (Atom)
No comments:
Post a Comment