കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday, 1 June 2011

പരിസ്ഥിതി ചലച്ചിത്രോത്സവം

2011 ജൂണ്‍ 5 കാലത്ത്  9.30 മുതല്‍  ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍
പരിസ്ഥിതി ചലച്ചിത്രോത്സവം
ഡാംസ് ദി ലീതല്‍ വാട്ടര്‍ ബോംബ്സ് ‍(Dams-The Lethal Water Bombs)സംവിധാനം:സോഹന്‍ റോയ്/22മി   മുല്ലപ്പെരിയാര്‍ ഡം ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണികളെക്കുറിച്ചുള്ള ചിത്രം
DAMs – The Lethal Water Bombs’, the thought provoking documentary based on Mullaperiyar dam and a curtain raiser to DAM999, was entitled 3 awards in various categories at the prestigious Los Angeles Movie Awards 2011 – ‘Excellence’, ‘Best Editing’ and the ‘Best Visual Effects’. The award winning documentary is produced by BizTV Network and Directed by Sohan Roy.The mission of Los Angeles Movie Awards is to celebrate Independent Motion Picture and Literary Arts by providing a platform for filmmakers and writers to have an opportunity to be awarded for their work. With these awards, ‘DAMs – The Lethal Water Bombs’ has got yet another golden feather to add to its crown after the ‘Los Angeles Cinema Festival of Hollywood Spring 2011’. These awards turn the issues related to the obsolete Mullaperiyar Dam an International concern.
The documentary was also screened at ‘India International Film Festival of Tampa Bay 2011’, ‘SIGNS 2011’, ‘4th Annual Charleston International Film Festival 2011’, ‘Kish International Film Festival 2011’ and ‘Los Angeles Cinema Festival of Hollywood Spring 2011’ where it was entitled Best Documentary short for the year. The documentary gives a scientific explanation on the disastrous nature of the Mullaperiyar Dam and a warning to those who turn a blind eye towards the reality of a possible natural disaster.more>>
ഭൂമി ഗീതം(Earth song)മൈക്കേല്‍ ജാക്സണ്‍/06മി  ഭൌമദുരന്തതെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്ന വ്യത്യസ്തമായ ആല്‍ബം.
"Earth Song" is the third single from Michael Jackson's album HIStory: Past, Present and Future, Book I. It is a ballad that incorporates elements of blues, gospel and opera. Jackson had a long-standing history of releasing socially conscious material such as "We Are the World", "Man in the Mirror" and "Heal the World". However, "Earth Song" was the first that overtly dealt with the environment and animal welfare. The song was written and composed by Jackson; the task of production was split between Jackson, David Foster and Bill Bottrell. Reviews were generally favorable, but some charged that the song sounded pompous.more>>
മരങ്ങള്‍ നട്ട മനുഷ്യന്‍(The man who planted trees)സംവിധാനം:ഫ്രെഡറിക് ബാക്ക് /30മി/ജീന്‍ ഗിയാനോയുടെ മരങ്ങള്‍ നട്ട മനുഷ്യന്‍ എന്ന നോവലിന്റെ ദൃശ്യാവഷ്ക്കാരം.അനന്തര തലമുറകള്‍ക്കായി മരങ്ങള്‍ നട്ടുപിടിപ്പിച്ച എത്സിയാസ് ബോഫിയരിന്റെ കഥ
The Man Who Planted Trees (French title L'homme qui plantait des arbres), also known as The Story of Elzéard Bouffier, The Most Extraordinary Character I Ever Met, and The Man Who Planted Hope and Reaped Happiness, is an allegorical tale by French author Jean Giono, published in 1953.
It tells the story of one shepherd's long and successful singlehanded effort to re-forest a desolate valley in the foothills of the Alps near Provence throughout the first half of the 20th century. The tale is quite short—only about 4000 words long.more>>
സിയറ്റില്‍ മൂപ്പന്റെ പ്രസംഗം/10മി
അമേരിക്കന്‍ ആദിവാസി മൂപ്പന്‍1854ല്‍ ചെയ്ത പ്രസംഗത്തിന്റെ ദൃശ്യാവിഷ്ക്കാരം.
Chief Seattle (an Anglicization of Si'ahl), (Lushootseed pronunciation: [ˈsiʔaːɬ], originally [ˈsiʔaːtɬʼ];[1] c. 1780 - June 7, 1866) was a Dkhw’Duw’Absh (Duwamish) chief,[2] also known as Sealth, Seathle, Seathl, or See-ahth. A prominent figure among his people, he pursued a path of accommodation to white settlers, forming a personal relationship with David Swinson "Doc" Maynard. Seattle, Washington was named after him. A widely publicized speech arguing in favor of ecological responsibility and respect of native Americans' land rights has been attributed to him; however there is controversy about what, if anything, he actually said.  more>>
അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗ്ഗം/സംവിധാനം:എം.എ.റഹ്മാന്‍/45മി  കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഭീകരമുഖം വെളിപ്പെടുത്തിയ ആദ്യ ഡോക്യുമെന്ററി
മാര്‍ച്ച് ഓഫ് പെന്‍‌ഗ്വിന്‍സ്(The March of the penguins) /സംവിധാനം: ലൂക്ക് ജാക്വറ്റ്/83മി/2005/  മികച്ച ഡോക്യുമെന്ററിക്കുള്ള 2005ലെ അക്കദമി അവാര്‍ഡ് നേടിയ ചിത്രം.
 March of the Penguins (French: La Marche de l'Empereur) is a 2005 French nature documentary film. It was directed and co-written by Luc Jacquet, and co-produced by Bonne Pioche and the National Geographic Society. The film depicts the yearly journey of the emperor penguins of Antarctica. In autumn, all the penguins of breeding age (five years old and over) leave the ocean, their normal habitat, to walk inland to their ancestral breeding grounds. There, the penguins participate in a courtship that, if successful, results in the hatching of a chick. For the chick to survive, both parents must make multiple arduous journeys between the ocean and the breeding grounds over the ensuing months.more>>

എല്ലവര്‍ക്കും സ്വാഗതം

Friday, 27 May 2011

ചിദാനന്ദ് ദാസ് ഗുപ്തയ്ക്ക് സ്മരണാഞ്ജലി

        ഇന്ത്യന്‍ ഫിലിം സസൈറ്റി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ചിദാനന്ദ ദാസ് ഗുപ്തയും ഓര്‍മ്മയായി.മെയ് 22നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.1959ല്‍ ചിദാനന്ദ് ദാസ് ഗുപ്തയുടെ നേതൃത്വപരമായ പങ്കിലാണ് സത്യജിത്റേ,അമ്മു സ്വാമിനാഥന്‍,വിജയമുലെ,റോബര്‍ട്ട് ഹോക്കിന്‍സ്,ദീപ്തേന്ദു പ്രമാണിക്,അബുള്‍ ഹസ്സന്‍,എ.റോയ് ചൌധരി തുടങ്ങിയവര്‍ ചേര്‍ന്ന് ഇന്ത്യയിലെ ഫിലിം സൊസൈറ്റികളുടെ ഫെഡറേഷന്‍ രൂപീകരിച്ചത്.ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ മുന്നേറ്റം അവിടെ തുടങ്ങുന്നു.അതിനു മുന്‍പ് 1947ല്‍ അദ്ദേഹത്തിന്റെ തന്നെ മുന്‍കയ്യിലാണ് കല്‍ക്കട്ട ഫിലിം സൊസൈറ്റി രൂപീകൃതമായത്.2009ല്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ചിദാനന്ദിന്റെ നാമവും നന്ദിപൂര്‍വ്വം സ്മരിക്കപ്പെടുകയുണ്ടായി.
        ആസ്സാമിലെ ഷില്ലോങ്ങില്‍ 1921ലാണ് ചിദാനന്ദദാസ് ഗുപ്ത ജനിച്ചത്.1940ല്‍ ക്വിറ്റിന്ത്യ മൂവ് മെന്റിന്റെ കാലത്ത് ചിദാനന്ദദാസ് സജീവമായി രാഷ്ട്രീയ രംഗത്തുണ്ടയിരുന്നു.വിഖ്യാത ബംഗാളികവി ജീബാനന്ദദാസിന്റെ സഹോദരന്‍ ബ്രഹ്മാനന്ദ ദസ് ഗുപ്തയുടെ മകള്‍ സുപ്രിയദാസിനെ 1944ല്‍ അദ്ദേഹം വിവാഹം ചെയ്തു.
       ചിദാനന്ദദാസ് ശ്രദ്ധേയനായ എഴുത്തുകാരനും വിവര്‍ത്തകനുമായിരുന്നു.ടാഗോര്‍,ജീബാനന്ദദാസ് എന്നിവരുടെ കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.ജീബാനന്ദദാസിന്റെ ‘ബനലതാസെന്‍’എന്ന വിഖ്യാത കവിതയും ഇതിലുള്‍പ്പെടുന്നു.സിനിമാനിരൂപകനും സിനിമാചരിത്രകാരനുമെന്ന നിലയിലാണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി.ആയിരക്കണക്കിന് സിനിമാലേഖനങ്ങള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്.1957ല്‍ സത്യജിത് റേയോടൊരുമിച്ച് Indian film quarterlyഎന്ന സിനിമാ പ്രസിദ്ധീകരണം ആരംഭിച്ചു.ബ്രിട്ടീഷ് ഫിലിം പ്രസിദ്ധീകരണമായ Sight and soundലേക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഏറെ വിലമതിക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.സത്യജിത് റേയുടെ സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠന ഗ്രന്ഥം The cinema of Sathyajithray റായ് സിനിമയെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.റേയെക്കുറിച്ച് sathyajithray:An anthology of statements on Ray and by Ray എന്നൊരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മറ്റു പുസ്തങ്ങള്‍ Talking about films,The painted face:Studies in India's popular cinema,Unpopular cinema,Selected poems-Jibanandadas എന്നിവയാണ്. ഏഴ് സിനിമകളുടെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.2004ലെ ഓസിയന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് ലഭിക്കുകയുണ്ടായി.
      അഭിനേത്രിയും നടിയുമായ അപര്‍ണ്ണസെന്‍ അദ്ദെഹത്തിന്റെ മകളും നടി കൊങ്കണസെന്‍ പേരമകളുമാണ്.

