കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Friday, 1 May 2009

ഭൂമിമലയാളം

കഴിഞ്ഞ അറുപതാണ്ടുകളിലെ കേരളത്തിന്റെ സാമൂഹ്യവും രാഷ്ടീയവും സാംസ്കാരികവുമായ ചരിത്രമാണ് ഭൂമിമലയാളം.മീനാക്ഷി,ജാനകി,നിര്‍മ്മല,ഫൌസിയ,ആനിജോസഫ്,ആന്‍സിവര്‍ക്കി,സതി എന്നിവരിലൂടെ വ്യത്യസ്ത കാലങ്ങളിലും ദേശങ്ങളിലും സംസ്കാരങ്ങളിലുമായി ആഖ്യാനം പൂര്‍ത്തീകരിക്കുന്ന ഈചിത്രം പെണ്‍ മലയാളത്തിന്റെ ചരിത്രം കൂടിയാവുന്നു.
2008ലെ മികച്ച ചിത്രങ്ങളിലൊന്നെന്ന് നിരൂപകരാല്‍ വിലയിരുത്തപ്പെട്ട ഈ ചിത്രം കാണി ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്ക് വേണ്ടി 2009 മെയ്3ന് 2.45ന് ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശിപ്പിക്കും
(ഭൂമി മലയാളത്തെക്കുറിച്ചുള്ള ജി.പി.രാമചന്ദ്രന്റെ നിരൂപണം ഇവിടെ വായിക്കാവുന്നതാണ്.)
കഥ,തിരക്കഥ,സംവിധാനം:ടി.വി.ചന്ദ്രന്‍
ക്യാമറ:കെ.ജി.ജയന്‍
സംഗീതം:ഐസക് തോമസ്
എഡിറ്റര്‍:വേണുഗോപാല്‍
(ടി.വി.ചന്ദ്രന്റെ സിനിമാ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.)

Thursday, 16 April 2009

നാലുപെണ്ണുങ്ങള്‍/കുട്ടിജപ്പാനിന്‍ കുളന്തൈകള്‍


കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസത്തില്‍ 2 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ആടൂര്‍ ഗോപാലകൃഷ്ണന്റെ ഏറെ ശ്രദ്ധേയമായ ‘നാലു പെണ്ണുങ്ങള്‍‘ എന്ന ചിത്രത്തിന് ആധാരമായിട്ടുള്ളത് തകഴിയുടെ നാല് ചെറുകഥകളാണ്. (ഒരു നിയമലംഘനത്തിന്റെ കഥ, കന്യക, ചിന്നുവമ്മ, നിത്യകന്യക) നാലു പെണ്ണുങ്ങളുടെ നാലു വ്യത്യസ്ഥ കഥകളിലൂടെ നിയമം, ലൈംഗികത, സദാചാരം, കുടുംബവ്യവസ്ഥ എന്നിവയിലെ പുരുഷാധിപത്യ മൂല്യങ്ങള്‍ സ്ത്രീയോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ വ്യത്യസ്ഥ ആഖ്യാനങ്ങളാണ് അടൂര്‍ നിര്‍വഹിക്കുന്നത്.
‘കുട്ടി ജപ്പാനിന്‍ കുളന്തൈകള്‍‘ ശിവകാശിയിലെ തീപ്പെട്ടി പടക്ക നിര്‍മ്മാണ ശാലകളില്‍ പണിയെടുക്കുന്ന ദരിദ്രരായ കുട്ടികളുടെ കഥയാണ്.ഛലം ബെനൂര്‍ക്കറാണ് സംവിധായകന്‍.
ഉയര്‍ന്ന സാങ്കേതികതയും ബിസിനസ്സ് നിലവാരവും കാരണം ശിവകാശിയെ ‘കുട്ടി ജപ്പാന്‍’ എന്നു വിളിക്കാറുണ്ട്. കുട്ടികള്‍ കൂടുതലായി പണിയെടുക്കുന്ന സ്ഥലമായതിനാല്‍ സിനിമയുടെ പേര് കൂടുതല്‍ അന്വര്‍ത്ഥമാകുന്നു. ഈ ചിത്രം നിരവധി വിദേശ ഫെസ്റ്റിവെലുകളില്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

2009 ഏപ്രില്‍26കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണ മൂവീസിലാണ് പ്രദര്‍ശനം

