



തിരക്കഥ,സംവിധാനം:ലെനിന് രാജേന്ദ്രന്
ചന്ദ്രമതിയുടെ 'വെബ്സൈറ്റ്'എന്ന കഥയെ അറ്റിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.സുഗതകുമാരിയുടെ 'രാത്രിമഴ'എന്ന കവിത ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നുണ്ട്.2006ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിലൂടെ ലെനിന് രാജേന്ദ്രന് ലഭിച്ചു.നൃത്ത സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ്,മികച്ച ഗായകന്,ഗായിക,സംഗീത സംവിധാനം എന്നിവയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിവയും ഈ ചിത്രത്തിനായിരുന്നു.
വെളിപാടുകള്‍ സംവിധാനം:ഷാഹുല്‍ അമീന്
ഭാവികാലത്തില്‍ നടക്കുന്ന ആദ്യ മലയാള സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം.2008ലെ ഗുരുവായൂര്‍ വീഡിയോ ഫെസ്റ്റ്വലില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.'ശാസ്ത്രീയ മതം'എന്നൊരു പുതിയ മതം ലോകമെങ്ങും നിറഞ്ഞു നില്ക്കുന്ന ഭാവികാലത്തെക്കുറിച്ച് ചിന്തിക്കുന്ന വ്യത്യസ്തമായ ചിത്രം.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി-കോളേജ് വിദ്യാര്‍ത്ഥി കള്‍ക്കായി നടത്തിയ “പഥേര്‍ പാഞ്ചാലി-ഒരു ചലച്ചിത്രാനുഭവം’ എന്ന ലേഖന മത്സരത്തി ന് മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ചത് .കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യമുണ്ടായിരുന്ന മത്സരത്തില്‍ താഴെ പറയുന്നവരെ സമ്മാനാര്‍ഹ രായി തെരഞ്ഞെടുത്തു.ആലങ്കോട് ലീലാകൃഷ്ണന്, എം.സി.രാജനാരായണന്‍, വി.എം.ഹ രിഗോവിന്ദ് എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ നിശ്ചയിച്ചത്.വിധി നിര്‍ണ്ണയസമിതി യുടെ പൊതുവായ വിലയിരുത്തല്‍ ഇപ്രകാരമായിരുന്നു:

കേരള ഗ്രന്ഥ ശാലാ സംഘം,പന്താവൂര്‍ നളന്ദ ഗ്രന്ഥശാല,ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ചങ്ങരം കുളത്ത് വെച്ച് രണ്ടു ദിവസമായി നടന്ന ചലച്ചിത്ര മേള സമാപിച്ചു.മേളയില്‍ വിശ്വോത്തര ചലച്ചിത്രങ്ങളായ ബാറ്റില്‍ ഷിപ് പോതെംകിന്‍,നൈറ്റ്&ഫോഗ്,ചാരുലത ഉറൂബ്-ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി ഉമ്മാച്ചു,രാച്ചിയമ്മ,പിറന്തനാള്‍,ഒരു മനുഷ്യന്,പാത്തുമ്മയുടെ ആട്,ബഷീര്‍ ദ് മാന്‍ എന്നിവയും പ്രദര്‍ശിപ്പിച്ചു. വൈകുന്നേരം നടന്നഉറൂബ്-ബഷീര്‍-സിനിമ എന്ന സെമിനാര്‍ ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.എം.സി.രാജനാരായണന്‍,പി,എം.കൃഷ്ണകുമാര്‍,ടി.പി.ശങ്കരന് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.ഡോ.വി.മോഹനകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.പി.രഘുനാഥ് സ്വാഗതവും പ്രകാശന് നന്ദിയും പറഞ്ഞു.കാണി ഫിലിം സൊസൈറ്റി നടത്തിയ”പഥേര്‍ പാഞ്ചാലി-ഒരു ചലച്ചിത്രാനുഭവം”എന്ന ലേഖന മത്സരത്തിലെ വിജയികള്‍ക്കുള്ളസമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
മലയാളിയുടെ സാംസ്കാരിക സാമൂഹ്യ ജീവിതത്തെ നിര്‍ണ്ണായകമായി മാറ്റിത്തീര്‍ക്കുന്നതില്‍ പങ്കുവഹിച്ച രണ്ടുപേരാണ് ഉറൂബും ബഷീറും.2008-09ബഷീറിന്റെ ജന്മശതാബ്ദി വര്‍ഷമായി ആചരിക്കുകയാണ്.ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും‘ എന്ന നോവലിന്റെപ്രസിദ്ധീകരണത്തിന്റെ അന്പതാംവര്ഷവുമാണിത്.നാലുകെട്ട്(എം.ടി),മുത്തശ്ശി(ചെറുകാട്),എമൈനസ് ബി(കോവിലന്),ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം(അക്കിത്തം)എന്നീ കൃതികളുടേയും അന്‍പതാം വര്‍ഷമാണിത്.തെക്കേമലബാറിന്റെഒരു കാലഘട്ടത്തിലെ ജീവിതവും ചരിത്രവുംസമഗ്രമായി രേഖപ്പെടുത്തിയ കൃതിയാണ് സുന്ദരികളും സുന്ദരന്മാരും.ബഷീറാകട്ടെ അതിരുകളില്ലാത്ത ആശയപ്രപഞ്ചങ്ങളുടെ പ്രവാചകനും.അദ്ദേഹവും,അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും മിത്തിക്കല്‍ പരിവേഷത്തൊടെ മലയാളികളോടൊപ്പമുണ്ട്. ഈഅവസരത്തിലാണ് ‘കാണി‘യും പന്താവൂര്‍ നളന്ദ ഗ്രന്ഥ ശാലയും ചേര്‍ന്ന് കേരള ഗ്രന്ഥശാലസംഘത്തിന്റെ സഹകരണത്തോടെ ദ്വിദിനചലചിത്രമേളയും സെമിനാറും സംഘടിപ്പിക്കുന്നത്.ബഷീര്‍ ദ മേന്‍
സംവിധാനം:എം.എ.റഹ് മാന്‍
വൈകുന്നേരം4.00മണി: സെമിനാര്‍ :ഉറൂബ്-ബഷീര്‍-സിനിമ പങ്കെടുക്കുന്നവര്‍:പ്രൊ:എം.എം.നാരായണന്,ആലങ്കോട് ലീലാകൃഷ്ണന്,എം.സി.രാജനാരായണന്‍,കെ.ബി.വേണു