Friday, 15 April 2011

ഡ്രീംസ് ഓഫ് ഡസ്റ്റ്

2011 ഏപ്രില്‍ 17 വൈകുന്നേരം 6.00 മണി  / ചങ്ങരംകുളം സര്‍വ്വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍
Dreams of Dust
2006/86 min/ French/ Burkina Faso, Canada, France
Official Selection 2007 Sundance Film Fesival
Cast and Crew
Starring: Makena Diop as Mocktar
Rasmané Ouedraogo as Thiam
Fatou Tall-Salgues as Coumba
Director of Photography: Crystel Fournier
Editor: Annie Jean
Writer/ Director: Laurent Salgues

ലൌറന്റ് സാല്‍ദ്യൂസിന്റെ കന്നി സംരംഭമാണ് ‘ഡ്രീംസ് ഓഫ് ഡസ്റ്റ്‘. വെനീസ് മേള തുടങ്ങിയ രാജ്യാന്തര മേളകളില്‍ ഈ ചിത്രം ഏറെ നിരൂപകശ്രദ്ധ നേടിയിരുന്നു.
 ജീവിതത്തിന്റെ ഭാഗ്യ വേട്ടയെ കുറിച്ചുള്ള ചിത്രമാണിത്. അനന്തമായ മരുഭൂമിയില്‍ സ്വര്‍ണവേട്ട നടത്താനിറങ്ങിയ പാവങ്ങളുടെ ജീവിത പ്രതീക്ഷകളാണ് സിനിമയുടെ പ്രമേയം. മനുഷ്യന് നിലനില്‍ക്കാന്‍ പോലും ആവാത്ത മരുഭൂമിയിലും ജീവിതം തളിര്‍ക്കുന്നു. പ്രതീക്ഷകള്‍ പുലരുന്നു. നൈജീരിയന്‍ കര്‍ഷകനായ മൊക്ല്യാര്‍‌ ഇളയമകളുടെ മരണം ഏല്‍പ്പിച്ച വേദനകളില്‍ നിന്നു രക്ഷപ്പെടുന്നതിനായാണ് സ്വര്‍ണ്ണവേട്ട നടക്കുന്ന മരുഭൂമിയില്‍ എത്തുന്നത്. ഖനിയില്‍ ജോലി തേടിയാണ് അയാള്‍ എത്തുന്നതെങ്കിലും സ്വര്‍ണ്ണവേട്ടക്കാര്‍ ദശകങ്ങള്‍ക്ക് മുന്‍പേ അവിടം ഉപേക്ഷിച്ച് പോയിരുന്നു.
  അപ്രതീക്ഷിതമായി എത്തുന്ന ഭാഗ്യം കാത്ത് കുറേ പേര്‍ അവിടെ കാത്തിരിക്കുന്നുണ്ട്. പുറം ലോകത്തുനിന്ന് ഒറ്റപ്പെട്ട ആ പാഴ്മരുഭൂമിയില്‍ അയാള്‍ ചിലരെ കണ്ടെത്തുന്നു. ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച അയാളുടെ മുന്നില്‍ജീവിതം വീണ്ടും വീണ്ടും എത്തുകയാണ്. സംഭാഷണവും സംഗീതവും പശ്ചാത്തല ശബ്ദങ്ങളും ചിത്രത്തില്‍ പരമാവധി ലഘൂകരിച്ചിരിക്കുകയാണ് സംവിധായകന്‍.  മൊക്ല്യ്യാറിന്റെ അസ്വസ്ഥമായ മനസ്സിലേക്ക് പ്രേക്ഷക ശ്രദ്ധ എത്തിക്കാനുള്ള തന്ത്രമായാണ് സംവിധായകന്‍ ഈ ശൈലി ഉപയോഗിച്ചിരിക്കുന്നത്.

(2008ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറെ  പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണിത്.)
America America :
Director: K.P. Sasi  Producer: Visual Search
Genre: Musical  Produced In: 2005 
the 4-minute music video is a satirical but severe indictment of America's role in escalating world conflict. Originally written following the post-9/11 bombing of Afghanistan by the USA, and developed to address the occupation of Iraq, the song comments on various aspects of the American empire - its stockpile of nuclear bombs, its cozy relation with fanatical and dictatorial regimes, and in fact, the very notion of American peace and liberty. The song is set to the tune of the popular Sinhalese song "Surangini" and has English lyrics and a catchy chorus in Tamil. Dancing sometimes on Bush's shoulder, sometimes on the roof of Washington's White House, and sometimes in a colourful parade of children protesting against war, dancer Malavika Tara Mohanan embodies the indomitable spirit of resistance and satire. In the music video, B Jayashree, Bangalore's well-known theatre director and playback singer, has sung the song, while activist and singer, Sumathi, has been part of the conceptualization and music production. The camera work is by Sunil Kupperi and Sajan Kalathil, and Mustafa Deshamangalam worked as the assistant director. The music video was edited by Aditya Kunigal and the song has been recorded in Music Mint.

Thursday, 31 March 2011

ജാപ്പനിസ് വൈഫ് പിന്നെ ശരത്തിന്റെ ഓര്‍മ്മയും..


