ഒ.എന്‍.വി.കുറുപ്പിന്റെ സ്മരണാര്‍ത്ഥം കാണി ഫിലിംസൊസൈറ്റി വിദ്യാര്‍ഥികകള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഗാനാലാപനമത്സരം നടത്തുന്നു. ഒ.എന്‍.വി രചന നിര്‍വ്വഹിച്ച ചലച്ചിത്ര ഗാനങ്ങളാണ് ആലപിക്കേണ്ടത്.ഒക്ടോബര്‍12ന് ഉച്ചയ്ക്ക് 2.00 മണി മുതല്‍ ചങ്ങരംകുളം സര്‍വ്വീസ് ബാങ്ക് ഹാളില്‍ വെച്ചാണ് മത്സരം.ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍,ഹയര്‍സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍,പൊതുജനങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്.ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നല്‍കുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍നിന്നുള്ള സാക്ഷ്യപത്രം/വിദ്ധ്യാര്‍ത്ഥിയാണെന്ന് തെളിയിക്കാനാവശ്യമായ രേഖ പങ്കെടുക്കുന്നസമയത്ത് ഹാജരാക്കേണ്ടതാണ്.രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9895926570,9447444934,9605960240, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Monday, 26 September 2016
ഒ.എന്‍.വി. ഗാനാലാപനമത്സരം
ഒ.എന്‍.വി.കുറുപ്പിന്റെ സ്മരണാര്‍ത്ഥം കാണി ഫിലിംസൊസൈറ്റി വിദ്യാര്‍ഥികകള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഗാനാലാപനമത്സരം നടത്തുന്നു. ഒ.എന്‍.വി രചന നിര്‍വ്വഹിച്ച ചലച്ചിത്ര ഗാനങ്ങളാണ് ആലപിക്കേണ്ടത്.ഒക്ടോബര്‍12ന് ഉച്ചയ്ക്ക് 2.00 മണി മുതല്‍ ചങ്ങരംകുളം സര്‍വ്വീസ് ബാങ്ക് ഹാളില്‍ വെച്ചാണ് മത്സരം.ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍,ഹയര്‍സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍,പൊതുജനങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്.ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നല്‍കുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍നിന്നുള്ള സാക്ഷ്യപത്രം/വിദ്ധ്യാര്‍ത്ഥിയാണെന്ന് തെളിയിക്കാനാവശ്യമായ രേഖ പങ്കെടുക്കുന്നസമയത്ത് ഹാജരാക്കേണ്ടതാണ്.രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9895926570,9447444934,9605960240, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Sunday, 22 November 2015
കാണി ചലച്ചിത്രോത്സവം 2015.
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ചലച്ചിത്രോത്സവം നവമ്പര്‍ 27,28,29 തിയ്യതികളില്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ നടക്കും.ലോക സിനിമ,ഇന്ത്യന്‍ സിനിമ,മലയാള സിനിമ,ഡോക്യുമെന്ററി/ഷോര്‍ട്ട് ഫിലിം വിഭാഗങ്ങളിലായി മുപ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ലോകസിനിമാവിഭാഗത്തില്‍ ബൈസിക്കിള്‍ തീവ്സ്,തിംബുക് തു, കോണ്‍ ഐലന്റ്,കമിങ്ങ് ഹോം എന്നീ സിനിമകള്‍ പ്രദര്‍ശി പ്പിക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ സത്യജിത്‌റെയുടെ ‘അപുത്രയ’ത്തെ ആസ്പദമാക്കി കൌഷിക് ഗാംഗുലി സംവിധാനം ചെയ്ത ‘അപുര്‍പാഞ്ചാലി’ പ്രദര്‍ശിപ്പിക്കും.പഥേര്‍പാഞ്ചാലിയുടെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ ചിത്രത്തിന്റെ പ്രദര്‍ശനം. മലയാള വിഭാഗത്തില്‍ അലിഫ്, ഞാന്‍, ഒറ്റാല്‍, കളിയച്ഛന്‍, കുറ്റിപ്പുറംപാലം, ല.സാ.ഗു,എന്നി ചിത്രങ്ങളാണുള്ളത്.
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അന്‍പതാം വാര്‍ഷികത്തോടുള്ള ആദരവായി കെ.ആര്‍.മനോ ജിന്റെ ദേശീയ അവാര്‍ഡ് നേടിയ ഡൊക്യുമെന്ററി “16 എം.എം.മൂവ്മെന്റ്സ്,മെമ്മറീസ് ആന്റ് എ മെഷീന്‍”ഉറൂബ് ജന്മശതാബ്ദിയുടെ ഭാഗമായി ’രാച്ചിയമ്മ‘ എന്ന ചെറുകഥയെ ആസ്പദമാക്കിയ ലഘു ചിത്രം എന്നിവ പ്രദര്‍ശനത്തിലുണ്ട്. ഭക്ഷണതിന്റെ രാഷ്ട്രീയത്തെ ആസ്പദമാക്കി പന്തിഭോജനം, ബീഫ് നിരോധനം,ദി ഹ്യൂമണ്‍ കോസ്റ്റ് ഓഫ് ബീഫ് ബാന്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചെന്നൈ ആസ്ഥനമായുള്ള എബിലിറ്റി ഫൌണ്ടേഷന്റെ ആഭിമുഖ്യ ത്തിലുള്ള അന്താരാഷ്ട്ര ഭിന്നശേഷി ചലച്ചിത്രൊത്സ വത്തില്‍ സമ്മാനാര്‍ഹമായ ഏതാനും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശന ത്തിലുണ്ട്.അട്ടപ്പാടിയിലെ ആദിവാസി ഭാഷയെ ആസ്പദമാക്കി സിന്ധു സാജന്‍ സംവിധാനം ചെയ്ത ‘അഗ്ഗദ് നായാഗ’ കൂടിയാട്ടം കലാകാരി കപിലവേണുവിനെ ക്കുറിച്ച് സഞ്ജുസുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘കപില’,ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതയും ജീവിതവും പ്രമേയമാക്കി അന്‍വര്‍ അലി സംവിധാനം ചെയ്ത ‘മറുവിളി’എന്നീ ഡൊക്യുമെന്ററികളും പ്രദശനത്തിലുണ്ട്.
ചലച്ചിത്രോത്സവം നവമ്പര്‍ 27 കാലത്ത് 9.30 ന് സംവിധായകന്‍ എം.ജി.ശശി ഉദ്ഘാടനം ചെയ്യും.ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.
മൂന്ന് ദിവസത്തെ പ്രദര്‍ശനങ്ങള്‍ക്ക് 100 രൂപയാണ് ഡെലിഗേറ്റ് ഫീസ്.വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ.ആജീവനാന്ത അംഗങ്ങള്‍ക്കും
വാര്‍ഷിക അംഗത്വം പുതുക്കിയവര്‍ക്കും പ്രത്യേക ഡെലിഗെറ്റ് ഫീസ് ആവശ്യമില്ല.സുഹൃത്തുക്കളെ കൂടി ചലച്ചിത്രോത്സവത്തില്‍ പങ്കെടുപ്പിക്കണമെന്ന് താല്പര്യപ്പെടുന്നു.
ചലച്ചിത്ര പ്രശ്നോത്തരി


കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നവമ്പര്‍ 27,28,29 തിയ്യതികളില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്റ്രി കോളേജ് വിദ്യാര്‍ത്ഥികളക്കായി നടത്തിയ ചലച്ചിത്ര ക്വിസില്‍വിജയികളായവര്‍: 1.നവനീത.എച്ച്.നാഥ്,ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ. 2.അന്‍സറുദ്ദീന്‍,എ.വി.ഹൈസ്ക്കൂള്‍,പൊന്നാനി.
3.സ്നേഹ.ടി,അസ്സബാഹ് ഹയര്‍ സെക്കന്ററിസ്ക്കൂള്‍,പാവിട്ടപ്പുറം.
Monday, 26 October 2015
ഫാസിസത്തിന്റെ ആശയം ലോകത്തിനു ലഭിച്ചത് ഇന്ത്യയില്‍ നിന്ന്



മത തീവ്രവാദങ്ങള്‍ക്കെതിരെ മതവിശ്വാസികളുടേയും മതേതരവാദികളുടേയും ഐക്യനിരയാണ് രൂപപ്പെട്ടു വരേണ്ടതെന്ന് എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച “ഭക്ഷണം,സംസ്ക്കാരം,ഫാസിസം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫാസിസത്തിന്റെ ആശയം ലോകത്തിന് ലഭിച്ചത് ഇന്ത്യയില്‍ നിന്നാണെന്ന് ഫ്രഡറിക് നീഷേ സൂചിപ്പിച്ചിട്ടുണ്ട്.ആളുകളെ ഭീഷണിപ്പെടുത്തി അടിമകളാക്കാനാണ് ഫാസിസം ശ്രമിക്കുന്നത്.ശരീരദാസ്യം മാനസികദാസ്യത്തിലേക്കും പിന്നീട് ആത്മദാസ്യത്തിലേക്കും നയിക്കും.രാഷ്ട്രീയ ഷണ്ഡത്വത്തിന്റെ പ്രത്യയശാസ്ത്രമാണ് ഫാസിസം എന്ന് റില്‍ക്കേ പറഞ്ഞതും അദ്ദേഹം അനുസ്മരിച്ചു.എഴുത്തുകാര്‍ കൊല്ലപ്പെടുകയും അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങുകള്‍ വീഴുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അതിന്റെ സാംസ്ക്കാരിക ബഹുസ്വരതയിലേക്കുയര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അശ്വതി അച്യുത് ശങ്കര്‍,ആര്യാ ശങ്കര്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു.കെ.എം.സുരേഷ് ബാബു ‘മാപ്പിളരാമായണ‘ത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ അവതരിപ്പിച്ചു.കാണി ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസുകളുടെ ആദ്യവില്പന എം.നാരായണന്‍ നമ്പൂതിരിക്ക് നല്‍കി ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.നവമ്പര്‍ 27,28,29 തിയ്യതികളില്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ വെച്ചു നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഭാരവാഹികളായി ആലങ്കോട് ലീലാകൃഷ്ണന്‍ (ചെയര്‍മാന്‍) പി.രാജഗോപാലമേനോന്‍(കണ്‍വീനര്‍)വി.മോഹനകൃഷ്ണന്‍(ഫെസ്റ്റിവല്‍ ഡയറക്ടര്‍) എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തില്‍ അഡ്വ.രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.സോമന്‍ ചെമ്പ്രേത്ത് സ്വാഗതവും മുരളി മേലെപ്പാട്ട് നന്ദിയും പറഞ്ഞു.