Tuesday, 24 March 2009

മലയാളസിനിമയിലെ കാല്പനിക രാഷ്ട്രീയം:ഡോ.ബിജു

സിനിമയെന്നാല്‍ പലര്‍ക്കും പലതാണ്. കഥ പറയാനല്ല ഞാന്‍ എന്റെചിത്രങ്ങളിലൂടെ ശ്രമി ച്ചിട്ടുള്ളത്.ഒരു ആയുധമായി അതിനെ ഉപയോഗിക്കാനാണ്.’രാമന്‍’ എന്ന ചിത്രത്തില്‍ നിരവധി പ്രമേയങ്ങള്‍ ഒന്നിച്ചു ചേര്‍ത്തവതരിപ്പിച്ചതിനെപ്പറ്റി വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഞാനത് ബോധപൂര്‍വ്വം തന്നെ ചെയ്തതാണ്.
അലസരായ ആസ്വാദകര്‍ക്ക് വേണ്ടിയുള്ളതല്ല എന്റെ സിനിമ.അമേരിക്കന്‍സാമ്രാജ്യത്വത്തിനെ തിരെനമ്മള്‍ ധാരാളം സംസാരിക്കുന്നു. എന്നാല്‍ മലയാളത്തിലോ ഇന്ത്യന്‍ ഭാഷകളിലോ സാമ്രാ ജ്യത്വത്തെ പ്രകടമായെതിര്‍ക്കുന്ന ഒരു സിനിമയും ഇനിയും ഉണ്ടായിട്ടില്ല.’രാമന്‍’ എന്ന ചിത്രം ഇത്തരമൊരു നിലപാടിന്റെ ആവി ഷ്കരണമാണെങ്കിലും പ്രതീക്ഷിച്ച പല കോണുകളില്‍ നിന്നും അതിന് പിന്തുണ കിട്ടുകയുണ്ടായില്ല.
പട്ടിണിക്കും യുദ്ധത്തിനും കീഴ്പെട്ട് ഇറാക്കിലെ ഒരു കുട്ടി മരിക്കുന്ന ചാനല്‍ ദൃശ്യം മാറ്റി റിയാലിറ്റി ഷോ കാണുന്നവര്‍ക്കു വേണ്ടിയുള്ളതല്ല എന്റെസിനിമ. വളരെച്ചുരുങ്ങിയ ഒരു ബുദ്ധിജീവിസമൂഹത്തിനുവേണ്ടിയുള്ളതുമല്ല. ബുദ്ധിജീവിനാട്യങ്ങള്‍ക്കു പുറത്ത് നല്ലസിനിമയെ ഇഷ്ടപ്പെടുന്ന ചെറു ഗ്രൂപ്പുകളിലൂടെയും ഫിലിം സൊസൈറ്റികളിലൂടെയുമാണ് ആദ്യ ചിത്രമായ ‘സൈറ’യും പുതിയ ചിത്രമായ ‘രാമ’നും ഏറെപ്പേര്‍ കണ്ടത്.പാരമ്പര്യബുദ്ധിജീവിവൃന്ദത്തിന് പുറത്താണ് എന്റെസ്ഥാനമെന്ന് ഞാന്‍ കരുതുന്നു. മലയാള സിനിമയില്‍ രാഷ്ട്രീയം ഏറെ വികലമായാണ് ചിത്രീകരിക്കപ്പെടുന്നത്.ഭൂതകാലരാഷ്ട്രീയത്തിന്റെ കാല്പനികതക്കാണ് ഇപ്പോഴും മലയാളസിനിമയില്‍ സ്ഥാനം.നക്സല്‍ പ്രസ്ഥാനത്തിനുശേഷം കേരളത്തില്‍ യാതൊരു രാഷ്ട്രീയ നിലപാടുകളുംഉണ്ടായിട്ടില്ലെന്നു തോന്നും ഈസിനിമകള്‍ കണ്ടാല്‍.
3കോടി ജനങ്ങള്‍ മാത്രമുള്ള മലയാളികള്‍ക്കുവേണ്ടി 30കോടി മുടക്കി സിനിമയെടുക്കുന്നത് അവിവേകമാണ്. 30 ലക്ഷ ത്തില്‍ താഴെ ചെലവ് വരുന്ന ചിത്രങ്ങളെടുക്കാനാണ് എന്റെ ശ്രമം.മുടക്കു മുതലിന്റെവലുപ്പമനുസരിച്ചല്ല ഒരു ചിത്ര ത്തിന്റെ മൂല്യമളക്കേണ്ടത്.
(കാണി’യുടെ ആഭിമുഖ്യത്തില്‍ ‘രാമന്‍’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചത്.)

