കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Sunday, 27 July 2008

സംഗീതമേ ജീവിതം..ശാന്ത.പി.നായര്‍ക്ക് ആദരാഞ്ജലികള്‍

ശാന്ത.പി.നായര്‍ ഓര്‍മ്മയായി.ഗൃഹാതുരത്വമുണര്‍ത്തുന്ന മലയാളചലച്ചിത്രഗാനങളില്‍ ചിലത് ശാന്ത.പി.നായരാണ് പാടിയിട്ടുള്ളത്.1953ല്‍ ‘തിരമാല‘ എന്ന ചിത്രത്തിന് പിന്നണി പാടിക്കൊണ്ടാണ് ചലച്ചിത്ര ഗാനരംഗത്തേക്ക് അവര്‍ പ്രവേശിക്കുന്നത്.ഗാനചരിത്രത്തിലെ ചില തുടക്കങള്‍ ശാന്ത.പി.നായരുടെ പേരും കൂടി ചേര്‍ത്താണ് അറിയപ്പെടുന്നത്.യേശുദാസ് തന്റെ ആദ്യയുഗ്മഗാനം പാടുന്നത് ശാന്ത.പി.നായരോടൊപ്പമാണ്.വയലാറിന്റെ ആദ്യ ചലച്ചിത്രഗാനം ആലപിച്ചതും അവരായിരുന്നു.ലളിഗാനസംഗീതത്തെ ഒരുട്രെന്റ് ആക്കി മാറ്റുന്നതില്‍ കോഴിക്കോട് അബ്ദുള്‍ഖാദറുംപി.ഭാസ്കരനുംകെ.രാഘവനുംതുടങ്ങിവെച്ചയത്നങ്ങളില്‍അവര്‍ക്കൊപ്പംശാന്ത.പി.നായരുമുണ്ടായിരുന്നു.
ശാന്ത.പി.നായരുടെ ഇത്രയും ഗാനങളെങ്കിലും മലയാളി മറക്കാത്തവയായി തുടരും:
തുമ്പി തുമ്പി വാ വാ (കൂടപ്പിറപ്പ്)
നാഴൂരിപ്പലുകൊണ്ട് നാടാകെ കല്യാണം(രാരിച്ചന്‍ എന്ന പൌരന്‍)
സംഗീതമേ ജീവിതം(ജയില്‍ പുള്ളി)
ഉണരുണരൂ ഉണ്ണിക്കണ്ണാ( നീലക്കുയില്‍)
കടവത്ത് തോണിയടുത്തപ്പോള്‍(മുറപ്പെണ്ണ്)
പൂവേ നല്ലപൂവേ(പാലാട്ടുകോമന്‍)
ഏകാന്ത കാമുകാ(രമണന്‍)
അപ്പം വേണം അട വേണം(തച്ചോളി ഒതേനന്‍).........