‘പോസ്റ്റ്കാര്ഡ്സ് ഫ്രം ലെനിന്‍ഗ്രാഡ്’ (മരിയാന റോണ്‍ഡന്‍) ഫിപ്രെസി അവാര്‍ഡ് ( മികച്ച മലയാള ചിത്രം) - ‘മഞ്ചാടിക്കുരു’ (അഞ്ജലി മേനോന്) നെറ്റ്പാക്ക് അവാര്‍ഡ് (ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രം) - ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’ (ഹുസൈന് കറാബെ) നെറ്റ്പാക്ക് അവാര്‍ഡ് ( മികച്ച മലയാള ചിത്രം) - ‘അടയാളങ്ങള്‍’ (എം.ജി. ശശി) പ്രത്യേക ജൂറി പുരസ്കാരം (ചിത്രം) - ‘ദിയെല്ലോ ഹൌസ്’ (അമോര്‍ ഹക്കാര്‍) പ്രത്യേക ജൂറി പുരസ്കാരം (നവാഗത സംവിധാനം) - നന്ദിത ദാസ് (‘ഫിറാഖ്’) ഹസന്‍കുട്ടി അവാര്‍ഡ് (മികച്ച നവാഗത ഇന്ത്യന്‍ സംവിധാനം) - അഞ്ജലി മേനോന്
3-Iron(2004)
Address unknown(2001)
Spring,summer,fall winter and spring(2003)
കിംകിദൂക്ക്:
1960ല്‍ ദക്ഷിണകൊറിയയിലാണ് കിം കിദൂക്കിന്റെ ജനനം.അദ്ദേഹതിന് 9വയസ്സുള്ളപ്പോള്‍ കുടുംബം സിയോളിലേക്ക് താമസം മാറ്റി.17വയസ്സുള്ളപ്പോള്‍ സ്കൂളില്‍ നിന്ന് വിട്ടുപോരുകയുംഫാക്റ്ററി ജോലിയിലേര്‍പ്പെടുകയും ചെയ്തു.1990ല്‍ അതുവരെ നേടിയ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ച് വിമാനടിക്കറ്റെടുത്ത് പാരീസിലേക്ക് പോവുകയും അവിടെ രണ്ടു വര്‍ഷക്കാലം സ്വന്തം പെയ്ന്റിംഗുകള്‍ വിറ്റു നടക്കുകയും ചെയ്തു.ഈസമയത്താണ് അദ്ദേഹം ആദ്യമായി ഒരു സിനിമാതിയറ്ററില് കയറുന്നത്.സിനിമയില്‍ താത്പര്യം തോന്നിയ അദ്ദേഹം കൊറിയയില്‍ തിരിച്ചെത്തുകയും തിരക്കഥാ രചനയിലേക്ക് പ്രവേശിക്കുകയും ചെയ്തു.ആദ്യ സിനിമ Crocodiles1996ല്‍ പുറത്തു വന്നു.തുടര്‍ന്ന്Wild animal(1996),Realfiction(2000),Addressunknown,Badguy(2001),Spring,summer,fall winter and spring(2003),Samaritan girl,3-Iron(2004),The bow(2005),Time(2006), breath(2007),Dream(2008)എന്നീ പ്രധാനചിത്രങള് പുറത്തു വന്നു.കിം കി ദൂക്കിനെ ക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. 
പ്രദര്‍ശനത്തിന്റെ ഭാഗമായി ചലച്ചിത്ര പ്രവര്‍ത്തകനും ടി.വി. അവതാരകനും നടനുമായ ശ്രീ.കെ.ബി.വേണു കിംകിദൂക്കിന്റെ സിനിമകളെക്കുറിച്ച് പ്രഭാഷണം നടത്തുന്നതാണ്.