Sunday, 15 March 2009

രാമനും പുഴയുടെ സ്വപ്നവും

2009 മാര്‍ച്ച് 22 കാലത്ത് 9.30 മുതല്‍ ചങരംകുളം കൃഷ്ണ മൂവീസില്‍
പുഴയുടെ സ്വപ്നം/2008/20മി
സംവിധാനം:ശ്രീദേവ്

പുഴയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന കടന്നേറ്റങ്ങളെക്കുറിച്ച് ഉല്‍ക്കണ്ഠാകുലമായ ചോദ്യങ്ങളുന്നയിക്കുന്ന ഡോക്യുമെന്ററി
രാമന്‍/2008/80മി
തിരക്കഥ,സംവിധാനം:ഡോ.ബിജു
സംഗീതം:രമേഷ് നാരായണന്‍
അഭിനയിച്ചവര്‍:അനൂപ് ചന്ദ്രന്‍,അവാന്തിക അഗാര്‍ക്കര്‍,സീനത്ത്...

മൂകനും ശിശു സഹജമായനിഷ്ക്കളങ്കത പുലര്‍ത്തുന്നവനുമായ രാമന്റെ കഥയ്ക്ക് സമാന്തരമായി ദിവ്യ എന്ന ഡൊക്യുമെന്ററി സംവിധായികയുടെ കഥ കൂടിയാണിത്.അമേരിക്കന്‍ ആധിപത്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അവളെ ഇറാക്കിലെത്തിക്കുകയും അവിടെ അമേരിക്കന്‍ പട്ടാളത്തിന്റെ പിടിയിലകപ്പെടുകയുംചെയ്യുന്നു. എല്ലാവിധ അധിനിവേശങ്ങള്‍ക്കും എതിരായുള്ള സിനിമയായി ഈചിത്രം വിശേഷിപ്പിക്കപ്പെടുന്നു

പ്രദര്‍ശനത്തെ തുടര്‍ന്ന് ഡോ.ബിജുവുമായി മുഖാമുഖം

Monday, 23 February 2009

ഓസ്കാര്‍:റസൂല്‍ പൂക്കുട്ടി- കേരളത്തിന്റെ അംഗീകാരമുദ്ര.






History being handed over to me
ഓസ്കാര്‍ അവാര്‍ഡുകള്‍ സിനിമയുടെ അവസാനവാക്കല്ല. ഓസ്കാറിലൂടെ അംഗീകാരം ലഭിക്കുന്ന ചിത്രങ്ങള്‍ മികച്ച സിനിമകളുടെ മാതൃകകളാകാറുമില്ല.എങ്കിലും സാങ്കേതിക രംഗത്ത് നേടുന്ന ഓസ്കാറുകള്‍ അതാത് മേഖലയിലെ പ്രാവീണ്യത്തിന്റെ നിദര്‍ശനങ്ങള്‍ തന്നെയാണ്.ഈ അവസരത്തിലാണ് റസൂല്‍ പൂക്കുട്ടി(മികച്ച ശബ്ദമിശ്രണം) യും എ.ആര്‍. റഹ് മാനും(മികച്ച പശ്ചാത്തലസംഗീതം,മികച്ചഗാനം) നേടിയ ഓസ്കാര്‍അവാര്‍ഡുകള്‍ മലയാളികള്‍ക്ക് അഭിമാനകരമാ കുന്നത്.റസൂല്‍ പൂക്കുട്ടിയിലൂടെ മലയാളത്തിന് ലഭ്യമാവുന്നത് ആദ്യ ഓസ്കാറാണ്.രണ്ട് ഓസ്കാറുകള്‍ ലഭിച്ച എ.ആര്‍.റഹ് മാന്‍ സംഗീതസംവിധായകനും മലയാളിയുമായ ആര്‍.കെ.ശേഖറിന്റെ മകനാണ്.
ബോംബെയിലെ ചേരികളുടെ കഥ പറയുന്ന ‘സ്ലം ഡോഗ് മില്യണര്‍’ മൊത്തം 8 ഓസ്കാറുകള്‍ നേടി.
അവാര്‍ഡ് ഏറ്റു വാങ്ങിക്കൊണ്ട് റസൂല്‍ പറഞ്ഞു:“ഇത് വെറുമൊരവാര്‍ഡല്ല.ചരിത്രത്തെയാണ് എനിക്ക് കൈ മാറിയിരിക്കുന്നത്“.(This is not just a sound award.This is History being handed over to me.)