ഈ ലിസ്റ്റ് ഇനിയും ആര്‍ക്കും കൂട്ടിച്ചേര്‍ക്കാവുന്നതാണ്

എസ്.ജാനകിയോടൊത്തു പാടിയ “കടവത്തു തോണിയടുത്തപ്പോള്‍...”എന്ന പാട്ട് അക്കാലത്തെ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു.ആശ്ചര്യകരമായത് അത് ശാന്ത.പി.നായരുടെ ഹംസഗാനം കൂടിയായിരുന്നു എന്നതാണ്.
തൃശ്ശൂരിലെ പ്രസിദ്ധമായ അമ്പാടി കുടുംബത്തില്‍ വാസുദേവപൊതുവാളുടെയും ലക്ഷ്മിയുടേയും അഞ്ചു മക്കളില്‍ ഒരാളായി പിറന്ന ശാന്ത പൊതുവാള്‍ മദ്രാസ് ക്വീന്‍ മേരീസ് കോളേജില്‍ നിന്നാണ്സംഗീതത്തില്‍ ബിരുദം നേടിയത്.അക്കാലത്ത് ജവഹര്‍ലാല്‍നെഹ്രുവിന്റെ മുന്നില്‍ ‘വന്ദേമാതരം’ ആലപിക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമായ അനുഭവമായി അവര്‍ അനുസ്മരിക്കുകയുണ്ടായി.
ശാന്ത.പി.നായര്‍ അവരുടെ ഹംസഗാനം ആലപിച്ചവസാനിപ്പിച്ചിട്ട് നാല്പത് വര്‍ഷങള്‍ കഴിഞ്ഞു.മലയാളിയുടെ ഗാന സംസ്കാരത്തില്‍ അവര്‍ ആലപിച്ച ഗാനങ്ങളുടെ സ്ഥാനം എന്തായിരിക്കും?പ്രത്യക്ഷത്തില്‍തന്നെ ഗൃഹാതുരത്വവും പഴമയും രുചിക്കുന്ന ആ ശബ്ദം നമ്മെ പഴംകാലത്തിലേക്ക് നേരിട്ട് നയിക്കുന്നുണ്ടാവാം.പശ്ചാത്തലസംഗീതത്തിന്റെ പിന്‍ബലമില്ലാതെയുംആ ഗാനങ്ങളില്‍ പലതും ഓര്‍മ്മയില്‍ നിലനില്‍ക്കും.അക്കാര്യം ശാന്ത.പി.നായര്‍ തന്നെ സംഗീതസംവിധാനം നിര്‍വഹിച്ച ഒരേഒരു ഗാനം സാക് ഷ്യപ്പെടുത്തുന്നുണ്ട്.”മക്കത്ത്പോയ് വരും മാനതെ തമ്പുരാന്...”(ഏഴുരാത്രികള്‍)എന്ന ഗാനത്തിന് പശ്ച്ചാത്തല സംഗീതം ഉപയോഗിചിട്ടില്ല.

ശാന്ത.പി.നായര്‍ക്ക് ‘കാണി’യുടെ ആദരാഞ്ജലികള്‍

Wednesday, 16 July 2008

സിനിമ: കൊട്ടകകളില്‍ നിന്ന് പുറത്തേക്ക്

കൊട്ടകകളില്‍ ചെന്ന് സിനിമ കാണുന്നവരുടെ എണ്ണം ആശങ്കാ ജനകമായികുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഗ്രാമ പ്രദേശങ്ങളിലെ സിനിമാ കൊട്ടകകളില്‍പലതും അടച്ചു പൂട്ടുകയോ കല്യാണാ മണ്ഡപങ്ങളായി മാറുകയോ ചെയ്തു കഴിഞ്ഞു.നഗര പ്രദേശങ്ങളിലെ സ്ഥിതിയും ഒട്ടും ആശാവഹമല്ല. സിനിമയും കൊട്ടകകളുമായുള്ളഅഭേദ്യബന്ധം എടുത്തു പറയേണ്ടതില്ല. എന്നിട്ടും കാണികളെ തീയേറ്ററിലെത്തിക്കുന്നതില്‍ നിന്ന് വിലക്കുന്ന ഘടകങ്ങളെന്തൊക്കെയാവാം? വീട്ടിലെ സ്വീകരണ മുറികളില്‍ സി.ഡി/ഡി.വി.ഡി സൌകര്യമുപയോഗിച്ച് ടെലിവിഷന്റെ ലഘു ചതുരത്തില്‍ കാണാവുന്നതാണോ സിനിമ? നാടകം ടെലിവിഷന്‍ സ്ക്രീനില്‍ കാണും പോലെയാണ്സിനിമയുടെ ടെലിവിഷന്‍ കാഴ്ച്ചയും. നമ്മള്‍ കാണുന്നത് മറ്റേതോ സിനിമയാണ്. സിനിമയുടെ കാഴ്ച്ച കൊട്ടകകള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ ഇതിന് സമാന്തരമായി മറ്റൊരു വലിയ മാറ്റം സിനിമ രംഗത്ത് സംഭവിച്ചിട്ടുണ്ട്. വന്‍ മുതല്‍മുടക്കുംസാങ്കേതികതയും ആവശ്യമായിരുന്ന സിനിമയുടെ നിര്‍മ്മാണ പരിസരം വീടുകള്‍ക്കകത്തേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്നു.സാങ്കേതിക വിദ്യയുടെ പ്രചാരം ആര്‍ക്കും ഒരു സിനിമയെടുക്കാവുന്ന സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. ഹാന്റി ക്യാമുകളോമൊബൈല്‍ ഫോണോ മതി ഇന്നൊരു സിനിമയെടുക്കാന്‍. പക്ഷേ ഇത്തരം സിനിമകളും പ്രേക്ഷകരിലേക്കെത്തണമെങ്കില്‍അതിനുള്ള സൌകര്യങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. ലഘുചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും പ്രദര്‍ശനവേദിഒരുക്കുന്നത് ആരും തല്‍പ്പരരല്ല. ഫിലിം സൊസൈറ്റികളാണ് ഇന്ന് പരിമിതമായ തോതിലെങ്കിലും ഇത്തരം സൌകര്യമൊരുക്കുന്നത്