2011 ഏപ്രില്‍ 3 കാലത്ത്  9.30 മുതല്‍  ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍
ജാപ്പനീസ് വൈഫ്
സംവിധാനം:അപര്‍ണ്ണ സെന്‍
(2010ലെ തിരുവനതപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം)
Writers: Kunal Basu, Aparna Sen
Cast :
Rahul Bose/... Snehamoy
Chigusa Takaku/... Miyage
Raima Sen/... Sandhya
Moushumi Chatterjee/... Mashi
സാങ്കേതികത മനുഷ്യ ബന്ധങ്ങളെ ഏതെല്ലാം വിധത്തില്‍ മാറ്റിത്തീര്‍ക്കുന്നു എന്നതാവും 'ജപ്പാന്‍ ഭാര്യ' (അപര്‍ണസെന്‍) എന്ന സിനിമ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്. സാങ്കേതികത ഏറെ വികസിച്ച ഒരു കാലത്തില്‍നിന്ന് അതിന്റെ ‘അവികസിത‘ കാലത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ‘ജപ്പാന്‍ ഭാര്യ’. ഭൂതകാലം അങ്ങനെയാണ്. വര്‍ത്തമാനത്തില്‍ നിന്നുകൊണ്ടേ അതിനെ നോക്കാനാവൂ. കാലത്തിലൂടെയുള്ള അധോയാനം പഴയൊരു കാലത്തിലെന്നപോലെ പഴയൊരു ദേശത്തിലുമാണ് കൊണ്ടുചെന്നെത്തിക്കുക. പുതിയ ദേശം, കാലം, സാങ്കേതികത എന്നിവകൊണ്ട് ന്യായീകരിക്കപ്പെടാത്തതിനാലാണ് ‍unbelievable for our society എന്ന് ഈ സിനിമയെ വിലയിരുത്തുന്നത്
സിനിമയിലെ കാലം കൃത്യമായി നിര്‍വ്വചിക്കപ്പെടുന്നില്ലെങ്കിലും സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ നാളുകളെന്ന് ദേശീയ പതാകയുടെ സാന്നിധ്യവും ഹിരോഷിമ ,നാഗസാക്കി തുടങ്ങിയ പരാമര്‍ശങ്ങളും കൊണ്ട് വ്യക്തമാണ്. സ്ഥലം ബംഗാളിലെ അതിവിദൂര ഗ്രാമം. ഗതാഗതം, വൈദ്യുതി, ടെലഫോണ്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളൊന്നും അവിടെ എത്തിയിട്ടില്ല. സ്ഥലകാലങ്ങളെ ബന്ധിപ്പിക്കുന്നത് ബോട്ട്, പോസ്റ്റുമാന്‍, തുടങ്ങിയ ചില 'പ്രാചീന' മാധ്യമങ്ങളാണ്. ദാരിദ്ര്യം വളരെ സധാരണം. ഇത്തരമൊരു ഭൗതിക സാഹചര്യമാണ് സ്‌നേഹമയി എന്ന യുവാവിനെ രൂപപ്പെടുത്തിയിരിക്കുന്നത്. അയാള്‍ ഗ്രാമത്തിലെ സ്‌ക്കൂളിലെ കണക്ക് അദ്ധ്യാപകനാണ്. എന്നാല്‍ സ്ക്കൂളിലെ പരിമിത വ്യവഹാരങ്ങള്‍ക്കപ്പുറത്ത് ശാസ്ത്രമോ, ലോകഗതികളോ അയാളെ അലട്ടുന്ന വിഷയങ്ങളല്ല. തൂലികാ സുഹൃത്തായ മിയാഗി എന്ന ജാപ്പാനീസ് പെണ്‍കുട്ടിക്ക് എഴുത്തയയ്ക്കുന്നതിലും അവളുടെ എഴുത്തുലഭിക്കുന്നതിലും മാത്രമായി അയാളുടെ താല്പര്യങ്ങള്‍ പരിമിതപ്പെട്ടിരിക്കുന്നു. വിധവയായ മാഷി(അമ്മായി)യാണ് സ്‌നേഹമയിയെ വളര്‍ത്തിയത്. സാമ്പത്തികമായി ഒരു ഇടത്തരം കുടുംബമാണത്.ട്യൂഷനെടുത്താണ് മിയാഗിക്ക് കത്തയക്കാനുള്ള തപാല്‍ ചിലവ് ആദ്യകാലത്ത് അയാള്‍ കണ്ടെത്തുന്നത്. മിയാഗിയുടെ കുടുംബത്തിലും വളരെ മെച്ചമല്ല കാര്യങ്ങള്‍. ഏറെക്കുറെ അനാഥയാണവളും.പ്രായമായ അമ്മ മാത്രമാണ് കൂടെ.വീടൊന്നു പുതുക്കി പണിയാന്‍ പണമില്ല. പട്ടം പറത്തല്‍ കമ്പക്കാരനായിരുന്ന അവളുടെഅച്ഛന്‍ മത്സരത്തില്‍ പങ്കെടുക്കന്‍ ഇന്ത്യയിലും വന്നിട്ടുണ്ട്. ചെറുപ്പക്കാരിയും അകന്ന ബന്ധുവുമായ സന്ധ്യ, സ്‌നേഹമയിയുടെ വീട്ടില്‍ താമസിക്കാനെത്തുന്നുവെങ്കിലും അയാള്‍ അവളെ കണ്ടതായി പോലും നടിക്കുന്നില്ല‍. എങ്കിലും സന്ധ്യയുടെ സാന്നിധ്യം തന്നില്‍ സ്വാധീനമാകുന്നുവെന്നു തോന്നുമ്പോള്‍ മിയാഗിയെ എഴുത്തിലൂടെ അക്കാര്യം അറിയിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ വിവാഹിതരാവുന്നതിന് മിയാഗി തന്നെ താല്പര്യം അറിയിക്കുന്നു. അവര്‍ സ്‌നേഹമയിക്ക് അയാളുടെ പേരു കൊത്തിയ ഒരു മോതിരം അയച്ചു കൊടുത്തു. തിരിച്ച് സ്‌നേഹമയി സിന്ദൂരവും വളകളും അയച്ചു.
