Monday, 21 October 2013
ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം ക്വിസ് മത്സരം
ഇന്ത്യന്‍ സിനിമയക്ക് 100 വയസ്സ് പൂര്‍ത്തിയായ ആഘോഷങ്ങളില്‍ കാണി ഫിലിം സൊസൈറ്റിയും പങ്കുചേരുകയാണ്. നവമ്പര്‍ 8, 9, 10 തിയ്യതികളില്‍ ചങ്ങരംകുളത്തു വെച്ചു നടക്കുന്ന കാണി ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകളായ പ്രധാന ചിത്രങ്ങളെ പരിചയപ്പെടുത്തുകയും സിനിമയുടെ ചരിത്രത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തുകയും ചെയ്യുന്നുണ്ട്.
ഈ അവസരത്തില്‍ ഹയര്‍ സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ''ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍'' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും താഴെ പറയുന്നവയാണ്.
1) ''ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം'' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യന്‍ സിനിമ, മലയാളസിനിമ, ലോക സിനിമ എന്നിവയുടെ ചരിത്രം, വികാസം, കലാകാരന്മാര്‍, വ്യവസായം എന്നിവയെ സംബന്ധിച്ചായിരിക്കും ചോദ്യങ്ങള്‍.
2) ഹയര്‍ സെക്കന്ററി/കോളേജ് വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് (സമാന്തര സ്ഥാപനങ്ങളുള്‍പ്പെടെ) പങ്കെടുക്കാവുന്നതാണ്. പ്രവേശന ഫീസില്ല. നിലവില്‍ വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്ന രേഖ രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്.
3) ഒരു സ്ഥാപനത്തില്‍ നിന്ന് പങ്കെടുക്കാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
4) കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മത്സരത്തിനെത്തുകയാണെങ്കില്‍ പ്രാഥമിക തെരഞ്ഞെടുപ്പു നടത്തി അതില്‍ വിജയിക്കുന്നവരെ അവസാന മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതായിരിക്കും.
5) ചിയ്യാനൂര്‍ ഗവ: എല്‍.പി. സ്‌കൂളില്‍ (ചങ്ങരംകുളം - കക്കിടിപ്പുറം റോഡ്) നവംബര്‍ 2ന് കാലത്ത് 10 മണിക്ക് മത്സരം ആരംഭിക്കും. അന്ന് കാലത്ത് 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
6) ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്.
8) കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എം. സുരേഷ്ബാബു (9995418698), കെ.ആര്‍. രവീന്ദ്രന്‍ (9946878875)
എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
9) മത്സരം സംബന്ധിച്ച എല്ലാ കാര്യങ്ങളിലും കാണി ഫിലിം സൊസൈറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
സെക്രട്ടറി
കാണി ഫിലിം സൊസൈറ്റി
Subscribe to:
Posts (Atom)