2008 ജൂലൈ 27 കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണമൂവീസില്‍

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍

പ്ലാനിംഗ്
സംവിധാനം : സുദേവന്‍/2007/27 മി

വരൂ...
സംവിധാനം: സുദേവന്‍2005/17 മി

ഗോഡ്സ് ഓണ്‍ കണ്ട്രി
സംവിധാനം: നരണിപ്പുഴ ഷാനവാസ് 2007/23 മി
എസ്.എം.എസ്
സംവിധാനം: നരണിപ്പുഴ ഷാനവാസ് 2007/3 മി

ഉദാരമതികളുടെ വരവ്
സംവിധാനം: കെ.ടി.ഗോപി/40 മി
മുറിവ്
സംവിധാനം: ദീപേഷ്2007/17 മി
ടൈപ് റൈറ്റര്‍
‍സംവിധാനം : ദീപേഷ്.ടി/2008/27 മി
മലയാളിയുടെ ഹൃദയപക്ഷം
സംവിധാനം: പ്രിയനന്ദന്‍/2008/23 മി

കടല്‍ത്തീരത്ത്
സംവിധാനം: ഷെറി/2006/22 മി


ഷെല്‍സ്
സംവിധാനം: ഷിംന2004/32 മി

ഫിലിം സൊസൈറ്റി ഫെഡറേഷന്‍ വാര്‍ഷികം


ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ദ്വൈവാര്‍ഷിക പൊതുയോഗം 2008ജുണ്‍29ന് തിരുവനന്തപുരത്തുവെച്ച് ചേര്‍ന്നു.യോഗം ഫെഡറേഷന്റെ കേന്ദ്ര പ്രതിനിധി എച്.എന്‍. നരഹരിറാവു ഉദ്ഘാടനം ചെയ്തു.സൌത്ത് വെസ്റ്റ് റീജ്യണ്‍ വൈസ്പ്രസിഡ്ണ്ട് വി.കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ജനകീയ സ്വഭാവവും വൈപുല്യവും ശ്രീ നരഹരിറാവുഎടുത്തുപറഞ്ഞു.ഉത്തരേന്ത്യന്‍ സംസ്ഥാനങളില്‍ ഇത്തരത്തിലുള്ള പ്രസ്ഥാനങള്‍ ഇപ്പോള്‍ തീരെ സജീവമല്ല.സാങ്കേതികതയില്‍ വന്ന മാറ്റങള്‍ക്കനുസരിച്ച് ഫിലിം സൊസൈറ്റികളും മാറേണ്ടതുണ്ട്.ഡി.വി.ഡി സാങ്കേതിക വിദ്യക്ക് അതിന്റേതായ ഗുണദോഷങളുണ്ട്.ഫിലിം സൊസൈറ്റികളുടെ ഘടനയില്‍ ബ്രിട്ടന്‍ പോലുള്ള രാജ്യങളില്‍ വലിയ മാറ്റങളുണ്ടായിട്ടുണ്ട്.മെഡിക്കല്‍ കോളേജുകള്‍ എഞ്ചിനീയറിങ് കോളേജുകള്‍ തുടങിയസ്ഥാപനങള്‍ കേന്ദ്രീകരിച്ച് ഒരൂ പ്രത്യേകവിഷയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഫിലിം സൊസൈറ്റികളുണ്ട്.



കേരളത്തിനു മാത്രമായി സ്വതന്ത്രാധികാരങളോടു കൂടിയ ഒരു സബ് റീജ്യണ്‍ രൂപീകരിക്കുന്ന വിധത്തില്‍ ഭരണ ഘടന ഭേദഗതി ചെയ്യുന്നതാണ് യോഗം കൈക്കൊണ്ട സുപ്രധാന തീരുമാനങളിലൊന്ന്.പുതിയ ഭാരവാഹികളായി വി.കെ.ജോസഫ്(വൈസ്പ്രസിഡ്ണ്ട്)കെ.വി.മോഹന്‍ കുമാര്‍(സെക്രട്ടറി)പ്രസന്നകുമാര്‍(ട്രഷറര്‍)എന്നിവരടങുന്ന12അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

Sunday, 15 June 2008

ഒരിടം/പുനരാഖ്യാനം



2008 ജൂണ്‍ 22 കാലത്ത് 10 ന് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍
ഒരിടം
സംവിധാനം : പ്രദീപ് നായര്‍


ലൈംഗികത്തൊഴിലിന്റെ പ്രശ്നങ്ങളെയും പ്രതിവിധികളെയും രണ്ടു വിധത്തില്‍ സമീപിക്കുന്ന രണ്ടു വ്യത്യസ്ത ചിത്രങ്ങളാണ് ഈ മാസത്തില്‍ കാണി പ്രദര്‍ശിപ്പിക്കുന്നത്. പ്രദീപ് നായര്‍ സംവിധാനം ചെയ്ത ‘ഒരിടം’ ഒരു കഥാ ചിത്രത്തിന്റെ ആഖ്യാനരീതിസ്വീകരിച്ച് ലൈംഗികത്തൊഴിലിലേര്‍പ്പെടുന്നവരുടെ ജീവിതംആവിഷ്ക്കരിക്കുമ്പോള്‍ ഡോ. മധു എറവങ്കരയുടെ ‘പുനരാഖ്യാനം’ ഡോക്യുമെന്ററിയുടെ ആഖ്യാനരീതിയില്‍ ഇതേ വിഷയം ആവിഷ്ക്കരിക്കുന്നു. രണ്ടു വ്യക്തികളുടെ പരിശ്രമങ്ങള്‍ എന്നതിനൊപ്പം ചലച്ചിത്രാവിഷ്ക്കാരത്തിന്റെഭിന്ന രീതികളുടെ താരതമ്യത്തിനും കൂടിയുള്ള അവസരം ഇതോടൊപ്പം ലഭ്യമാകുന്നുണ്ട്. ലൈംഗിക തൊഴിലില്‍ നിന്ന്മാറി മറ്റു തൊഴിലുകളിലേര്‍പ്പെടുന്ന സ്ത്രീകളുടെ മുഖ്യ ധാരയിലേക്കുള്ള വരവും സ്ത്രീത്വത്തിന്റെ അന്തസ്സ് അവര്‍ വീണ്ടെടുക്കുന്നതുമാണ്, പുനരാഖ്യാനത്തിന്റെ പ്രമേയം. ലൈംഗികത്തൊഴിലിനകത്തു നിന്ന് പുതിയൊരു ലോകം സ്വപ്നം കാണുകയും എന്നാല്‍ അതിന്റെ രക്ഷപ്പെടാനാകാത്ത വലയത്തില്‍ തന്നെ ഒതുങ്ങുകയും ചെയ്യേണ്ടി വരുന്നതാണ്, ‘ഒരിടം’ ആഖ്യാനം ചെയ്യുന്നത്. 52- മത് ദേശീയ ഫിലിം അവാര്‍ഡ് കമ്മറ്റിയുടെയും, 2005 ലെ സംസ്ഥാന അവാര്‍ഡ് കമ്മറ്റിയുടെയും, പ്രത്യേക പരാമര്‍ശം ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി. മികച്ച നടി (ഗീതു മോഹന്‍ ദാസ്) പശ്ചാത്തല സംഗീതം (ഐസക് തോമസ് കൊട്ടുകാപ്പള്ളി), വസ്ത്രാലങ്കാരം (കുമാര്‍ എടപ്പാള്‍) എന്നീ സംസ്ഥാന അവാര്‍ഡുകളും ഈചിത്രത്തിന് ലഭിക്കുകയുണ്ടായി. 2006 ലെ ദോഹ, ബഹറിന്‍ എന്നീ ഫിലിം ഫെസ്റ്റിവെലുകളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി.