എങ്കിലും ദൂരവും സാമ്പത്തിക ബുദ്ധിമുട്ടുകളും വെറും എഴുത്തു കുത്താക്കി ആ ദാമ്പത്യത്തെ പരിമിതപ്പെടുത്തി. രണ്ടു ദേശങ്ങള്‍, സംസ്‌ക്കാരങ്ങള്‍ എന്നീവ്യത്യസ്തതകളൊന്നും തടസ്സങ്ങളായി അവര്‍ക്കിടയില്‍ കടന്നു വരുന്നില്ല.അവരുടെ ദാമ്പത്യത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തിനാണ് സന്ധ്യ വിധവയായി എട്ടു വയസ്സുള്ള മകനുമൊത്ത് സ്‌നേഹമയിയുടെ വീട്ടില്‍ മടങ്ങിയെത്തുന്നത്. ദാരിദ്ര്യവും അശരണത്വവും മാഷി എന്ന സംരക്ഷണ വലയവുമാണ് സന്ധ്യയെ അവിടെയെത്തിക്കുന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് അവിവാഹിത യുവതിയായെത്തിയ സന്ധ്യയുടെ മുഖം അയാള്‍ കണ്ടിട്ടില്ല. ഇപ്പോള്‍ വൈധവ്യത്തിന്റെ ആ മുഖം തീരെ കാണാന്‍ പറ്റാത്തതായി. എങ്കിലും മെല്ലെ മെല്ലെ അവള്‍ അയാളുടെ ജീവിതത്തില്‍ അബോധമായി ഇടപെട്ടു തുടങ്ങുന്നു. അത് അയാള്‍ മനസ്സിലാക്കുന്നുമുണ്ട്. എന്നാല്‍ അത് സ്‌നേഹം തന്നെയാണോ, അതാണോ സ്‌നേഹം എന്നൊന്നും അയാള്‍ക്കറിയില്ല. സന്ധ്യയും മാഷിയും അതിനെ കടമയെന്നാവും വിളിക്കുന്നത്. സാമീപ്യമുള്ളിടത്ത് സ്‌നേഹം നല്കാനാവാതെയും സ്‌നേഹമുള്ളിടത്ത് സാമീപ്യമില്ലാതെയുമുള്ള അവസ്ഥയിലാണ്സ്‌നേഹമയി. മിയാഗി
രോഗിണിയാണെന്ന് എഴുത്തിലൂടെ അറിഞ്ഞ അയാള്‍ പട്ടണത്തില്‍ പോയി പല വൈദ്യന്മാരെയും കാണുകയും അവള്‍ക്ക് തപാലില്‍ മരുന്നുകള്‍ അയച്ചു കൊടുക്കുകയും ചെയ്യുന്നു. രോഗം എന്നത് ശരീരത്തിന്റെ ഒരവസ്ഥയാണ്. ശരീരത്തിന്റെ പ്രത്യക്ഷ സാന്നിദ്ധ്യത്തിലൂടെ രോഗനിര്‍ണ്ണയം നടത്താതെ അതിനു ശുശ്രൂഷ വിധിക്കാന്‍ ഒരു ഭിഷഗ്വരനുമാവില്ല. എങ്കിലും താനൊരിക്കലും കാണുകയോ, സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ലാത്ത മിയാഗിയുടെ ശരീരത്തെ വാക്കുകള്‍ കൊണ്ടാവിഷ്‌ക്കരിച്ച് പരിഹാര മരുന്നുകള്‍ തേടാനാണ് അയാള്‍ ശ്രമിക്കുന്നത്. (എഴുത്തിലൂടെ കുട്ടികളുണ്ടാവില്ല എന്ന് മാഷി മുമ്പൊരിക്കല്‍ അയാളെ കളിയാക്കുന്നുണ്ട്) മിയാഗിയുടെ രോഗം അര്‍ബുദമാണെന്ന് മനസ്സിലാക്കി പട്ടണത്തില്‍ പോയി ഒരു വിദഗ്ധ ഡോക്ടറെ കണ്ടു മഴ നനഞ്ഞ് അവശനായി മടങ്ങിയെത്തിയ അയാള്‍ പനിയും ന്യുമോണിയയും ബാധിച്ച് കിടപ്പിലായി. സന്ധ്യ ഉറക്കമൊഴിച്ചിരുന്ന് ശുശ്രൂഷിച്ചുവെങ്കിലും അവളുടെ സാന്നിധ്യം കൊണ്ടുമാത്രം മരണത്തെ തടഞ്ഞു നിര്‍ത്താന്‍ പറ്റുമായിരുന്നില്ല. അതിന് മരുന്നുകള്‍ വേണമായിരുന്നു. അത് പട്ടണത്തിലാണുള്ളത്. അതിശക്തമായ മഴയില്‍ നദിയില്‍ വെള്ളം പൊങ്ങി ഗതാഗതം മുടങ്ങിയതിനാല്‍ പട്ടണത്തില്‍ പോയി മരുന്നു വാങ്ങാനാളില്ലാതെ അയാള്‍ മരണത്തിനു കീഴ്പ്പെട്ടു. മരണക്കിടക്കയിലും അയാള്‍ മിയാഗിയുടെ കത്ത് പ്രതീക്ഷിച്ചു. സിനിമയുടെ സര്‍റിയലിസ്റ്റിക്ക് അന്ത്യ രംഗത്തില്‍, വെള്ളസാരിയണിഞ്ഞ് വെള്ളക്കുടയും ചൂടി തലമുണ്ഡനം ചെയ്ത മിയാഗി പുഴ കടന്ന് സ്‌നേഹമയിയുടെ വീട്ടിലെത്തുന്നുണ്ട്.ഒരു പക്ഷെ,രോഗിണിയെന്ന നിലയിലോ വിധവയെന്ന നിലയിലൊ മുണ്ഡനം ചെയ്യപ്പെട്ടതാകാം അവളുടെ ശിരസ്സ്.അല്ലെങ്കില്‍ അതൊരു അസംബന്ധ കാഴ്ചയുമാകാം.(കൂടുതല്‍..