Monday, 16 February 2009

രാത്രിമഴ&വെളിപാടുകള്‍

2009 ഫെബ്രുവരി22 കാലത്ത് 9.30 മുതല്‍ചങരംകുളം കൃഷ്ണ മൂവീസില്‍
രാത്രിമഴ തിരക്കഥ,സംവിധാനം:ലെനിന്‍ രാജേന്ദ്രന്‍
സംഗീതം:രമേഷ് നാരായണന്‍
അഭിനയിച്ചവര്‍:മീരാജാസ്മിന്‍,വിനീത്,മനോജ്.കെ.ജയന്‍,ചിത്രഅയ്യര്‍..

ചന്ദ്രമതിയുടെ 'വെബ്സൈറ്റ്'എന്ന കഥയെ അറ്റിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.സുഗതകുമാരിയുടെ 'രാത്രിമഴ'എന്ന കവിത ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നുണ്ട്.2006ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിലൂടെ ലെനിന്‍ രാജേന്ദ്രന് ലഭിച്ചു.നൃത്ത സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ്,മികച്ച ഗായകന്‍,ഗായിക,സംഗീത സംവിധാനം എന്നിവയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിവയും ഈ ചിത്രത്തിനായിരുന്നു.

വെളിപാടുകള്‍ സംവിധാനം:ഷാഹുല്‍ അമീന്‍
ഭാവികാലത്തില്‍ നടക്കുന്ന ആദ്യ മലയാള സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം.2008ലെ ഗുരുവായൂര്‍ വീഡിയോ ഫെസ്റ്റ്വലില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.'ശാസ്ത്രീയ മതം'എന്നൊരു പുതിയ മതം ലോകമെങ്ങും നിറഞ്ഞു നില്‍ക്കുന്ന ഭാവികാലത്തെക്കുറിച്ച് ചിന്തിക്കുന്ന വ്യത്യസ്തമായ ചിത്രം.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