പുനരാഖ്യാനം
തിരക്കഥ, സംവിധാനം : മധു എറവങ്കര
നിര്‍മ്മാണം : മാജിക് ലാന്റേണ്‍
ക്യാമറ : എം.ജെ. രാധാകൃഷ്ണന്‍


മധു ഏറവങ്കര

അന്തര്‍ ദേശീയ പ്രശസ്തനായ സിനിമാ നിരൂപകന്‍ സംവിധായകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നയാളാണ് ഡോ. മധു എറവങ്കര. നിരവധി അന്താരാഷ്ട്ര ചലചിത്രോത്സവങ്ങളില്‍ ജൂറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയെക്കുറിച്ചുംസാഹിത്യത്തെക്കുറിച്ചും പഠിക്കുന്നതിന് ഭാരത സര്‍ക്കാരിന്റെ സാംസ്ക്കാരിക വകുപ്പിന്റെ ഫെലോ ഷിപ്പ് ലഭിക്കുകയുണ്ടായി.
മറ്റു ചിത്രങ്ങള്‍ - നങ്കൂരം (ഫീച്ചര്‍), നിഷാദം, മൌനത്തിന്റെ ഇര (ഡോക്യുമെന്ററി).
പുസ്തകങ്ങള്‍ : സ്നാന ഘട്ടങ്ങള്‍,മലയാള സിനിമയും സാഹിത്യവും, അലിവിന്റെ മന്ദാരങ്ങള്‍, ശലഭ യാത്രകള്‍.

Friday, 13 June 2008

2006ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പുലിജന്മം മികച്ച ചിത്രം

2006ലെ ദേശീയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പുലിജന്മം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘമായ ഇടവേളക്ക് ശേഷമാണ് മലയാള ചിത്രം ദേശീയ തലത്തില്‍ അംഗീകാരം നേടുന്നത്. മലയാളത്തിന് ലഭിച്ച മറ്റു അംഗീകാരങ്ങള്‍ ഇവയാണ്.
മികച്ച നവാഗതസംവിധായകന്‍ - മധു കൈതപ്രം(ഏകാന്തം)
പ്രത്യേക ജൂറി പുരസ്ക്കാരം - തിലകന്‍ (ഏകാന്തം)
മികച്ച കുടുംബ ചിത്രം - കറുത്ത പക്ഷികള്‍
നൃത്ത സംവിധാനം - രാത്രി മഴ
മികച്ച ജീവചരിത്ര ഡോക്യുമെന്ററി - എം.ആര്‍ രാജന്‍ (മിനുക്ക്)
മികച്ച വിവരണം - നെടുമുടി വേണു (മിനുക്ക്)
ചലച്ചിത്ര നിരൂപണം - ജി.പി രാമചന്ദ്രന്‍
മലയാളിയായ പ്രിയാമണിക്ക് തമിഴ് ചിത്രത്തിലൂടെ (പരുത്തി വിരന്‍) ലഭിച്ച മികച്ച നടിക്കുള്ള അവാര്‍ഡ് മലയാളത്തിനു കൂടി അവകാശപ്പെട്ടതാണ്.
പുലിജന്മം, ഏകാന്തം, പരുത്തിവീരന്‍ എന്നീ ചിത്രങ്ങള്‍ ‘കാണി’ ഇതിനു മുന്‍പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുലിജന്മത്തെക്കുറിച്ചുള്ള ഒരു ആസ്വാദനക്കുറിപ്പ്
ഇവിടെ വായിക്കാവുന്നതാണ്.

Friday, 16 May 2008

ജോണ്‍ അബ്രഹാം















ജോണ്‍ അബ്രഹാമിന്റെ ജീവീതവും സിനിമയും ആസ്പദമാക്കി സി.ശരത് ചന്ദ്രന്‍ സംവിധാനം ചെയ്ത ജോണ്‍ അബ്രഹാം എന്ന ചിത്രം 2008 മെയ് 25 കാലത്ത് 10.00 മണിക്ക് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ പ്രദര്‍ശിപ്പിക്കുന്നു. ചിത്രം അവതരിപ്പിച്ചു കൊണ്ട് ഐ.ഷണ്മുഖദാസ് സംസാരിക്കും. സി.ശരത് ചന്ദ്രന്‍, നീലന്‍, എം.സി രാജനാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി.പി. രാമചന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരിക്കും.