ഏപ്രില്‍ 1. ശരത്തിന്റെ ഓര്‍മ്മ ദിനം.പ്രമുഖ ഡൊക്യുമെന്ററി സംവീധായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന സി.ശരത്ചന്ദ്രന്‍ 2010 മാര്‍ച് 31ന് രാത്രിയില്‍ ഒരു തീവണ്ടി യാത്രക്കിടെയാണ് മരണമടഞ്ഞത്.ശരത്തിനെക്കുറിച്ചുള്ള ഒരു ഡൊക്യുമെന്ററി.
ഐ ഹവ് ഇഗ്നോര്‍ഡ് ദിസ് ലൌ ഫോര്‍ ലോങ്ങ്
(I HAVE IGNOREDTHISLOVE FOR LONG) /14മി/സംവിധാനം:ആര്‍.വി.രമണി

Saturday, 19 February 2011

ടി.ഡി.ദാസന്‍ std VI B & സാമം

2011 ഫെബ്രുവരി 27 കാലത്ത് 9.30 മുതല്‍  ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍
തിരക്കഥ,സംവിധാനം:മോഹന്‍ രാഘവന്‍
നിര്‍മ്മാണം:പോള്‍ വടക്കുംചേരി
സംഗീതം;ശ്രീവത്സന്‍.ജെ.മേനോന്‍
ക്യാമറ:അരുണ്‍ വര്‍മ്മ
ബിജുമേനോന്‍,ശ്വേതാ മേനോന്‍,ജഗതി..
TD ദാസന്‍ Std. VIB, മോഹന്‍ രാഘവന്‍ എന്ന സംവിധായകന്റെ പ്രഥമചിത്രമാണ്‌. ഇക്കഴിഞ്ഞ തിരുവനന്തപുരം അന്തരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലുള്‍പ്പെടുത്തിയിരുന്നു. കുട്ടികളുടെ കാഴ്‌ചയിലൂടെ സമകാലികാവസ്ഥകളെ നോക്കിക്കാണുന്ന ഈ ചിത്രം വ്യത്യസ്‌തമായ ദൃശ്യാനുഭവം നല്‍കുന്നുണ്ട്‌. നമ്മുടെ സമൂഹത്തില്‍ നിന്ന്‌ ഏറെക്കുറെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തപാലുകളുടെ ലോകം ഈ ചിത്രം പുനരാനയിക്കുന്നു. സാമൂഹ്യ, സാമ്പത്തികാവസ്ഥകളുടെ രണ്ടു ഭിന്ന ലോകങ്ങള്‍ കുട്ടികളിലൂടെത്തന്നെ സമന്വയിക്കപ്പെടുന്നു.
മോഹന്‍ രാഘവന്‍
ഫിലിം സൊസൈറ്റി ഫെഡറേഷന്റെ 13- -മത് ജോണ്‍ അബ്രഹാം പുരസ്ക്കാരത്തിന് ഈ ചിത്രം അര്‍ഹമായി.                             ടി ഡി ദാസന്‍ എന്ന സിനിമയുടെ പിറവിയെക്കുറിച്ച്?
എന്റെ ഒരു ഫ്രണ്ട് പറഞ്ഞ ഒരു ഇന്‍സിഡന്റില്‍ നിന്നാണ് ഇത് രൂപം കൊള്ളുന്നത്. ഒരു കുട്ടിക്ക് വരുന്ന ലെറ്ററിന്റെ ഐഡിയ എന്നോടു പറയുകയും അത് ഡെവലപ് ചെയ്ത് ഞാനൊരു സ്‌ക്രിപ്റ്റിലേക്കെത്തുകയും ആയിരുന്നു. ഈ ചിത്രത്തിലെ ബിജുമേനോന്റെ ക്യാരക്ടര്‍ ചെയ്യുന്നത് പോലെയായിരുന്നു ഞാന്‍ ഈ ചിത്രത്തിന് പിന്നാലെ നടന്നത്. കുറെ നാളുകള്‍ കൊണ്ടാണ് സ്‌ക്രിപ്റ്റ് പൂര്‍ണരൂപത്തിലായത്. ആ സമയത്താണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ് പോള്‍ വടക്കുംചേരിയെ പരിചയപ്പെടുന്നത് . അദ്ദേഹത്തോട് ഈ സ്‌ക്രിപ്റ്റിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം അത് വായിച്ചുനോക്കി. ഇഷ്ടമായി. അങ്ങനെ അതൊരു സിനിമയാക്കാം എന്ന നിര്‍ദേശം വന്നു. അപ്പോള്‍ ആര് സംവിധാനം ചെയ്യും എന്നൊരു ചോദ്യം വന്നു. ഞാന്‍ തന്നെ സംവിധാനം ചെയ്യണം എന്ന ആഗ്രഹത്തില്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റാണെന്നു പറഞ്ഞു. പക്ഷേ മുന്‍കാലപരിചയം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് എന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.കൂടുതല്‍..
ടി.ഡി.ദാസന്‍ stdVI എന്ന ചിത്രം(സംവിധാനം:മോഹന്‍ രാഘവന്‍ )ഇത്തിരി വൈകിയാണ് കാണാന്‍ കഴിഞ്ഞത്.ദാസന്‍ എന്ന ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി അറിയാത്ത തന്റെ അച്ഛനെഴുതുന്ന കത്തുകളിലൂടെയും അച്ഛനായി നടിച്ച് അതിന് മറ്റൊരാളെഴുതുന്ന മറുപടികളിലൂടെയുമാണ് വ്യത്യസ്തത പുലര്‍ത്തുന്ന ഈ ചിത്രം പുരോഗമിക്കുന്നത്. എഴുത്തുകളുടെ ആശയ വിനിമയശേഷി പലവിധത്തില്‍ തുടരുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.കൂടുതല്‍.                                                                                                                                   