Wednesday, 4 February 2009

‘പഥേര്‍ പാഞ്ചാലി‘ ലേഖനമത്സരം-വിജയികള്‍

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി-കോളേജ് വിദ്യാര്‍ത്ഥി കള്‍ക്കായി നടത്തിയ “പഥേര്‍ പാഞ്ചാലി-ഒരു ചലച്ചിത്രാനുഭവം’ എന്ന ലേഖന മത്സരത്തി ന് മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ചത് .കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യമുണ്ടായിരുന്ന മത്സരത്തില്‍ താഴെ പറയുന്നവരെ സമ്മാനാര്‍ഹ രായി തെരഞ്ഞെടുത്തു.ആലങ്കോട് ലീലാകൃഷ്ണന്‍, എം.സി.രാജനാരായണന്‍, വി.എം.ഹ രിഗോവിന്ദ് എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ നിശ്ചയിച്ചത്.വിധി നിര്‍ണ്ണയസമിതി യുടെ പൊതുവായ വിലയിരുത്തല്‍ ഇപ്രകാരമായിരുന്നു:
“ചലച്ചിത്രത്തെ ഒരു സമഗ്രാനുഭവമായി അറിയുവാനും വിശകലനം ചെയ്യുവാനുമുള്ള ആസ്വാ ദന ശേഷി പ്രകടിപ്പിക്കുന്നുണ്ട് സമ്മാനാര്‍ഹമായ ലേഖനം.ശബ്ദം,സംഗീതം,ദൃശ്യ വിന്യാസം, സംസ്കാര സന്നിവേശം,ചരിത്രബോധം,സാമൂഹികവീക്ഷണം തുടങ്ങിയ മേഖലകളില്‍ ‘പഥേര്‍ പാഞ്ചാലി’ ഏതുവിധത്തില്‍ മാതൃകാപരമായ ചലച്ചിത്ര സമീപനം കൈക്കൊണ്ടു എന്ന് ഒതുക്കി അവതരിപ്പിക്കുന്നു.ഭാഷയില്‍ ചിലയിടങ്ങളില്‍ ഘടനാപരമായ പിഴവുകളുണ്ടെങ്കിലും എഴുത്തില്‍ ഏകാഗ്രതയും സൂക്ഷ്മതയുമുണ്ട്.മറ്റുലേഖനങ്ങളിലും ഏറിയും കുറഞ്ഞും ഈ സവിശേഷതകള്‍ പ്രകടമാവുന്നുണ്ട്.”
ഒന്നാം സ്ഥാനം:ദ്വിജാബായി എ.കെ.,സെന്റ് മേരീസ് കോളേജ്,സുല്‍ത്താന്‍ബത്തേരി. രണ്ടാംസ്ഥാനം:ഹരിത.ആര്‍.,എം.ഐ.ഹയര്‍ സെക്കന്ററി സ്കൂള്‍,പൊന്നാനി. മൂന്നാംസ്ഥാനം:ഉപമ.എസ്.,ചാപ്റ്റര്‍,കൊല്ലം.
പ്രോത്സാഹന സമ്മാനങ്ങള്‍:‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
1.ജിതേന്ദ്രിയന്‍ സി.എസ്.,വിവേകാനന്ദ കോളേജ്, കുന്നംകുളം.
2.സൂരജ് ഇ.എം.,ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍,എടപ്പാള്‍.
3.ശരണ്യ കെ.,ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍,ചാലിശ്ശേരി.
4.മെഹ്ജാബിന്‍ കെ.,അസ്സബാഹ് ഹയര്‍ സെക്കന്ററി സ്കൂള്‍,പാവിട്ടപ്പുറം.
5.ശൈത്യ ബി.,ഗവ: വിക്റ്റോറിയ കോളേജ്,പാലക്കാട്.
6.വിന്നി പി.എസ്.,പി.ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ:ഹയര്‍സെക്കന്ററിസ്കൂള്‍,മൂക്കുതല. 7.നീതു.ടി.,ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍,മാറഞ്ചേരി.
8.സൂരജ് കെ.വി.,ശ്രീകൃഷ്ണ കോളേജ്,ഗുരുവായൂര്‍.
9.ഫായിസ.പി.,കെ.എം.എം. ആര്‍ട്സ് കോളേജ്, പുത്തന്‍ പള്ളി.
പഥേര്‍ പാഞ്ചാലി-ഒരുചലച്ചിത്രാനുഭവം
ദ്വിജാബായി.എ.കെ.
ഇന്ത്യന്‍ സിനിമാചരിത്രത്തിലെത്തന്നെ വഴിത്തിരിവായി മാറിയ ‘പഥേര്‍ പാഞ്ചാലി‘ അര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ഇന്ത്യന്‍ സിനിമയ്ക് നവീനമായ മറ്റൊരു മുഖം നല്‍കുന്നതില്‍ നിര്‍ണ്ണായകപങ്കു വഹിച്ച ഈചിത്രം,‘ഇന്ത്യന്‍ യാഥാര്‍ത്ഥ്യം’എന്ന കാഴ്ചപ്പാടിനെ പ്രതീകവല്‍ക്കരിക്കാന്‍ പാകമായ പുതിയൊരു ചട്ടക്കൂട് നമ്മുടെ ചലച്ചിത്ര സംസ്കാരത്തിന് നല്‍കി.അതുതന്നെയാണ് അമ്പത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ദൃശ്യ വിരുന്നിന്റെ തനിമ നിലനിര്‍ത്തുന്ന ഘടകവും.തുടര്‍ന്ന് വായിക്കുക..

പാതയുടെപാട്ട്:ഒരു ദൃശ്യവിസ്മയം
ഹരിത.ആര്‍
"അവിടവിടെ ചിതറിക്കിടക്കുന്ന മുളങ്കാടുകള്‍. കാട്ടു വള്ളികളും ഇത്തിള്‍ക്കണ്ണിയും പടര്‍ന്നു പന്തലിച്ച പടു കൂറ്റന്‍ മരങ്ങള്‍. നിറഞ്ഞ കുളം. തോരാത്ത മഴ. പേരയ്ക്ക, ലന്തക്ക.. നനവ്. കനവ്.. ഇവയെല്ലാം ചേര്‍ന്നൊരു ക്കുന്ന ഒരു സംഗീതമുണ്ട്. ഒരുപക്ഷെ ഒരു പഴയ ഗ്രാമത്തിനു പരിചിതമായ ഗീതം. ടാറിട്ട റോഡുകള്‍ക്കോ ഹൈവേകള്‍ക്കോ സൃഷ്ടിയ്ക്കാവുന്നതല്ല ആഗീതം. തീര്‍ത്തും ഒരു പാതയുടെ ഗീതം.അതാണ്പഥേര്‍പാ ഞ്ചാലി .തുടര്‍ന്ന് വായിക്കുക..