ഓര്‍മ്മ : ജോണ്‍ അബ്രഹാം

ജോണ്‍ അബ്രഹാം ഓര്‍മ്മയായിട്ട് ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞു. 1987 മേയ് 31 ന് കോഴിക്കോട്ടുള്ള സഹോദരിയുടെ വീടിന്റെ ടെറസ്സില്‍ നിന്ന് കാല്‍ വഴുതി വീണ് മരിച്ച അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏറെ നേരം തിരിച്ചറിയപ്പെടാതെ കിടക്കുകയുണ്ടായി. ജോണിന്റെ വേഷവും രൂപവും അദ്ദേഹത്തെ ഏതോ ഊരു തെണ്ടിയാണെന്നു ധരിക്കാനിടയാക്കിയതായിരുന്നു കാരണം. യഥാര്‍ത്ഥത്തില്‍ ജോണ്‍ അതു തന്നെയായിരുന്നു. മറ്റൊരാള്‍ക്കും സാധ്യമാവാത്ത അരാ‍ജക ജീവിതം നയിക്കാനായിരുന്നു ജോണിന്റെ നിയോഗം.
എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകളിലെല്ലം രാഷ്ട്രീയ വിമര്‍ശനവും,സാമൂഹ്യ വിമര്‍ശനവും ഉള്‍ച്ചേര്‍ന്നിരുന്നു. അഗ്രഹാരത്തില്‍ കഴുത (1977) എന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആദ്യ ചിത്രം തന്നെ തമിഴ് നാട്ടില്‍ വലിയ കോലാഹലങ്ങള്‍ ഉയര്‍ത്തുകയുണ്ടായി.ഈ സിനിമ തമിഴ് നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചു. ‘അമ്മ അറിയാന്‍’ എന്ന ചിത്രം സിനിമാ ചരിത്രത്തിലെ തന്നെ ഒരു അത്ഭുതമായി.ജനങ്ങളില്‍ നിന്ന് ചെറിയ തുക പിരിച്ചെടുത്തു കൊണ്ടാണ് പ്രസ്തുത ചിത്രം പൂര്‍ത്തിയാക്കിയത്. 1984 ല്‍ കോഴിക്കോട് കേന്ദ്രമായി ആരംഭിച്ച ഒഡേസ എന്ന സമാന്തര സിനിമാ കൂട്ടായ്മയുടെ വിജയം കൂടിയായിരുന്നു അത്.
പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ അന്നവിടെ പ്രിന്‍സിപ്പാളായിരുന്ന‍ പ്രസിദ്ധ സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ പ്രിയ ശിഷ്യന്‍മാരിലൊരാളായിരുന്നു ജോണ്‍. ജോണ്‍ അബ്രഹാമിന്റെ ശക്തിയെ അക്കാലത്തു തന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഘട്ടക്കിന്റെ ഓര്‍മക്കായി ഒരു കവിതയും ജോണ്‍ രചിച്ചിട്ടുണ്ട്(A tribute to Ritwik ghatak). ജോണിന്റെ സിനിമകളെയും ജീവിതത്തെയും ആസ്പദമാക്കി, സി.ശരത് ചന്ദ്രന്‍ സംവിധാനം ചെയ്ത “ജോണ്‍ അബ്രഹാം” എന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കാണിയുടെ ആഭിമുഖ്യത്തില്‍ നടക്കുകയാണ്.എട്ടു വര്‍ഷത്തിലേറെക്കാലം നീണ്ടു നിന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഈ ചിത്രം പൂര്‍ത്തീകരിക്കപ്പെട്ടത്.
ഈ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് വേദിയാകുന്നതില്‍ കാണിക്ക് സന്തോഷമുണ്ട്.
ജനനം : 1937 ആഗസ്റ്റ് 11 കുട്ടനാട് (താന്‍ ജനിച്ചത് കുന്നംകുളത്താണെന്ന് ജോണ്‍)
മരണം : 1987 മെയ് 31
പ്രധാന ചിത്രങ്ങള്‍

Thursday, 1 May 2008

ഫില്‍ക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം

ഫില്‍ക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് ౩ മുതല്‍8വരെ തിരുവനന്തപുരം കലാഭവനില്‍ വെച്ചു നടക്കുന്നു. ശ്രീ അടൂര്‍ഗോപാലകൃഷ്ണന് മേള ഉദ്ഘാടനം ചെയ്യും. എല്ല ദിവസവും വൈകുന്നേരം
6.30 ന്‍ ഓപ്പണ്‍ ഫോറം ഉണ്ടാകും.