സാമം 
(എം.ഡി.രാമനാഥനെക്കുറിച്ചുള്ള ഡോക്യുമെന്ററി)

സംവിധാനം:കെ.രാമചന്ദ്രന്‍ , നിര്‍മ്മാണം:റിയാസ് കോമു                                                       സ്ക്രിപ്റ്റ്:പി.പി.രാമചന്ദ്രന്‍  , എഡിറ്റിംഗ്:വേണുഗോപാല്‍                                                                                                                                                              

കെ.രാമചന്ദ്രനും റിയാസ് കോമുവും


രാമനാഥന്‍ പാടുമ്പോള്‍ / മരിക്കുന്ന ഭൂമിയില്‍ നിന്നു പറന്നുയരുന്ന / അവസാനത്തെ ശൂന്യാകാശ നാവികന്‍ / മറ്റൊരു നക്ഷത്രത്തില്‍ ഇല വിരിഞ്ഞുയരുന്ന / ജീവന്റെ നാമ്പ്‌ കണ്ടെത്തുന്നു (സച്ചിദാനന്ദന്‍)
പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ബോംബെയിലെ `കേളി' എന്ന സംഘടനയുടെ സ്ഥാപകാംഗമാണ്‌ ശ്രീ. കെ. രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ ആദ്യചിത്രം പല്ലാവൂര്‍ അപ്പുമാരാരെക്കുറിച്ചുള്ള `കാലം' ആണ്‌. രണ്ടാമത്തെ ചിത്രം (ശിഖി) കൂടിയാട്ടത്തെക്കുറിച്ചാണ്‌. മൂന്നാമത്തെ ചിത്രമാണ്‌ `സാമം'. നിരവധി ദേശീയ അന്തര്‍ദ്ദേശീയ മേളകളില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്‌. കര്‍ണ്ണാടകസംഗീതത്തില്‍ വ്യത്യസ്‌തമായ സ്വരത്തിന്റെയും ആലാപന ശൈലിയുടെയും ഉടമയാണ്‌ എം.ഡി. രാമനാഥന്‍. സംഗീതം സാധാരണയായി കേള്‍വിക്കാരെ ആനന്ദിപ്പിക്കുമ്പോള്‍ രാമനാഥന്റെ പാട്ട്‌ ശ്രോതാക്കളെ സൗന്ദര്യത്തന്റെ ആധാരമെന്തെന്നന്വേഷിക്കുന്നതിന്‌ പ്രചോദനം നല്‍കുന്നു.
പാലക്കാട്‌ ജില്ലയില്‍ മഞ്ഞപ്രയില്‍ 1923 മെയ്‌ 26നാണ്‌ രാമനാഥന്റെ ജനനം. പ്രശസ്‌ത സംഗീതജ്‌ഞനായിരുന്ന ടൈഗര്‍ വരദാചാരിയുടെ ശിക്ഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത പഠനം. 1984 ഏപ്രില്‍ 27ന്‌ നിര്യാതനായി.
രാമനാഥന്‍ പാടുന്നു / മൗനത്തിന്റെ തടാകത്തില്‍ / പളുങ്കിന്റെ വസന്തം (സച്ചിദാനന്ദന്‍)

              SAAMAM…
Consolation, Companionship, Joy, A variety of music
one of the four Vedas from which music originated…

M. D. Ramanathan, popularly known as MDR was the personification of a distinctly different voice in the world of Carnatic Music. His music was symbolic of a long, unending pilgrimage. It invariably projected a robust effort to explore and discover the unknown and unchartered. It lead his listeners to spellbinding amazement- some time like a sweet lullaby, some time like the soft murmurings of the gentle breeze caressing a thick bamboo groove, often like the gasping of one infatuated and intoxicated with maddening devotion

