'കാണി'യുടെയും സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി നടന്നു വന്ന സാംസ്ക്കാരികോത്സവത്തിനു സമാപനമായി. ജൂണ്‍ 26 ന് കാലത്ത് ആലംകോട് ലീലാകൃഷ്ണന്‍ ചിത്ര കലാപഠന ക്യാമ്പും ഫോട്ടോചിത്രപ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു. ചിത്രകലാപഠനക്യാമ്പില്‍ വി.ഗണപതി മാസ്റ്റര്‍, കെ.യു.കൃഷ്ണ കുമാര്‍(പ്രിന്‍സിപ്പല്‍, ചുവര്‍ ചിത്രകലാ പഠന കേന്ദ്രം, ഗുരുവായൂര്‍) എന്നിവര്‍പങ്കെടു ത്തു. (കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ)വൈകുന്നേരം നടന്ന പൊതുസമ്മേളനം ഡോ: സുകു മാര്‍ അഴീക്കോട് ഉദ്ഘാടനംചെയ്തു. കെ.പി.മോഹനന്‍(ഏഷ്യാനെറ്റ്) വി.ശാന്താറാം .ഐ.പി.എസ് എന്നിവര്‍ സംസാരിച്ചു. സാംസ്ക്കാരികോത്സവത്തിന്റെ ഭാഗമായുള്ള ചലച്ചിത്രോത്സവം പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ രതീഷ്.സി.നായര്‍ സംസാരിച്ചു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വെച്ച് സമ്മാനിച്ചു. വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ശ്രീ. കുമാര്‍ എടപ്പാളിനുള്ള ‘കാണി‘യുടെ ഉപഹാരം രതീഷ്.സി.നായര്‍ സമാനിച്ചു. തുടര്‍ന്ന് ഹരി ആലംകോടും മുജീബ് റഹ് മാനും ചേര്‍ന്നവതരിപ്പി ച്ച സന്തൂര്‍ സംഗീതം അരങ്ങേറി.(കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ)
ജൂണ്‍ 27 ന് ചിത്ര പ്രദര്‍ശനവും ചലച്ചിത്ര പ്രദര്‍ശനവും നടന്നു. വൈകുന്നേ രം നടന്നഓപ്പണ്‍ ഫോറത്തില്‍ പി.എം.കൃഷ്ണകുമാര്‍, ഷാനവാസ് നരണിപ്പുഴ, അച്ചുതാ നന്ദന്‍ഉണ്ണികൃഷ്ണന്‍, സഹദേവന്‍, രാജന്‍, രാജഗോപാല മേനോന്‍, മോഹനകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ജൂണ്‍ 28 ന് കാലത്ത് ചിത്രപ്രദര്‍ശനവും ചലച്ചിത്രപ്രദര്‍ശനവും നടന്നു. ഉച്ചക്കു ശേഷം 2.30 ന് പുസ്തക പ്രകാശനത്തില്‍ വി.മോഹനകൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ എന്ന കവിതാ സമാഹാരം അക്കിത്തം പ്രകാശനംചെയ്തു. അഭിരാമി ഏറ്റുവാങ്ങി. ആലംകോട് ലീലാകൃഷ്ണന്‍ അദ്ധ്യക്ഷനായി.തുടര്‍ന്ന് ‘നമ്മുടെ കാലം,നമ്മുടെ കവിത’എന്ന പേരില്‍ കവിതാവായനയും കവിതാചര്‍ച്ചയും നടന്നു.(പുസ്തക പ്രകാശനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ)
1 comment:
കാണിനേരം വളരെ താമസിച്ചാണ് വായിക്കാന്‍ കഴിഞ്ഞത്. സിനിമയുമായി ബന്ധപ്പെടുന്നവര്‍ക്ക് വഴികാട്ടി. കൂടുതല്‍ അറിയാനുള്ള മാര്‍ഗം. എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി.
Post a Comment