Monday, 17 August 2015
എം.എസ്.വിശ്വനാഥന്‍ അനുസ്മരണവും സിനിമാപ്രദര്‍ശനവും.

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍എം.എസ്.വിശ്വനാഥന്‍ അനുസ്മരണവും
ഷാനവസ് നരണിപ്പുഴയുടെ ‘കരി’ സിനിമയുടെ പ്രദര്‍ശനവും നടത്തി.എം.എസ്.വിശ്വനാഥനെ അനുസ്മരിച്ചുകൊണ്ട്ആലങ്കോട് ലീലാകൃഷ്ണന്‍,പി.പി.രാമചന്ദ്രന്‍
എന്നിവര്‍ സംസാരിച്ചു.പ്രദര്‍ശനത്തെതുടര്‍ന്ന് നടത്തിയ
സംവാദത്തില്‍ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ,
രാം മോഹന്‍,വേലായുധന്‍,ഷൌക്കത്ത് അലിഖാന്‍,
ഹരിയാനന്ദകുമാര്‍,സോമന്‍ ചെമ്പ്രേത്ത്,
പി.രാജഗോപാലമേനോന്‍,കെ.ടി.സതീശന്‍,
പാറുക്കുട്ടി എന്നിവര്‍ സംസാരിച്ചു.




Monday, 25 May 2015
ദശവാര്‍ഷികാഘോഷവും യൂസഫലികേച്ചേരി അനുസ്മരണവും

കാണി ഫിലിം സൊസൈറ്റിയുടെ ദശവാര്‍ഷികാഘോഷവും യൂസഫലികേച്ചേരി അനുസ്മരണവും ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും ചങ്ങരംകുളത്ത് നടന്നു.ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. ‘ഇന്ദുലേഖ‘യുടെ ദൃശ്യാവിഷ്ക്കാരത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് നേടിയ മുഹമ്മദ്കുട്ടി, അബ്ദുല്‍ ജബ്ബാര്‍,മൊയ്തുണ്ണി എന്നിവരെ ആദരിച്ചു.പി.രാജഗോപാലമേനോന്‍, വി.മോഹനകൃഷ്ണന്‍,എം.നാരായണന്‍
നമ്പൂതിരി, മുഹമ്മദ്കുട്ടി, അബ്ദുല്‍ ജബ്ബാര്‍,മൊയ്തുണ്ണി,പി.കെ ജയരാജന്‍,സോമന്‍ ചെമ്പ്രേത്ത് ,സി.കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യൂസഫലികേച്ചേരിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനസന്ധ്യ അരങ്ങേറി.പ്രഭാകരന്‍,ഖാദര്‍ഷാ, ബാലകൃഷ്ണരാജ്,നിര്‍മ്മല, ലതചന്ദ്രമോഹന്‍, സ്നിയ, ദേവിക, ബിനോജ്,സതീശന്‍,രവി,സുജിത് എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.
Monday, 16 February 2015
മലയാള സിനിമ ഇന്ന്-ചലച്ചിത്രോത്സവം
തൃശ്ശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFT തൃശ്ശൂര്‍) ഫെബ്രുവരി 20 മുതല്‍ 26 വരെ തൃശ്ശൂരില്‍ വെച്ചു നടക്കുന്നതിന്റെ ഭാഗമായി തൃശ്ശൂരിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ തിയേറ്ററുകളില്‍ പ്രാദേശിക ഫിലിം സൊസൈറ്റികളുമായി സഹകരിച്ച് സമാന്തര ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ചങ്ങരംകുളത്തെ പ്രദര്‍ശനം ഫെബ്രുവരി 21, 22 തിയ്യതികളില്‍ കാലത്ത് 9.30 മുതല്‍ കാണി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. സമകാലീന മലയാള സിനിമയിലെ വ്യത്യസ്തവും, പരീക്ഷണാത്മകവുമായ ചില ദൃശ്യാനുഭവങ്ങളെയാണ് രണ്ടു ദിവസങ്ങളിലായി അവതരിപ്പിക്കുന്നത്.
ഏവര്‍ക്കും സ്വാഗതം.
2015 ഫെബ്രുവരി 21 ശനിയാഴ്ച
കാലത്ത് 9.15
സ്‌മോക്ക് (2015/11 മി. )
സംവിധായകന്‍:ഷിനാസ് ഇല്യാസ്
(വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരിമരുന്നുപയോഗത്തെക്കുറിച്ചുള്ള ലഘുചിത്രം)
പണ്ടാറടങ്ങാന്‍ (2014/3മി.)
സംവിധായകന്‍ ഉണ്ണി എടക്കഴിയൂര്‍
(സമൂഹത്തില്‍ അന്യരാക്കപ്പെടുന്ന അംഗപരിമിതരെക്കുറിച്ചുള്ള ലഘുചിത്രം)
കാലത്ത് 9.30
ദായോം പന്ത്രണ്ടും (2014/105മി.)
അപ്രതീക്ഷിതമായ വീഴ്ചയുടെ നിഗൂഢ സൗന്ദര്യം പകരുന്ന കളിയാണ് 'ദായോം പന്ത്രണ്ട്'. ഇത്തിള്‍ കുലുക്കി മുകളിലേക്കെറി യുമ്പോള്‍ താഴെ വീഴുന്നതില്‍ ഏതൊക്കെ മലര്‍ന്നാകും ഏതൊക്കെ കമിഴ്ന്നാകും വീഴുന്നതെന്ന് പ്രവചിക്കാനാവില്ല. അതില്‍ യാദൃച്ഛികതയുടെ കൂടെ സൗന്ദര്യമുണ്ട്. ഈ കളിയുടെ നിഗൂഢതയും ത്രില്ലും ജീവിതത്തി ലേക്ക് ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ പകര്‍ത്തുന്ന സിനിമയാണ് 'ദായോം പന്ത്രണ്ടും'. ഹ്രസ്വസിനിമകളിലൂടെ വിസ്മയിപ്പിക്കുന്ന അനുഭവലോകം ഒരുക്കിയ ഹര്‍ഷദ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ആദ്യത്തെ ഫീച്ചര്‍ സിനിമയാണ് ഇത്.
കാലത്ത് 11.30
ബാല്യകാലസഖി (2014/122മി)
സംവിധായകന്‍: പ്രമോദ് പയ്യന്നൂര്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' എന്ന പ്രണയകഥ അവലംബിച്ച് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പ്രമോദ് പയ്യന്നൂര്‍ തിരക്കഥാരചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മലയാള ചലച്ചിത്രമാണ് ബാല്യകാലസഖി.കേരളത്തിലെ മഴക്കാലവും കല്‍ക്കത്ത നഗരത്തിലെ വേനല്‍ക്കാലവുമായി രണ്ട് ഋതുക്കളിലായാണ് ഈ ചലച്ചിത്രം ചിത്രീകരിക്ക പ്പെട്ടിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളായ മജീദിനെയും മജീദിന്റെ പിതാവിനെയും നടന്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നാല്‍പതോളം പുതുമുഖങ്ങളും അഭിനയി ച്ചിട്ടുണ്ട്. മമ്മൂട്ടി, ഇഷാ തല്‍വാര്‍, മീന, സീമാ ബിശ്വാസ്, കെ.പി.എ.സി. ലളിത, ശശികുമാര്‍, തനുശ്രീ ഘോഷ്, പ്രിയംദത്ത്, സുനില്‍ സുഖദ, മാമുക്കോയ, കവിതാനായര്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2015 ഫെബ്രുവരി 22 ഞായറാഴ്ച
ഒരാള്‍പൊക്കം (2014/99 മി)
സംവിധായകന്‍: സനല്‍കുമാര്‍ ശശിധരന്‍
നിര്‍മ്മാണം: കാഴ്ച ചലച്ചിത്രവേദി
പ്രകാശ് ബാരെ, മീന കന്ദസ്വാമി
(IFFK 2014ല്‍മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌ക്കാരം, ഫിപ്രസി പുരസ്‌ക്കാരം എന്നിവ നേടിയത്)
മനസ്സിന്റെ സങ്കീര്‍ണ്ണതകളെ പ്രകൃതിയുടെ പ്രതീകാത്മകതയ്‌ക്കൊപ്പം ചേര്‍ത്തു വെക്കുന്ന സിനിമ ഹിമാലയന്‍ പ്രകൃതി ഭംഗിയും മനോഹരമായി പകര്‍ത്തി യിരി ക്കുന്നു. അഞ്ചു വര്‍ഷം തനി ക്കൊപ്പം ജീവിച്ച് വേര്‍പിരി യേണ്ടി വന്ന മായ എന്ന കാമുകിയെത്തേടി നായകന്‍ ഹിമാലയന്‍ താഴ്‌വരയിലേക്ക് നടത്തുന്ന യാത്രയാണ് പ്രമേയം. കേദാര്‍നാഥ് പ്രളയത്തിന്റെ ബാക്കിപത്രത്തിലൂടെ യാണ് ചിത്രം പുരോഗമിക്കുന്നത്. പ്രകൃതിക്കുമേല്‍ മനുഷ്യര്‍ നടത്തുന്ന അധിനിവേശവും ചര്‍ച്ച ചെയ്യുന്നു.
കാലത്ത് 11.30
അസ്തമയം വരെ (2013/119 മി)
സനല്‍ അമന്‍, പ്രകൃതി ദത്ത മുഖര്‍ജി
(IFFK 2014ല്‍ പ്രേക്ഷക പുരസ്‌ക്കാരം നേടിയ ചിത്രം)
ഈ മലയാളസിനിമയില്‍ കഥാപാത്ര ങ്ങള്‍ക്കൊന്നും പേരില്ല. രണ്ടു മണിക്കൂര്‍ നീളുന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതവുമില്ല. ചിത്രീകരണം പകുതിയും കാട്ടിനുള്ളില്‍വെച്ച്. കാമ്പസ് ചിത്രങ്ങളിലൂടെയും ഡോക്യുമെന്ററി ഹ്രസ്വചിത്രങ്ങളിലൂടെയും പേരെടുത്ത സംവിധായകന്‍ ടി.എ. സജിന്‍ ബാബുവിന്റെ പുതിയ സംരംഭമാണ് 'അസ്തമയം വരെ'.
വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സെമിനാരിയിലെത്തുന്ന ഒരു വൈദിക വിദ്യാര്‍ ത്ഥിയുടെ ആത്മസംഘര്‍ഷമാണ് കഥാതന്തു. സെമിനാരിയില്‍ നേരിടേണ്ടിവന്ന ചില വെല്ലുവിളികള്‍ക്കിടയില്‍പെട്ട് പ്രതികാര ദാഹവുമായി സെമിനാരി വിട്ടിറങ്ങുന്ന വിദ്യാര്‍ത്ഥിയുടെ യാത്രയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. യാത്രയില്‍ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളും വിദ്യാര്‍ത്ഥിയുടെ ജീവിത ത്തില്‍ വഴിത്തിരിവാകുന്നു.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമക്കാര നായ സനല്‍ അമനാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ ബംഗാളി നടിയും തിയേറ്റര്‍ ആക്ടിവിസ്റ്റുമായ പ്രകൃതി ദത്ത മുഖര്‍ജി, ശില്പ കാവാലം, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ജോസഫ് മാപ്പിളശ്ശേരി, മോഡലായ സ്‌നെഫി ജോണ്‍സ്, നാടക പ്രവര്‍ത്തകന്‍ ശിവന്‍ വടകര എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.
Sunday, 2 November 2014
Monday, 12 May 2014
കാണി വാര്‍ഷികം,ചലച്ചിത്രപ്രദര്‍ശനം,അനുസ്മരണസമ്മേളനം
2014 മെയ് 18 ഞായറാഴ്ച കാലത്ത് 9.30 മുതല്‍ കൃഷ്ണ മൂവീസില്‍
ചലച്ചിത്ര പ്രദര്‍ശനം

THE ROCKET
Dir.kim Morduant/96mts/Australia/2013
A NEO REALISTIC DREAM
Dir.Pradeep Nair/25mts/Malayalam
റസാക്കിന്റെ ഇതിഹാസം
സംവിധാനം:എം.എസ്.ബനേഷ്/25മി/മലയാളം/2014
പ്രിയപ്പെട്ട പത്രാധിപര്‍ക്ക്
സംവിധാനം:റഫീക്ക് പട്ടേരി/30മി/മലയാളം/2014
വൈകുന്നേരം 3.00 മണി:സര്‍വ്വിസ് ബാങ്ക് ഓഡിറ്റോറിയം
സര്‍വ്വീസ് ബാങ്ക് ഓഡിറ്റോറിയം, ചങ്ങരംകുളം
കാണി വാര്‍ഷികം 2014
3 മണി - വാര്‍ഷിക ജനറല്‍ബോഡി
പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
4 മണി - അനുസ്മരണ പ്രഭാഷണങ്ങള്‍
ഉദ്ഘാടനം: ആലങ്കോട് ലീലാകൃഷ്ണന്‍
അനുസ്മരണം:
പി. രാമദാസ്/അലന്‍ റെനെ : ശ്രീ. ഐ. ഷണ്‍മുഖദാസ്
കെ.രാഘവന്‍/കെ.പി.ഉദയഭാനു : ശ്രീ. ടി.ടി. പ്രഭാകരന്‍ (ആകാശവാണി)
റസാക്ക് കോട്ടക്കല്‍ : ശ്രീ. വി. മുസഫര്‍ അഹമ്മദ്
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് ; ശ്രീ. ഇ. സന്തോഷ് കുമാര്‍
മനുഷ്യ വര്‍ഗ ചരിത്രത്തിന്റെ ലാവണ്യം
ആലങ്കോട് ലീലാകൃഷ്ണന്‍
നവസിനിമകള്‍ സിനിമയിലെ രാഷ്ട്രീയം ചോര്‍ത്തികളയുകയും ഒരുതരം പള്‍പ്പ് എന്റര്‍ടൈന്‍മെന്റാക്കി മാറ്റി നല്ല സിനിമകളെ പോലും മാറ്റിതീര്‍ക്കുകയും ചെയ്യുന്നു എന്നൊരു ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് "ദി റോക്കറ്റ്" എന്ന സിനിമ ആഴമേറിയ മനുഷ്യന്റെ രാഷ്ട്രീയം പറയുന്നത്.
പടുകൂറ്റന്‍ ജലവൈദ്യുത പദ്ധതികളുടെ അധിനിവേശങ്ങളില്‍ കുടിയിറക്കപ്പെടുന്ന വനവാസികളുടെ കഥയാണ് വളരെ വ്യത്യസ്തമായ ഒരു സമീപനത്തിലൂടെ ഈ ആസ്ല്രേിയന്‍ ചിത്രത്തിലൂടെ സംവിധായകന്‍ കിം മോര്‍ഡന്റ് പറയുന്നത്. ഗോത്ര സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന അന്ധമെന്ന് പരിഷ്കൃത സമൂഹം കരുതിപ്പോരുന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്യാനോ നിഷേധിക്കാനോ ശ്രമിക്കാതെ അതിനെ ഒരു സംവാദമണ്ഡലത്തിലേക്കുയര്‍ത്താന്‍ ഈ സിനിമയ്ക്ക് സാധിക്കുന്നു.
സ്വന്തം മണ്ണില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടെ-അത് മനുഷ്യന്‍ മാത്രമല്ല മൃഗങ്ങളും മരങ്ങളും തോണികളും തൊഴിലും തൊഴിലുപകരണങ്ങള്‍കൂടിയാണ്. ആഴമേറിയ നിലവിളികളാണ് ഈ സിനിമയുടെ രാഷ്ട്രീയം. സിനിമ ആഖ്യാനം ചെയ്യുന്നു എന്നുപോലും തോന്നിക്കാതെ സങ്കീര്‍ണമായ ഒരു പ്രമേയം വളരെ ലളിതമായി നേര്‍ക്കുനേരെ പറയുന്നു. എന്നാല്‍ ആ ലാളിത്യത്തിനിനടിയില്‍ പുതിയ കാലംനേരിടുന്ന വലിയ വലിയ സംഘര്‍ഷങ്ങളും ദുരന്തങ്ങളും അതിജീവനപ്രതീക്ഷകളുമുണ്ട്. ഇരട്ടകളില്‍ ഒന്ന് എപ്പോഴും ദുരന്തം കൊണ്ടുവരും എന്ന പ്രാകൃത വിശ്വാസത്തിന്റെ പേരില്‍ കൊന്നു കുഴിച്ചുമൂടപ്പെടുന്ന ബാക്കിയായ കുഞ്ഞും ഒരേ സമയം രാഷ്ട്രീയ പ്രതീകങ്ങളാണ്് കമ്പോളത്തിന്റെ കെട്ടുകാഴ്ച ഉത്സവം പോലെ നടത്തപ്പെടുന്ന റോക്കറ്റ് വിക്ഷേപണ ഉത്സവത്തില്‍ കുതിച്ചുയരുന്ന സ്വന്തം റോക്കറ്റുമായെത്തുന്ന ബാലന്‍ പ്രതിനിധാനം ചെയ്യുന്നത് കുടിയിറക്കപ്പെട്ടവരുടെ കുതിപ്പിനെ തന്നെയാണ്.
വിശ്വാസവും യാഥാര്‍ഥ്യവും വേര്‍തിരിച്ചെടുക്കാനാവാത്ത വിധത്തില്‍ ഇവിടെ ജനസംസ്കാരത്തിന്റെ അന്തര്‍ഹിത ബലമാകുന്നു. ഇതില്‍ അഭിനയിച്ചിരിക്കുന്ന ബാലനും ബാലികയും സമാനതകളില്ലാത്ത വിധം സ്വാഭാവികമായി പച്ചയായ ജീവിതത്തില്‍നിന്നിറങ്ങി വന്നവരാണ്. ഓര്‍വെല്‍ സൂചിപ്പിക്കുന്നതുപോലെ സ്വന്തം മൂക്കിനു ചുവട്ടില്‍ നടക്കുന്നതെന്താണെന്നറിയാന്‍ നിരന്തര സമരങ്ങള്‍ വേണ്ടിവരുന്ന കാലത്ത് അസാധാരണമായ മാനുഷികതകൊണ്ട്, ചവിട്ടിതാഴ്ത്തപ്പെടുകയും അതിജീവിക്കുകയും ചെയ്യുന്ന മനുഷ്യ വര്‍ഗ സമര മഹത്വം ഏറ്റവും പുതിയ ഭാവുകത്വത്തോടുകൂടി അവതരിപ്പിക്കുന്നു"ദി റോക്കറ്റ്". നേരിട്ട് ഈ സിനിമ ഒരുവിധ പോരാട്ടങ്ങളേയും ആവിഷ്കരിക്കുന്നില്ല, മനുഷ്യനുമായി ബന്ധപ്പെട്ട ഒന്നിനേയും
തിരസ്ക്കരിക്കുന്നുമില്ല. പക്ഷേ അവസാനം അധികാരത്തിന്റെ ആകാശങ്ങളെല്ലാം ഭേദിച്ച്കൊണ്ട് കുതിച്ചുയരുന്ന അശരണന്റെ സ്വപ്ന വിക്ഷേപിണി അനന്തമായ അര്‍ഥധ്വനികളുള്ള പ്രതീകമാണ്.
സ്വന്തം മണ്ണും അതിന്റെ പ്രാകൃതതത്വങ്ങളും മരിച്ച യുഗങ്ങളും പാരമ്പര്യങ്ങളും കറുത്ത മാജിക്കും സ്വന്തം മൂത്രവും കൂട്ടിച്ചേര്‍ത്താണ് ആ റോക്കറ്റിലെ ഇന്ധനം തയ്യാറാക്കുന്നത്. ജനവര്‍ഗം ഇതപര്യന്തം ആര്‍ജിച്ചിട്ടുള്ള ജീവിത ബലങ്ങളെന്തും അതിജീവനത്തിനുള്ള ആയുധങ്ങളാണെന്ന് അതീവസര്‍ഗാത്മകമായി ഈ സിനിമ ഉപദര്‍ശിക്കുന്നു. കേവല യാന്ത്രിക യുക്തികള്‍കൊണ്ട് തിരിച്ചറിയാവുന്നവയല്ല ഏത് ഭൂഖണ്ഡത്തിലെ മനുഷ്യന്റേയും വിശ്വാസപ്രമേയങ്ങളുടെ ഉപ്പ് എന്ന് ഇത് നമ്മെ പേര്‍ത്തും പേര്‍ത്തും ഓര്‍മപ്പെടുത്തുന്നു. ഈ ഉപ്പ് ലവണമാണ് ലാവണ്യവും.
എല്ലാ ദുരിതപര്‍വങ്ങള്‍ക്കും പീഡനകാലങ്ങള്‍ക്കുമൊടുവില്‍, ബലിയായ സഹോദരന്റെ ശവമാടത്തില്‍ മുളച്ച , മരിച്ചുപോയ അമ്മയുടെ മാമ്പഴ വിത്തുകള്‍ക്ക് മുളപൊട്ടുന്നത് അസാധാരണമായ ഒരു പ്രത്യാശയുടെ പൊടിപ്പ് തന്നെയാണ്.
ചലച്ചിത്ര പ്രദര്‍ശനം

THE ROCKET
Dir.kim Morduant/96mts/Australia/2013
A NEO REALISTIC DREAM
Dir.Pradeep Nair/25mts/Malayalam
റസാക്കിന്റെ ഇതിഹാസം
സംവിധാനം:എം.എസ്.ബനേഷ്/25മി/മലയാളം/2014
പ്രിയപ്പെട്ട പത്രാധിപര്‍ക്ക്
സംവിധാനം:റഫീക്ക് പട്ടേരി/30മി/മലയാളം/2014
വൈകുന്നേരം 3.00 മണി:സര്‍വ്വിസ് ബാങ്ക് ഓഡിറ്റോറിയം
സര്‍വ്വീസ് ബാങ്ക് ഓഡിറ്റോറിയം, ചങ്ങരംകുളം
കാണി വാര്‍ഷികം 20143 മണി - വാര്‍ഷിക ജനറല്‍ബോഡി
പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
4 മണി - അനുസ്മരണ പ്രഭാഷണങ്ങള്‍
ഉദ്ഘാടനം: ആലങ്കോട് ലീലാകൃഷ്ണന്‍
അനുസ്മരണം:
പി. രാമദാസ്/അലന്‍ റെനെ : ശ്രീ. ഐ. ഷണ്‍മുഖദാസ്
കെ.രാഘവന്‍/കെ.പി.ഉദയഭാനു : ശ്രീ. ടി.ടി. പ്രഭാകരന്‍ (ആകാശവാണി)
റസാക്ക് കോട്ടക്കല്‍ : ശ്രീ. വി. മുസഫര്‍ അഹമ്മദ്
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് ; ശ്രീ. ഇ. സന്തോഷ് കുമാര്‍
മനുഷ്യ വര്‍ഗ ചരിത്രത്തിന്റെ ലാവണ്യം
ആലങ്കോട് ലീലാകൃഷ്ണന്‍
നവസിനിമകള്‍ സിനിമയിലെ രാഷ്ട്രീയം ചോര്‍ത്തികളയുകയും ഒരുതരം പള്‍പ്പ് എന്റര്‍ടൈന്‍മെന്റാക്കി മാറ്റി നല്ല സിനിമകളെ പോലും മാറ്റിതീര്‍ക്കുകയും ചെയ്യുന്നു എന്നൊരു ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് "ദി റോക്കറ്റ്" എന്ന സിനിമ ആഴമേറിയ മനുഷ്യന്റെ രാഷ്ട്രീയം പറയുന്നത്.പടുകൂറ്റന്‍ ജലവൈദ്യുത പദ്ധതികളുടെ അധിനിവേശങ്ങളില്‍ കുടിയിറക്കപ്പെടുന്ന വനവാസികളുടെ കഥയാണ് വളരെ വ്യത്യസ്തമായ ഒരു സമീപനത്തിലൂടെ ഈ ആസ്ല്രേിയന്‍ ചിത്രത്തിലൂടെ സംവിധായകന്‍ കിം മോര്‍ഡന്റ് പറയുന്നത്. ഗോത്ര സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന അന്ധമെന്ന് പരിഷ്കൃത സമൂഹം കരുതിപ്പോരുന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്യാനോ നിഷേധിക്കാനോ ശ്രമിക്കാതെ അതിനെ ഒരു സംവാദമണ്ഡലത്തിലേക്കുയര്‍ത്താന്‍ ഈ സിനിമയ്ക്ക് സാധിക്കുന്നു.
സ്വന്തം മണ്ണില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടെ-അത് മനുഷ്യന്‍ മാത്രമല്ല മൃഗങ്ങളും മരങ്ങളും തോണികളും തൊഴിലും തൊഴിലുപകരണങ്ങള്‍കൂടിയാണ്. ആഴമേറിയ നിലവിളികളാണ് ഈ സിനിമയുടെ രാഷ്ട്രീയം. സിനിമ ആഖ്യാനം ചെയ്യുന്നു എന്നുപോലും തോന്നിക്കാതെ സങ്കീര്‍ണമായ ഒരു പ്രമേയം വളരെ ലളിതമായി നേര്‍ക്കുനേരെ പറയുന്നു. എന്നാല്‍ ആ ലാളിത്യത്തിനിനടിയില്‍ പുതിയ കാലംനേരിടുന്ന വലിയ വലിയ സംഘര്‍ഷങ്ങളും ദുരന്തങ്ങളും അതിജീവനപ്രതീക്ഷകളുമുണ്ട്. ഇരട്ടകളില്‍ ഒന്ന് എപ്പോഴും ദുരന്തം കൊണ്ടുവരും എന്ന പ്രാകൃത വിശ്വാസത്തിന്റെ പേരില്‍ കൊന്നു കുഴിച്ചുമൂടപ്പെടുന്ന ബാക്കിയായ കുഞ്ഞും ഒരേ സമയം രാഷ്ട്രീയ പ്രതീകങ്ങളാണ്് കമ്പോളത്തിന്റെ കെട്ടുകാഴ്ച ഉത്സവം പോലെ നടത്തപ്പെടുന്ന റോക്കറ്റ് വിക്ഷേപണ ഉത്സവത്തില്‍ കുതിച്ചുയരുന്ന സ്വന്തം റോക്കറ്റുമായെത്തുന്ന ബാലന്‍ പ്രതിനിധാനം ചെയ്യുന്നത് കുടിയിറക്കപ്പെട്ടവരുടെ കുതിപ്പിനെ തന്നെയാണ്.
വിശ്വാസവും യാഥാര്‍ഥ്യവും വേര്‍തിരിച്ചെടുക്കാനാവാത്ത വിധത്തില്‍ ഇവിടെ ജനസംസ്കാരത്തിന്റെ അന്തര്‍ഹിത ബലമാകുന്നു. ഇതില്‍ അഭിനയിച്ചിരിക്കുന്ന ബാലനും ബാലികയും സമാനതകളില്ലാത്ത വിധം സ്വാഭാവികമായി പച്ചയായ ജീവിതത്തില്‍നിന്നിറങ്ങി വന്നവരാണ്. ഓര്‍വെല്‍ സൂചിപ്പിക്കുന്നതുപോലെ സ്വന്തം മൂക്കിനു ചുവട്ടില്‍ നടക്കുന്നതെന്താണെന്നറിയാന്‍ നിരന്തര സമരങ്ങള്‍ വേണ്ടിവരുന്ന കാലത്ത് അസാധാരണമായ മാനുഷികതകൊണ്ട്, ചവിട്ടിതാഴ്ത്തപ്പെടുകയും അതിജീവിക്കുകയും ചെയ്യുന്ന മനുഷ്യ വര്‍ഗ സമര മഹത്വം ഏറ്റവും പുതിയ ഭാവുകത്വത്തോടുകൂടി അവതരിപ്പിക്കുന്നു"ദി റോക്കറ്റ്". നേരിട്ട് ഈ സിനിമ ഒരുവിധ പോരാട്ടങ്ങളേയും ആവിഷ്കരിക്കുന്നില്ല, മനുഷ്യനുമായി ബന്ധപ്പെട്ട ഒന്നിനേയും
സ്വന്തം മണ്ണും അതിന്റെ പ്രാകൃതതത്വങ്ങളും മരിച്ച യുഗങ്ങളും പാരമ്പര്യങ്ങളും കറുത്ത മാജിക്കും സ്വന്തം മൂത്രവും കൂട്ടിച്ചേര്‍ത്താണ് ആ റോക്കറ്റിലെ ഇന്ധനം തയ്യാറാക്കുന്നത്. ജനവര്‍ഗം ഇതപര്യന്തം ആര്‍ജിച്ചിട്ടുള്ള ജീവിത ബലങ്ങളെന്തും അതിജീവനത്തിനുള്ള ആയുധങ്ങളാണെന്ന് അതീവസര്‍ഗാത്മകമായി ഈ സിനിമ ഉപദര്‍ശിക്കുന്നു. കേവല യാന്ത്രിക യുക്തികള്‍കൊണ്ട് തിരിച്ചറിയാവുന്നവയല്ല ഏത് ഭൂഖണ്ഡത്തിലെ മനുഷ്യന്റേയും വിശ്വാസപ്രമേയങ്ങളുടെ ഉപ്പ് എന്ന് ഇത് നമ്മെ പേര്‍ത്തും പേര്‍ത്തും ഓര്‍മപ്പെടുത്തുന്നു. ഈ ഉപ്പ് ലവണമാണ് ലാവണ്യവും.
എല്ലാ ദുരിതപര്‍വങ്ങള്‍ക്കും പീഡനകാലങ്ങള്‍ക്കുമൊടുവില്‍, ബലിയായ സഹോദരന്റെ ശവമാടത്തില്‍ മുളച്ച , മരിച്ചുപോയ അമ്മയുടെ മാമ്പഴ വിത്തുകള്‍ക്ക് മുളപൊട്ടുന്നത് അസാധാരണമായ ഒരു പ്രത്യാശയുടെ പൊടിപ്പ് തന്നെയാണ്.
Sunday, 2 February 2014
നെത്സണ്‍ മണ്ടേല-സി.എന്‍.കരുണാകരന്‍ അനുസ്മരണ ചലച്ചിത്ര പ്രദര്‍ശനം
2014 ഫെബ്രുവരി 9 ഞായര്‍ കാലത്ത് 9.30 മുതല്‍ @ കൃഷ്ണ മൂവീസ്, ചങ്ങരംകുളം
ഇന്‍വിക്ടസ്(Invictus)
2009/135 mts./English/USA
നെല്‍സണ്‍ മണ്‌ഡേലയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ഇന്‍വിക്ടസ് (Invictus) എന്ന ചിത്രമാണ് ഈ മാസം കാണി പ്രദര്‍ശിപ്പിക്കുന്നത്. ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച നടനുവേണ്ടി ഓസ്‌ക്കാറില്‍ ഈ ചിത്രം നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി.
John Carlen എഴുതിയ Playing the Enemy:Nelson Mandela and the game that made a nation എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
വര്‍ണ്ണ വിവേചനം അവസാനിച്ചതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെ ദക്ഷിണാഫ്രിക്കയില്‍ അധികാരത്തിലെത്തിയ നെല്‍സണ്‍ മണ്‌ഡേല വെള്ളക്കാരോട് ശത്രുത പുലര്‍ത്താതെ അവരെക്കൂടി രാജ്യപുനര്‍നിര്‍മ്മാണത്തിന് ഒപ്പം കൂട്ടുകയാണ് ചെയ്തത്. വെള്ളക്കാര്‍ അത്രയും കാലം കറുത്തവരെ ശത്രുക്കളായാണ് കണ്ടിരുന്നതെങ്കിലും, മണ്‌ഡേല അവരുടെ യാതൊരവകാശങ്ങളും നിഷേധിക്കുകയുണ്ടായില്ല. തന്റെ അംഗരക്ഷകരായിപ്പോലും വെള്ളക്കാരെയാണ് നിയമിച്ചത്.
ദക്ഷിണാഫ്രിക്കയിലെ മൊത്തം ജനങ്ങളെ ഉള്‍പ്പെടുത്തി രാജ്യ പുനര്‍ നിര്‍മ്മാണം എന്ന ആശയത്തെ ദക്ഷിണാഫ്രിക്കക്കാര്‍ക്ക് പ്രിയങ്കരമായ റഗ്ബി (Rugby) എന്ന കളിയെ ആസ്പദമാക്കിയാണ് സിനിമ ആഖ്യാനം ചെയ്യുന്നത് ദക്ഷിണാഫ്രിക്കക്കാരുടെ റഗ്ബി ടീമിനെ വിജയിപ്പിക്കാന്‍ ഒരു രാജ്യമൊന്നൊകെ ഒറ്റശരീരമായി പ്രവര്‍ത്തിക്കുന്നു. മണ്‌ഡേലയും അവര്‍ക്കൊപ്പമുണ്ട്. റഗ്ബി ടീമിന്റെ ക്യാപ്റ്റന് പ്രോത്സാഹനമായി മണ്‌ഡേല ഇന്‍വിക്ടസ് എന്ന കവിത സ്വന്തം കൈപ്പടയിലെഴുതി നല്‍കുന്നു. റോബന്‍ ദ്വീപിലെ കാരാഗൃഹത്തില്‍ മണ്‌ഡേല കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹത്തിന് പ്രചോദനമായിരുന്നു ഈ കവിത. സഹതടവുകാര്‍ക്ക് ആദ്ദേഹം ഈ കവിത ചൊല്ലിക്കൊടുക്കുമായിരുന്നു. William Ernest Henley (1849-1903) എന്ന കവി 1875ല്‍ എഴുതിയ കവിതയാണിത്. ഇന്‍വിക്ടസ് എന്ന വാക്കിന് അജയ്യന്‍ എന്നാണ് അര്‍ത്ഥം. പ്രസ്തുത കവിതയിലെ I am the master of my fate, I am the fate of my soul എന്നീ വരികള്‍ പല സന്ദര്‍ഭങ്ങളിലും സിനിമകളിലുമെല്ലാം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിന്റെ ഇഷ്ടകവിതകളിലൊന്നാനയിരുന്നു അത്.
1995ല്‍ ദക്ഷിണാഫ്രിക്ക ആതിഥ്യം വഹിച്ച റഗ്ബി ലോക കപ്പിന്റെ മുമ്പും അതോടൊന്നിച്ചുമുള്ള കാലമാണ് സിനിമയിലെ കാലം. ദക്ഷിണാഫ്രിക്കക്ക് മത്സരിക്കാന്‍ അനുവാദം ലഭിച്ച ആദ്യത്തെ ലോകകപ്പായിരുന്നു അത്. ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഫൈനലിലെത്തി. ബദ്ധശത്രുവായ ന്യൂസിലാന്റുമായാണ് അവര്‍ക്ക് ഫൈനലില്‍ ഏറ്റുമുട്ടേണ്ടിവന്നത്. മത്സരത്തിനുമുമ്പ് റോബന്‍ ദ്വീപില്‍ പോയി മണ്‌ഡേലയെ പാര്‍പ്പിച്ച തടവറ സന്ദര്‍ശിച്ച ശേഷമാണ് ടീമംഗങ്ങള്‍ കളത്തിലിറങ്ങുന്നത്. മണ്‌ഡേലയുടെ സഹനവും കരുത്തും തന്നെയാണ് ദക്ഷിണാഫ്രിക്കയെ വിജയിപ്പിക്കുന്നത്. വിജയാഘോഷങ്ങള്‍ക്കിടയിലൂടെ മണ്‌ഡേല കാറില്‍ മടങ്ങുന്നു.
ഇന്‍വിക്ടസ്(Invictus)2009/135 mts./English/USA
നെല്‍സണ്‍ മണ്‌ഡേലയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ഇന്‍വിക്ടസ് (Invictus) എന്ന ചിത്രമാണ് ഈ മാസം കാണി പ്രദര്‍ശിപ്പിക്കുന്നത്. ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച നടനുവേണ്ടി ഓസ്‌ക്കാറില്‍ ഈ ചിത്രം നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി.
John Carlen എഴുതിയ Playing the Enemy:Nelson Mandela and the game that made a nation എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
വര്‍ണ്ണ വിവേചനം അവസാനിച്ചതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെ ദക്ഷിണാഫ്രിക്കയില്‍ അധികാരത്തിലെത്തിയ നെല്‍സണ്‍ മണ്‌ഡേല വെള്ളക്കാരോട് ശത്രുത പുലര്‍ത്താതെ അവരെക്കൂടി രാജ്യപുനര്‍നിര്‍മ്മാണത്തിന് ഒപ്പം കൂട്ടുകയാണ് ചെയ്തത്. വെള്ളക്കാര്‍ അത്രയും കാലം കറുത്തവരെ ശത്രുക്കളായാണ് കണ്ടിരുന്നതെങ്കിലും, മണ്‌ഡേല അവരുടെ യാതൊരവകാശങ്ങളും നിഷേധിക്കുകയുണ്ടായില്ല. തന്റെ അംഗരക്ഷകരായിപ്പോലും വെള്ളക്കാരെയാണ് നിയമിച്ചത്.
1995ല്‍ ദക്ഷിണാഫ്രിക്ക ആതിഥ്യം വഹിച്ച റഗ്ബി ലോക കപ്പിന്റെ മുമ്പും അതോടൊന്നിച്ചുമുള്ള കാലമാണ് സിനിമയിലെ കാലം. ദക്ഷിണാഫ്രിക്കക്ക് മത്സരിക്കാന്‍ അനുവാദം ലഭിച്ച ആദ്യത്തെ ലോകകപ്പായിരുന്നു അത്. ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഫൈനലിലെത്തി. ബദ്ധശത്രുവായ ന്യൂസിലാന്റുമായാണ് അവര്‍ക്ക് ഫൈനലില്‍ ഏറ്റുമുട്ടേണ്ടിവന്നത്. മത്സരത്തിനുമുമ്പ് റോബന്‍ ദ്വീപില്‍ പോയി മണ്‌ഡേലയെ പാര്‍പ്പിച്ച തടവറ സന്ദര്‍ശിച്ച ശേഷമാണ് ടീമംഗങ്ങള്‍ കളത്തിലിറങ്ങുന്നത്. മണ്‌ഡേലയുടെ സഹനവും കരുത്തും തന്നെയാണ് ദക്ഷിണാഫ്രിക്കയെ വിജയിപ്പിക്കുന്നത്. വിജയാഘോഷങ്ങള്‍ക്കിടയിലൂടെ മണ്‌ഡേല കാറില്‍ മടങ്ങുന്നു.
2013/43mts/Malayalam
സംവിധാനം:ടി.വി.ചന്ദ്രന്‍
This is a
short film on the life, times and worksof C N Karunakaran, the artist.
Karunakaran
was a student of the famous Madras School of Arts during the Fifties, when the
school/College was in its prime under the able leadership of late Shri KCS
Panicker.
After graduation Karunakaran started the first
private Art Gallery in Kerala – “Chithrakoodam”.
During the
late Sixties and early Seventies, when there was a great convergence of
different art forms – cinema, theatre, art and literature – bonded by a
profound sense of comradiere, Karunakaran was an integral part of the art scene
of Kerala. The film remembers those times and the great-departed souls of that
art commune.
Through the
details of his paintings, through the musings and memoirs of his old time
friends and associates, through the evaluations of art lovers and critics,
through the narration of his wife about their earlier survival struggles,
through his own statements on his art, the film tries to unfathom the creative
energy of this artist who has been relentlessly pursuing the path
to the “absolute “in art, all his life.
ROAD TO THE FOREST
2013/23mts/Malayalam
സംവിധാനം:സപ്നേഷ് വരച്ചാല്‍
Road to
Forest unfolds on a journey to Bangalore that Gautham and his
parents take after he is kicked out of school for stabbing his classmate. His
father, a successful businessman, and his mother, an IT professional, are at
their wits end, not realizing that their neglect of him while focusing too much
on their careers might also have contributed to their son turning out like
this. They decide that he would be better off away from home. On the way to
Bangalore, Gautham makes use of a pit-stop to run away into a forest. This
completely new environment is a wonder for him and he begins to think of his
sojourn in the forest as an alternative reality. Being alone in the forest brings
out his murderous instincts, which has, of course, been honed by his experience
surviving violent video games…
Cast:
Kiran
Jay
Krishnan
Vipin
Kuttappan
Priya
Sukhil
Swastheka
B Manoj
Crew:
Production
House: SIGMA INC Production
Executive
Producer: MAITRI Human
Resources Development Centre
Makeup : Sinilal
Art : Sukumaro
Audiography
: Shankar Das
Music : Aswin Johnson
Graphics : Shalu A Jabar
Coloring : Karthik
Editing : Sobhin K Soman
DOP : Prasanth Krishna
Producer : Simble V Thomas
Written
and direction: Sapnesh Varachal
Festivals:
Nirmalagiri
College Short Film fest 2014- Best short film
SCRIPT
International Short Film festival-2014 (Official
Selection in Competition section)
ViBGYOR
International Short & Documentary Film Festival 2014 (Official Selection in Competition section)
CONTACT Short
film Festival-2013 (Official Selection)
Indo-Russian
Film Festival- 2014(Official Selection)
Biography of Director
Documentary-Corporate -short -Advertisements Film
maker by Profession. Program Producer at C-DIT, Trivandrum. He is the director
of ‘Nalla Naadu Nalla Vellam’, an Advt Film on Rainwater Conservation,
featuring Film Director Lal Jose, for the Department of Water Resources,
Government of Kerala.
SHE PAINTS
2012/18mts/Malayalam
സംവിധാനം:ശ്രീമിത് കെ.എം
She paints is a documentary on Women painters. Today there are many great women artists. It was only in the 20th century when the masses of women became eligible (legally as well as culturally) to receive the highest levels of artistic training. The film discusses the representation of women’s body in the history of art as well. The film raises some questions such as: Why are women painters so few?
How is the female body represented in the history of art? Etc.
Monday, 11 November 2013
കാണി ചലച്ചിത്രോത്സവത്തിന് സമാപനം
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ നടന്നു വന്ന ചലച്ചിത്രോത്സവത്തിന് സമാപനമായി.ചലച്ചിത്രോത്സവം നവമ്പര്‍ 8ന് കാലത്ത് ചലച്ചിത്ര നാടക നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു.സാമൂഹ്യാനാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് കേരളത്തില്‍ കലയും സംസ്ക്കാരവും രാഷ്ട്രീയവും ഇന്നത്തെ രൂപം കൈക്കൊണ്ടതെന്ന് നിലമ്പൂര്‍ ആയിഷ അഭിപ്രായപ്പെട്ടു. നവോത്ഥാന സാംസ്ക്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളുടെ പങ്കും വലുതായിരുന്നു. കഠിനമായ എതിര്‍പ്പുകളെ നേരിട്ടു കൊണ്ടാണ് തന്നെ പോലുള്ളവര്‍ ആദ്യ കാലത്ത് ഈ രംഗത്ത് പ്രവര്‍ത്തിച്ചത്. കാലം മാറിയെങ്കിലും കലാ രംഗത്ത് സ്ത്രീ സമൂഹം നേരിടുന്ന വെല്ലു വിളികള്‍ ഇന്ന് പുതിയ രീതിയില്‍ തുടരുകയാണ്.
സമകാലിക സിനിമയും സമൂഹവും സ്ത്രീയോട് പക്ഷ പാതപരമായ സമീപനം മുന്‍കാലത്തേക്കാള്‍ ഇന്നും പുലര്‍ത്തുന്നുണ്ട്. ചലച്ചിത്രോത്സവത്തിന്റെ ഫെസ്റ്റിവെല്‍ ബുക്ക് ബഷീര്‍ ചുങ്കത്തറക്ക് നല്‍കി ആലംകോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഗാനാലാപന മത്സരം, ക്വിസ് മത്സരം എന്നിവയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍എ വിതരണം ചെയ്തു. യോഗത്തില്‍ അഡ്വ.പി.രാജഗോപാല മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജി സുരേഷ്, സോമന്‍ ചെമ്പ്രേത്ത്, വി.മോഹനകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
രണ്ടാം ദിവസം “സിനിമ ദേശം ആഖ്യാനം” എന്ന വിഷയത്തില്‍ഇ.പി.രാജഗോപാലന്‍ പ്രഭാഷണം നടത്തി. കേരളത്തിലും ഇന്ത്യയിലും മതത്തിന്റെ അതിരുകള്‍ മറികടക്കാന്‍ ഏറെസഹായിച്ച കലാരൂപമാണ് സിനിമയെന്ന് ഇ.പി.രാജഗോപാലന്‍ അഭിപ്രായപ്പെട്ടു.സിനിമാശാലകളാകട്ടെ മതേതരത്വത്തിന്റെ വേദികളായാണ് പ്രവര്‍ത്തിച്ചത്.
സമാപന സമ്മേളനം കെ.വി.അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു.പി.രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.എം.വി.രവീന്ദ്രന്‍,സോമന്‍ ചെമ്പ്രേത്ത്,എം.നാരായണന്‍ നമ്പൂതിരി, കെ.കെ.ലക്ഷ്മണന്‍,പ്രസാദ് പ്രണവം,വാസുദേവന്‍ അടാട്ട്,എന്നിവര്‍ സംസാരിച്ചു .ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ മൂന്നു ദിവസങ്ങളീലായി പ്രദര്‍ശിപ്പിക്കപ്പെട്ടു.ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സിനിമയിലെയും മലയാള സിനിമയിലേയും നാഴികക്കല്ലുകളായ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുകയുണ്ടായി.(കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ: 1,2,3)
Sunday, 3 November 2013
ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷങ്ങള്‍-ക്വിസ് മത്സരവിജയികള്‍
1.ശാലിനി.കെ,അസ്സബാഹ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍,പാവിട്ടപ്പുറം,മലപ്പുറം
2.അശ്വതി.കെ.ആര്‍,സ്ക്കൂള്‍ ഓഫ് ജേര്‍ണലിസം,കണ്ണൂര്‍.
3.മുഹമ്മത് സുഹൈല്‍,ഗവ:ഹയര്‍ സെക്കന്ററിസ്കൂള്‍,എടപ്പാള്‍,മലപ്പുറം.
ക്വിസ് മത്സരം ചലച്ചിത്രനിരൂപകന്‍ എം.സി.രാജനാരായണന്‍ ഉദ്ഘാടനം ചെയ്തു.കെ.എം.സുരേഷ്ബാബു,കെ.ആര്‍.രവീന്ദ്രന്‍,പി.രാജഗോപാലമേനോന്‍,സോമന്‍ ചെമ്പ്രേത്ത് എന്നിവര്‍ സംസാരിച്ചു.കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ:https://www.facebook.com/photo.php?fbid=655924837761418&set=a.655924621094773.1073741830.100000317232437&type=1&permPage=1
Monday, 21 October 2013
ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം ക്വിസ് മത്സരം

ഇന്ത്യന്‍ സിനിമയക്ക് 100 വയസ്സ് പൂര്‍ത്തിയായ ആഘോഷങ്ങളില്‍ കാണി ഫിലിം സൊസൈറ്റിയും പങ്കുചേരുകയാണ്. നവമ്പര്‍ 8, 9, 10 തിയ്യതികളില്‍ ചങ്ങരംകുളത്തു വെച്ചു നടക്കുന്ന കാണി ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകളായ പ്രധാന ചിത്രങ്ങളെ പരിചയപ്പെടുത്തുകയും സിനിമയുടെ ചരിത്രത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തുകയും ചെയ്യുന്നുണ്ട്.
ഈ അവസരത്തില്‍ ഹയര്‍ സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ''ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍'' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും താഴെ പറയുന്നവയാണ്.
1) ''ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം'' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യന്‍ സിനിമ, മലയാളസിനിമ, ലോക സിനിമ എന്നിവയുടെ ചരിത്രം, വികാസം, കലാകാരന്മാര്‍, വ്യവസായം എന്നിവയെ സംബന്ധിച്ചായിരിക്കും ചോദ്യങ്ങള്‍.
2) ഹയര്‍ സെക്കന്ററി/കോളേജ് വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് (സമാന്തര സ്ഥാപനങ്ങളുള്‍പ്പെടെ) പങ്കെടുക്കാവുന്നതാണ്. പ്രവേശന ഫീസില്ല. നിലവില്‍ വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്ന രേഖ രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്.
3) ഒരു സ്ഥാപനത്തില്‍ നിന്ന് പങ്കെടുക്കാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
4) കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മത്സരത്തിനെത്തുകയാണെങ്കില്‍ പ്രാഥമിക തെരഞ്ഞെടുപ്പു നടത്തി അതില്‍ വിജയിക്കുന്നവരെ അവസാന മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതായിരിക്കും.
5) ചിയ്യാനൂര്‍ ഗവ: എല്‍.പി. സ്‌കൂളില്‍ (ചങ്ങരംകുളം - കക്കിടിപ്പുറം റോഡ്) നവംബര്‍ 2ന് കാലത്ത് 10 മണിക്ക് മത്സരം ആരംഭിക്കും. അന്ന് കാലത്ത് 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
6) ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്.
8) കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എം. സുരേഷ്ബാബു (9995418698), കെ.ആര്‍. രവീന്ദ്രന്‍ (9946878875)
എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
9) മത്സരം സംബന്ധിച്ച എല്ലാ കാര്യങ്ങളിലും കാണി ഫിലിം സൊസൈറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
സെക്രട്ടറി
കാണി ഫിലിം സൊസൈറ്റി
Sunday, 22 September 2013
ദക്ഷിണാമൂര്‍ത്തി ഗാനാലാപനമത്സരം
അന്തരിച്ച സംഗീതജ്ഞന്‍ ദക്ഷിണമൂര്‍ത്തിയുടെ സ്മരണാര്‍ത്ഥം കാണി ഫിലിംസൊസൈറ്റി വിദ്യാര്‍ഥികകള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഗാനാലാപനമത്സരം നടത്തുന്നു.ദക്ഷിണാമൂര്‍ത്തി സംഗീതസംവിധാനം നിര്‍വ്വഹിച്ച ചലച്ചിത്ര ഗാനങ്ങളാണ് ആലപിക്കേണ്ടത്.ഒക്ടോബര്‍6ന് ചങ്ങരംകുളത്തുവെച്ചാണ് മത്സരം.ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍,ഹയര്‍സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍,പൊതുജനങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്.ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കുന്നതാണ്.പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍നിന്നുള്ള സാക്ഷ്യപത്രം പങ്കെടുക്കുന്നസമയത്ത് ഹാജരാക്കേണ്ടതാണ്.രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9605960240,9495095390,9895926570 എന്നീ നമ്പറുകളിലോ kaanimail@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Wednesday, 19 June 2013
ഋതുപര്‍ണഘോഷിനെ ഓര്‍ക്കുമ്പോള്‍
ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വൈവിദ്ധ്യമാര്‍ന്ന പ്രമേയങ്ങളാലും ദൃശ്യാനുഭവങ്ങളാലും വേറിട്ടു നിന്ന ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷ് ഓര്‍മ്മയായി.ഇക്കഴിഞ്ഞ മെയ് 30ന് കാലത്ത്, കടുത്ത ഹൃദ്രോഗബാധയെ തുടര്‍ന്നായിരുന്നു മരണം. മറ്റു പലവിധ രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായി പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. പ്രമേഹം, പാന്‍ക്രിയൈറ്റിസ്, ഹോര്‍മോണ്‍ ചികിത്സകള്‍, ഉറക്കക്കുറവിനുള്ള മരുന്നുകളുടെ ഉപയോഗം എന്നിവയൊക്കെയും അദ്ദേഹത്തിന്റെ മരണത്തിലേക്കുള്ള വേഗം കൂട്ടി.1963 ആഗസ്റ്റ് 31നാണ് ഋതുപര്‍ണഘോഷ് ജനിച്ചത്. ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടി. അച്ഛന്‍ സുനില്‍ ഘോഷ് ഡോക്യുമെന്ററി സംവിധായകനായിരുന്നു.1994ല്‍ പുറത്തിറങ്ങിയ ഉനീഷെ ഏപ്രില്‍ (ഏപ്രില്‍ 19) എന്ന ചിത്രമാണ് സിനിമാലോകത്ത് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പ്രസ്തുത ചിത്രത്തിന് മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. ഏകദേശം 20 വര്‍ഷം നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തിനിടയില്‍ അഭിനയവും തിരക്കഥാരചനയും സംവിധാനവുമടക്കം 23 ചിത്രങ്ങളില്‍ അദ്ദേഹം പങ്കാളിയായി. അവയില്‍ ബംഗാളി ഭാഷയിലുള്ളതായിരുന്നു ഭൂരിഭാഗമെങ്കിലും ഒറിയ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷയിലുള്ളവയും ഉള്‍പ്പെടുന്നു. രണ്ടുതവണ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും (2000-ഉത്സവ്, 2010-അബോഹോമന്‍)) ) ഒരു പ്രാവശ്യം പ്രത്യേക ജൂറി പരാമര്‍ശവും (2012-ചിത്രാംഗദ) ലഭിച്ചു. മറ്റു നിരവധി പുരസ്‌ക്കാരങ്ങളും, ചലച്ചിത്ര മേളകളിലെ പ്രാതിനിധ്യവും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നു.
സത്യജിത് റായ്‌യുടെ ഒരാരാധകനാണ് താനെന്ന് തുറന്നു പറയാന്‍ അദ്ദേഹം മടി കാണിച്ചില്ല. ബംഗാളി പാരമ്പര്യത്തില്‍ നിന്ന് അദ്ദേഹം നിരന്തരം ഊര്‍ജ്ജം നേടി. രവീന്ദ്രനാഥ ടാഗോറിന്റെ മൂന്ന് കഥകളെ ഉപജീവിച്ച് അദ്ദേഹം ചിത്രങ്ങള്‍ നിര്‍മ്മിച്ചു (നൗകാദുബി, ചോക്കിര്‍ബാലി, ചിത്രാംഗദ). കൂടാതെ ടാഗോറിനെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും (ജീവനസ്മൃതി) നിര്‍മ്മിച്ചു. തന്റെ ചിത്രങ്ങളില്‍ എപ്പോഴും സ്ത്രീപക്ഷാഭിമുഖ്യവും, കുടുംബാന്തരീക്ഷത്തിലെ സംഘര്‍ഷങ്ങളും ചിത്രീകരിക്കാനുദ്യമിച്ച ഋതുപര്‍ണ അതിനപ്പുറം മൂന്നാം ലൈംഗികതയെയും ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചുകൊണ്ട് ബംഗാളി പ്രേക്ഷകര്‍ക്ക് ഞെട്ടലുണ്ടാക്കി. ഒരുപടി കൂടി കടന്ന് തന്റെ ശരീരത്തെ കൂടുതല്‍ സ്‌ത്രൈണമാക്കാനും സ്ത്രീകളുടെ വസ്ത്രങ്ങളും കര്‍ണ്ണാഭരണങ്ങളും അണിഞ്ഞ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാനും തയ്യാറായി. മൂന്നാം വര്‍ഗ്ഗ ലൈംഗികത പ്രമേയമായ ചിത്രങ്ങളില്‍ ഋതുപര്‍ണ തന്നെ അത്തരം റോളുകളില്‍ അഭിനയിച്ചു. (ജസ്റ്റ് അനദര്‍ ലൗസ്റ്റോറി, ചിത്രാംഗദ, മെമ്മറീസ് ഇന്‍ മാര്‍ച്ച്). സിനിമയിലും ജീവിതത്തിലും അദ്ദേഹം സ്വീകരിച്ച ഈ നിലപാടുകള്‍ എതിര്‍പ്പുകള്‍ക്കൊപ്പം സ്വീകാര്യതയും നല്‍കുകയുണ്ടായി. ഇത്, പലപ്പോഴും സിനിമയെ മറികടക്കുന്ന ഗ്ലാമറിന്റെ ലോകം അദ്ദേഹത്തിനു ലഭിക്കാനും ഇടയാക്കി. താനൊരിക്കലും പൂര്‍ണ്ണമായ സ്ത്രീയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും സ്ത്രീക്കും പുരുഷനും ഇടയ്ക്കുള്ള അവസ്ഥയില്‍ കഴിയാനാണ് താല്പര്യമെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പൊതുസമൂഹം സമീപിക്കാന്‍ മടിക്കുന്ന ഒരു ജീവിതാവസ്ഥയെയും പ്രമേയത്തെയും ധൈര്യപൂര്‍വ്വം ഉള്‍ക്കൊണ്ട ഋതുപര്‍ണ്ണയുടെ മരണം അതിന്റെ തുടര്‍ച്ചകളെ താത്ക്കാലികമായെങ്കിലും ഇല്ലാതാക്കിയിരിക്കുന്നു.
2013 ജൂണ്‍ 30 ഞായറാഴ്ച കാലത്ത് 9.30ന് കൃഷ്ണ മൂവീസ് ചങ്ങരംകുളം
ചിത്രാംഗദ (Chitrangada : the crowning wish / 2012/137 mts/Bengali)
ടാഗോറിന്റെ 'ചിത്രാംഗദ' എന്ന നാടകം നൃത്തരൂപത്തിലവതരിപ്പിക്കാനുള്ള രുദ്ര എന്ന കൊറിയൊഗ്രാഫറുടെയും കൂട്ടരുടേയും പരിശ്രമത്തിലാണ് സിനിമ ആരംഭിക്കുന്നത്. രുദ്രയായി ഋതുപര്‍ണഘോഷ് അഭിനയിക്കുന്നു.
ടാഗോറിന്റെ കൃതി മഹാഭാരത്തിലെ കഥയെയാണ് മാതൃകയാക്കിയിട്ടുള്ളത്. മഹാഭാരതത്തിലെ ചിത്രാംഗദ മണിപ്പുര രാജാവ് ചിത്രാംഗദന്റെ മകളാണ്. അര്‍ജ്ജുനന്‍ തന്റെ പ്രവാസകാലത്ത് ചിത്രാംഗദയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. മരുമക്കത്തായ സമ്പ്രദായപ്രകാരം ചിത്രാംഗദയുടെ മകനാണ് കിരീടാവകാശി. അതിനാല്‍ പിതാവ് കുട്ടികളെ കൊണ്ടുപോകാന്‍ പാടില്ല എന്ന വ്യവസ്ഥ അംഗീകരിച്ച് അര്‍ജ്ജുനന്‍ ഹസ്തിനപുരിയിലേക്ക് തിരിച്ചുപോയി. ടാഗോറിന്റെ കൃതിയില്‍ രാജാവിന്റെ ഒരേയൊരു മകള്‍ എന്ന നിലക്ക് കിരീടാവകാശിയായ ചിത്രാംഗദ പുരുഷവേഷം ധരിക്കുകയും പുരുഷന്മാരെപ്പോലെ പെരുമാറുകയും ചെയ്യുന്നു. എന്നാല്‍ കാട്ടില്‍വെച്ച് അര്‍ജ്ജുനനെ കണ്ട ചിത്രാംഗദ മോഹിതയാവുന്നു. അര്‍ജ്ജുനനാവട്ടെ ചിത്രാംഗദ ഒരു പുരുഷ യോദ്ധാവാണെന്നു തന്നെ ധരിക്കുന്നു. കാമദേവനില്‍നിന്നുള്ള വരം നേടി ചിത്രാംഗദ അതിസുന്ദരിയാവുകയും അര്‍ജ്ജുനനെ വിവാഹം കഴിച്ച് തന്റെ സ്ത്രീസ്വത്വത്തിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു.
പുരുഷനും സ്ത്രീയും, പുരുഷനുള്ളിലെ സ്ത്രീയുമെല്ലാം ചേര്‍ന്ന് സങ്കീര്‍ണ്ണമായ, ശാരീരികവും
സാമൂഹികവുമായ സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്ന ചിത്രാംഗദയുടെ സമകാല വിവര്‍ത്തനമാണ് രുദ്രയുടെ ജീവിതം. രുദ്രയായി രംഗത്തുവരുന്ന ഋതുപര്‍ണയുടെ ജീവിത്തില്‍ നിന്നു ഭിന്നമല്ല അത്. തന്റെ ട്രൂപ്പിലുള്ള പാര്‍ത്ഥോ എന്ന് ഡ്രമ്മര്‍ രുദ്രയെ സ്‌നേഹപൂര്‍വ്വം റൂഡി എന്നുവിളിക്കുന്നു. പാര്‍ത്ഥോയെ വിവാഹം കഴിച്ച് ഒരു കുടുംബജീവിതം നയിക്കണമെന്നാഗ്രഹിച്ചാണ് രുദ്ര ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ഒരു കുഞ്ഞിനെ ദത്തെടുക്കാനും ആഗ്രഹിക്കുന്നു. സ്ത്രീയെന്നാല്‍ 'യഥാര്‍ത്ഥ' മായിരിക്കണമെന്നും ഒരു സിന്തറ്റിക്ക് സ്ത്രീയെ തനിക്കാവശ്യമില്ലെന്നും പാര്‍ത്ഥോ പറയുമ്പോള്‍, ഒറ്റക്കൊരു കുഞ്ഞിനെ ദത്തെടുക്കുന്നതിന്റെ നിയമവശങ്ങള്‍ ആലോചിച്ചെങ്കിലും നിയമം അതിനനുകൂലമല്ലെന്ന് അറിയുന്നു. അതോടൊപ്പം രുദ്രയുടെ അച്ഛനും അമ്മയും, രുദ്രയുടെ ശരീരത്തില്‍ എന്തു മാറ്റം വരുത്തുന്നതും തങ്ങള്‍ക്കറിയാനുള്ള അവകാശമുണ്ടെന്നു പറയുന്നു. ഓപ്പറേഷന്‍ ടേബിളില്‍ അര്‍ദ്ധബോധത്തില്‍ കിടക്കുന്ന രുദ്ര ഓര്‍മ്മിക്കുന്ന ഒരേ ഒരു ഫോണ്‍നമ്പര്‍ പാര്‍ത്ഥോയുടേതാണ്. രുദ്രയുടെ ഇഷ്ടമെന്താണെങ്കില്‍ അങ്ങനെ ചെയ്യാനാണ് പാര്‍ത്ഥോ പറഞ്ഞതെന്ന് ഡോക്ടര്‍ അറിയിക്കുന്നു. ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്ന രുദ്രയും ചുറ്റുമണിനിരക്കുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും ചേര്‍ന്ന് ഒരരങ്ങായി മാറുന്ന ഭ്രാമാത്മക ദൃശ്യത്തില്‍ സിനിമ അവസാനിക്കുന്നു.കൂടുതല്‍ ഇവിടെ:http://www.madhyamam.com/weekly/1844
Wednesday, 15 May 2013
കാണി വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം
വിനയചന്ദ്രന്‍ അനുസ്മരണവും കാണി വാര്‍ഷികവും
| അന്‍വര്‍ അലി |
സുകുമാരി അനുസ്മരണം
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സുകുമാരി അനുസ്മരണ ത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്‍
| എം.സി.രാജനാരായണന്‍
|
ഇന്നത്തെ കേരളം നവോത്ഥാനത്തിന്റെ സൃഷ്ടി.
![]() |
| കെ.സി.നാരായണന്‍ |
നവോത്ഥാനമാണ് ഇന്ന് കാണുന്ന കേരളത്തെ സൃഷ്ടിച്ചെടുത്തതെന്ന് പത്രാധിപരും എഴുത്തുകാരനുമായ കെ.സി നാരായണന്‍ അഭിപ്രായപ്പെട്ടു. നാനാജാതി മതസ്ഥര്‍ ഒരുമിച്ചിരിക്കുകയും സഞ്ചരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന സാഹചര്യം നവോത്ഥാനം ഉണ്ടാക്കിയതാണ്.കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ “നവോത്ഥാന നാടകത്തിലെ സ്ത്രീപര്‍വ്വം“ എന്ന സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ചിത്രന്‍ നമ്പൂതിരിപ്പാട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ആലങ്കോട് ലീലാകൃഷ്ണന്‍,ദേവകി നിലയങ്ങോട്, എം.ജി.ശശി, കെ.ശോഭന എന്നിവര്‍ സംസാരിച്ചു. അഡ്വ. പി.രാജഗോപാലമേനോന്‍ അധ്യക്ഷത വഹിച്ചു.ഡോ.വി.മോഹനകൃഷ്ണന്‍ സ്വാഗതവും സി.എസ്.സോമന്‍ നന്ദിയും പറഞ്ഞു.കാണി ഫിലിം സൊസൈറ്റിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്.
സ്ത്രീ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1948ല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ സ്ത്രീ നാടകത്തെ ആസ്പദമാക്കി എം.ജി.ശശി സംവിധാനം ചെയ്ത “ തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന സിനിമയുടെ പ്രദര്‍ശനവും നടന്നു.പ്രദര്‍ശനത്തെ തുടര്‍ന്ന് നടന്ന സംവാദത്തില്‍ പി.കെ ജയരാജന്‍, കെ.കെലക്ഷ്മണന്‍, കെ.സി.നാരായണന്‍,രാധാബായി,ഗീതാജോസഫ്,എം.ജി.ശശി എന്നിവര്‍ പങ്കെടുത്തു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചിത്ര ശില്പ പ്രദര്‍ശനത്തില്‍ മോഹന്‍ ആലങ്കോട്,കുമാര്‍ മൂക്കുതല,ദിനേശ് ചാഴിയത്ത്, പി.ഷൌക്കത്തലി,ആവണി ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ:http://www.facebook.com/media/set/?set=a.574813572539212.1073741827.100000317232437&type=1
Subscribe to:
Posts (Atom)