MDR was blessed with a powerful voice, deliberately modulated in low tone, so much like a Lion’s growl. He chose for his exposition, a low tempo most suited to his distinct musical tone. This style of singing can be recognized as a distinguishing characteristic of MDR's music capable of projecting the minute structure of the swaras (notes) and of brining out fully the bhava (emotion) of a krithi's (composition) sahithya (literature).
Music generally makes the listeners happy. But MDR's music inspires his listeners to pursue the concept of beauty. He developed a style of singing which did not depend on eloquent raga expositions but which made astonishing use of the enormous possibilities of "silence" as an effective mode of musical communications.
MDR never attempted to uproot the sturdy foundations of classical carnatic music. His own music however was a graceful creative edifice which jealously guarded and preserved the foundations in every details, but redefined and rebuilt everything else on that foundation strictly within the prescribed boundaries, in his inimitable style. For this reason, when he sang the same compositions on different occasions, each exposition appeared to be an altogether new creative activity, totally different from all of his earlier performances. His style had its roots firmly embedded in traditional classicism but at the same time it's transcended the disabling limitations of that tradition thus making it a monumental innovation without precedent in the history of classical music.
MDR successfully integrated into his singing all the diverse musical experiences of his time. He made effective use of several interesting components of folk, Hindustani, western and other forms of music making his own music more vibrant, rich and meaningful.
MDR was a scholar of many languages. He was not only an outstanding singer, but also a versatile composer. He has over three hundred compositions to his credit in different languages. His linguistic scholarship prompted him to pay great attention to the sahithyas, the meaning of words and phrases and the splitting of syllables while singing.
Like any other who chose to swim against the prevailing tide, Ramanathan in his lifetime did not receive the recognition he eminently deserved. His creative innovation and bold experimentations which are now being belatedly understood and appreciated, faced fierce criticism in his life time.
MDR was born on May 26th 1923 in Manjapra in Palakkad district of Kerala. His parents were violin exponent Devesha Bhagavathar and Smt. Seethalakshmi. His early education until graduation was in Kerala. Later he moved to Madras (Now Chennai) and received advance training in music at Kalakshetra, Adayar under Tiger Varadachari. For several years afterwards MDR was the senior member of the music faculty of Kalakshetra.
His family consists of wife Visalakshy and son Balaji. MDR passed away on 27th April 1984.
MDR was not one of those musicians who learned much wealth through his art. He never owned even a car in his lifetime. He lived his life in an ordinary house. He often used to say with his remarkable sense of humour that it is after singing, Dikshitar’s Navagraha Kirthanas for several years that he was able to build a small house for himself.
SAAMAM is an attempt to condense the huge body of memories about a musical colossus, MDR, through the medium of a short film. It is a humble tribute to an unparalleled musical genius of all times, who viewed from any historical perspective never fails to generate astounding wonderment, admiration and awe in the viewer.
Text: Subhas Chandran

Sunday, 13 February 2011

വിപിന്‍ ദാസിന് ആദരഞ്ജലികള്‍

ഛായഗ്രാഹകന്‍ വിപിന്‍ ദാസ് അന്തരിച്ചു.ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള വിപിന്‍ ദാസിന്റെ പ്രധാന ചിത്രങ്ങളില്‍കബനീ നദി ചുവന്നപ്പോള്‍, മണിമുഴക്കം,ചില്ല്,ഒരിടത്തൊരു ഫയല്‍ വാന്‍,അവളുടെരാവുകള്‍,കാറ്റത്തെ കിളിക്കൂട് ഒരു സി.ബി.ഐ.ഡയറിക്കുറിപ്പ് എന്നിവ ഉള്‍പ്പെടുന്നു.മണിമുഴക്കം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് സംസ്ഥാന സര്‍ക്കര്‍ അവാര്‍ഡ് ലഭിചു.തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1940 നവമ്പര്‍ 24നാണ് ജനനം.കുറച്ചു കാലമായി വയനാട് വൈത്തിരി ശ്രീനാഥാശ്രമത്തിലെ അന്തേവാസിയായിരുന്നു. §ÈßÏᢠ®Õßæ¿æÏKùßÏÞJ ¥ºí»X Äæa çÉøáçµGí ÄßøAß ÕøÃæÎK ÈßഗൂÂÎÞÏ çÎÞÙÎÞÃí dÉÖØíÄÈÞµÞÈáU Äæa ®ÜïÞ dÖÎBZAáÎáIÞÏßøáK çdÉøÃæÏKá ÉßKà¿á ÕßÉßXÆÞØí ÄæK ÉùEßGáIí.  സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് അദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിക്കുകയുണ്ടായി:'ÎÈTßW dɵÞÖJßæa ¥ÄàdwßÏÎÞÉßÈß ØâfßAáK dÉÄßÍÞÖÞÜß 

Monday, 24 January 2011

തട്ടുമ്പൊറത്തപ്പന്‍ പ്രദര്‍ശനവും പ്രഭാഷണവും


ചങ്ങരംകുളം സര്‍വ്വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍                       
ജനുവരി 26 വൈകുന്നേരം 4.00 മണി.                               
സുദേവന്റെ സിനിമകളെക്കുറിച്ച് ശ്രി.പി.പി.രാമചന്ദ്രന്റെ പ്രഭാഷണം.തുടര്‍ന്ന് “തട്ടുമ്പൊറത്തപ്പന്‍” പ്രദര്‍ശിപ്പിക്കും.ആലങ്കോട് ലീലാകൃഷ്ണന്‍, സുദേവന്‍,അച്ചുതാനന്ദന്‍എന്നിവരും പങ്കെടുക്കും.എല്ലാവര്‍ക്കും സ്വാഗതം