Tuesday, 6 March 2012
‘അഗ്നിരേഖ’/‘ഓപ്പ’ പ്രദര്‍ശനം
അങ്ങാടിപ്പുറം ബാലകൃഷ്ണനും എ.വി.കുട്ടിമാളു അമ്മയും അനുസ്മരിക്കപ്പെടുന്നു.
വള്ളൂവനാട്ടില്‍ ജനിച്ചു ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന രണ്ടു മഹത് ജീവിതങ്ങളെക്കുറിച്ചുള്ള അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും എടപ്പാളില്‍ വെച്ചു നടക്കുന്നു.‘ഓപ്പ’ എന്ന പേരില്‍ അറിയപ്പെട്ട ആനക്കര വടക്കത്ത് കുട്ടി മാളു അമ്മയെക്കുറിച്ചുള്ള ‘ഓപ്പ’ ,അടിയന്തിരാവസ്ഥക്കാലത്ത് രക്തസാക്ഷിത്വം വരിച്ച അങ്ങാടിപ്പുറം ബാലകൃഷ്ണനെക്കുറിച്ചുള്ള ‘അഗ്നിരേഖ’ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും അനുസ്മരണവുമാണ് നടത്തുന്നത്.ജനകീയ പങ്കാളിത്തത്തോടെ സിനിമാ നിര്‍മ്മാണമെന്ന ജോണ്‍ അബ്രഹാമിന്റേയും ’ഒഡേസ്സ’ യുടെയും ലക്ഷ്യങ്ങള്‍ക്കനുസരിച്ചാണ് ‘ അഗ്നിരേഖ’ യുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.ഒഡേസ്സ സത്യനാണ് സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്.’ ഓപ്പ’ യുടെ തിരക്കഥ നോവലിസ്റ്റ് നന്ദന്റേതാണ്.പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ചിത്രം മേലില രാജശേഖറാണ് സംവിധാനം ചെയ്തിട്ടുള്ളത്.
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 9ന് വൈകുന്നേരം 5 മണിക്ക് എടപ്പാള്‍ പട്ടാമ്പി റോഡില്‍ നടക്കുന്ന പരിപാടിയില്‍ ഒഡേസ്സ സത്യന്‍,ആലങ്കോട് ലീലാ കൃഷ്ണന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പത്മനാഭന്‍,പി.പി.രാമചന്ദ്രന്‍,അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ മകന്‍ മുരളീധരന്‍,കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.ചടങ്ങില്‍ വെച്ച് കാണി വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനവും നടക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment